Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമമതയുടെ പ്രതികാരം

മമതയുടെ പ്രതികാരം

text_fields
bookmark_border
editorial
cancel

പശ്ചിമ ബംഗാളിൽ ഞായറാഴ്​ച വെളുപ്പിനു തുടങ്ങിയ രാഷ്​ട്രീയനാടകങ്ങൾ രാജ്യത്തെ ജനാധിപത്യക്രമത്തെ അസ്​ഥിരപ്പെടുത്തുകയും അടിയന്തരാവസ്​ഥയുടെ ഇരുളിലേക്കു വഴിതുറക്കുകയുമാണോ എന്ന്​ ആശങ്കിക്കേണ്ടിയിരിക്കുന്നു. ശാരദ, റോസ്​വാലി ചിട്ടി ഫണ്ട്​ കേസിലെ അന്വേഷണത്തിൽ സുപ്രധാന തെളിവുകൾ പൂഴ്​ത്തിയെന്ന്​ സി.ബി.​െഎ ആരോപിക്കുന്ന​ കൊൽക്കത്ത ​പൊലീസ്​ കമീഷണർ രാജീവ്​ കുമാറിനെ അറസ്​റ്റ്​ ചെയ്യാനായി 40 ഉദ്യോഗസ്​ഥരാണ്​ ഞായറാഴ്​ച വൈകീട്ട്​ കൊൽക്കത്തയിൽ പറന്നെത്തിയത്​. കമീഷണർക്ക്​ മുൻകൂർ നോട്ടീസ്​ നൽകാതെ നടത്തിയ ഇൗ പാതിര ഒാപറേഷൻ ശ്രമം അവരിൽ ചിലരെ അറസ്​റ്റ്​ ചെയ്​തും പാതിരാവിൽ തെരുവിൽ ധർണസമരം നടത്തിയും മുഖ്യമന്ത്രി മമത ബാനർജി നേരിട്ടതോടെ വിഷയം ദേശീയരാഷ്​ട്രീയത്തിലെ വൻ വിവാദമായി മാറിയിരിക്കുന്നു. ​

വിവിധ കിഴക്കൻ സംസ്​ഥാനങ്ങളിൽ പ്രവർത്തിച്ചുവന്നിരുന്ന കഴുത്തറപ്പൻ ചിട്ടിക്കമ്പനിയായിരുന്നു ശാരദയും റോസ്​വാലിയും. ആളുകൾക്ക്​ നൂറു രൂപ പോലും ഒാഹരി​യെടുത്തു നിക്ഷേപകരായി മാറിയാൽ 15 മുതൽ 50 വരെ ശതമാനം വാർഷികലാഭവും ഭൂമിയും അവധിക്കാല ഉല്ലാസവും പ്രദാനം ചെയ്യുമെന്ന മോഹനവാഗ്​ദാനവുമായി ലക്ഷക്കണക്കിന്​ നിക്ഷേപകരെ ശാരദ ചിട്ടി ഫണ്ട്​ ചേർത്തു. പുതിയ നി​ക്ഷേപകരിൽനിന്നു പിരിക്കുന്നത്​ മു​േമ്പ ചേർന്നവർക്ക്​ ആദായമായി ഒടുക്കുന്ന തട്ടിപ്പ്​ കമ്പനിയായിരുന്നു ഇത്​.

അവിഹിതമായ കമ്പനിയുടെ നടത്തിപ്പിന്​ ‘സെബി’യും റിസർവ്​ ബാങ്കും തടയിട്ടതിനു പിന്നാലെ കമ്പനി ​പൊളിയുന്നതാണ്​ കണ്ടത്​. 1200 മുതൽ 4000 വരെ കോടി പിരിച്ചുണ്ടാക്കിയ ശാരദയുടെ മീഡിയ ഡിവിഷൻ മാനേജറായി തൃണമൂൽ എം.പി കുനാൽ ഘോഷും പരസ്യപ്പലകയിൽ ശതാബ്​ദി റോയിയും സേവനം ചെയ്​തതും മുഖ്യമന്ത്രി മമത കമ്പനിയുടെ രണ്ട്​ ഒാഫിസുകൾ ഉദ്​ഘാടനം ചെയ്​തതും ചൂണ്ടി തൃണമൂൽ പിന്തുണയിലാണ്​ വിവാദ കമ്പനി പ്രവർത്തിച്ചതെന്നാണ്​ ആരോപണം. ​ശാരദയുടെ ഗതിതന്നെയാണ്​ പിറകെ വന്ന റോസ്​വാലിക്കുമുണ്ടായത്​. കമ്പനികളുടെ സാമ്പത്തികാപഹരണവും ക്രമ​ക്കേടുകളും സംബന്ധിച്ച്​ ​രാജീവ്​കുമാറി​​െൻറ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും അത്​ എങ്ങുമെത്താതെ ഇഴയുകയാണെന്ന്​ ആരോപണമുയർന്നു. ഇതോടെ വിഷയത്തിലിട​െപട്ട സി.ബി.​െഎ കഴിഞ്ഞ വർഷംതന്നെ സംസ്​ഥാന പൊലീസ്​ മേധാവിയെ ഇൗ വിഷയത്തിൽ ബന്ധപ്പെട്ടിരുന്നു. എസ്​.​െഎ.ടിയുടെ ഭാഗമായിരുന്ന മുഴുവൻ ഉദ്യോഗസ്​ഥരെയും ചോദ്യംചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഡി.ജി.പി മുഴുസഹായവും വാഗ്​ദാനം ചെയ്​ത കാര്യം ഒാർമിപ്പിക്കുന്ന സി.ബി.​െഎ ഡൽഹി സ്​പെഷൽ പൊലീസ്​ എസ്​റ്റാബ്ലിഷ്​മ​െൻറ്​ ആക്​ട്​ (ഡി.പി.എസ്​.ഇ) അനുസരിച്ച്​ രാജ്യത്തി​​െൻറ ഏതുഭാഗത്തും ആരെയും ചോദ്യംചെയ്യാനുള്ള അധികാരമുണ്ടെന്ന കാര്യവും ചൂണ്ടിക്കാട്ടുന്നു. എന്നാൽ, സംസ്​ഥാനത്തി​​െൻറ സ്വതന്ത്രാധികാരം ഉപയോഗിച്ച്​ സി.ബി.​െഎയുടെ ഇൗ അവകാശം നേരത്തേ ആ​ന്ധ്രപ്രദേശ്​ സർക്കാർ ചെയ്​തതുപോലെ ബംഗാൾ ഗവൺമ​െൻറും റദ്ദ്​ ചെയ്​തിരുന്നു. അതുകൊണ്ടാണ്​ സി.ബി.​െഎയുടെ ‘കടന്നുകയറ്റ​’ത്തെ പ്രതിരോധിക്കുന്നതെന്നാണ്​ മമതയുടെയും പിന്തുണക്കാരുടെയും വാദം.

കേവലം ചിട്ടികേസ്​ അ​ന്വേഷണവുമായി ബന്ധപ്പെട്ട സുതാര്യമായ ഇടപെടലാണ്​ സി.ബി.​െഎയുടേത്​ എന്നു പറയാനാവില്ല. ലോക്​സഭ തെരഞ്ഞെടുപ്പ്​ അടുത്ത പശ്ചാത്തലത്തിൽ വടക്കുകിഴക്കൻ സംസ്​ഥാനങ്ങളിൽ ഏറ്റുകൊണ്ടിരിക്കുന്ന തിരിച്ചടിക്ക്​ പശ്ചിമ ബംഗാളിൽ കൂടുതൽ സീറ്റ്​ നേടി മറുകര പറ്റാം എന്ന മോദി-അമിത്​ ഷാ കൂട്ടുകെട്ടി​​െൻറ വ്യാമോ
ഹമാണ്​ മമതയെ ഒതുക്കാനുള്ള നീക്കമായി മാറുന്നത്​. ചിട്ടി വിവാദക്കേസിൽ തൃണമൂലി​​െൻറ പങ്കിനെപ്പറ്റി അന്വേഷിക്കാൻ തിടുക്കപ്പെടുന്ന ബി.ജെ.പി സർക്കാർ പക്ഷേ, തൃണമൂലിൽനിന്നു മറുകണ്ടം ചാടി സ്വന്തം പാളയത്തിലെത്തിയ മുകുൾ റോയ്​ അടക്കമുള്ള വേറെയും എം.പിമാർ അതിലെ ‘പ്രതികളാ’ണെന്ന കാര്യം കണ്ടില്ലെന്നു നടിക്കുന്നു. ഇതിനകം ടി.എം.സിയുമായി അടുപ്പമുള്ള രണ്ടുപേരുടെ അറസ്​റ്റിനു ശേഷമാണ്​ ഇപ്പോൾ സി.ബി.​െഎയുടെ കൈകൾ രാജീവ്​കുമാറിനു നേരെ നീളുന്നത്​. സുപ്രധാനമായ തെളിവുകൾ കുമാറി​​െൻറ കൈവശമുള്ളത്​ കിട്ടിയേ തീരൂ എന്നതാണ്​ അവരുടെ നിലപാട്​. എന്നാൽ, ഇതു മറയാക്കി ഫെഡറൽ അധികാരങ്ങൾ ഹനിച്ച്​ തന്നെ രാഷ്​ട്രീയമായി ഒതുക്കാനുള്ള നീക്കമാണെന്ന ബോധ്യത്തോടെയുള്ള തിരിച്ചടിക്കാണ്​ മമത ഇപ്പോൾ കച്ചമുറുക്കുന്നത്​.

സി.പി.എമ്മിനെ സമീപഭാവിയിലെ തിരിച്ചുവരവിനെക്കുറിച്ച്​ ചിന്തിക്കാനേ ആവാത്തവിധം അരുക്കാക്കിയ മമത ആ പഴുതിൽ ബി​.ജെ.പി കടന്നുകയറാനുള്ള എല്ലാ ശ്രമങ്ങളും പല്ലും നഖവുമുപയോഗിച്ച്​ എതി​ർത്ത​ു വരുകയാണ്​. മോദി ഗവൺമ​െൻറുമായി ഉടക്കിയ അവർ കേന്ദ്രത്തി​​െൻറ ആയുഷ്​മാൻ ഭാരത്​ എന്ന പ്രസ്​റ്റീജ്​ പദ്ധതി സംസ്​ഥാനത്ത്​ അനുവദിച്ചില്ല. ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായുമായി നിരന്തര വാഗ്​​യുദ്ധത്തിലേർപ്പെട്ട അവർ അദ്ദേഹത്തി​​െൻറ രഥയാത്രക്ക്​ അവസരം നിഷേധിച്ചു. ഒടുവിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​​െൻറ ഹെലികോപ്​ടറിന്​ ഇറങ്ങാനുള്ള അനുമതിയും നൽകിയില്ല. അതിനിടെ ബംഗാളിലെ ബി.ജെ.പി മോഹങ്ങളെയെല്ലാം ചവിട്ടിമെതിച്ച്​ ജനുവരി 20ന്​ മമത കൊൽക്കത്തയിൽ പടുകൂറ്റൻ പ്രതിപക്ഷ റാലി സംഘടിപ്പിച്ചു. ഇൗ മാസം ഒന്നിന്​ വോട്ടുയന്ത്ര അട്ടിമറിക്കെതിരെ നിലപാടെടുക്കാൻ പ്രതിപക്ഷം വീണ്ടും ഒത്തുചേർന്നതിനു പിറകെയാണ്​ രാഷ്​ട്രീയപ്രതിയോഗികളെ ‘വകവരുത്താനുള്ള’ പതിവു നീക്കവുമായി മോദിയും അമിത്​ ഷായും കൊൽക്കത്തയി​ലേക്കെടുത്തത്​.

എന്നാൽ, കളി ബംഗാളിൽ വേണ്ട എന്നു തീർത്തുപറഞ്ഞ്​ ഏതറ്റംവരെയുമുള്ള പ്രതിരോധത്തിനാണ്​ മമതയുടെ നീക്കം. മമതയെ തല്ലിയൊതുക്കാൻ നടത്തിയ നീക്കം ആദ്യഘട്ടത്തിൽ പാളിയ ലക്ഷണമാണുള്ളത്​. അതേസമയം, നിയമത്തിനുമുന്നിൽ മമതക്കും എത്ര പിടിച്ചുനിൽക്കാനാവും എന്നതിലും ശങ്ക ബാക്കി നിൽക്കുന്നു. കോൺഗ്രസിനെയും സി.പി​.എമ്മിനെയും നേരിട്ടു ജയിച്ച രീതിയിൽതന്നെ വർധിത ജനപിന്തുണയോടെ ബി.ജെ.പി​യെയും അതിജയിക്കുമെന്നുതന്നെയാണ്​ അവരുടെ ആത്​മവിശ്വാസം. എതിരാളികളെ ചതുരുപായങ്ങളിലൂടെ നേരിടുന്ന ജനാധിപത്യ വിരുദ്ധ ഫാഷിസ്​റ്റ്​ ക്രമം രാജ്യത്ത്​ സ്​ഥിരപ്പെടുത്താനുള്ള സംഘ്​പരിവാർ നീക്കത്തിനെതിരായ മമതയുടെ ആത്​മവിശ്വാസം രാജ്യത്തിനു മൊ​ത്തത്തിൽ സമാശ്വാസം പകരുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeemadhyamam editorialarticlemalayalam newsCBI VS Mamata
News Summary - Mamata's Revenge - Article
Next Story