Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമംഗളൂരുവിൽ നടന്നത്...

മംഗളൂരുവിൽ നടന്നത് ദേവീന്ദർ സിങ് മോഡൽ?

text_fields
bookmark_border
മംഗളൂരുവിൽ നടന്നത് ദേവീന്ദർ സിങ് മോഡൽ?
cancel

രൂപവത്​കരണ നാൾ മുതൽ സംഘ്പരിവാർ ആസൂത്രിതമായി പ്രചരിപ്പിച്ചു കൊണ്ടിരുന്ന മുസ്​ലിംഭീതി എത്രമാത്രം ആഴത്തിൽ ഇന ്ത്യയുടെ സാമൂഹികശരീരത്തിൽ വ്യാപിച്ചു കഴിഞ്ഞിരിക്കുന്നു​െവന്ന് തെളിയിക്കുന്നുണ്ട്, പൗരത്വ ഭേദഗതിയുമായി ബന് ധപ്പെട്ട അനുബന്ധ സംവാദങ്ങൾ. സംശയാസ്പദ വ്യക്തിത്വമായി മാറിയിരിക്കുന്നു ഇന്ത്യൻ മുസ്​ലിം. ശരിതെറ്റുകളുടെ മാപി നികളും വിലയിരുത്തലുകളുടെ മാനദണ്ഡങ്ങളുമെല്ലാം പ്രതിപ്പട്ടികയിൽ കയറിനിൽക്കുന്നവ​​െൻറ മതത്തിനും ജാതിക്കുമനു സരിച്ച് മാറിമറിയുന്നു എന്നത് നിത്യാനുഭവമാകുകയാണ്. അതി​െൻറ മികച്ച ഉദാഹരണമാണ് മംഗളൂരു രാജ്യാന്തര വിമാനത്താവള ത്തിൽ ബോംബ് കണ്ടെടുത്ത സംഭവത്തി​െൻറ തുടർചലനങ്ങൾ.

പ്രതിയെന്നു സംശയിക്കുന്ന ഒരാൾ ഓട്ടോറിക്ഷയിൽ ഇറങ്ങുന്ന സ ി.സി.ടി.വി ദൃശ്യത്തിനപ്പുറത്ത് ഒരു വസ്തുതയും പുറത്തുവരുന്നതിനു മുമ്പുതന്നെ അതൊരു ഭീകരാക്രമണ ശ്രമമായാണ് തുടക് കത്തിൽ ചിത്രീകരിക്കപ്പെട്ടത്. കർണാടക ആ​ഭ്യ​ന്ത​ര​മ​ന്ത്രി ബ​സ​വ​രാ​ജ്​ ബൊ​മ്മെയുടെ ആദ്യ പ്രതികരണം സംഭവത്ത ി​െൻറ പിതൃത്വം മംഗളൂരുവിലെ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധക്കാരിലേക്കും മലയാളി മുസ്​ലിംസംഘങ്ങളിലേക്കും ആരോപിച്ചുകൊണ്ടായിരുന്നു. ഭീകരരുടെ അടുത്ത ലക്ഷ്യം ആന്ധ്രപ്രദേശിലെ കാദ്രി ക്ഷേത്രമാ​െണന്നും അതി​െൻറ വിശദാംശങ്ങൾ ഓട്ടോഡ്രൈവറോട് ചോദിച്ചുവെന്നുമുള്ള സാമുദായിക ധ്രുവീകരണത്തി​െൻറ നിറംപിടിച്ച വാർത്തകൾ അതിനു പിന്നാലെ പുറത്തുവന്നു.

ഒരു ഭീകരവാദി ആന്ധ്രയിലെ ക്ഷേത്രത്തെക്കുറിച്ച് മംഗളൂരുവിലെ ഓട്ടോക്കാരനോട് അന്വേഷിക്കുമോ തുടങ്ങിയ ലളിത ചോദ്യത്തിനൊന്നും കഥാനിർമാണത്തിൽ ഉത്തരം വേണമെന്നില്ല. സംഘ്​പരിവാർ സമൂഹമാധ്യമങ്ങളും പത്രങ്ങളും ആഘോഷപൂർവം ഈ പ്രചാരണമേ​െറ്റടുത്ത് മുസ്​ലിം വിദ്വേഷത്തിന് ആക്കംകൂട്ടി. എന്നാൽ, ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി പ്രതി അറസ്​റ്റിലാകുന്നതിനുമുമ്പ്​ ബംഗളൂരുവിൽ വാർത്തസമ്മേളനം വിളിച്ച് സംഭവത്തിലെ നിഗൂഢതകളെക്കുറിച്ച് സംശയങ്ങളുന്നയിച്ചു. പിന്നീട് ചിക്ക​മഗളൂരുവിലെ വാർത്തസമ്മേളനത്തിൽ മംഗളൂരുവിനെ വർഗീയ സംഘർഷ മേഖലയാക്കാനുള്ള സർക്കാർ കുതന്ത്രത്തി​െൻറ ഭാഗമാണ് ഈ സംഭവമെന്നും സിറ്റി പൊലീസ് കമീഷണർ പി.എസ്. ഹർഷക്ക്​ അതിൽ പങ്കുണ്ടെന്നുമുള്ള കടുത്ത വിമർശനങ്ങളുമായി രംഗത്തുവരുകയും ചെയ്തു.

അപരത്വ ഭീതിയിലൂടെ മുസ്​ലിം സമുദായത്തെ വർഗീയമായി ഒറ്റപ്പെടുത്താനും മംഗളൂരുവിനെ സാമ്പത്തികമായി തകർക്കാനുമുള്ള ശ്രമമാണിതിനു പിന്നിലെന്നും അദ്ദേഹം ആക്ഷേപിച്ചു. ഒരു പതിറ്റാണ്ടിലധികമായി ദേശദ്രോഹി പ്രതിച്ഛായ നൽകപ്പെട്ടവരാണ് മംഗളൂരുവിലെ മുസ്​ലിം യുവത. വർഗീയ ധ്രുവീകരണം സാമൂഹിക വിള്ളലുകൾ സൃഷ്​ടിച്ച മേഖലയിൽ ഒരു കലാപത്തിനുള്ള തീപ്പൊരി കത്തിക്കാനുള്ള ശ്രമമായിരുന്നുവോ ഇതെന്ന ചോദ്യം ഉത്തരം ലഭിക്കാതെ അനന്തമായി അവശേഷിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മംഗളൂരുവിൽ സമാധാനപരമായി സമരം നടത്തിയവരെ പൊലീസും കർണാടക സർക്കാറും വിശേഷിപ്പിച്ചത് രാജ്യദ്രോഹികൾ എന്നാണ്. ഏകപക്ഷീയമായ പൊലീസ്​വേട്ടയിൽ ജീവൻ നഷ്​ടപ്പെട്ട രണ്ടു ചെറുപ്പക്കാരുടെ കുടുംബത്തിന് നഷ്​ടപരിഹാരത്തുക നൽകാൻ വിസമ്മതിച്ച്​ കർണാടക മുഖ്യമന്ത്രി ​ബി.എസ്. യെദിയൂരപ്പ പറഞ്ഞത്, ദേശദ്രോഹപ്രവർത്തനം നടത്തി കൊല്ലപ്പെട്ടവർക്ക് തുക നൽകാനാവില്ലെന്നാണ്. മംഗളൂരുവിൽ കലാപമുണ്ടാക്കിയെന്നു പറഞ്ഞ് പ്രക്ഷോഭദിനം മംഗളൂരുവിലുണ്ടായിരുന്ന മുഴുവൻ മലയാളികൾക്കും ദേശദ്രോഹിയാകാതിരിക്കണമെങ്കിൽ വിശദീകരണം നൽകണമെന്ന് തീട്ടൂരം പുറപ്പെടുവിച്ചു ബി.ജെ.പി ഭരണകൂടം.

വംശീയവിദ്വേഷത്തിൽ കുപ്രസിദ്ധരായ മംഗളൂരു പൊലീസ് കശ്മീരിലെ ‘ദേവീന്ദർ സിങ് മോഡൽ ഗൂഢാലോചന’ക്ക്​ ശ്രമം നടത്തി പരാജയപ്പെട്ടുവെന്നാണ്​ കുമാരസ്വാമി വിരൽചൂണ്ടുന്ന സൂചന. ബംഗളൂരു അന്തർദേശീയ വിമാനത്താവളത്തിൽ വ്യാജ ബോംബു ഭീഷണി നടത്തിയതി​െൻറ പേരിൽ 2018ൽ ശിക്ഷിക്കപ്പെട്ടയാളാണ് പ്രതിചേർക്കപ്പെട്ട ആദിത്യ റാവു. കുടുംബവുമായി ബന്ധം വിച്ഛേദിച്ച് കഴിയുന്ന ആദിത്യ റാവുവി​െൻറ ജീവിതം ദുരൂഹത നിറഞ്ഞതും ക്രിമിനൽ പശ്ചാത്തലമുള്ളതുമാ​െണന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

വംശീയ മുൻവിധികളും കൃത്രിമമായ പൊതുമനഃസാക്ഷി നിർമിതിയും ഉദ്ദീപിപ്പിക്കുന്നതിൽ ഭരണകൂടങ്ങളുടെ താൽപര്യങ്ങൾ സുവിദിതമാണ്. ഭരണകൂടത്തി​െൻറ ഗൂഢതാൽപര്യങ്ങൾ പ്രവർത്തിക്കുക സാമാന്യയുക്തിക്കുമപ്പുറമാ​െണന്ന് ബോധ്യപ്പെടുത്തുന്നുണ്ട്, പാർലമ​െൻറ്​ ആക്രമണത്തിനു ചുറ്റും ഇപ്പോഴുമുയരുന്ന ഉത്തരമില്ലാ ചോദ്യങ്ങൾ. അതുപോലെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കണ്ടെത്തിയ ബോംബി​െൻറ നിജസ്ഥിതിയും ഉത്തരമില്ലാതെ അനന്തതയിൽ വിലയംപ്രാപിക്കാനാണ് സാധ്യത.

ആദിത്യ റാവു എന്ന എൻജിനീയറിങ് ബിരുദധാരിയുടെ അറസ്​റ്റിനുശേഷം പൊലീസ് നൽകുന്ന വിശദീകരണം ഇൻറർവ്യൂ പരാജയപ്പെട്ടതിലുള്ള മനോവിഷമവും മാനസിക അസ്വസ്ഥതകളുമാണ് കുറ്റകൃത്യത്തിലേക്കു നയിച്ചതെന്നാണ്. മഹാത്മ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോദ്​സെയും മാനസികാസ്വാസ്ഥ്യമുള്ള ചെറുപ്പക്കാരനായിരുന്നുവെന്ന ന്യായീകരണം ചരിത്രത്താളുകളിൽ ഇപ്പോഴും മങ്ങാതെ നിലനിൽക്കുന്നുണ്ട്. വിദ്വേഷം ഭരണകൂട മുദ്രയായ കാലത്ത് മംഗളൂരു വിമാനത്താവളത്തിൽ എന്തു സംഭവിച്ചുവെന്ന് സത്യസന്ധമായി അന്വേഷിക്കണമെന്ന് കർണാടക സർക്കാറിനോടോ കേന്ദ്രത്തോടോ ആവശ്യപ്പെടുന്നതുതന്നെ അസംബന്ധമാണ്.

Show Full Article
TAGS:Mangaluru Issues Devindar sigh Malayalam Article 
News Summary - Mangaluru Issues Devindar sigh -Malayalam Article
Next Story