Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമനുഷ്യാവകാശ...

മനുഷ്യാവകാശ കമീഷനിലുംരാഷ്ട്രീയക്കാരനോ?

text_fields
bookmark_border
മനുഷ്യാവകാശ കമീഷനിലുംരാഷ്ട്രീയക്കാരനോ?
cancel

ദേശീയ മനുഷ്യാവകാശ കമീഷനില്‍ തനി രാഷ്ട്രീയക്കാരനെ അംഗമായി നിയമിക്കാനുള്ള നീക്കം മറ്റു പ്രമാദ വിഷയങ്ങള്‍ക്കിടെ ചര്‍ച്ച ചെയ്യപ്പെടാതെ പോയിക്കൂടാത്തതാണ്. ബി.ജെ.പിയുടെ ദേശീയ വൈസ് പ്രസിഡന്‍റ് അവിനാശ് റായ് ഖന്നയെ കമീഷനില്‍ അംഗമാക്കിക്കൊണ്ടുള്ള നിര്‍ദേശം പ്രധാനമന്ത്രി അധ്യക്ഷനായുള്ള സമിതി അംഗീകരിച്ചിരിക്കുകയാണ്. കമീഷന്‍െറ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുഴുസമയ രാഷ്ട്രീയക്കാരനെ അംഗമാക്കാന്‍ നീക്കമുണ്ടാകുന്നത്.

മനുഷ്യാവകാശ കമീഷനില്‍ ചെയര്‍പേഴ്സന് പുറമെ നാലു മുഴുസമയ അംഗങ്ങളാണുള്ളത്. ഇതിലൊരാള്‍ സുപ്രീംകോടതി ജഡ്ജിയായി വിരമിച്ചയാളും, മറ്റൊരാള്‍ ഏതെങ്കിലും ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസായിരുന്നയാളുമാകണം. ബാക്കി രണ്ടുപേര്‍ ‘മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവഗാഹമോ പ്രവര്‍ത്തന പരിചയമോ ഉള്ളവരാ’കണമെന്ന് നിയമം നിഷ്കര്‍ഷിക്കുന്നു. ഈ ഗണത്തില്‍ പെടുത്തിയാണ് ഖന്നയെ നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ഈ തീരുമാനമെടുത്ത സമിതിയില്‍ പ്രധാനമന്ത്രിക്ക് പുറമെ ലോക്സഭ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തര മന്ത്രി, രാജ്യസഭ ഉപാധ്യക്ഷന്‍, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണുള്ളത്.

രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനോ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദോ പോലും ബി.ജെ.പി ഉപാധ്യക്ഷനെ നിയമിക്കുന്നതിലെ അനൗചിത്യം ശ്രദ്ധിച്ചില്ളെന്നത് അദ്ഭുതമുളവാക്കുന്നു. ഖന്ന ബി.ജെ.പിക്കാരനാണെന്ന വിവരം താനറിഞ്ഞില്ല എന്നാണ് ആസാദിന്‍െറ വിശദീകരണം -പരിഗണനക്കായി തന്ന ജീവചരിത്ര കുറിപ്പില്‍ ആ വിവരമില്ലായിരുന്നത്രെ. പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ നോക്കിയിരുന്നെങ്കില്‍ ഖന്ന സജീവ എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു എന്ന വിവരം കാണാമായിരുന്നു. കമീഷന്‍ നിയമനത്തില്‍ പ്രതിപക്ഷത്തിന് പ്രാതിനിധ്യം നല്‍കിയത് മുന്നിലത്തെുന്ന കടലാസില്‍ ഒന്നും നോക്കാതെ ഒപ്പിട്ടുകൊടുക്കാനല്ളെന്ന് ഓര്‍ത്തില്ളേ?

അവിനാശ് റായ് ഖന്നയുടെ അംഗത്വം, അദ്ദേഹം അംഗമാകാന്‍ പോകുന്ന മനുഷ്യാവകാശ കമീഷന്‍െറ ഉദ്ദേശ്യലക്ഷ്യങ്ങളെ പരാജയപ്പെടുത്തും. പൗരന്മാരുടെമനുഷ്യാവകാശങ്ങള്‍ സംഘബലമുള്ളവരും ഭരണകൂടവും വ്യാപകമായി ലംഘിച്ചുകൊണ്ടിരിക്കുമ്പോള്‍ ദുര്‍ബലരായ ഇരകളുടെ പക്ഷത്തുനില്‍ക്കാനും നീതി ഉറപ്പുവരുത്താനും കഴിയേണ്ട സ്ഥാപനമാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍. ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന്‍െറ ചുമതലയുള്ള പാര്‍ട്ടി നേതാവുകൂടിയായ ഖന്ന, അവിടത്തെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടില്ളെന്ന് നടിക്കുകയാണ് ചെയ്തത്. മാസങ്ങള്‍ നീണ്ട കര്‍ഫ്യൂവിനും പെല്ലറ്റ് പ്രയോഗത്തിനുമിടക്കുപോലും സംസ്ഥാനം സാധാരണ നിലയിലത്തെുന്നുവെന്ന് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്‍െറ ശ്രമം.

ഭരണകക്ഷിയുടെ അജണ്ടക്കപ്പുറം ചിന്തിക്കാനറിയാത്ത ഒരാളാണോ മനുഷ്യാവകാശ സംരക്ഷക സമിതിയിലെ ‘സ്വതന്ത്ര’ അംഗമാകേണ്ടത്? 2013ല്‍ ജസ്റ്റിസ് സിറിയക് ജോസഫിനെ  കമീഷനിലംഗമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് ‘രാഷ്ട്രീയ ബന്ധങ്ങളു’ണ്ടെന്നുപറഞ്ഞ് എതിര്‍ത്തത് ബി.ജെ.പിക്കാരനും അന്നത്തെ രാജ്യസഭാ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്ലിയായിരുന്നു. ഇപ്പോഴിതാ, ‘രാഷ്ട്രീയ ബന്ധങ്ങള്‍’ക്കപ്പുറം സജീവ രാഷ്ട്രീയമുള്ളയാളത്തെന്നെ നിയമിക്കുന്നു. മനുഷ്യാവകാശ കമീഷന്‍െറ സ്വതന്ത്ര സ്വഭാവത്തെയും വിശ്വാസ്യതയെയും തകര്‍ക്കാന്‍ പോന്നതാണ് ഈ നീക്കം.

ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വതന്ത്രമായിരുന്നപ്പോഴെല്ലാം അത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. ജസ്റ്റിസ് ജെ.എസ്. വര്‍മ അധ്യക്ഷനായിരുന്ന കാലം ഉദാഹരണം. എന്നാല്‍, കൊല്ലം ചെല്ലുന്തോറും അതില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ കയറിക്കൂടാന്‍ തുടങ്ങി. മുന്‍ ബ്യൂറോക്രാറ്റുകളെയും രാഷ്ട്രീയ ഭിക്ഷാംദേഹികളെയും കുടിയിരുത്താനുള്ള മറ്റൊരു വേദി മാത്രമായി അതും ചുരുങ്ങിക്കൊണ്ടിരിക്കുന്നു. വാജ്പേയി പ്രധാനമന്ത്രിയായിരിക്കെയാണ് ബ്യൂറോക്രാറ്റുകളെ കമീഷനില്‍ അംഗമാക്കുന്ന കീഴ്വഴക്കം തുടങ്ങിയത്.

അന്ന് നിയമിതനായ മുന്‍ സി.ബി.ഐ ഡയറക്ടര്‍ പി.സി. ശര്‍മ, ബാബരി പള്ളി തകര്‍ത്ത കേസ് അട്ടിമറിക്കുകയും എല്‍.കെ. അദ്വാനിയെ ഗൂഢാലോചന കുറ്റത്തില്‍നിന്ന് മുക്തനാക്കുകയും ചെയ്തതായി ആരോപിക്കപ്പെട്ടയാളായിരുന്നു. നരേന്ദ്ര മോദിയുടെ കാലത്ത്, മുഴുസമയരാഷ്ട്രീയക്കാരനെ-ഭരണകക്ഷിയുടെ ഭാരവാഹിയെ- അംഗമാക്കിക്കൊണ്ട് മറ്റൊരു കീഴ്വഴക്കം കൂടി സൃഷ്ടിക്കുകയാണിപ്പോള്‍. ഭരണകൂടത്തിന്‍െറ അത്യാചാരങ്ങളെ ന്യായീകരിക്കാന്‍ ബാധ്യതപ്പെട്ട ഒരാള്‍ ഭരണകൂടത്തിന്‍െറ ഇരകള്‍ക്ക് രക്ഷിതാവായി നിയമിക്കപ്പെടുന്നത് പരിഹാസ്യവും അധാര്‍മികവുമാണ്. രാജ്യമന$സാക്ഷി ഇതിനെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial
Next Story