Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2017 12:59 PM IST Updated On
date_range 6 May 2017 12:59 PM ISTഭരണശുദ്ധിക്കായി ഒരു കോടതി ഇടപെടൽ
text_fieldsbookmark_border
ലോക്പാൽ നിയമനം സംബന്ധിച്ച കേസിൽ സുപ്രീംേകാടതി കഴിഞ്ഞദിവസം നൽകിയ വിധി, അഴിമതി നിരോധന സംവിധാനം എത്രയും വേഗം ഏർപ്പെടുത്തുന്നതിലുള്ള കേന്ദ്രത്തിെൻറ ആത്മാർഥതയില്ലായ്മ തുറന്നുകാട്ടാൻ സഹായകമായിട്ടുണ്ട്. ലോക്പാൽ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ കോടതി, അതിന് കേന്ദ്രം നിരത്തിയ ന്യായവാദങ്ങൾ തള്ളുകയും ചെയ്തു. ലോക്പാൽ നിയമനം വൈകിപ്പിക്കുന്നതിനെതിരെ ‘കോമൺകോഡ്’ അടക്കമുള്ള സന്നദ്ധ സംഘടനകൾ സമർപ്പിച്ച ഹരജി പരിഗണിച്ച ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് നവീൻ സിൻഹ എന്നിവർ ഉടൻതന്നെ നിയമനം നടത്താൻ ഉത്തരവിടുകയും ചെയ്തു. അഴിമതിരഹിത ഭരണത്തിലേക്കുള്ള ഇൗ ചുവട് സർക്കാറിെൻറ തടസ്സവാദങ്ങൾ മറികടന്ന് സുപ്രീംകോടതിക്ക് എടുക്കേണ്ടിവന്നത് മോദി സർക്കാറിെൻറ നാട്യങ്ങൾ പൊളിക്കുക കൂടി ചെയ്യാൻ പര്യാപ്തമായി.
ലോക്പാൽ നിയമനരീതി അംഗീകരിച്ച് 2013ൽ പാർലമെൻറ് നിയമം പാസാക്കിയെങ്കിലും അതനുസരിച്ച് പ്രവർത്തിക്കാനാകാത്ത വിധം നിയമത്തിൽ പോരായ്മകളും പഴുതുകളുമുണ്ടെന്നാണ് അറ്റോണി ജനറൽ മുകുൾ രോഹതഗി വാദിച്ചത്. പാർലമെൻറ് സ്ഥിരംസമിതി നിർദേശിച്ച 20 ഭേദഗതികൾ പാസാക്കിയെടുക്കേണ്ടതുണ്ട്; അതിന് സമയമെടുക്കുമെന്നും രോഹതഗി പറഞ്ഞു. പാർലമെൻറിെൻറ വർഷകാല സമ്മേളനത്തിൽ അതെല്ലാം പരിഗണിച്ച് മുറപോലെ നിയമം ഭദ്രമാക്കിയശേഷം നിയമനം നടത്താം. ഇതിന് പുറമെ, ലോക്പാൽ നിയമനകാര്യത്തിൽ കേന്ദ്രത്തിന് നിർദേശം നൽകാൻ സുപ്രീംകോടതിക്ക് അധികാരമില്ലെന്ന വാദവും കേന്ദ്രം മുന്നോട്ടുവെച്ചിരുന്നു. ഇതെല്ലാം തള്ളിക്കൊണ്ടാണ് കോടതി, അഴിമതി നിർമാർജന സംവിധാനത്തെക്കുറിച്ച് ശുഭപ്രതീക്ഷ രാജ്യത്തിന് നൽകിയിരിക്കുന്നത്. കേന്ദ്രം നിരത്തിയ വാദങ്ങളും കോടതിയുടെ നിരീക്ഷണങ്ങളും പരിശോധിക്കുന്നവർക്ക്, നിയമനം വെച്ചുതാമസിപ്പിക്കാൻ കേന്ദ്രം നടത്തിയ ബോധപൂർവമായ ശ്രമങ്ങൾ വെളിപ്പെടും. പ്രതിപക്ഷ നേതാവുകൂടി ഉൾപ്പെടുന്നതാണ് നിയമനസമിതി എന്ന് ലോക്പാൽ നിയമത്തിലുെണ്ടന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കാലതാമസത്തെ ന്യായീകരിച്ചത്. ഇപ്പോൾ ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ല. ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്നതിന് ഭേദഗതി ആവശ്യമുണ്ട്. അതിന് മതിയായ സമയം വേണം. ഇൗ ഒഴികഴിവിന് കോടതി കൊടുത്ത മറുപടി, നിലവിലുള്ള ലോകായുക്ത നിയമം (2013) ഭേദഗതി ചെയ്യാതെതന്നെ നിയമനം നടത്താം എന്നാണ്. സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിെൻറ പേരിൽ നിയമനം വൈകാതിരിക്കാനുള്ള വ്യവസ്ഥ നിലവിലെ നിയമത്തിലുണ്ട്. ഭേദഗതികൾ നിർദേശിക്കപ്പെട്ടിരിക്കുന്നു എന്നത് നിലവിലെ നിയമം നടപ്പാക്കാതിരിക്കാൻ ന്യായമായ കാരണമല്ല.
മാത്രമല്ല, ‘പ്രതിപക്ഷ നേതാവ്’ എന്ന സാേങ്കതിക പദവിയെ ചൊല്ലി ഉന്നയിച്ച വാദങ്ങൾപോലും അടിസ്ഥാനമുള്ളവയല്ല. ലോകായുക്ത നിയമം വിജ്ഞാപനം ചെയ്ത 2014ൽ തന്നെ ഭേദഗതി നീക്കം തുടങ്ങിയതല്ലാതെ ഇത്ര കാലമായിട്ടും നടപടി ഉണ്ടായിട്ടില്ല. ഏറ്റവും വലിയ കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവിെൻറ സ്ഥാനത്ത് നിർത്താനുള്ള ഉദ്ദേശ്യം ആത്മാർഥമായിരുന്നെങ്കിൽ അതിന് ഇത്ര കാലതാമസമെന്തിന്? മറ്റുചില നിയമന സമിതികളുടെ കാര്യത്തിൽ (മുഖ്യ വിവരാവകാശ കമീഷണർ, സി.ബി.െഎ ഡയറക്ടർ) ഇതേതരം നിയമഭേദഗതി ഇതിനകം പൂർത്തിയാക്കി കഴിഞ്ഞു. ലോക്പാലിെൻറ കാര്യത്തിൽ മാത്രമെന്താണ് കാലവിളംബം? മറ്റൊരു വാദംകൂടി നിയമവിദഗ്ധർ മുന്നോട്ടുവെക്കുന്നുണ്ട്. ലോക്സഭയിൽ പ്രതിപക്ഷ നേതാവായി അംഗീകാരം ലഭിക്കാൻ അയാളുടെ കക്ഷി മൊത്തം സീറ്റിെൻറ 10 ശതമാനം നേടിയിരിക്കണമെന്നത് ചട്ടമല്ല, കീഴ്വഴക്കം മാത്രമാണ്. ജി.വി. മാവ്ലങ്കർ സ്പീക്കറായിരിക്കുേമ്പാൾ നൽകിയ ഒരു മാർഗനിർദേശം മാത്രമാണത്. എന്നിരിക്കെ, ഏറ്റവും വലിയകക്ഷിയായ കോൺഗ്രസിെൻറ നേതാവിനെ പ്രതിപക്ഷ നേതാവാക്കാൻ സാേങ്കതിക തടസ്സമുണ്ടായിരുന്നില്ല. തന്നെയുമല്ല, പ്രതിപക്ഷ നേതാവിെൻറ വേതനം സംബന്ധിച്ച് 1977ൽ പാസാക്കിയ നിയമത്തിൽ പ്രതിപക്ഷ നേതാവെന്നാൽ ഏറ്റവും വലിയ കക്ഷിയുടെ നേതാവാണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. പ്രതിപക്ഷ നേതാവില്ല എന്നത് വെറും മുട്ടുന്യായമാണ് എന്ന് ചുരുക്കം.
സദ്ഭരണമെന്നത് വെറുമൊരു മുദ്രാവാക്യമായി ഒതുങ്ങേണ്ട ഒന്നല്ല. അതിന് ആത്മാർഥതയും ഇച്ഛാശക്തിയുമാണ് വേണ്ടത്. അതുണ്ടെങ്കിൽ കേവലമായ പദപ്രയോഗങ്ങളുടെ കാര്യം പറഞ്ഞ് പ്രായോഗിക നടപടികൾ മുടക്കാൻ തയാറാവില്ല. ഭരണരംഗത്തെ സുതാര്യതയും ജനങ്ങളോട് ഉത്തരം പറയണമെന്ന ബോധ്യവും സദ്ഭരണത്തിെൻറ അവശ്യ ഉപാധികളാണ്. വിവരാവകാശ നിയമത്തെ ശക്തിപ്പെടുത്തുന്നതിന് പകരം അതിൽനിന്ന് കൂടുതൽ കൂടുതൽ വിഷയങ്ങൾ ഒഴിവാക്കാൻ കേന്ദ്രവും സംസ്ഥാനങ്ങളും മത്സരിക്കുകയാണല്ലോ ഇപ്പോൾ. ഭരണവിശുദ്ധി ഉറപ്പുവരുത്തുന്ന സംവിധാനങ്ങൾ കരുത്തോടെ നിലനിൽക്കാൻ ജനജാഗ്രതയും ജുഡീഷ്യറിയുടെ കാവലും വേണം. ലോക്പാൽ നിയമന വിഷയത്തിൽ പരമോന്നത കോടതി എടുത്ത സുദൃഢമായ നിലപാട് ശുഭസൂചകമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story