Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightമൂല്യമുക്ത...

മൂല്യമുക്ത രാഷ്​ട്രീയത്തി​െൻറ സ്വാഭാവിക പരിണതി

text_fields
bookmark_border
മൂല്യമുക്ത രാഷ്​ട്രീയത്തി​െൻറ സ്വാഭാവിക പരിണതി
cancel

പിണറായി വിജയൻ നേതൃത്വം നൽകുന്ന കേരളത്തിലെ ഇടതുമുന്നണി സർക്കാറി​െൻറ പല നടപടികളും രൂക്ഷമായ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുന്ന സാഹചര്യത്തിലൂടെയാണിപ്പോൾ സംസ്​ഥാനം കടന്നുപോയി​ക്കൊണ്ടിരിക്കുന്നത്​. ഏറ്റവും പുതുതായി, സർക്കാർ ധനകാര്യ സ്​ഥാപനമായ കെ.എസ്​.എഫ്​.ഇയിൽ നടന്ന വിജിലൻസ്​ റെയ്​ഡാണ്​ മുഖ്യ ഭരണകക്ഷിയായ സി.പി.എം സെക്ര​ട്ടേറിയറ്റി​െൻറ ഇടപെടലിലേക്കും മുഖ്യമന്ത്രിയും സഹപ്രവർത്തകനായ ധനമന്ത്രിയും തമ്മിലെ ഭിന്നത മറനീക്കി പുറത്തുവരുന്നതിലേക്കും നയിച്ചിരിക്കുന്നത്​. തദ്ദേശ സ്വയംഭരണ സ്​ഥാപനങ്ങളിലേക്ക്​ രണ്ടാഴ്​ചക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പും തുടർന്ന്​ മാസങ്ങൾക്കകം നടക്കേണ്ട നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട്​ പ്രതിപക്ഷവും ചില മാധ്യമങ്ങളും നിർമിച്ചെടുത്ത വെറും രാഷ്​ട്രീയ പ്രചാരണങ്ങൾ എന്നതിനപ്പുറമുള്ള മാനങ്ങൾ പിണറായി സർക്കാറിനെതിരെ ഉയർന്നുവരുന്ന ആരോപണങ്ങൾക്കുണ്ട്​. സംഘടിതമായും ആസൂത്രിതമായും നയതന്ത്ര ചാനലുകൾ ഉപയോഗിച്ച്​ നടന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ വൻ സ്വർണക്കടത്തി​നെ സംബന്ധിച്ച കോലാഹലങ്ങൾ മുറുകുന്നതിനിടയിലാണ്​ കെ.എസ്​.എഫ്​.ഇ അപവാദവും ഉയർന്നുവരുന്നത്​. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സർക്കാറി​െൻറ അന്വേഷണ ഏജൻസികൾ സംസ്​ഥാന തലസ്​ഥാനത്ത്​ വട്ടമിട്ട്​ പറക്കുകയാണെന്ന ന്യായമായ പരാതി നിലനിൽക്കെത്തന്നെയാണ്​ അതിന്​ ശക്തിപകരുന്ന വിധത്തിൽ മുഖ്യമന്ത്രിക്ക്​ കീഴിലെ വിജിലൻസ്​ വകുപ്പ്​ ധനവിനിമയ സ്​ഥാപനത്തിൽ റെയ്​ഡിന്​ തുനിഞ്ഞതെന്ന്​ ധനമന്ത്രി തോമസ്​ ഐസക്​ തന്നെയാണ്​ ചൂണ്ടിക്കാട്ടിയിരിക്കുന്നത്​.

തൽക്കാലം അദ്ദേഹത്തെ നിശ്ശബ്​ദനാക്കാൻ പാർട്ടിക്ക്​ കഴിഞ്ഞാലും എല്ലാം കൂടി ജനങ്ങളിൽ സൃഷ്​ടിച്ചിരിക്കുന്ന സംശയങ്ങൾ കെട്ടടങ്ങാൻ പോവുന്നില്ലെന്നുറപ്പ്​. അഴിമതിയിൽനിന്നും വൻ കുംഭകോണങ്ങളിൽനിന്നും സംശുദ്ധമായ ഭരണം വാഗ്​ദാനം ചെയ്​തും എല്ലാ ശരിയാവുമെന്ന്​ പെരുമ്പറ മുഴക്കിയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാർ അതി​െൻറ അന്ത്യത്തോട്​ അടുത്തിരിക്കെ മോശം​ പ്രതിച്ഛായയോടെ വീണ്ടും ജനങ്ങളെ സമീപിക്കേണ്ടി വരുന്നതെന്തുകൊണ്ട്​ എന്നാണ്​ ഈ സന്ദർഭത്തിൽ പ്രസക്തമായ ചോദ്യം. അതോടൊപ്പം ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന യു.ഡി.എഫിലെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള പ്രമുഖർ പ്രമാദമായ അഴിമതിക്കേസുകളിൽ കുരുങ്ങി തടവറകളിലോ പൊലീസ്​ കസ്​റ്റഡിയിലോ ആണെന്ന സത്യവും അവശേഷിക്കുന്നു. എല്ലാം രാഷ്​ട്രീയ പ്രേരിതമാണെന്ന്​ നേതാക്കൾ പറഞ്ഞൊഴിയാൻ നടത്തുന്ന ശ്രമം അണ്ണാക്ക്​ തൊടാതെ വിഴുങ്ങാൻ ജനങ്ങൾ തയാറല്ല എന്നതാണ്​ സത്യം.

എന്തുകൊണ്ട്​ നമ്മുടെ രാഷ്​ട്രീയവും ഭരണയ​ന്ത്രവും പൊതുജീവിതമാകെത്തന്നെയും ഇവ്വിധം ദുഷിക്കുന്നു, സ്​ഥിതി ഓരോ പ്രഭാതത്തിലും പൂർവാധികം വഷളാവുന്നതല്ലാതെ നന്നാവുന്ന ലക്ഷണമൊന്നും കാണാതിരിക്കുന്ന​ത്​ എന്തുകൊണ്ട്​ എന്ന ചോദ്യങ്ങൾക്ക്​ ഉത്തരം കാണേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. കാരണം, ഇവരുടെ ദുഷിപ്പ്​ ജനങ്ങളുടെ ചെലവിലാണെന്നതു തന്നെ. പ്രതിബദ്ധതയും ഉത്തരവാദിത്തബോധവും സംശുദ്ധിയുമുള്ളവരാണ്​ രാജ്യത്തെയും അതി​െൻറ ഭാഗമായ സംസ്​ഥാനത്തെയും നയിക്കുന്നതും ഭരിക്കുന്നതുമെന്ന ഒരു തെറ്റിദ്ധാരണയും ആർക്കുമില്ല. രാഷ്​​ട്രനിർമാണത്തിൽ പങ്കാളികളാകേണ്ട പുതുതലമുറക്ക്​ ഒട്ടും അനുകരണീയമായ മാതൃകയല്ല നേതാക്കളും അധികാരികളും കാഴ്​ചവെക്കുന്നത്​ എന്നതിരിക്ക​ട്ടെ, വ്യാജങ്ങളും തെറ്റായ ചെയ്​തികളുമാണ്​ അവരിൽനിന്ന്​ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നത്​ എന്നുതന്നെ പറയണം​. ജനങ്ങളുടെ നികുതിപ്പണം തട്ടിയെടുക്കുന്നതിലോ ധൂർത്തിനോ ദുർവ്യയത്തിനോ ഒരു നിയന്ത്രണവും ഇല്ല. അന്വേഷണ ഏജൻസികളും നിയമപാലകരും കോടതികളും ഇവരുടെ മുന്നിൽ നിസ്സഹായരാണ്​, നിഷ്​​​ക്രിയരുമാണ്​. നിയമവും ശിക്ഷയും എത്ര കാർക്കശ്യമാകുന്നുവോ അത്രമേൽ സാമ്പത്തികക്കുറ്റങ്ങളും മറ്റു​ നിയമലംഘനങ്ങളും ശക്തിപ്പെടുകയാണ്​. ഉടനെ നടക്കാൻ പോവുന്ന തദ്ദേശസ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇപ്പോൾ രംഗത്തിറങ്ങിയവരിൽ എത്ര ക്രിമിനലുകളും നിയമലംഘകരും തട്ടിപ്പുകാരും കൈക്കൂലിക്കാരുമുണ്ടെന്ന്​ ആരെങ്കിലും പരിശോധിക്കാനിറങ്ങിയാൽ തളർന്നുപോവുകയേയുള്ളൂ. ഐ.എ.എസ്​ മുതൽ ചപ്രാസി വരെയുള്ള ഉദ്യോഗസ്​ഥരുടെ കഥയാവ​ട്ടെ, പറയാനേ പറ്റില്ല.

എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നാലോചിക്കു​േമ്പാൾ ലളിതമാണ്​ ഉത്തരം. നമ്മുടെ വ്യക്തിജീവിതത്തിലും അതിലേറെ സാമൂഹിക ജീവിതത്തിലും ധാർമിക നൈതിക മാനവിക മൂല്യങ്ങൾക്ക്​ ഒരു വിലയും സ്വാധീനവുമില്ലാത്ത സാഹചര്യം നാം തന്നെ സൃഷ്​ടിച്ചിരിക്കുന്നു. രാഷ്​​ട്രീയത്തെ മതമുക്തമാക്കണമെന്ന സെക്കുലർ സങ്കൽപത്തി​െൻറ മറവിൽ മൂല്യനിരപേക്ഷമായ ഒരു രാഷ്​ട്രീയ, സാമൂഹിക സംവിധാനമാണ്​ രാജ്യത്ത്​ സ്​ഥാപിച്ചെടുത്തിരിക്കുന്നത്​. മത​രാഷ്​ട്രവാദമെന്ന്​ പേരിട്ട്​ മതേതരത്വത്തിനു വേണ്ടി രാപ്പകൽ ഭേദ​െമന്യേ ബഹളംവെക്കുന്നവർ യഥാർഥത്തിൽ ചെയ്യുന്നത്​ തങ്ങളുടെ മൂല്യനിരാസപരമായ ജീവിതത്തിന്​ ന്യായീകരണം കണ്ടെത്തുകയാണ്​. മതങ്ങൾ പഠിപ്പിച്ച ധാർമിക-സാദാചാര-നൈതിക മൂല്യങ്ങളെ മൗലികമായിത്തന്നെ നിരാകരിച്ച്​ കേവല ഭൗതിക പ്രത്യയശാസ്​ത്രങ്ങളുടെ ഭൂമികയിൽ മനുഷ്യർക്ക്​ മുന്നിൽ വികസനത്തി​െൻറയും ജനകീയ പ്രശ്​നപരിഹാരത്തി​െൻറയും വാതിലുകൾ തുറന്നിടാൻ ശ്രമിക്കുന്നവർ ആരായാലും ഇന്നേവരെ വിജയിച്ചിട്ടില്ലെന്ന ചരിത്രസത്യം അവർ ബോധപൂർവം വിസ്​മരിക്കുന്നു. 'എന്നെ സംബന്ധിച്ചിടത്തോളം മതമുക്തമായ രാഷ്​ട്രീയം മരണതുല്യമാണ്​' എന്ന്​ രാഷ്​ട്രപിതാവ്​ ഗാന്ധിജി തുറന്നു പ്രഖ്യാപിച്ചതി​െൻറ അർഥവും വിവക്ഷയും ഇക്കൂട്ടർക്ക്​ ഇനിയും പിടികിട്ടിയിട്ടില്ല; അഥവാ പിടികിട്ടിയാലും അതംഗീകരിച്ചാൽ തങ്ങളുടെ കട പൂട്ടിപ്പോവുമെന്നവർ ഭയപ്പെടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - madhyamam editorial dec 2 wednesday
Next Story