ജനാധിപത്യത്തെ തോൽപിച്ച പണാധിപത്യം
text_fieldsആദർശത്തിനോ നയനിലപാടുകൾക്കോ ദേശീയ രാഷ്ട്രീയത്തിൽ പൊതുവെയും തമിഴ്നാട് രാഷ്ട്രീയത്തിൽ വിശേഷിച്ചും ഒരു പ്രസക്തിയും ഇല്ലെന്നും പണവും അവസരവാദവും ലോലവികാരങ്ങളെ പരമാവധി ഉദ്ദീപിപ്പിക്കാനുള്ള തന്ത്രങ്ങളുമാണ് നിർണായക ഘടകങ്ങളെന്നും ഒരിക്കൽകൂടി തെളിയിച്ചിരിക്കുകയാണ് ആർ.കെ നഗർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ടി.ടി.വി. ദിനകരെൻറ റെക്കോഡ് വിജയം. തമിഴർ അമ്മയായി ആരാധിച്ചുവന്ന സിനിമതാരം ജയലളിത വൻ ഭൂരിപക്ഷത്തിൽ ജയിച്ചുവന്ന ഡോ. രാധാകൃഷ്ണ നഗറിൽ അവരുടെ വൻ ഭൂരിപക്ഷത്തെപ്പോലും കടത്തിവെട്ടിയാണ് തോഴി ശശികലയുടെ സഹോദരപുത്രൻ ദിനകരൻ നിയമസഭാംഗമാവാൻ യോഗ്യനായിരിക്കുന്നത്. ഭരണകക്ഷിയായ എ.െഎ.എ.ഡി.എം.കെയുടെ സ്ഥാനാർഥി മധുസൂദനൻ 48306 വോട്ട് നേടിയപ്പോൾ വിമതൻ ദിനകരൻ ഏതാണ്ടിരട്ടിവരുന്ന 89013 വോട്ടുകൾക്കാണ് വിജയം കൊയ്തത്. കഴിഞ്ഞ വർഷം പുരട്ച്ചി തലൈവിക്ക് ലഭിച്ചതിനേക്കാൾ 1162 വോട്ടുകൾ അധികം. ഭരണകക്ഷിയിലെ പിളർപ്പിൽ കണ്ണുംനട്ട് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ ഡി.എം.കെ സ്ഥാനാർഥി മരുതു ഗണേഷിന് കെട്ടിവെച്ച തുക നഷ്ടപ്പെട്ടപ്പോൾ, ലോകത്തേറ്റവും വലിയ പാർട്ടിയെന്ന് അവകാശപ്പെടുന്ന ബി.ജെ.പി സ്ഥാനാർഥി കരുനാഗരാജൻ നോട്ടക്കും പിന്നിൽ വെറും 1417 വോട്ടുെകാണ്ട് സംപൂജ്യനായി. ഇത്രത്തോളം ഗംഭീര വിജയം ദിനകരന് സ്വന്തമാക്കാൻ കഴിഞ്ഞതെന്തുകൊണ്ട്? അത് തീർച്ചയായും വ്യക്തിത്വത്തിെൻറ മാസ്മരികത കൊണ്ടോ അജയ്യമായ ജനപിന്തുണകൊണ്ടോ ആണെന്ന് അയാൾപോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല. നേരത്തേ ലോക്സഭാംഗവും രാജ്യസഭാംഗവുമായത് ചിന്നമ്മ ശശികലയുടെ ശിപാർശയിലായിരുന്നെങ്കിൽ സമ്പാദിച്ച ദുഷ്പേരിെൻറ ഫലമായി ജയലളിതക്ക് പുറത്തു നിർത്തേണ്ടിവന്നയാളാണ് ദിനകരൻ. പാർട്ടിയിലും ഭരണത്തിലുമുള്ള ദുഃസ്വാധീനത്തിലൂടെ മന്നാർഗുഡി മാഫിയ നേടിയെടുത്ത ശതകോടികളുടെ സമ്പത്താണ് ദിനകരെൻറ കളികളുടെ മുഴുവൻ മൂലധനം.
വിദേശനാണയ ചട്ടംലംഘിച്ചതിനാൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചുമത്തിയ കേസിൽ 25 കോടിയാണ് പിഴവിധിച്ചിരിക്കുന്നത്. ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ആർ.കെ. നഗറിൽ ഉപതെരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കേണ്ടതായിരുന്നുവെങ്കിലും കള്ളപ്പണത്തിെൻറ കുെത്താഴുക്കിൽ അമ്പരന്ന ഇലക്ഷൻ കമീഷന് തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടിവരുകയായിരുന്നു. 87 കോടിയാണ് അന്ന് കമീഷൻ പിടികൂടിയത്. ഇത്തവണയും പിടികൂടി 40 ലക്ഷം. ഇൗ സംഖ്യയിൽ ഒട്ടുമുക്കാലും മന്നാർഗുഡി സംഘത്തിേൻറതാണെന്ന് പരക്കെ അറിയാവുന്നതാണ്. വോെട്ടാന്നിന് 6000 രൂപവരെ വിലെകാടുത്തുവെന്നാണ് പൊതുവെ സംസാരം. ഏതായാലും സംഘത്തലവൻ പ്രതിയോഗികെള നിലംപരിശാക്കി വിജയംകൊയ്തു. മൂന്നുമാസത്തിനകം പളനി സ്വാമി മന്ത്രിസഭ നിലംപൊത്തുമെന്നാണ് ദിനകരെൻറ ആത്മവിശ്വാസത്തോടെയുള്ള പ്രവചനം.
കോടതിവിധി കാത്തുകഴിയുന്ന 18 വിമത എം.എൽ.എമാർ ഇപ്പോൾതന്നെ കൂടെയുണ്ട്. ഉപതെരഞ്ഞെടുപ്പിനുശേഷം ചേർന്ന ഇ.പി.എസ്^ഒ.പി.എസ് മന്ത്രിസഭ യോഗത്തിൽനിന്ന് മൂന്ന് മന്ത്രിമാർ വിട്ടുനിന്നതോടെത്തെന്ന പതനത്തിെൻറ ആദ്യലക്ഷണം പ്രകടമായിരിക്കുന്നു. അവശേഷിച്ചവരുടെ കൊഴിഞ്ഞുപോക്കും പാർട്ടിയിലെ പിളർപ്പും സമയത്തിെൻറമാത്രം പ്രശ്നമാണ്. അതൊഴിവാക്കണമെങ്കിൽ ദിനകരനു അയാൾ ആവശ്യപ്പെടുന്ന പദവി നൽകേണ്ടിവരും. പിന്നീടങ്ങോട്ട് അയാളുടെ അവിഹിത സമ്മർദങ്ങൾക്ക് മുഴുവൻ വഴങ്ങേണ്ടിയും വരും. ഇൗ കളിയിൽ ആരുടെ കൂടെ നിൽക്കണമെന്നും ആരെ ഒപ്പം കൂട്ടണമെന്നുമറിയാതെ വിഷമസന്ധിയിലാണ് രാജ്യം ഭരിക്കുന്ന ബി.ജെ.പി. രാഷ്ട്രീയ സംശുദ്ധിയോ സദാചാരമോ ഒരിക്കലും ദൗർബല്യമായിട്ടില്ലാത്ത ബി.ജെ.പിക്ക് ഉടനടിയുള്ള ലാഭചേതങ്ങളിൽ മാത്രമാണ് നോട്ടം. അതിനായി കരുണാനിധിയുടെ ഡി.എം.കെയെ ചേർത്തുപിടിച്ചു എ.െഎ.ഡി.എം.കെയെ പിളർക്കാനും കൂടുതൽ അംഗബലമുള്ള ഗ്രൂപ്പിനെ കൂടെ നിർത്താനുമുള്ള തന്ത്രങ്ങളാവും ഒരുവേള അമിത് ഷാ പയറ്റുക. അതുപക്ഷേ, സഫലമാവണമെങ്കിൽ ഡി.എം.കെ അനുകൂലമായി പ്രതികരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര േമാദി പൊടുന്നനെ കരുണാനിധിയെ അദ്ദേഹത്തിെൻറ വസതിയിൽ ചെന്നു കണ്ടതും വിദേശയാത്രയിലായിരുന്ന എം.കെ. സ്റ്റാലിൻ പരിപാടി റദ്ദാക്കി പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയതും ദേശീയ ശ്രദ്ധയാകർഷിച്ച വാർത്തയായിരുന്നു. എ.െഎ.എ.ഡി.എം.കെ മറുപക്ഷത്ത് നിൽക്കേ മുെമ്പാരിക്കൽ എൻ.ഡി.എയോടൊപ്പം നിന്ന ചരിത്രം ഡി.എം.കെക്കുണ്ടുതാനും.
സാഹചര്യം നിർബന്ധിച്ചാൽ ബിഹാറിലെ നിതീഷ് കുമാറിെൻറ വഴിയെ കരുണാനിധിയുടെ ടീമും പോയിക്കൂടെന്നില്ലെന്ന അനുമാനങ്ങൾക്കാസ്പദം ഇതാണ്. അതേയവസരത്തിൽ തമിഴ്നാട്ടിൽ ശക്തമല്ലെങ്കിലും കോൺഗ്രസിെൻറ ചങ്ങാത്തം ഡി.എം.കെ ഉേപക്ഷിച്ചിട്ടില്ല. കരുണാനിധിയുടെ പുത്രി കനിമൊഴിയെ വീണ്ടും രാജ്യസഭയിലെത്തിക്കുന്നതിൽ കോൺഗ്രസ് പങ്കുവഹിച്ചിട്ടുണ്ടുതാനും. മുസ്ലിം പാർട്ടികളും തമിഴ്നാട് രാഷ്ട്രീയത്തിൽ പങ്ക് നിർണായകമല്ലാത്ത ഇടത് കക്ഷികളും ഡി.എം.കെയോടൊപ്പമാണ്. താരതമ്യേന ശക്തമായ ഒരു മതേതരമുന്നണിയാണ് ഡി.എം.കെ.യുടെ അജണ്ടയെങ്കിൽ, 2ജി സ്പെക്ട്രം അഴിമതിേക്കസിൽ പ്രത്യേക േകാടതി എ. രാജയെയും കനിമൊഴിയെയും കുറ്റമുക്തരാക്കിയ പശ്ചാത്തലത്തിൽ എ.െഎ.എ.ഡി.എം.കെയെയും ബി.ജെ.പിയെയും മാറ്റി നിർത്തിക്കൊണ്ടുള്ള പരീക്ഷണത്തിനാണ് സ്റ്റാലിനും കൂട്ടുകാരും തയാറാവുക. അതിെൻറ സാധ്യത വ്യക്തമാവണമെങ്കിൽ തമിഴ്നാട് രാഷ്ട്രീയത്തിലെ നിലവിലെ കലക്കം തെളിയണം. എന്തു സംഭവിച്ചാലും അന്തിമമായി വിധി നിർണയിക്കുക പണവും സ്ഥാനമാനങ്ങളുടെ പങ്കുവെപ്പും തന്നെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
