Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകരിനിയമം...

കരിനിയമം വലിച്ചെറിയുകതന്നെ

text_fields
bookmark_border
editorial
cancel

ജനുവരി 11ന്​ അസമിൽ എൺപതു വയസ്സുള്ള എഴുത്തുകാരൻ ഹിരൻ ഗോഹയ്​ൻ, സാമൂഹിക പ്രവർത്തകൻ അഖിൽ ​െഗാഗോയ്​, മാധ്യമപ്രവർ ത്തകൻ മഞ്​ജിത്​ മഹന്ത എന്നിവരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു ജയിലിലടച്ചു. കുറ്റം, കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത് വനിയമത്തിൽ ഭേദഗതി വരുത്തി ജനലക്ഷങ്ങളെ പുറന്തള്ളാനുള്ള നീക്കത്തെ എതിർത്തു പൊതുപരിപാടിയിൽ സംസാരിച്ചു. രണ്ടു നാൾ കഴിഞ്ഞു 14ന്​ ന്യൂഡൽഹി ജവഹർലാൽ നെഹ്​റു സർവകലാശാല വിദ്യാർഥിയൂനിയ​​െൻറ മുൻ ചെയർമാൻ കനയ്യകുമാർ, ഉമർ ഖാലിദ്​ ത ുടങ്ങി ഒമ്പതുപേർക്കെതിരെ പൊലീസ്​ കുറ്റപത്രം സമർപ്പിച്ചു. ​

കുറ്റം, പാർലമ​െൻറ്​ ആക്രമണക്കേസിൽ കൊല്ലപ്പെ ട്ട അഫ്​സൽ ഗുരുവി​​െൻറ പേരിൽ മൂന്നു വർഷം മുമ്പ്​ ഒരു അനുസ്​മരണ പരിപാടി സംഘടിപ്പിച്ചു. ജനാധിപത്യക്രമത്തിൽ പ്ര തിഷേധം സംഘടിപ്പിക്കുന്നത്​, സർക്കാറി​​െൻറ നയനിലപാടുകളെ വിമർശിക്കുന്നത്​ അപരാധമാണോ​? ആണെന്നല്ല, രാജ്യദ്രോ ഹക്കുറ്റമാണെന്നു പറയുന്നു ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിലെ നിയമം. വാമൊഴിയോ വരമൊഴിയോ ആ യ വാക്കുകളോ, ആംഗ്യവിക്ഷേപങ്ങളോ ഉപയോഗിച്ച്​ ഗവൺമ​െൻറിനെതിരെ അപ്രീതി വളർത്തുകയോ വളർത്താൻ ശ്രമിക്കുകയോ ചെയ്യുന്നവർ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ വകുപ്പ്​ അനുസരിച്ച്​ രാജ്യദ്രോഹക്കുറ്റവാളികളാണ്​. മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ തടവും പിഴയു​ം രണ്ടും കൂടിയുമൊക്കെ ശിക്ഷ വിധിക്കാൻ പഴുതുള്ള കുറ്റം.

ആശയാവിഷ്​കാരത്തിനും പ്രകടനത്തിനും പ്രചാരണത്തിനും സ്വാതന്ത്ര്യം നൽകുന്ന ഭരണഘടന നിലനിൽക്കുന്ന, ഭരണപ്രതിപക്ഷങ്ങൾ തമ്മിൽ നിയമനിർമാണ​സഭകളിൽ മുതൽ തെരുവിൽ വരെ കക്ഷിതിരിഞ്ഞ്​ വാദവിവാദങ്ങളുയർത്തി ഭരണം പിടിക്കാനും അവിടെ നിന്നു തെറിപ്പിക്കാനുമുള്ള അഭ്യാസങ്ങൾ നടന്നുകൊണ്ടിരിക്കുന്ന നാട്ടിലാണ്​ സർക്കാറിനെതിരെ പൊങ്ങുന്ന വിരൽ അറുത്തുമാറ്റുന്ന രാജനിയമം പഴയപടി തുടരുന്നത്​. മാറിമാറി വരുന്ന ഭരണകൂടങ്ങൾ ഇൗ അനാചാരം തെറ്റിക്കാൻ ഒരുക്കമല്ലെന്നു മാത്രമല്ല, തങ്ങളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രൂപപ്പെടുന്ന ജനകീയ പ്രത​ിഷേധങ്ങളെ തല്ലിയൊതുക്കാനുള്ള ആയുധമായി ഇതിനെ ഉപയോഗിക്കുകയും ചെയ്യുന്നു.

ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തെ കപ്പൽ കയറ്റിവിട്ട്​ രാഷ്​ട്രീയസ്വാതന്ത്ര്യം പൊരുതിനേടിയിട്ടും വിമർശനനിരൂപണങ്ങളെ ഭയപ്പെട്ട പഴയ രാജഭരണത്തി​​െൻറ ഉച്ഛിഷ്​ടങ്ങൾ പലതും വലിച്ചെറിയാൻ ഇന്ത്യക്ക്​ ഇനിയും മനസ്സു വന്നിട്ടില്ല. അതിൽ പെട്ടതാണ്​ ‘ലണ്ടനിലിരിക്കുന്ന ഇന്ത്യയുടെ ചക്രവർത്തി തിരുമനസ്സിനു​ നേരെ കൂറില്ലായ്​മയൊന്നും ഇന്ത്യൻ പ്രജകളിൽനിന്നുണ്ടാവരുതെന്ന നിർബന്ധ’ത്തിൽ 1833ൽ തോമസ്​ മെക്കാളെ രൂപം കൊടുത്ത രാജ്യദ്രോഹനിയമം​ സ്വന്തം പൗരന്മാ​ർക്കെതിരെ ഇന്നും നാം പ്രയോഗിച്ചുവരുന്നത്​. ദേശീയപ്രസ്​ഥാനം സ്വാതന്ത്ര്യസമരവുമായി മുന്നിട്ടിറങ്ങിയത്​ പ്രഭാഷണവും പ്രസിദ്ധീകരണവും ആശയപ്രകടനവും കൊണ്ടായിരുന്നു. അതുകൊണ്ടാണ്​ 1870 ൽ രാജ്യദ്രോഹനിയമവും കലാപ്രകടനങ്ങളെ നിരോധിക്കാൻ 1876ലും പ്രാദേശികപ​ത്രങ്ങളെ നിയ​ന്ത്രിക്കാൻ 1878ലും വേറെ നിയമങ്ങളും കൊണ്ടുവന്ന്​ എതിർപ്പി​​െൻറ വായ്​ മൂടിക്കെട്ടിയത്​. ബ്രിട്ടീഷുകാർ അവരുടെ നാട്ടിലെ രാജ്യദ്രോഹനിയമം 2010ൽ പൊളിച്ചെഴുതിയിട്ടും ഇന്ത്യ ഒരടി മുന്നോട്ടു വെച്ചിട്ടില്ല.

1950ൽ രൂപം കൊടുത്ത രാജ്യത്തി​​െൻറ ഭരണഘടന ഭേദഗതി ചെയ്യാനുള്ള ശ്രമം നൂറ​ു കടന്നിട്ടും സായ്​പി​​െൻറ രാജ്യദ്രോഹക്കുറ്റം പോലുള്ളത്​ പരിഷ്​കരിക്കാൻ ഇനിയും നേരമായില്ല. അധികാരവും അതിനെതിരായ വിമർശനങ്ങളും പ്രതിഷേധങ്ങളും മുഖ്യധാരാ രാഷ്​ട്രീയപാർട്ടികൾ വീതംവെക്കുകയും ജനകീയപ്രതിരോധനീക്കങ്ങളെ രാജ്യദ്രോഹമായി ചിത്രീകരിച്ച്​ കുറ്റവും ശിക്ഷയുമായി ഇറങ്ങിത്തിരിക്കുകയുമാണ്​ ചെയ്യുന്നത്​. പ്രധാനമന്ത്രിയടക്കം കേന്ദ്രഭരണത്തിനെതിരെ പ്രതിപക്ഷനേതാക്കളും രാഷ്​ട്രീയപാർട്ടികളുമൊക്കെ ചൊരിയുന്ന രൂക്ഷവിമർശനങ്ങളും ആക്ഷേപങ്ങളുമൊക്കെ ജനാധിപത്യപരവും ഭരണത്തി​​െൻറ കെടുതിയും ഭരണീയരുടെ ദുരിതവും വിളിച്ചുപറയുന്നത്​ രാജ്യ​ദ്രോഹവുമായിത്തീരുന്നത്​ ഇങ്ങനെയാണ്​. ഭരണ-പ്രതിപക്ഷനേതാക്കൾ തമ്മിൽ നടത്തുന്ന വാഗ്​യുദ്ധങ്ങളുടെ നാലയലത്തെത്തുന്നതല്ല സാമൂഹിക സന്നദ്ധപ്രവർത്തകരുടെ വസ്​തുസ്​ഥിതി വിവരങ്ങളുന്നയിച്ചുകൊണ്ടുള്ള വിമർശനങ്ങൾ.

എന്നാൽ, ആ​ദ്യത്തേത്​ ഒത്തുകളി രാഷ്​ട്രീയമാണെന്ന പരസ്​പര ബോധ്യമാവണം അതിനെ വെറു​െത വിട്ടു നേര​ു വിളിച്ചുപറയുന്ന സന്നദ്ധപ്രവർത്തകർക്കും സാമൂഹികസംഘടനകൾക്കും ഭരണകൂട അതിക്രമങ്ങൾക്കെതിരായ പ്രതിഷേധത്തിനും കൂച്ചുവിലങ്ങിടാൻ പഴയ സാമ്രാജ്യത്വ ആയുധം രാകി മിനുക്കി ഇപ്പോഴും ​ൈകവശം വെച്ചുപോരുന്നത്​. സംഭവം നടന്നു മൂന്നു വർഷത്തിനുശേഷം 1200 പേജുകളുള്ള കുറ്റപത്രം വേണ്ടിവന്നു ജെ.എൻ.യു വിദ്യാർഥികളുടെ ‘രാജ്യദ്രോഹം’ കണ്ടെത്താൻ. അതും പൊതുതെരഞ്ഞെടുപ്പ്​ വിളിപ്പാടകലെ എത്തിനിൽക്കു​േമ്പാൾ. ഇപ്പോഴത്തെ അറസ്​റ്റും കുറ്റം ചാർത്തലുമൊക്കെ തികച്ചും രാഷ്​ട്രീയ​പ്രേരിതമാണെന്നും പ്രതിശബ്​ദങ്ങളെ അടിച്ചൊതുക്കാൻ ഭരണകൂടത്തിന്​ അവസരമൊരുക്കുന്ന ‘കോളനിവാഴ്​ചയുടെ ഹാങ്​ഒാവറാ’യ രാജ്യ​ദ്രോഹനിയമം ചവറ്റുകൊട്ടയിലേക്ക്​ വലിച്ചെറിയണമെന്ന്​ ആവശ്യമുയർത്തിയിരിക്കുകയാണ്​ മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരവും നിയമമന്ത്രി കപിൽ സിബലുമടക്കമുള്ള ​കോൺഗ്രസ്​, പ്രതിപക്ഷ നേതാക്കൾ.

ഭരണകാലത്ത്​ കോൺഗ്രസും ഇൗ കരിനിയമം വേണ്ടപോലെ ദുരുപയോഗം ചെയ്​തിട്ടു​ണ്ടെന്നത്​ വേറെ. തമിഴ്​നാട്ടിലെ കൂടങ്കുളം ആണവനിലയത്തിനെതിരെ പ്രതിഷേധിച്ചതി​​െൻറ പേരിൽ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളടക്കം ഒമ്പതിനായിര​ത്തോളം പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്​ കഴിഞ്ഞ സർക്കാറി​​െൻറ കാലത്താണ്​. പലപ്പോഴും ജുഡീഷ്യറിയുടെ ഇടപെടലിൽ കേസുകൾ എങ്ങുമെത്താതെ പോകുകയാണ്​ പതിവ്​. അപ്പോഴേക്കും ഇരയാക്കപ്പെടുന്നവർക്ക്​ ആയുസ്സും ആരോഗ്യവും മാത്രമല്ല, രാജ്യദ്രോഹിപ്പട്ടം കൂടി പതിഞ്ഞുകിട്ടുന്നതോടെ ഭാവിയും നഷ്​ടമായിക്കഴിഞ്ഞിരിക്കും.

ഇൗ കരിനിയമം ഭരണഘടന വിരുദ്ധമാ​െണന്ന്​ 1959ൽ അലഹബാദ്​ ഹൈകോടതി വിധിയെഴുതിയപ്പോൾ അഴിച്ചുപണിക്കു മുതിരേണ്ട ഭരണകൂടം നിയമയുദ്ധത്തിനിറങ്ങി. 1962ൽ സുപ്രീംകോടതി, പ്രസംഗമോ പ്രതിഷേധമോ അല്ല, രാജ്യത്തിനെതിരെ കലാപമിളക്കിവിടുന്ന പ്രവർത്തനമാണ്​ ഇൗ നിയമത്തി​​െൻറ പരിധിയിൽ വരുകയെന്നു വിധിച്ചപ്പോഴും പൊളിച്ചുപണിയുന്നതിനുപകരം കോടതി ചൂണ്ടിയ ന്യായംകൂടി പുതുതായി കേസിൽ എഴുതിച്ചേർത്ത്​ പൗരവിരുദ്ധ നിയമത്തിൽ കടിച്ചുതൂങ്ങി. അതിനാൽ, സ്വന്തം പൗരന്മാരെ ഭരണകൂട ഭീകരതയിൽനിന്നു രക്ഷിക്കാൻ ഇൗ കരിനിയമം വല​ിച്ചെറിയുകതന്നെ വേണം. അതിന്​ ആ​ഹ്വാനത്തിൽ മതിയാക്കാതെ പ്രായോഗികനടപടിക്രമങ്ങൾക്ക്​ അടിയന്തരമായി മുന്നിട്ടിറങ്ങുകയാണ്​ രാഷ്​ട്രീയനേതൃത്വം ചെയ്യേണ്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialkerala newsmalayalam newsCitizenship Amendment Act
News Summary - madhyamam editorial citizenship amendment bill 2019 -article
Next Story