ആവർത്തിക്കുന്ന ഖനി ദുരന്തങ്ങൾ
text_fieldsമേഘാലയൻ തലസ്ഥാനമായ ഷില്ലോങ്ങിൽനിന്ന് 130 കിലോമീറ്റർ അകലെ ലൈറ്റിൻ നദിക്കു സമീപം കിഴക്കൻ ജയന്തിയ കുന്നിൻപ് രദേശത്തെ സാനിൽ കൽക്കരി ഖനിയിൽ കുടുങ്ങിപ്പോയ 15 തൊഴിലാളികളുടെ ജീവനിലുള്ള എല്ലാ പ്രതീക്ഷകളും അസ്തമിച്ച മട്ട ാണ്. അവരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള ഫലപ്രദമായ ശ്രമങ്ങളൊന്നും കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള ബി. ജെ.പി സർക്കാർ നടത്തുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ വിദ്യാർഥികേളാട് പ്രകടിപ്പിച്ച െഎക്യദാർഢ്യത്തിെൻറയും അനുകമ്പയുടെയും തരിപോലും മേഘാലയയിലെ കൽക്കരി ഖനിയിലെ ‘എലിമട’യിൽ കുടുങ്ങിപ്പോയ നിർഭാഗ്യവാന്മാരുടെ കാര്യത്തിലുണ്ടായിട്ടില്ല. എന്നല്ല, അത്രയും വാർത്താപ്രാധാന്യംപോലും മേഘാലയയിലെ ഇരകൾ നേടിയുമില്ല. നിയമം അപ്പാടെ കാറ്റിൽപറത്തി ഖനി മാഫിയയും രാഷ്ട്രീയപാർട്ടികളും ഒത്തുകളിച്ചു വരുത്തിവെക്കുന്ന വൻദുരന്തങ്ങളെക്കുറിച്ച മുന്നറിയിപ്പുകൾ വന്നുകൊണ്ടിരിക്കുന്നതിനിടെയാണ് മേഘാലയയിൽനിന്നു പുതിയ നിലവിളിയുയരുന്നത്. അനധികൃത ഖനികൾക്കും കുഴിമാന്തലിനുമെതിരെ ശക്തമായ പ്രക്ഷോഭം നയിച്ച വനിത ആക്ടിവിസ്റ്റ് ആഗ്നസ് ഖാർഷീങ് ഒരു മാസം മുമ്പ് ഖനി മാഫിയയുടെ കടുത്ത മർദനത്തിനിരയായ സ്ഥലത്തുനിന്ന് 48 കിലോമീറ്റർ അകലെയാണ് സാനിലെ ദുരന്തഭൂമി. നിയമവിരുദ്ധമായ മണ്ണുമാന്തൽ രീതികൾ അവലംബിച്ചുനടത്തുന്ന ഖനനംമൂലം ഖനിയുടെ അകത്തേക്ക് വെള്ളം കുത്തിയൊലിച്ചതിനെ തുടർന്നാണ് തൊഴിലാളികൾ അകത്തു കുടുങ്ങിയത്. വെള്ളക്കെട്ടിറങ്ങാതെ രക്ഷാപ്രവർത്തനത്തിന് ഒരു സാധ്യതയുമില്ലെന്നു കൈമലർത്തുകയാണ് രണ്ടാഴ്ചക്കുശേഷവും അധികൃതർ.
കൽക്കരി ഖനനത്തിൽ അതിസമ്പന്നമായ മേഘാലയയിൽ ആദ്യത്തെ ദുരന്തമല്ല ഇത്. 2000 വർഷത്തെ പാരമ്പര്യം കൽക്കരിഖനനത്തിന് അവകാശപ്പെടുന്ന സംസ്ഥാനത്ത് ഇന്നും നിലനിൽക്കുന്നത് പഴഞ്ചൻ ഖനനരീതികളാണ്. എന്നാൽ, കുഴിച്ചെടുത്തു കയറ്റിയയക്കുന്ന പ്രകൃതിവിഭവത്തിെൻറ തോതിൽ വൻ വർധനയാണ് കൂടക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നത്. ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഇൗ പ്രകൃതിസമ്പത്ത് നിറഞ്ഞ പ്രദേശം എന്ന നിലയിൽ മേഘാലയൻ ഖനികൾ പഠനവിധേയമാക്കിയ ആഗോളവിദഗ്ധരടക്കം മൈനിങ് രീതികളിൽ സാരമായ പരിഷ്കരണം വേണമെന്ന് അഭിപ്രായം കുറിച്ചിട്ടുണ്ട്. ഇതെല്ലാം പഠനങ്ങളായി ഒടുങ്ങിയതല്ലാതെ തദനുസാരം വ്യവസ്ഥാപിതമായ സംവിധാനമൊരുക്കാൻ സംസ്ഥാന ഭരണകൂടത്തിെൻറ ഭാഗത്തുനിന്നു മുൻകൈയുണ്ടായിട്ടില്ല. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി ഇപ്പോൾ ഭരണ-പ്രതിപക്ഷങ്ങൾ പരസ്പരം ഏറ്റുമുട്ടുന്നുണ്ടെങ്കിലും ആരു ഭരിച്ചാലും ഖനികൾ മാഫിയയുടെ സ്വയംഭരണ പ്രദേശങ്ങളാണെന്നതാണ് വാസ്തവം. ഡിസംബർ 13െൻറ ദുരന്തവും അതിനു കൊടുക്കേണ്ടിവന്ന വിലയാണ്. ഇതാദ്യമായല്ല സംസ്ഥാനത്ത് ഖനിയുടെ പേരിൽ പാവങ്ങൾ കണ്ണീരു കുടിക്കേണ്ടിവരുന്നത്. 1992ൽ ഗാരോ കുന്നുകളിലെ ഖനിയിൽ ഇപ്പോഴുണ്ടായതുപോലുള്ള അപകടത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഖനിക്കകത്തുണ്ടാകുന്ന ഇടിച്ചിലിനെ തുടർന്ന് വെള്ളം പൊങ്ങിയായിരുന്നു ആ ദുരന്തവും. വെള്ളം നിറഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട ഖനികൾക്കു സമീപം പുതിയ ഖനികൾ കുഴിക്കുന്നതിനിടെയാണ് ഇൗ അപകടങ്ങൾ ആവർത്തിക്കുന്നതെന്നറിഞ്ഞിട്ടും ഇക്കാര്യത്തിൽ ശക്തമായ നിയമം നടപ്പാക്കാൻ ഭരണകൂടത്തിന് ഇന്നുവരെ കഴിഞ്ഞിട്ടില്ല. 2012 ജൂലൈയിൽ ദക്ഷിണ ഗാരോ കുന്നുകളിലെ നംഗൽബിബ്രയിലെ കൽക്കരി ഖനിയിൽ 15 പേർ കുടുങ്ങി. അവരുടെ മൃതശരീരം കണ്ടെടുക്കാനാകാതെ ഉപേക്ഷിക്കുകയായിരുന്നു. ഇൗ ദുരന്തത്തെ തുടർന്നാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 2014 ഏപ്രിൽ 17ന് അശാസ്ത്രീയമായ എലിമട മോഡൽ മൈനിങ് നിരോധിച്ചത്. അതിനുശേഷം ആദ്യമായുണ്ടാകുന്ന വൻ ദുരന്തമാണ് ഇപ്പോൾ നടന്നത്. എന്നാൽ, സംസ്ഥാനത്തിെൻറ വിവിധ ഖനികളിൽ ഇത്തരത്തിലുള്ള ചെറിയ ആൾനാശങ്ങൾ സാധാരണമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ പറയുന്നു. അശാസ്ത്രീയമായ ഖനനരീതികളും അളവില്ലാത്ത പ്രകൃതിചൂഷണവും മേഘാലയയിലെ നദികളെയും ജലപ്രവാഹങ്ങളെയും മലിനമാക്കുകയാണെന്നും വൻതോതിലുള്ള ജലസമ്പത്ത് നശിപ്പിക്കുകയാണെന്നും കാണിച്ച് അസമിലെ ഒാൾ ദിമാസ സ്റ്റുഡൻറ്സ് യൂനിയൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് 2015ൽ നിരോധനം ആവർത്തിച്ചുറപ്പിച്ചെങ്കിലും അക്ഷരാർഥത്തിൽ അണ്ടർഗ്രൗണ്ട് ഇക്കോണമി ഭരിക്കുന്ന മേഘാലയയിൽ നിയമം ഏട്ടിലൊതുങ്ങി. അശാസ്ത്രീയമായ എലിതുരപ്പൻ ഖനനരീതിക്ക് വൻതോതിൽ കുട്ടികളെ ഉപയോഗെപ്പടുത്തുന്നുവെന്നു കാണിച്ച് ഷില്ലോങ് ആസ്ഥാനമായ എൻ.ജി.ഒ പൊതുതാൽപര്യ ഹരജി സമർപ്പിച്ചിരുന്നു. എന്നാൽ, ഖനികളിൽ 222 ബാലവേലക്കാരാണുള്ളതെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
സംസ്ഥാനത്തെ ഖനിപ്രദേശങ്ങളുടെ ഉടമാവകാശം േഗാത്രവിഭാഗക്കാർക്കായതിനാൽ പുറമെനിന്നുള്ള വൻകിട ബിസിനസുകാർക്ക് അവരുടെ താൽപര്യാനുസൃതം സ്ഥലം വാങ്ങിക്കൂട്ടാൻ കഴിയും. ദേശീയ ഹരിത ട്രൈബ്യൂണലിെൻറ നിർദേശാനുസൃതമുള്ള മൈനിങ് രീതികൾ ഒഴിവാക്കി മൂന്നോ നാലോ അടി ഉയരത്തിലുള്ള തുരങ്കങ്ങളിലൂടെ ഖനനം നടത്തുന്നതാണ് കുന്നുകളുടെ അഗാധതകളിൽനിന്ന് കൽക്കരിപ്പാളികൾ കൂടുതലായി കുഴിച്ചെടുക്കാൻ ഫലപ്രദം എന്നു കണ്ടാണ് അത്തരം രീതികളിലേക്ക് തിരിയുന്നത്. അതാണ് ദുരന്തം വിളിച്ചുവരുത്തുന്നതും. രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും മുതൽ തീവ്രവാദികൾ വരെ ഖനിമാഫിയയിൽ കണ്ണിചേരുന്നുവെന്നതാണ് മേഘാലയൻ അനുഭവം. അടച്ച ഖനികൾ തുറക്കുമെന്നത് സംസ്ഥാനത്തെ എല്ലാ കക്ഷികളുടെയും തെരഞ്ഞെടുപ്പ് വാഗ്ദാനമാണ്. സംസ്ഥാനത്തെ റവന്യൂ വരുമാനത്തിന് 700 കോടി രൂപയോളം നഷ്ടം വരുത്തിവെക്കുന്നതാണ് അശാസ്ത്രീയ ഖനനരീതി എന്ന് അധികാരികൾ തന്നെ വിമർശനമുന്നയിക്കുേമ്പാൾ പിന്നെ ഇത്തരം ദുരന്തത്തിനു പ്രതിവിധി കണ്ടെത്താൻ ആരാണ് മുൻകൈയെടുക്കുക? നിയമമുണ്ടാക്കാൻ മുൻകൈയെടുക്കുന്നവർതന്നെ സാമ്പത്തികദുര മൂത്ത് അത് തള്ളിക്കളയാനുള്ള ഒത്താശക്കാരാകുന്നതിലും വലിയ ദുരന്തം മറ്റെന്താണ്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
