മതന്യൂനപക്ഷങ്ങളുടെ സംഘബോധം എതിർക്കപ്പെടേണ്ടതോ?
text_fieldsമുസ്ലിം ലീഗ് നിർണായക ശക്തിയായ വയനാട് മണ്ഡലത്തിൽ അഖിലേന്ത്യ ക ോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സ്ഥാനാർഥിയായി പത്രിക സമർപ്പി ച്ചതോടെ ദേശീയതലത്തിൽ കോൺഗ്രസിെൻറ മുഖ്യ പ്രതിയോഗിയായ ബി.ജെ. പിയും കേരളത്തിൽ മുഖ്യ പ്രതിയോഗിയായ സി.പി.എമ്മും കോൺഗ്രസ്-ലീഗ് കൂ ട്ടുകെട്ടിെൻറ അവിശുദ്ധതക്കെതിെര രംഗത്തുവന്നിരിക്കുന്നു. രാജ് യത്തിെൻറ വിഭജനത്തിന് ഉത്തരവാദികളും പാകിസ്താെൻറ ദേശീയ പതാ കയേന്തുന്നവരുമായ ഒരു പാർട്ടിയുടെ പിന്തുണയെയാണ് രാഹുൽ ഗാന്ധി ആശ്രയിക്കുന്നതെന്നാണ് യു.പിയിലെ ബി.ജെ.പിക്കാരനായ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തുന്നത്. മതേതരത്വ വിശ്വാസ്യത തെളിയിച്ചിട്ടില്ലാത്ത, മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കുന്ന മതമൗലികവാദികളെ കൂട്ടുപിടിക്കുന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗുമായി കോൺഗ്രസ് സഖ്യം ചേർന്നതിലാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിെൻറ പരാതി. ഇതുവഴി കോൺഗ്രസിെൻറ മതേതര സംരക്ഷണത്തെക്കുറിച്ച അവകാശവാദം ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നാണ് വൃന്ദയുടെ അഭിപ്രായം.
തുല്യമായ ആരോപണങ്ങൾ ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും നേതാക്കളുടെയും വക്താക്കളുടെയും ഭാഗത്തുനിന്ന് വന്നുെകാണ്ടിരിക്കുന്നു. താരതമ്യേന സുരക്ഷിതമായ ഒരു മണ്ഡലത്തിൽ മത്സരരംഗത്തിറങ്ങിയ രാഹുൽ ഗാന്ധിയെ തോൽപിക്കുക എന്നതിലുപരി രാജ്യത്തിെൻറ ഇതര ഭാഗങ്ങളിൽ കോൺഗ്രസിെൻറ പ്രതിച്ഛായ തകർക്കുക എന്ന ലക്ഷ്യമാണ് ചിരകാലമായി കേരളത്തിൽ തുടരുന്ന കോൺഗ്രസ്-മുസ്ലിം ലീഗ് സഖ്യത്തെ ഇപ്പോൾ ചർച്ചാവിഷയമാക്കുന്നതിലൂടെ പ്രതിയോഗികൾ ലക്ഷ്യമിടുന്നതെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
കോൺഗ്രസിനെ ആവാഹിച്ച വൈറസാണ് മുസ്ലിം ലീഗെന്നും കോൺഗ്രസ് ജയിച്ചാൽ ആ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി ആദിത്യനാഥ് നൽകുന്ന മുന്നറിയിപ്പ് പാകിസ്താൻ വിരോധം പരമാവധി വളർത്തി ഭൂരിപക്ഷ സമുദായത്തെ പ്രകോപിപ്പിക്കുക എന്ന അജണ്ടയുടെ ഭാഗമാണെന്ന് വ്യക്തമാണ്. മുസ്ലിം ലീഗ് കൊടിയും പാക് ദേശീയ പതാകയും ഒന്നാണെന്ന മട്ടിലുള്ള വ്യാജ പ്രോപഗണ്ടയും അതിലേക്കാണ് വിരൽചൂണ്ടുന്നത്. ഇൗയാരോപണങ്ങൾക്ക് കോൺഗ്രസ്-മുസ്ലിം ലീഗ് നേതാക്കൾ മറുപടി നൽകിക്കഴിഞ്ഞിട്ടുണ്ട്. പോരാഞ്ഞ് യോഗിക്കെതിരെ മുസ്ലിം ലീഗ് വക്താക്കൾ തെരഞ്ഞെടുപ്പ് കമീഷനു മുമ്പാകെ പരാതി ബോധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷേ, ബി.ജെ.പിയുടെയും സി.പി.എമ്മിെൻറയും ഭാഗത്തുനിന്ന് തദ്വിഷയകമായി വന്ന പ്രതികരണങ്ങൾ പ്രശ്നത്തിെൻറ മറ്റൊരു വശത്തേക്ക് നമ്മുെട ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. രാജ്യ വിഭജനത്തിനും സ്വാതന്ത്ര്യത്തിനും ശേഷം ഇന്ത്യയിൽ അവശേഷിച്ച ഏറ്റവും വലിയ മതന്യൂനപക്ഷത്തിെൻറ അസ്തിത്വവും സ്വത്വവുമായി ബന്ധപ്പെട്ടതാണത്. ജാതി, മത, ഭാഷ, വംശ ദേശങ്ങൾക്കതീതമായി ഇന്ത്യയിലെ മുഴുവൻ പൗരന്മാർക്കും തുല്യാവകാശങ്ങൾ ഉറപ്പാക്കുകയും ബഹുസ്വരത പൂർണമായി അംഗീകരിക്കുകയും മതന്യൂനപക്ഷങ്ങൾക്ക് വിശ്വാസ സ്വാതന്ത്ര്യവും സ്വത്വസംരക്ഷണവും ഗാരണ്ടി നൽകുകയും ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയാണ് ഇന്ത്യയുടേത്.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും മത, ഭാഷ, വംശീയ, ന്യൂനപക്ഷങ്ങൾക്ക് അസ്തിത്വവും സാംസ്കാരിക സവിശേഷതകളുടെ അതിജീവനവും വ്യവസ്ഥചെയ്യുന്ന െഎക്യരാഷ്ട്ര സഭ പ്രമാണത്തിൽ ഒപ്പുവെച്ച രാജ്യം കൂടിയാണ് ഇന്ത്യ എന്നിരിക്കെ ന്യൂനപക്ഷ മത, രാഷ്ട്രീയ, സാംസ്കാരിക വിഭാഗങ്ങൾ ഭരണഘടനാനുസൃതമായും സമാധാനപരമായും നിയമാനുസൃതമായും സംഘടിക്കുന്നതിലും പ്രവർത്തിക്കുന്നതിലും എന്താണ് തെറ്റ്? ഭൂരിപക്ഷത്തിെൻറ വിശ്വാസാചാരങ്ങളിലും സംസ്കാരത്തിലും വിലയംപ്രാപിച്ച് ക്രമേണ പ്രത്യേകാസ്തിത്വം തന്നെ നഷ്ടപ്പെടുത്താനുള്ള സമ്മർദങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കെ ഭരണഘടനാദത്തമായ അവകാശങ്ങളുടെയും അധികാരങ്ങളുടെയും പ്രതിരോധത്തിനായി സംഘടിക്കുന്നത് വർഗീയതയും അപകടകരമായ കൂട്ടായ്മയുമായി വിലയിരുത്തപ്പെടുന്നതിന് എന്താണൊരു ന്യായീകരണം? വർഗീയത ആരുടേതാണെങ്കിലും വിനാശകരവും ചെറുത്തുതോൽപിക്കപ്പെടേണ്ടതുമാണെന്ന കാര്യത്തിൽ സംശയമേയില്ല.
വർഗീയ ധ്രുവീകരണം രാഷ്ട്ര വിഭജനത്തിലേക്ക് നയിച്ച ഒരു രാജ്യത്ത് എല്ലാതരം വർഗീയ പ്രവണതകളെയും എതിർത്തു തോൽപിക്കുകതന്നെ വേണം. പക്ഷേ, ഭൂരിപക്ഷ സംസ്കൃതിയുടെ പേരിൽ തീവ്ര വർഗീയത മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന സാഹചര്യത്തിൽ മത ന്യൂനപക്ഷങ്ങൾ സാമുദായികമായി സംഘടിക്കുന്നതിനെ തുല്യനിലയിൽ എതിർക്കപ്പെടേണ്ടതാണെന്ന വാദഗതിയോട് ഒരു വിധത്തിലും യോജിക്കാനാവില്ല. വർഗീയ ധ്രുവീകരണ ശ്രമങ്ങളെ നേരിടേണ്ടത് മതേതര പ്രസ്ഥാനങ്ങളിലൂടെയാണെന്ന് വീറോടെ വാദിക്കുന്നവർ സംഭവ ലോകത്തെ നഗ്ന യാഥാർഥ്യങ്ങളുടെ നേരെ കണ്ണടക്കുകയാണ്.
സ്വാതന്ത്ര്യത്തിെൻറ അമ്പതു വർഷങ്ങളിൽ മുസ്ലിം മതന്യൂനപക്ഷത്തിൽ ബഹുഭൂരിഭാഗവും മതേതരമെന്നവകാശപ്പെടുന്ന പാർട്ടികളിലായിരുന്നു അണിനിരന്നതും അവരെ അധികാരത്തിലേറ്റാനായിരുന്നു വോട്ടവകാശം വിനിയോഗിച്ചതും. എന്നിട്ടെന്തായി എന്ന ചോദ്യത്തിന് സച്ചാർ കമ്മിറ്റി റിപ്പോർട്ടും സംഘ്പരിവാറിെൻറ ആക്രമണാസക്തമായ വളർച്ചയും മറുപടി നൽകും. മൂന്നര പതിറ്റാണ്ട് നീണ്ട ബംഗാളിലെ ഭരണം ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത് എന്തുകൊണ്ട് എന്ന ചോദ്യവും പ്രസക്തമാണ്. മതന്യൂനപക്ഷങ്ങളുടെ ഭാവി രാജ്യത്ത് ഒരു വലിയ ചോദ്യചിഹ്നമായിക്കൊണ്ടിരിക്കെ അതിജീവനത്തിെൻറ വഴി കണ്ടെത്താനെങ്കിലും അവർ സ്വയം സംഘടിക്കുന്നതിെൻറ നീതീകരണം അതിനാൽ ചോദ്യം ചെയ്യപ്പെട്ടുകൂടാ; അവരുടെ സംഘടനാശക്തി എക്കാലത്തും മതനിരപേക്ഷ പാർട്ടികളോടും മുന്നണികളോടുമൊപ്പമായിരിക്കെ വിശേഷിച്ചും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
