Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതാ​രി​ഖ് റ​ഹ്മാ​ന്റെ...

താ​രി​ഖ് റ​ഹ്മാ​ന്റെ വ​ര​വും മു​ഹ​മ്മ​ദ് യൂ​നു​സി​ന്റെ നി​ഴ​ലും

text_fields
bookmark_border
താ​രി​ഖ് റ​ഹ്മാ​ന്റെ വ​ര​വും   മു​ഹ​മ്മ​ദ് യൂ​നു​സി​ന്റെ നി​ഴ​ലും
cancel

ഫെ​ബ്രു​വ​രി 12നു ​ബം​ഗ്ലാ​ദേ​ശി​ൽ ന​ട​ന്ന പ​തി​മൂ​ന്നാ​മ​ത് പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ​വി​ജ​യം നേ​ടി അ​ധി​കാ​ര​ത്തി​ൽ വ​ന്ന ബം​ഗ്ലാ​ദേ​ശ് നാ​ഷ​ന​ൽ പാ​ർ​ട്ടി (ബി.​എ​ൻ.​പി) നേ​താ​വ് താ​രി​ഖ് റ​ഹ്മാ​ൻ ചൊ​വ്വാ​ഴ്ച പ​തി​നൊ​ന്നാം പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റു. ഇ​തോ​ടെ, 2024 ജൂ​ണി​ൽ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​മാ​യി ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ ത​ൽ​ക്കാ​ലം ശ​മി​ച്ചു എ​ന്നു പ​റ​യാം. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഖാ​ലി​ദ സി​യ​യു​ടെ​യും മു​ൻ പ്ര​സി​ഡ​ന്റ് ജ​ന​റ​ൽ സി​യാ​ഉ​ർ​റ​ഹ്മാ​ന്റെ​യും മ​ക​നാ​യ താ​രി​ഖ് റ​ഹ്മാ​ൻ രാ​ഷ്ട്രീ​യ ഭൂ​ത​കാ​ല​ത്തി​ന്റെ ഭാ​ണ്ഡം പേ​റാ​തെ​യാ​ണ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷം നേ​ടി​യ ക​ക്ഷി എ​ന്ന നി​ല​യി​ൽ ബി.​എ​ൻ.​പി സ​ഖ്യ​ത്തി​ന് ഭ​ര​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ എ​ളു​പ്പ​മാ​വും. 77 സീ​റ്റു​ക​ൾ നേ​ടി​യ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സ​ഖ്യം ഉ​ത്ത​ര​വാ​ദി​ത്ത​വും ജാ​ഗ്ര​ത​യു​മു​ള്ള പ്ര​തി​പ​ക്ഷ​മാ​യി​രി​ക്കും എ​ന്നാ​ണ് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി നേ​താ​വ് ഷ​ഫീ​ഖ് റ​ഹ്‌​മാ​ൻ പ​റ​ഞ്ഞ​ത്.

നി​ർ​ണാ​യ​ക​മാ​യ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​ക്കാ​ല ഭ​ര​ണ​ഘ​ട്ട​ത്തി​ൽ ത​ന്നെ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. 2024 ആ​ഗ​സ്റ്റ് മു​ത​ൽ 2026 ഫെ​ബ്രു​വ​രി വ​രെ ഇ​ട​ക്കാ​ല സ​ർ​ക്കാ​റി​നെ ന​യി​ച്ച, ലോ​ക​ശ്ര​ദ്ധ നേ​ടി​യ ഗ്രാ​മീ​ൺ ബാ​ങ്ക് ഉ​പ​ജ്ഞാ​താ​വ് മു​ഹ​മ്മ​ദ് യൂ​നു​സ് ആ​ണ് ഈ ​ഭ​ര​ണ പ​രി​ഷ്‌​കാ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. ഫെ​ബ്രു​വ​രി 12ന്റെ ​തെ​ര​ഞ്ഞെ​ടു​പ്പ്, ക്ര​മ​ക്കേ​ട് ആ​രോ​പ​ണ​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ മു​ക്ത​മ​ല്ലെ​ങ്കി​ലും, ഒ​രു​വി​ധം ഭം​ഗി​യാ​യി ന​ട​ന്നു എ​ന്നു​റ​പ്പു വ​രു​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ജ​നാ​ധി​പ​ത്യ പ​രി​വ​ർ​ത്ത​ന പ്ര​ക്രി​യ​യി​ൽ യൂ​നു​സ് ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ചു. രാ​ജ്യം പ്ര​ക്ഷു​ബ്ധ​മാ​യ ഘ​ട്ട​ത്തി​ൽ ജ​ന​സ്വീ​കാ​ര്യ​ത​യും നേ​തൃ​ശേ​ഷി​യു​മു​ള്ള യൂ​നു​സി​ന്റെ കൈ​യി​ൽ ഭ​ര​ണം വ​ന്നെ​ത്തു​ക​യാ​യി​രു​ന്നു എ​ന്ന് പ​റ​യാം. മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഹ​സീ​ന വാ​ജി​ദി​ന്റെ ക​ണ്ണി​ലെ ക​ര​ടാ​യി​രു​ന്ന യൂ​നു​സ് അ​ത്ത​രം പ​ശ്ചാ​ത്ത​ലം കൊ​ണ്ടു​ത​ന്നെ അ​വാ​മി ലീ​ഗി​നെ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​യോ​ഗ്യ​രാ​ക്കു​ക​യും ഹ​സീ​ന​ക്ക് അ​ഭ​യം ന​ൽ​കി​യ ഇ​ന്ത്യ​യോ​ട് ആ​വ​ർ​ത്തി​ച്ച് അ​വ​രെ തി​രി​ച്ച​യ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നു​മ​പ്പു​റം നി​ർ​ണാ​യ​ക​മാ​യ മ​റ്റു തീ​രു​മാ​ന​ങ്ങ​ളു​മെ​ടു​ത്തു. അ​മേ​രി​ക്ക​യു​ടെ തീ​രു​വ യു​ദ്ധ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​ന്റെ വ​സ്ത്ര​ക​യ​റ്റു​മ​തി​ക്ക് പൂ​ജ്യം നി​കു​തി​യാ​ക്കി​യ വ്യാ​പാ​ര​ക്ക​രാ​ർ ഒ​പ്പി​ട്ട​തും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ത്ത യൂ​നു​സ് ഭ​ര​ണ​കൂ​ട​മാ​ണ്- അ​തും തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പാ​യി.

ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​ന്ന്, പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ജൂ​ലൈ പ്ര​ഖ്യാ​പ​നം എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭ​ര​ണ​പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കു​ള്ള ജ​ന​ഹി​ത പ​രി​ശോ​ധ​ന കൂ​ടി ന​ട​ന്നു എ​ന്ന​താ​ണ്. അ​തി​ന് ആ​കെ പോ​ൾ ചെ​യ്ത വോ​ട്ടി​ന്റെ 72.9 ശ​ത​മാ​നം പി​ന്തു​ണ ല​ഭി​ക്കു​ക​യും ചെ​യ്തു. ആ ​പ​രി​ഷ്ക​ര​ണ​ങ്ങ​ൾ മു​ഴു​വ​ൻ യൂ​നു​സ് നി​യോ​ഗി​ച്ച സ​മി​തി ത​യാ​റാ​ക്കി​യ​താ​ണ്. ഇ​ന്നി​പ്പോ​ൾ പ​ടി​യി​റ​ങ്ങി, അ​ധി​കാ​രം ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത നേ​തൃ​ത്വ​ത്തി​ന് ന​ൽ​കു​ന്നു​വെ​ന്ന് യൂ​നു​സ് പ​റ​യു​മ്പോ​ഴും അ​ദ്ദേ​ഹ​ത്തി​ന്റെ നി​ഴ​ൽ ഇ​തി​ലെ​ല്ലാം പ​തി​യു​ന്നു​ണ്ട്. പാ​ർ​ല​മെ​ന്റി​ന് ഒ​രു ഉ​പ​രി​സ​ഭ, അ​തി​ൽ അ​ധോ​സ​ഭ​യു​ടെ പാ​ർ​ട്ടി ശ​ത​മാ​ന​ത്തി​നു ആ​നു​പാ​തി​ക​മാ​യി സീ​റ്റ് വി​ഭ​ജ​നം, പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് പ​ര​മാ​വ​ധി ര​ണ്ടു ത​വ​ണ എ​ന്ന ഊ​ഴ​പ​രി​ധി തു​ട​ങ്ങി​യ പ​രി​ഷ്‍കാ​ര​ങ്ങ​ളു​മു​ണ്ട് ജൂ​ലൈ പ്ര​ഖ്യാ​പ​ന​ത്തി​ൽ. ത​ദ​ടി​സ്ഥാ​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി​ക​ൾ​ക്കു​ള്ള ഒ​രു കോ​ൺ​സ്റ്റി​റ്റ്യു​വ​ന്റ് അ​സം​ബ്ലി​യാ​യി പു​തി​യ പാ​ർ​ല​മെ​ന്റ് മാ​റു​ന്ന​തി​നു​വേ​ണ്ടി ഒ​രു ര​ണ്ടാം സ​ത്യ​പ്ര​തി​ജ്ഞ കൂ​ടി അം​ഗ​ങ്ങ​ൾ​ക്ക് നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഭൂ​രി​പ​ക്ഷം വ​രു​ന്ന ബി.​എ​ൻ.​പി അം​ഗ​ങ്ങ​ൾ ആ ​പ്ര​തി​ജ്ഞ എ​ടു​ക്കാ​തെ മാ​റി​നി​ന്നു. ഏ​കാ​ധി​പ​ത്യ​ത്തി​ലേ​ക്കു വ​ഴു​താ​തി​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച​താ​യി​രു​ന്നു ഈ ​വ​കു​പ്പ്. ഈ ​ഭേ​ദ​ഗ​തി​ക​ൾ​ക്കു പ്ര​തി​പ​ക്ഷ​ത്തു​ള്ള ജ​മാ​അ​ത്തെ ഇ​സ്‍ലാ​മി പൊ​തു​വേ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. പ്ര​സ്തു​ത പ​രി​ഷ്ക​ര​ണ പ്ര​മാ​ണം നി​യ​മ​മാ​ക്കാ​ൻ തെ​രു​വി​ൽ സ​മ​രം ന​ട​ത്തു​മെ​ന്ന് ജ​മാ​അ​ത്തും കൂ​ട്ടു​ക​ക്ഷി​യാ​യ നാ​ഷ​ന​ൽ സി​റ്റി​സ​ൺ പാ​ർ​ട്ടി (എ​ൻ.​സി.​പി)​യും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തോ​ടൊ​പ്പം ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ബ​ന്ധ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും പു​തി​യ ഭ​ര​ണ​മാ​റ്റ​ത്തി​ൽ ചി​ല​തു ശ്ര​ദ്ധി​ക്കാ​നു​ണ്ട്. അ​വാ​മി ലീ​ഗ് ഭ​ര​ണ​ത്തോ​ടും ഹ​സീ​ന വാ​ജി​ദി​നോ​ടു​മു​ള്ള ഇ​ന്ത്യ​യു​ടെ ച​ങ്ങാ​ത്തം പ്ര​ശ്ന​മാ​ക്കാ​തെ ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭ​ര​ണ​കൂ​ട​ത്തോ​ട് ക്രി​യാ​ത്മ​ക​മാ​യ സ​മീ​പ​ന​മാ​ണ് മോ​ദി സ​ർ​ക്കാ​ർ ഇ​തു​വ​രെ പ്ര​ക​ടി​പ്പി​ച്ച​ത്. അ​തി​നു​മ​പ്പു​റം സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ജ​മാ​അ​ത്ത് അ​മീ​ർ ഷ​ഫീ​ഖു​റ​ഹ്‌​മാ​നും ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി​യു​മാ​യി ഹ്ര​സ്വ​മെ​ങ്കി​ലും സു​പ്ര​ധാ​ന​മാ​യ കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ജ​മാ​അ​ത്തി​നെ​ക്കു​റി​ച്ച് ആ​ശ​ങ്ക​ക​ളു​ള്ള ഇ​ന്ത്യ​ൻ നേ​തൃ​ത്വം, പൊ​തു​വേ ഇ​ന്ത്യാ-​വി​രു​ദ്ധ നി​ല​പാ​ടു​ക​ളെ​ടു​ക്കു​ന്നു​വെ​ന്നു ക​രു​ത​പ്പെ​ടു​ന്ന പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച കേ​വ​ലം ന​യ​ത​ന്ത്ര​പ​ര​മെ​ന്ന​തി​ന​പ്പു​റം മാ​ന​ങ്ങ​ളു​ള്ള​താ​ണ്. ഇ​ന്ത്യ​യു​മാ​യു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ൾ ഇ​രു രാ​ഷ്ട്ര​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി​ക്കു അ​നു​ഗു​ണ​മാ​വു​മെ​ന്ന നി​ല​യി​ൽ മെ​ച്ച​പ്പെ​ടു​ത്താ​ൻ ത​ന്നെ​യാ​വും താ​രി​ഖ് ഭ​ര​ണ​കൂ​ട​ത്തി​നും താ​ൽ​പ​ര്യം. അ​തോ​ടൊ​പ്പം ചി​ല അ​ലോ​സ​ര​ങ്ങ​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ര​ണ്ടു ഭാ​ഗ​ത്തു​നി​ന്നും പ്ര​ക​ടി​പ്പി​ച്ചി​ട്ടു​മു​ണ്ട്. ഇ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ പ്ര​ശ്ന​ങ്ങ​ൾ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു എ​ന്ന പ​രാ​മ​ർ​ശം ഒ​ന്നി​ല​ധി​കം ത​വ​ണ താ​രി​ഖ് ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​യാ​ക​ട്ടെ, ബം​ഗ്ലാ​ദേ​ശി​ലെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​വും ക്ഷേ​മ​വും ആ​വ​ർ​ത്തി​ച്ച് ഉ​ന്ന​യി​ക്കു​ന്നു​മു​ണ്ട്. അ​ന്യോ​ന്യം അ​ലോ​സ​ര​മു​ള​വാ​ക്കു​ന്ന ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ ഇ​രു​പ​ക്ഷ​ത്തു​നി​ന്നും ഉ​യ​രു​ന്ന​ത് പ്ര​ക്ഷു​ബ്ധ​മാ​യ ജ​ന​കീ​യ രോ​ഷ​ത്തി​ന്റെ കാ​ലം ക​ഴി​ഞ്ഞ​തു​കൊ​ണ്ട് ഒ​രു പ​ക്ഷേ, കു​റ​ഞ്ഞു കു​റ​ഞ്ഞി​ല്ലാ​താ​വു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാം. ഇ​രു രാ​ഷ്ട്ര​ങ്ങ​ളു​ടെ നേ​തൃ​ത്വ​ങ്ങ​ളും അ​തി​ൽ ജാ​ഗ്ര​ത കാ​ട്ടു​മെ​ന്നും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam Editorialbangaladeshmadhyamam daily
News Summary - Madhyamam editorial on Bangladesh
Next Story