Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right‘മിഷൻ ശക്​തി’...

‘മിഷൻ ശക്​തി’ പൊളിച്ചെഴുതുന്നത്​

text_fields
bookmark_border
‘മിഷൻ ശക്​തി’ പൊളിച്ചെഴുതുന്നത്​
cancel

ബ​ഹി​രാ​കാ​ശ​യു​ദ്ധ​ത്തി​​െ​ൻ​റ ഭീ​ഷ​ണി നേ​രി​ടാ​നു​ള്ള പ്രാ​പ്​​തി നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ യു​ടെ ക​രു​ത്തു​റ്റ ചു​വ​ടു​വെ​പ്പ്. എ സാറ്റ്​ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​്​ ഉ​പ​ഗ്ര​ഹ​ങ്ങ​ളെ ആ​ക്ര​മി​ച്ചു വീ​ഴ്​​ത്തു​ന്ന ശേ​ഷി ഇ​ന്ത്യ കൈ​വ​രി​ച്ച​തായി പ്ര​ധാ​ന​മ​ന്തി ന​രേ​ന്ദ്ര ​മോ​ദി രാ​ജ്യ​ത് തെ അ​റി​യി​ച്ചു. ബ​ഹി​രാ​കാ​​ശ​ത്തെ ല​ക്ഷ്യംവെ​ച്ച ഒ​രു ഉ​പ​ഗ്ര​ഹ​ത്തെ മി​സൈ​ൽ മൂ​ന്നു മി​നി​റ്റി​നു​ള്ളി​ ൽ ത​ക​ർ​ത്തു ദൗ​ത്യം നി​ർ​വ​ഹി​ച്ച​താ​യി അ​റി​യി​ച്ച പ്ര​ധാ​ന​മ​ന്ത്രി, ക​ര​യും ക​ട​ലും ആ​കാ​ശ​വ​ും ക​ട​ന് ന്​ ബ​ഹി​രാ​കാ​ശ​ത്തും ശ​ത്രു​വി​െ​ൻ​റ ആ​ക്ര​മ​ണ​ങ്ങ​ൾ പ്ര​തി​രോ​ധി​ക്കാ​ൻ ഇ​ന്ത്യ​ക്കാ​വു​മെ​ന്ന്​ ആ​ത ്​​മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. ഇ​തോ​ടെ, ഉ​പ​ഗ്ര​ഹ പ്രഹര ശേ​ഷി​യു​ള്ള അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ കൂടെ ഇ​ന്ത്യയും ഇടംനേടി. ഇ​ന്ത്യ​യു​ടെ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സ്​​ഥാ​പ​ന​മാ​യ ഡി​ഫ​ൻ​സ്​ റി​സ​ർ​ച്ച്​ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മെ​ൻ​റ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ (ഡി.​ആ​ർ.​ഡി.​ഒ) ആ​ഭ്യ​ന്ത​ര​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ൻ​റി സാ​റ്റ​ലൈ​റ്റ്​ മി​സൈ​ൽ (എ ​സാ​റ്റ്) ആ​ണ്​ ബുധനാഴ്​ച ‘മി​ഷ​ൻ ശ​ക്​​തി’ എ​ന്നു പേ​രി​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ വി​ക്ഷേ​പി​ച്ചത്​. ശ​ത്രു ഉ​പ​ഗ്ര​ഹ​ങ്ങ​ളെ സ്​​തം​ഭി​പ്പി​ക്കാ​നും ന​ശി​പ്പി​ക്കാ​നും സേ​നാ​നീ​ക്ക​ങ്ങ​ള​റി​യാ​നും മ​റു​നീ​ക്ക​ങ്ങ​ൾ ത​ട​യാ​നും ഉ​പ​ക​രി​ക്കു​ന്ന ബ​ഹു​വി​ധ ശേ​ഷി​യു​ള്ള എ ​സാ​റ്റ്​ മി​സൈ​ൽ ബ​ഹി​രാ​കാ​ശ​യു​ദ്ധ​ത്തി​ലെ സു​പ്ര​ധാ​ന​ഘ​ട​ക​മാ​​ണ്. എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ അ​മേ​രി​ക്ക​യും റ​ഷ്യ​യു​മാ​ണ്​ ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ൽ പ​രീ​ക്ഷ​ണ​വു​മാ​യി രം​ഗ​ത്തു​വ​രു​ന്ന​ത്. 2007ൽ ​ചൈ​ന​യും ഇൗ ​രം​ഗ​ത്തേ​ക്ക്​ ക​ട​ന്നത്​ ഇ​ന്ത്യ​ക്ക്​ അ​സ്വ​സ്​​ഥ​ത കൂ​ട്ടി. 2013ൽ ​ചൈ​ന പ​രീ​ക്ഷ​ണം ആ​വ​ർ​ത്തി​ച്ചു. ഇ​തോ​ടെ ഇൗ ​ശേ​ഷി സ്വാ​യ​ത്ത​മാ​ക്കു​ക​യെ​ന്ന ഡി.​ആ​ർ.​ഡി.​ഒ സ​ജീ​വ​മാ​യി കൊ​ണ്ടു​ന​ട​ന്ന സ്വ​പ്​​ന​മാ​ണ്​ ശാ​സ്​​ത്ര​ജ്ഞ​ന്മാ​ർ ക​ഴി​ഞ്ഞ ദി​വ​സം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ബ​ഹി​രാ​കാ​ശ ആ​യു​ധശേ​ഷി​യി​ൽ ഇ​ന്ത്യ ന​ട​ത്തി​യ ഇൗ ​കു​തി​ച്ചു​ചാ​ട്ടം ന​മ്മു​ടെ ന​യ​ത്തി​ൽ നി​ന്നുള്ള കുതറിത്തെറിക്കൽ കൂടിയാണ്. 2012 ഏ​പ്രി​ലി​ൽ, അ​ഗ്​​നി അ​ഞ്ച്​ മി​സൈ​ൽ വി​ക്ഷേ​പി​ച്ച​പ്പോ​ൾ ത​ന്നെ എ ​സാ​റ്റ്​ മി​സൈ​ൽ വി​ക​സി​പ്പി​ക്കാ​നു​ള്ള ആ​ത്​​മ​വി​ശ്വാ​സം ഡി.​ആ​ർ.​ഡി.​ഒ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. അ​ന്ന്​ യു.​പി.​എ ഗ​വ​ൺ​മെ​ൻ​റ്​ എ ​സാ​റ്റ്​ വി​ക​സി​പ്പി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​ന്ത്യ ബ​ഹി​രാ​കാ​ശ​ത്തെ ആ​യു​ധ​വ​ത്​​ക​ര​ണ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ന​മ്മ​ൾ ശേ​ഷി നേ​ടി​യെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു മാ​ത്ര​മാ​ണ്​ പ​റ​യു​ന്ന​തെ​ന്നും ബ​ഹി​രാ​കാ​ശ​ത്ത്​ ആ​ക്ര​മ​ണ​ശേ​ഷി നേ​ടു​ന്ന​തി​ന്​ ഇ​പ്പോ​ൾ പ​രി​പാ​ടി​യി​ല്ലെ​ന്നു​മാ​ണ്​ 2012 ഏ​പ്രി​ൽ 20ന്​ ​ഡി.​ആ​ർ.​ഡി.​ഒ അ​ധ്യ​ക്ഷ​ൻ വി.​കെ. സാ​ര​സ്വ​ത്​ പ​റ​ഞ്ഞ​ത്. ബ​ഹി​രാ​കാ​ശ​യു​ദ്ധ​ത്തി​ൽ നി​ന്നു മു​ഖം തി​രി​ച്ചു​നി​ന്ന ഇ​ന്ത്യ ന​യം മാ​റ്റി​യോ ഇ​ല്ലേ എ​ന്ന കാ​ര്യം പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന​ലെ വ്യ​ക്​​ത​മാ​ക്കി​യി​​ല്ലെ​ങ്കി​ലും സു​ര​ക്ഷ​ക്കുവേ​ണ്ടി​യു​ള്ള പ്ര​തി​രോ​ധ​നീ​ക്കം മാ​ത്ര​മാ​ണി​തെ​ന്നും പ​രീ​ക്ഷ​ണം അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ളെ​യോ ക​രാ​റു​ക​ളെ​യോ ലം​ഘി​ക്കു​ന്നി​ല്ലെ​ന്നും ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞി​ട്ടു​ണ്ട്. പ​രീ​ക്ഷ​ണ​വി​ജ​യ​ത്തി​ൽ ആ​വേ​ശം കൊ​ള്ളു​​േ​മ്പാ​ഴും ഇ​ത്​ രാ​ഷ്​​ട്രാ​ന്ത​രീ​യ ത​ല​ത്തി​ൽ എ​ന്തു പ്ര​തി​ക​ര​ണ​മു​ള​വാ​ക്കും എ​ന്ന​തു സം​ബ​ന്ധി​ച്ച ക​രു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന​യി​ൽ വാ​യി​ക്കാം.

ഇ​ന്ത്യ​യോ​ടു​ള്ള ചൈ​ന​യു​ടെ അ​പ്രീ​തി​യും പാ​കി​സ്​​താ​നു​മാ​യു​ള്ള ച​ങ്ങാ​ത്ത​വും ഇ​ന്ത്യ​ക്ക്​ അ​സ്വാ​സ്​​ഥ്യ​മു​ണ്ടാ​ക്കു​ന്ന​താ​ണ്. അ​തി​നാ​ൽ, ബ​ഹി​രാ​കാ​ശ​ന​യ​ത്തി​ൽ വീ​ണ്ടു​വി​ചാ​ര​ത്തി​ന്​ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. ൈ​​ച​ന​യു​ടെ 2007ലെ ​ആ​ദ്യ മി​സൈ​ൽ പ​രീ​ക്ഷ​ണം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ അ​ന്ന​ത്തെ ഇ​ന്ത്യ​ൻ ചീ​ഫ്​ ഒാ​ഫ്​ ആ​ർ​മി സ്​​റ്റാ​ഫ്​ ജ​ന​റ​ൽ ദീ​പ​ക്​ ക​പൂ​റും ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഡി​ഫ​ൻ​സ്​ സ്​​റ്റാ​ഫ്​ ചീ​ഫാ​യി​രു​ന്ന ല​ഫ്. ജ​ന​റ​ൽ എ​ച്ച്.​എ​സ്.​ ലി​ഡ​റും ഇ​ന്ത്യ എ ​സാ​റ്റ്​ ശേ​ഷി സ്വ​ന്ത​മാ​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മു​യ​ർ​ത്തി. 2012ലെ ​അ​ഗ്​​നി അ​ഞ്ച്​ പ​രീ​ക്ഷ​ണം ഇ​തി​നു മ​റു​മ​രു​ന്നാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത വി.​കെ. സാ​ര​സ്വ​ത്​ ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​പ്പോ​ഴും അ​തി​നെ അ​ത്യു​ക്​​തി​യെ​ന്നു പ​റ​ഞ്ഞു ത​ള്ളാ​ൻ ഇ​ന്ത്യ​യി​ൽ ത​ന്നെ ചി​ല ശാ​സ്​​ത്ര​ജ്ഞ​ന്മാ​ർ രം​ഗ​ത്തു​വ​ന്നു. എ ​സാ​റ്റ്​ വി​ക്ഷേ​പ​ണം നടത്താ​ത്തി​ട​ത്തോ​ളം ഇ​ന്ത്യ വെ​റും ‘ക​ട​ലാ​സു പു​ലി’​യാ​യി തു​ട​രു​മെ​ന്ന്​ അ​മേ​രി​ക്ക​ൻ വി​ദ​ഗ്​​ധ​രും വി​ല​യി​രു​ത്തി.

എ​ന്നാ​ൽ, സാ​േ​ങ്ക​തി​ക വൈ​ദ​ഗ്​​ധ്യ​ത്തി​െ​ൻ​റ അ​ഭാ​വ​മ​ല്ല, ബ​ഹി​രാ​കാ​ശ​യു​ദ്ധ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ആ​ശ​ങ്ക​ക​ളാ​ണ്​ ഇ​ന്ത്യ​യെ ഇ​ത്ര​യും കാ​ലം എ ​സാ​റ്റ്​ വി​ക്ഷേ​പ​ണ​ദൗ​ത്യ​ത്തി​ൽ നി​ന്നു പി​ന്തി​രി​പ്പി​ച്ച​തെ​ന്ന്​ ച​രി​ത്രം പറയുന്നു. മേ​ഖ​ല​യി​ൽ അ​തി​ഗു​രു​ത​ര​മാ​യ അ​ര​ക്ഷി​താ​വ​സ്​​ഥ​യും ബ​ഹി​രാ​കാ​ശ ആ​യു​ധ​വ​ത്​​ക​ര​ണ​ത്തി​ലു​ള്ള മ​ത്സ​ര​സാ​ധ്യ​ത​യു​മ​ട​ക്ക​മു​ള്ള പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ പ​രീ​ക്ഷ​ണം വ​ഴി​യൊ​രു​ക്കും. ബ​ഹി​രാ​കാ​ശ​​ മാ​ലി​ന്യ​ങ്ങ​ളു​ടെ വി​പാ​ട​ന​ത്തി​ന്​ രൂ​പം കൊ​ടു​ത്ത ഇ​ൻ​റ​ർ ഏ​ജ​ൻ​സി സ്​​പേ​സ്​ ഡെ​ബ്രി​സ്​ കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യി​ൽ അം​ഗ​വും സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​രേ​ഖ ത​യാ​റാ​ക്കാ​ൻ മു​ൻ​കൈ​യെ​ടു​ക്കു​ക​യും ചെ​യ്​​ത രാ​ജ്യ​മാ​ണ്​ ഇ​ന്ത്യ. 2007 ജ​നു​വ​രി​യി​ൽ ചൈ​ന ന​ട​ത്തി​യ ആ​ദ്യ​വി​ക്ഷേ​പ​ണ​ത്തി​ൽ ന​ശി​ച്ച ഫെ​ങ്​ യു​ൻ ഒ​ന്ന്​ സി ​എ​ന്ന കാ​ലാ​വ​സ്​​ഥ ഉ​പ​ഗ്ര​ഹം 2500 മു​ത​ൽ 3000 വ​രെ ക​ഷ​ണ​ങ്ങ​ളാ​യി ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ചി​ത​റി​ത്തെ​റി​ച്ചു. 2013 ലെ ​ചൈ​ന​യു​ടെ പ​രീ​ക്ഷ​ണ​ത്തി​ൽ ഇ​ത്ത​ര​മൊ​രു മാ​ലി​ന്യ​ശ​ക​ലം ത​ട്ടി ഒ​രു റ​ഷ്യ​ൻ ഉ​പ​ഗ്ര​ഹം ന​ശി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. ആ​പ​ത്​​ക​ര​മാ​യ ബ​ഹി​രാ​കാ​ശ മാ​ലി​ന്യ​ത്തി​ന്​ ഇ​ട​യാ​ക്കു​ന്ന എ ​സാ​റ്റ്​ പ​രീ​ക്ഷ​ണം ഇ​ന്ത്യ​യെ തി​രി​ഞ്ഞു​കൊ​ത്തും. മി​സൈ​ലി​െ​ൻ​റ ത​ദ്ദേ​ശീ​യ വി​ക​സ​നം പ്ര​തി​രോ​ധ, ആ​യു​ധ​നി​ർ​മാ​ണ വ്യ​വ​സാ​യ​ത്തി​ലെ​ വ​ൻ​തോ​തി​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര നി​ക്ഷേ​പ​ങ്ങ​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നും ഉ​പ​രോ​ധ​മ​ട​ക്കം ക്ഷ​ണി​ച്ചു​വ​രു​ത്താനുമിടയുണ്ട്​. അ​തി​നാ​ൽ, ക​രു​ത​ലോ​ടു വേ​ണം മി​സൈ​ൽ പ​രീ​ക്ഷ​ണ​മെ​ന്നു വി​ദ​ഗ്​​ധ​​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്. എ ​സാ​റ്റ്​ പ​രീ​ക്ഷ​ണം ബ​ഹി​രാ​കാ​ശ മാ​ലി​ന്യ​വി​സ​ർ​ജ​ന​ത്തി​ന്​ ഇ​ട​യാ​ക്കാ​തെ ഭൂ​മി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ത്തി​ത്തീ​രു​ന്ന വി​ധ​ത്തി​ലു​ള്ള താ​ഴ്​​ന്ന വി​താ​ന​ത്തി​ലാ​കു​ക, ഉ​പ​ഗ്ര​ഹ​ങ്ങ​ൾ ന​ശി​പ്പി​ക്കാ​തെ, സ്​​തം​ഭി​പ്പി​ച്ചും നി​ർ​വീ​ര്യ​മാ​ക്കി​യു​മു​ള്ള ​‘മൃ​ദ​ു​വേ​ധ’ രീ​തി​ക​ൾ പ​രീ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങൾ അ​വ​ർ മു​ന്നോ​ട്ടു​വെ​ച്ചിരുന്നു.

ഇ​ന്ത്യൻ പ​രീ​ക്ഷ​ണ​ത്തി​െ​ൻ​റ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തുവരുന്നേ​യു​ള്ളൂ. ചൈനയും പാകിസ്​താനുമൊഴികെയുള്ള വ​ൻ​ശ​ക്​​തി​ക​ളുടെ പ്രതികരണവും വന്നു കഴിഞ്ഞിട്ടി​ല്ല. പ​രീ​ക്ഷ​ണഫലം രാ​ജ്യ​ത്തെ മു​ഴു​വ​ൻ ഉ​ദ്വേ​ഗ​ത്തി​ൽ നി​ർ​ത്തി​യ ശേ​ഷം പ്ര​ഖ്യാ​പി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​വേ​ള ഉ​പ​യോ​ഗി​ച്ച​തി​െ​ൻറ നൈ​തി​ക​ത പ്ര​തി​പ​ക്ഷം ചോദ്യം ചെയ്​തിട്ടു​ണ്ട്. അതിനുമപ്പുറം, ഇന്ത്യയുടെ ബ​ഹി​രാ​കാ​ശനയം ​പൊളിച്ചെഴുതിയ പരീക്ഷണം ഗുണമോ ദോഷമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്​ തെളിയേണ്ടത്​.

Show Full Article
TAGS:madhyamam editorial Mission Shakthy Anti Satellite Missile article malayalam news 
Next Story