Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകർഷകരെ താങ്ങാൻ...

കർഷകരെ താങ്ങാൻ ചൊട്ടുവിദ്യ മതിയാവില്ല

text_fields
bookmark_border
കർഷകരെ താങ്ങാൻ ചൊട്ടുവിദ്യ മതിയാവില്ല
cancel


നെല്ല്​ ഉൾപ്പെടെയുള്ള ശരത്​കാല (ഖരീഫ്​) വിളകളുടെ താങ്ങുവില കൂട്ടാൻ കേന്ദ്രസർക്കാർ തീരുമാന​​മെടുത്തത്​ കർഷകർക്ക്​ നേരിയ ആ​ശ്വാസം പകരുന്ന നടപടിയാണ്​. ക്വിൻറലിന്​ 1868 രൂപയായിരുന്ന താങ്ങുവില 72 രൂപ കൂട്ടി 1940 രൂപയാക്കി വർധിപ്പിച്ചു. ചോളത്തിന്​ 20 രൂപ, റാഗിക്ക്​ 82രൂപ, ചെറുപയർ 79 രൂപ, തുവരപ്പരിപ്പിനും ഉഴുന്നിനും 300 രൂപ വീതം, എള്ളിന്​ 452, സൂര്യകാന്തിക്കുരുവിന്​ 130, നിലക്കടലക്ക്​ 275 എന്നിങ്ങനെ 1.8 മുതൽ 6.7 ശതമാനം വരെയാണ്​ വിവിധ വിളകൾക്ക്​ നി​ശ്ചയിച്ച താങ്ങുവില.

കൃഷിച്ചെലവി​െൻറ പകുതിയെങ്കിലും കർഷകർക്ക്​ ലഭ്യമാവണം എന്നതാണ്​ താങ്ങുവില വർധിപ്പിച്ചതി​െൻറ താൽപര്യമെന്ന്​ കേന്ദ്ര കൃഷിമന്ത്രി ​നരേന്ദ്ര സിങ്​ തോമർ വ്യക്തമാക്കുന്നു. കർഷകർക്ക്​ ഏറെ തിരിച്ചടിയുണ്ടാക്കുന്ന പയറിനങ്ങൾക്കും എണ്ണക്കുരുക്കൾക്കുമാണ്​ താങ്ങുവില വർധനയിൽ മുന്തിയ പരിഗണന നൽകിയിരിക്കുന്നത്​.

ഡൽഹിയുടെ പ്രാന്തങ്ങളിൽ അരവർഷം പിന്നിട്ട കർഷകസമരം കൂടുതൽ തീവ്രത കൈവരിക്കുകയും സമരനേതാക്കൾ പുതിയ രാഷ്​ട്രീയ കരുനീക്കങ്ങൾക്ക്​ തുടക്കമിടുകയും ചെയ്​ത സന്ദർഭത്തിലാണ്​ താങ്ങുവിലയിൽ നേരിയ വർധന വരുത്തി കേന്ദ്രഗവൺമെൻറ്​ തീരുമാനം വരുന്നത്​. രാജ്യത്തെ കൃഷിയുടെയും കർഷകരുടെയും അന്തകനിയമങ്ങളാണ്​ കഴിഞ്ഞ സെപ്​റ്റംബറിൽ കേന്ദ്രസർക്കാർ പാർലമെൻറിൽ പാസാക്കിയതെന്നും അതു പിൻവലിക്കണമെന്നുമാണ്​ കർഷകസംഘടനകളുടെ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രിയടക്കമുള്ളവരുമായി ഉന്നതതല ചർച്ചകൾ പലവട്ടം നടന്നെങ്കിലും കർഷക ആവശ്യങ്ങൾക്കുമുന്നിൽ തരിമ്പും ഇളകില്ലെന്ന കേന്ദ്ര​ത്തി​െൻറ വാശിക്കു മുന്നിൽ എല്ലാം പരാജയപ്പെടുകയായിരുന്നു.

മിനിമം താങ്ങുവില കർഷകനിയമത്തി​െൻറ ഭാഗമാക്കുക, കർഷകരിൽനിന്ന്​ ഉൽപന്നങ്ങൾ സംഭരിക്കുന്നതിന്​ നിലവിലെ പൊതുമേഖല കേന്ദ്രങ്ങൾ വികസിപ്പിക്കുക, അതിൽ സ്വകാര്യകമ്പനികളെ പങ്കുചേർക്കുന്നത്​ ഒഴിവാക്കുക, വിപണി ചൂഷണം തടയാൻ ട്രേഡ്​മാർക്ക്​ രജിസ​്​ട്രേഷൻ നിർബന്ധമാക്കുക, വിപണിയിലെ തർക്കങ്ങൾക്ക്​ സിവിൽ കോടതികളിൽ തീർപ്പാക്കുക തുടങ്ങി നാൽപതോളം ആവശ്യങ്ങളാണ്​ കർഷകർ ഉന്നയിക്കുന്നത്​. കാർഷികവിപണിയെ നിയന്ത്രിക്കുന്നതിൽ തങ്ങളുടേതായ ഒരു പങ്ക്​ അനുവദിച്ചുകിട്ടണമെന്നതുതന്നെയാണ്​ കർഷക ആവശ്യങ്ങളുടെ കാതൽ.

എന്നാൽ, കേന്ദ്രസർക്കാർ പാർലമെൻററി മഹാഭൂരിപക്ഷത്തി​െൻറ തിണ്ണബലത്തിൽ പാസാക്കിയെടുത്ത മൂന്നു നിയമങ്ങൾ കർഷകരുടെ അവകാശങ്ങളും അവരുടെ കാലങ്ങളായുള്ള ആവശ്യങ്ങളും അപ്പാടെ അപഹരിക്കുന്നതാണ്​. വിലസംരക്ഷണ കരാറിലൂടെ കർഷകശാക്തീകരണം, കാർഷികോൽപന്നങ്ങളുടെ വ്യാപാര, വാണിജ്യ പ്രോത്സാഹനം, അവശ്യവസ്​തു നിയമ പരിഷ്​കരണം തുടങ്ങി കേൾക്കാൻ ഇമ്പമുള്ള പേരുകളിലൂടെ കടത്തിക്കൊണ്ടുവരുന്ന കാർഷികപരിഷ്​കരണങ്ങൾ വൻകിട കോർപറേറ്റുകൾക്ക്​ കൃഷിയെയും അനുബന്ധവിപണികളെയും സമ്പൂർണമായി തീറെഴുതുന്ന വിധത്തിലാണ്​. താങ്ങുവിലയുടെയും പൊതുസംഭരണകേന്ദ്രങ്ങളുടെയും കാര്യത്തിൽ സർക്കാർ തീർപ്പിനു കർഷകർ ശാഠ്യംപിടിക്കുന്നത്​ 12,000 പേർ പ്രതിവർഷം ആത്മഹത്യയിലേക്കു നീങ്ങുന്ന ഇൗ മേഖലയുടെ അസ്​തിത്വപ്രതിസന്ധി നേർക്കുനേർ അനുഭവിക്കുന്നതുകൊണ്ടുകൂടിയാണ്​. ​

പൊതുസംഭരണകേന്ദ്രങ്ങളുടെയും താങ്ങുവിലയുടെയും കാര്യത്തിൽ കൃത്യതയില്ലാത്ത ബിഹാറിൽ സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ അറുനൂറും എഴുനൂറും രൂപ കുറച്ചാണ്​ സ്വകാര്യ സംഭരണകേന്ദ്രങ്ങളിൽനിന്ന്​ കർഷകർക്കു നൽകിയിരുന്നത്​. അവശ്യസാധന നിയന്ത്രണനിയമത്തിൽ ഭക്ഷ്യവസ്​തുക്കൾ സംഭരിക്കുന്നതിന്​ സമയപരിധിയും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്​. ഇതു​ സ്വകാര്യകുത്തകകളുടെ നിയന്ത്രണത്തിൽ വരുന്നതോടെ യഥേഷ്​ടം സംഭരിക്കാനും പൊതുവിപണിക്ക്​ യഥാസമയം വിട്ടുകൊടുക്കാതെ കൃത്രിമ വിലക്കയറ്റം സൃഷ്​ടിക്കാനും അവർക്കു കഴിയും.

ഇങ്ങ​െന പച്ചയായി കർഷകരുടെ ​ന​െട്ടല്ലൊടിക്കുന്ന നിയമമാണ്​ വൻകിട കോർപറേറ്റുകൾക്കുവേണ്ടി ഗവൺമെൻറ്​ പാസാക്കിയെടുത്തത്. ഇത്തരമൊരു നിയമം അവതരിപ്പിക്കുംമുമ്പ്​ കർഷകസംഘടനകളുമായോ, പ്രതിപക്ഷകക്ഷികളുമായോ കൂടിയാലോചിക്കുകയെന്ന സാമാന്യ ജനാധിപത്യമര്യാദപോലും കേന്ദ്രസർക്കാർ കാണിച്ചില്ല. കർഷകസമരം മാസങ്ങൾ നീണ്ടിട്ടും നിയമം പിൻവലിക്കാൻ തയാറ​ില്ലെന്ന ധാർഷ്​ട്യത്തിൽ ഉറച്ചുനിൽക്കുകയാണ്​ കേന്ദ്രം. അതേസമയം, കർഷകരുടെ ആവശ്യം ന്യായമാണെന്ന്​ അവർക്കുതന്നെ ബോധിച്ചിരിക്കുന്നു എന്നാണ്​ താങ്ങുവിലയിൽ നാമമാത്ര വർധന വരുത്താനുള്ള തീരുമാനത്തിൽ നിന്നു തെളിയുന്നത്​.

താങ്ങുവിലയുടെ കാര്യത്തിൽ സർക്കാറിന്​ ഉദാരസമീപനമാണ്​ എന്നതി​െൻറ ​തെളിവായാണ്​ മന്ത്രി പുതിയ തീരുമാനത്തെ എടുത്തുകാട്ടുന്നത്​. എന്നാൽ, വരുമാനം ഇരട്ടിക്കു​െമന്ന്​ വായ്​ത്താരി പറയുന്ന ഗവൺമെൻറ്​ പുതിയ ഇന്ധനവിലയുടെ നാലയലത്തു പോലുമെത്താത്ത വർധനയാണ്​ ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നതെന്നാണ്​ കർഷകസംഘടനകളുടെ ആക്ഷേപം.

യു.പിയിലടക്കം നിയമസഭ ​തെരഞ്ഞെടുപ്പിലേക്കു നീങ്ങു​േമ്പാൾ കർഷകസമരം ഏതുവിധേനയും അവസാനിപ്പിച്ചുകിട്ടാനും സംഭാഷണത്തിലേക്ക്​ കൊണ്ടുവരുന്നതു വഴി അവരെ നിർവീര്യമാക്കാനുമുള്ള ചൊട്ടുവിദ്യകളാണ്​ കേന്ദ്രം തേടുന്നത്​ എന്നേ ഇപ്പോൾ പ്രഖ്യാപിച്ച താങ്ങുവിലയെക്കുറിച്ചു പറയാനാവൂ. കർഷകരെ വിശ്വാസത്തിലെടുത്തും അന്നദാതാക്കളായ അവരിലുണ്ടാക്കുന്ന അസ്വാസ്​ഥ്യം രാജ്യത്തി​െൻറ നിലനിൽപിനെ ബാധിക്കുമെന്നു തിരിച്ചറിഞ്ഞും തൊലിപ്പുറ ചികിത്സ നിർത്തി പ്രശ്​നപരിഹാരത്തിനുള്ള ഫലപ്രദമായ നടപടികളിലേക്ക്​ കേന്ദ്രം കടന്നേ മതിയാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial on farmers protest
Next Story