Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമോദി തെളിയിക്കണം, ...

മോദി തെളിയിക്കണം,  ഇത്​ വീൺവാക്കല്ലെന്ന്​

text_fields
bookmark_border
മോദി തെളിയിക്കണം,  ഇത്​ വീൺവാക്കല്ലെന്ന്​
cancel

പ​ശു​സം​ര​ക്ഷ​ണ​ത്തി​​െൻറ പേ​രി​ൽ മ​നു​ഷ്യ​രെ കൊ​ല്ലു​ന്ന​ത്​ അ​സ്വീ​കാ​ര്യ​മാ​ണെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞ​തി​​െൻറ തൊ​ട്ടു​പി​ന്നാ​ലെ ഝാ​ർ​ഖ​ണ്ഡി​ൽ ഗോ​ര​ക്ഷ​ക ഗു​ണ്ട​ക​ൾ ഒ​രാ​ളെ ത​ല്ലി​ക്കൊ​ന്ന്​ അ​ദ്ദേ​ഹ​ത്തി​​െൻറ വാ​ഹ​ന​ത്തി​ന്​​ തീ​വെ​ച്ചു. പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ഇ​ത്ത​രം കൊ​ല​ക​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ക്​​ടി​വി​സ്​​റ്റു​ക​ൾ ‘എ​​െൻറ പേ​രി​ൽ വേ​ണ്ട’ എ​ന്ന പേ​രി​ൽ കാ​മ്പ​യി​ൻ ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ മോ​ദി ഗു​ണ്ടാ​നീ​തി​യെ അ​പ​ല​പി​ക്കാ​ൻ ത​യാ​റാ​യ​ത്. അ​ദ്ദേ​ഹ​ത്തി​​െൻറ പ്ര​സ്​​താ​വ​ന​ക്കു​പി​ന്നി​ലെ ആ​ത്മാ​ർ​ഥത​യെ​ക്കു​റി​ച്ചു​ള്ള സ​ന്ദേ​ഹ​മാ​ണോ പി​െ​ന്ന​യും കൊ​ല​ന​ട​ത്താ​ൻ ഗു​ണ്ട​ക​ൾ​ക്ക്​ ധൈ​ര്യം ന​ൽ​കി​യ​ത്​? മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം രാ​ജ്യ​വ്യാ​പ​ക​മാ​യി ഗോ​ര​ക്ഷ​ക ഉ​ന്മാ​ദം പ​ട​ർ​ന്നി​രി​ക്കു​ന്നു. അ​നേ​ക​ദ​ശം അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ ന​ട​ന്നു. എ​ന്നാ​ൽ, രാ​ജ്യ​ത്തി​​െൻറ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ​നി​ന്ന്​ ഇ​തി​നെ​തി​രാ​യ വാ​ക്കു​ക​ൾ പോ​ലും വ​രു​ന്ന​ത്​ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ എ​ന്ന തോ​തി​ലാ​ണ്. ആ ​വാ​ക്കു​ക​ൾ വെ​റും വാ​ക്കു​ക​ൾ മാ​ത്ര​മാ​ണെ​ന്ന്​ ഗു​ണ്ട​ക​ൾ ത​ന്നെ തീ​രു​മാ​നി​ച്ച​തു​പോ​ലെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. 2015ൽ ​മു​ഹ​മ്മ​ദ്​ അ​ഖ്​​ലാ​ഖി​നെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ദാ​​ദ്രി​യി​ൽ ഗു​ണ്ട​ക​ൾ ത​ല്ലി​ക്കൊ​ന്നു​; അ​തേ​വ​ർ​ഷം ഉ​ദ്ധം​പൂ​രി​ൽ സാ​ഹി​ദ്​ റ​സൂ​ൽ ഭ​ട്ട്​ എ​ന്ന 16കാ​ര​നെ പെ​ട്രോ​ൾ ബോം​ബെ​റി​ഞ്ഞു​കൊ​ന്നു. പി​റ​കെ, ഝാ​ർ​ഖ​ണ്ഡി​ലെ ലാ​ത്തേ​ഹാ​റി​ൽ ര​ണ്ടു കാ​ലി​ക്ക​ച്ച​വ​ട​ക്കാ​രെ കൊ​ന്ന്​ കെ​ട്ടി​ത്തൂ​ക്കി. അ​സ​മി​ൽ ര​ണ്ടു കാ​ലി​ക്ക​ച്ച​വ​ട​ക്കാ​രെ, കാ​ലി​ക​ളെ മോ​ഷ്​​ടി​ച്ചെ​ന്നാ​രോ​പി​ച്ച്​ കൊ​ന്നു. ഝാ​ർ​ഖ​ണ്ഡി​ലെ മു​ന്ന അ​ൻ​സാ​രി​യും കൊ​ല്ല​പ്പെ​ട്ട​ത്​ ആ​ൾ​ക്കൂ​ട്ട​ത്തി​​െൻറ വി​ള​യാ​ട്ട​ത്തി​ൽ. ഹ​രി​യാ​ന​ക്കാ​ര​ൻ ജു​നൈ​ദ്​ എ​ന്ന യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​ഹ​മ്മ​ദ്​ യൂ​നു​സി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു. പെ​ഹ്​​ലു​ഖാ​ൻ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ്​ പി​ന്നീ​ട്​ മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ൽ സ​ഫ​ർ ഹു​സൈ​നെ അ​ടി​ച്ചു​കൊ​ന്നു. പ​ശ്ചി​മ​ബം​ഗാ​ളി​ൽ, പ​ശു​മോ​ഷ്​​ടാ​ക്ക​െ​ള​ന്നാ​രോ​പി​ച്ച്​ മൂ​ന്നു യു​വാ​ക്ക​ളെ അ​ടി​ച്ചു​കൊ​ന്നു. ഇ​ങ്ങ​നെ​യെ​ത്ര അ​ക്ര​മ​ങ്ങ​ൾ! ഇ​തി​ലൊ​ന്നും ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​നോ അ​വ​ക്കു പി​ന്നി​ലെ വ​ർ​ഗീ​യ​ത​യെ അ​ങ്ങ​നെ​ത​ന്നെ വി​ളി​ക്കാ​നോ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ൽ, വ​ല്ല​പ്പോ​ഴു​മൊ​രി​ക്ക​ൽ ഒൗ​പ​ചാ​രി​ക പ്ര​സ്​​താ​വ​ന ന​ട​ത്തി​യെ​ന്നു​വെ​ച്ച്​ പ്ര​ധാ​ന​മ​​ന്ത്രി​യെ കാ​ര്യ​മാ​ക്കേ​​ണ്ടെ​ന്ന്​ ഗു​ണ്ട​ക​ളും തീ​രു​മാ​നി​ച്ചു കാ​ണ​ണം.

പ്ര​ധാ​ന​മ​ന്ത്രി​ത​ന്നെ സ്വ​ന്തം വാ​ക്കു​ക​ളെ എ​ത്ര​ത്തോ​ളം ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്നു എ​ന്ന​തും പ​രി​ശോ​ധി​ക്ക​പ്പെ​ട​ണം. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്ത​ി​ലോ കു​റ്റ​ക​ര​മാ​യ മൗ​ന​ത്തെ​പ്പ​റ്റി നാ​ട്ടി​ലും വി​ദേ​ശ​ത്തും വി​മ​ർ​ശ​ന​മേ​ൽ​ക്കേ​ണ്ടി​വ​ന്ന​പ്പോ​ഴോ മാ​ത്ര​മാ​ണ്​ അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, ആ​ൾ​ക്കൂ​ട്ട​ങ്ങ​ളെ ഉ​ന്മാ​ദ​ത്തി​ലേ​ക്ക്​ ന​യി​ക്കു​ന്ന വൈ​കാ​രി​ക സാ​ഹ​ച​ര്യ​ത്തെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​കു​ന്നി​ല്ല. സ്വ​ന്തം പാ​ർ​ട്ടി​യും അ​തി​​െൻറ പ്ര​ത്യ​യ​ശാ​സ്​​ത്ര​വും പ്ര​ചാ​ര​ണ രീ​തി​ക​ളും എ​ത്ര​ത്തോ​ളം ഇ​തി​നു​ത്ത​ര​വാ​ദി​യാ​ണെ​ന്ന്​ നോ​ക്കു​ന്നി​ല്ല. ബീ​ഫ്​ രാ​ഷ്​​ട്രീ​യം 2014ൽ ​തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി ഇ​ള​ക്കി​വി​ട്ട​ത്​ ന​രേ​ന്ദ്ര മോ​ദി ത​ന്നെ​യാ​യി​രു​ന്ന​ല്ലോ. ഡ​ൽ​ഹി​യി​ൽ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം അ​തി​വേ​ഗം പ​ട​ർ​ന്ന ഗോ​ര​ക്ഷ​ക ഗു​ണ്ടാ​യി​സ​ത്തെ മെ​രു​ക്കാ​ൻ ഒ​രു ശ്ര​മ​വും ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്ന​ല്ല, സ്വ​ന്തം സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​കോ​പ​ന​പ​ര​മാ​യ വാ​ക്കു​ക​ൾ​ക്കെ​തി​രെ ചൂ​ണ്ടു​വി​ര​ൽ അ​ന​ക്കി​യി​ട്ടു​മി​ല്ല. പ​ശു​ക്ക​ൾ​ക്കു​വേ​ണ്ടി കൊ​ല്ലാ​നും കൊ​ല്ല​പ്പെ​ടാ​നും ത​യാ​റാ​ണെ​ന്ന്​ പ​റ​ഞ്ഞ സാ​ക്ഷി മ​ഹാ​രാ​ജ്​ ദാ​​ദ്രി കൊ​ല​യാ​ളി​ക​ൾ​ക്കു​വേ​ണ്ടി എ​ന്തും ചെ​യ്യു​മെ​ന്ന​റി​യി​ച്ച സം​ഗീ​ത്​​സോം തു​ട​ങ്ങി​യ​വ​രെ തി​രു​ത്താ​ൻ മോ​ദി ത​യാ​റാ​യി​ല്ല. സ്വ​ന്തം മ​ന്ത്രി​സ​ഭ​യി​ലെ സം​സ്​​കാ​ര വ​കു​പ്പ്​ മ​ന്ത്രി​യും ദാ​​ദ്രി എം.​പി​യു​മാ​യ മ​ഹേ​ഷ്​ ശ​ർ​മ​യും കൊ​ല​യാ​ളി​ക​ളു​ടെ പ​ക്ഷ​ത്ത്​ പ​ര​സ്യ​മാ​യി നി​ല​കൊ​ണ്ട​യാ​ളാ​ണ്. അ​ഖ്​​ലാ​ഖി​നെ കൊ​ന്ന​വ​ർ ​അ​ദ്ദേ​ഹ​ത്തി​​െൻറ മ​ക​ളെ തൊ​ട്ടി​ല്ല​ല്ലോ എ​ന്ന്​ ന്യാ​യം പ​റ​ഞ്ഞ​യാ​ൾ. പ​ശു​ക്ക​ളെ കൊ​ല്ലു​ന്ന​വ​രെ തൂ​ക്കി​ക്കൊ​ല്ലു​മെ​ന്ന്​ പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു ഝാ​ർ​ഖ​ണ്ഡ്​ മു​ഖ്യ​മ​ന്ത്രി ര​മ​ൺ​സി​ങ്. ഇ​ന്ത്യ​യി​ൽ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ മു​സ്​​ലിം​ക​ൾ ബീ​ഫ്​ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ പ​റ​ഞ്ഞു ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി ​മ​നോ​ഹ​ർ​ലാ​ൽ ഖ​ട്ട​ർ. ഇ​തി​ലൊ​ന്നും മ​റു​വാ​ക്കു​പോ​ലും പ​റ​യാ​തെ ​പ്ര​ധാ​ന മ​ന്ത്രി​ക്ക്​ എ​ങ്ങ​നെ ആ ​സ്ഥാ​ന​ത്തോ​ട്​ നീ​തി ചെ​യ്യാ​നാ​വും?

ബാ​ബ​രി പ​ള്ളി​ധ്വം​സ​ന​ത്തി​ലും ഗു​ജ​റാ​ത്ത്​ വം​ശ​ഹ​ത്യ​യി​ലും ക​ണ്ട രീ​തി​യാ​ണ്, ആ​ൾ​ക്കൂ​ട്ട​ത്തെ അ​ക്ര​മ​ത്തി​ലേ​ക്ക്​ അ​ഴി​ച്ചു​വി​ട്ട​ശേ​ഷം നേ​താ​ക്ക​ൾ കൈ​ക​ഴു​കി മാ​റി നി​ൽ​ക്കു​ക എ​ന്ന​ത്. ഗോ​ര​ക്ഷ​ക ഗു​ണ്ടാ​യി​സ​ത്തി​ലും അ​താ​ണ്​ കാ​ണു​ന്ന​ത്. നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ലെ​ന്ന്​ മോ​ദി ആ​രോ​ടാ​ണ്​ പ​റ​യേ​ണ്ട​ത്​? പ​റ​യു​ന്ന​തി​ലെ ആ​ത്മാ​ർ​ഥ​ത രാ​ജ്യ​ത്തി​ന്​ അ​നു​ഭ​വ​വേ​ദ്യ​മാ​ക​ണം. അ​തി​ന്​ വെ​റും വാ​ക്ക്​ പോ​രാ, ശ​ക്ത​മാ​യ ന​ട​പ​ടി​യും ഉ​ണ്ടാ​ക​ണം. വെ​റും വാ​ക്ക​ല്ല ത​േ​ൻ​റ​തെ​ന്ന്​ ഗു​ണ്ട​ക​ളെ​യും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​വ​രെ​യു​മാ​ണ്​ മോ​ദി ബോ​ധ്യ​പ്പെ​ടു​ത്തേ​ണ്ട​ത്.

Show Full Article
TAGS:madhyamam editorial kerala news malayalam news 
Next Story