Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവി​ദ്വേ​ഷ​മ​ല്ല;...

വി​ദ്വേ​ഷ​മ​ല്ല; ഉ​ൾ​ക്കൊ​ള്ളേ​ണ്ട​ത്​  സ്​​നേ​ഹ​പാ​ഠ​ങ്ങ​ൾ

text_fields
bookmark_border
വി​ദ്വേ​ഷ​മ​ല്ല; ഉ​ൾ​ക്കൊ​ള്ളേ​ണ്ട​ത്​  സ്​​നേ​ഹ​പാ​ഠ​ങ്ങ​ൾ
cancel

സ​മാ​ധാ​ന​ത്തിെ​ൻ​റ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തിെ​ൻ​റ​യും സ്നേ​ഹ​പാ​ഠ​ങ്ങ​ളാ​ണ് ആ​ത്മീ​യ ആ​ഘോ​ഷ​ങ്ങ​ൾ പ്ര​സ​രി​പ്പി​ക്കു​ന്ന ആ​ത്മ​സ​ത്ത. വി​ഭി​ന്ന മ​ത​സ​മൂ​ഹ​ങ്ങ​ളു​ടെ ആ​ഘോ​ഷ​ങ്ങ​ളെ​യും വി​ശു​ദ്ധ​ദി​ന​ങ്ങ​ളെ​യും ആ​ദ​രി​ക്കു​ക​യും പൊ​തു​വാ​യി പ​രി​ഗ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ അ​തിെ​ൻ​റ ബ​ഹു​സ്വ​ര​ത​യെ താ​ള​പ്പെ​രു​മ​യി​ലൂ​ടെ ലോ​ക​ത്തിെ​ൻ​റ മു​ന്നി​ൽ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്. ഓ​രോ ഇ​ന്ത്യ​ക്കാ​ര​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ള​വും ഹോ​ളി​യും ഓ​ണ​വും ദേ​ശീ​യ ഉ​ത്സ​വ​ങ്ങ​ളാ​ണ്; അ​വ​യി​ൽ മി​ത്തു​ക​ളും ​ഐ​തി​ഹ്യ​ങ്ങ​ളും അ​ന്ത​ർ​ലീ​ന​മാ​െ​ണ​ങ്കി​ലും. ക്രി​സ്മ​സും ഈ​ദും അ​തു​പോ​ലെ ദേ​ശീ​യ ആ​ഘോ​ഷ​ങ്ങ​ൾ​ത​ന്നെ​യാ​ണ്. രാ​ജ്യം ഒ​ന്നു​ചേ​ർ​ന്ന് ആ​ഘോ​ഷി​ക്കു​ന്ന/​ആ​ഘോ​ഷി​ക്കേ​ണ്ട ജ​ന​കീ​യ സ്​​നേ​ഹ​സം​ഗ​മ​ങ്ങ​ൾ. വി​വി​ധ മ​ത​സ​മൂ​ഹ​ങ്ങ​ൾ ല​യി​ച്ചു​ചേ​ർ​ന്ന് ജീ​വി​ക്കു​ന്ന ന​മ്മു​ടെ രാ​ജ്യ​ത്ത്, ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​ദ​ത്ത​മാ​യ പ്ര​ഥ​മ ബാ​ധ്യ​ത​യാ​ണ് വി​വേ​ച​ന​ര​ഹി​ത​മാ​യി എ​ല്ലാ​വ​രു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളെ പൊ​തു​വാ​ക്കു​ക​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തിെ​ൻ​റ ഉൗ​ടും പാ​വു​മാ​യി പ​രി​വ​ർ​ത്തി​പ്പി​ക്കു​ക​യും ചെ​യ്യു​ക​യെ​ന്ന​ത്. ഡ​ൽ​ഹി മെ​ട്രോ​യു​ടെ പു​തി​യ പാ​ത ഉ​ദ്ഘാ​ട​ന​ദി​ന​മാ​യി ക്രി​സ്മ​സ് ദി​ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി നി​ശ്ച​യി​ക്കു​ന്ന​ത് രാ​ജ്യ​ത്തിെ​ൻ​റ ബ​ഹു​സ്വ​ര​ത​യു​ടെ അ​ന്ത​സ്സ​ത്ത​ക്ക് വി​രു​ദ്ധ​മാ​ണ്. വി​ശേ​ഷി​ച്ച് ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​കു​ന്ന സ​വി​ശേ​ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ. 

2014ൽ ​മോ​ദി അ​ധി​കാ​ര​മേ​റ്റെ​ടു​ത്ത​പ്പോ​ൾ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കു​ക​യും ക​ല​വ​റ​ക​ളി​ല്ലാ​തെ പ്ര​ശം​സി​ക്കു​ക​യും സ​ഹ​ക​ര​ണം ഉ​റ​പ്പു​വ​രു​ത്തു​ക​യും ചെ​യ്തി​രു​ന്ന പി​താ​വാ​ണ് കാ​ത്ത​ലി​ക് ബി​ഷ​പ്സ് കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ന്ത്യ (സി.​ബി.​സി.​ഐ) അ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് മാ​ർ ക്ലീ​മി​സ്. കേ​ന്ദ്ര​ത്തി​ലെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ളോ​ടു​ള്ള സ​ഹ​ക​ര​ണ​ത്തിെ​ൻ​റ പേ​രി​ൽ സ​ഭ​ക്ക​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നും ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ ഏ​ൽ​ക്കേ​ണ്ടി​വ​ന്നി​രു​ന്ന അ​ദ്ദേ​ഹം, ഇ​ന്ത്യ​യി​ൽ ക്രൈ​സ്ത​വ​ർ​ക്കു​നേ​രെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ വേ​ദ​ന​യും ന​ടു​ക്ക​വും പ​ങ്കു​വെ​ച്ച ഡ​ൽ​ഹി​യി​ലെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​മ​ർ​ഷ​ത്തോ​ടെ പ​റ​ഞ്ഞ​ത്, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​റി​ൽ വി​ശ്വാ​സം ന​ഷ്​​ട​െ​പ്പ​ട്ടു​വെ​ന്നാ​ണ്. 2017 ലെ ​ആ​ദ്യ ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നു​നേ​രെ 410ല​ധി​കം മ​ത​വി​ദ്വേ​ഷ​പ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്തി​രി​ക്കു​ന്ന​ത്. 2016നേ​ക്കാ​ൾ മോ​ശ​മാ​യ അ​വ​സ്ഥ. ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളെ മ​ത​പ​രി​വ​ർ​ത്ത​ന പ​രി​പാ​ടി​യാ​യി മു​ദ്ര​കു​ത്തു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​വ​ണ​ത​ക​ളും സ​മീ​പ​കാ​ല​ത്ത് വ​ർ​ധി​ക്കു​ക​യാ​ണ്. ത​ട​യേ​ണ്ട പൊ​ലീ​സു​കാ​ർ അ​ക്ര​മ​ങ്ങ​ളു​ടെ പ​ക്ഷം ചേ​രു​ക​യും ചെ​യ്യു​ന്നു. 30 വ​ർ​ഷ​ത്തോ​ള​മാ​യി ക്രി​സ്മ​സ് ക​രോ​ൾ ന​ട​ത്തി​വ​രു​ന്ന മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന​യി​ൽ സെ​ൻ​റ് എ​ഫ്രേം​സ് സെ​മി​നാ​രി​യി​ലെ വൈ​ദി​ക​ർ​ക്കും വൈ​ദി​ക​വി​ദ്യാ​ർ​ഥി​ക​ൾ​ക്കും നേ​രെ ബ​ജ്റം​ഗ്ദ​ൾ ആ​ക്ര​മ​ണ​മ​ഴി​ച്ചു​വി​ട്ട​ത് ക​രോ​ൾ മ​ത​പ​രി​വ​ർ​ത്ത​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​ണ്. പ​രാ​തി പ​റ​യാ​ൻ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലെ​ത്തി​യ​വ​രെ ത​ട​ഞ്ഞു​വെ​ക്കു​ക​യും പു​രോ​ഹി​ത​രു​ടെ വാ​ഹ​ന​ത്തി​ന് തീ​യി​ടു​ക​യും ചെ​യ്തു സം​ഘ് അ​ക്ര​മി​സം​ഘം. എ​ന്നി​ട്ടും പൊ​ലീ​സ് കേ​െ​സ​ടു​ത്ത​ത് ക്രൈ​സ്ത​വ പു​രോ​ഹി​ത​ർ​ക്കെ​തി​രെ. രാ​ജ​സ്ഥാ​നി​ൽ പ്ര​താ​പ്ഗ​ഢി​ൽ ഹി​ന്ദു ജാ​ഗ​ര​ൺ മ​ഞ്ചിെ​ൻ​റ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​രോ​ളി​നു​നേ​രെ അ​ക്ര​മം ന​ട​ന്ന​ത്. പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്ത​ത് നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ര​ണ്ട് ക്രൈ​സ്ത​വ​രെ​യും. ഉ​ത്ത​ർ​പ്ര​ദേ​ശി​ലും ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ജാ​ഗ​ര​ൺ മ​ഞ്ച്. ചെ​ന്നൈ​യി​ല ക്രി​സ്​​മ​സ്​ ആ​ഘോ​ഷ​ങ്ങ​ളു​ടെ പേ​രി​ൽ പാ​രി​ഷ് ഹാ​ൾ ത​ക​ർ​ത്ത​തി​ന് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത് ബി.​ജെ.​പി​യു​ടെ പ്രാ​ദേ​ശി​ക നേ​താ​വി​നെ. എ​ന്തി​നേ​റെ, തി​രു​വ​ന​ന്ത​പു​ര​ത്തു​പോ​ലും ക​രോ​ളി​ന് നേ​തൃ​ത്വം ന​ൽ​കി​യ വൈ​ദി​ക​ൻ മ​ത​പ​രി​വ​ർ​ത്ത​ന​മാ​രോ​പി​ച്ച് ആ​ക്ര​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് വ​രു​മ്പോ​ൾ ഇ​വ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ള​ല്ല, മ​റി​ച്ച് സം​ഘ് പ​രി​വാ​ർ സം​ഘ​ങ്ങ​ൾ നി​ര​ന്ത​രം പ്ര​ഘോ​ഷ​ണം ചെ​യ്യു​ന്ന വെ​റു​പ്പിെ​ൻ​റ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ലും ഭ​ര​ണ​കൂ​ട ആ​ശീ​ർ​വാ​ദ​ത്തി​ലും ദൃ​ഢ​ബോ​ധ്യ​മു​ള്ള​വ​രു​ടെ ആ​സൂ​ത്രി​ത വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ളാ​െ​ണ​ന്ന് വ്യ​ക്ത​മാ​കും.

ക്രൈ​സ്​​ത​വ സ​മൂ​ഹ​ത്തോ​ട്​ ​െഎ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നു പ​ക​രം ഉ​ദ്​​ഘാ​ട​ന മാ​മാ​ങ്ക​ത്തി​നു​വേ​ണ്ടി ക്രി​സ്​​മ​സ്​ ദി​നം തി​ര​ഞ്ഞെ​ടു​ത്ത​തി​ലൂ​ടെ  ക്രി​സ്മ​സ് ദേ​ശീ​യ ആ​ഘോ​ഷ​ത്തി​ന് പു​റ​ത്താ​െ​ണ​ന്ന വി​പ​ത്​​സ​ന്ദേ​ശ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യും സ​ർ​ക്കാ​റും ന​ൽ​കു​ന്ന​ത്. ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ഇ​ത്ത​രം പ​രോ​ക്ഷ​സൂ​ച​ന​ക​ളാ​ണ് ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ക​രോ​ൾ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പ്ര​ചോ​ദ​നം. പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര സ​ർ​ക്കാ​റും രാ​ഷ്​​ട്രീ​യ​മാ​യി ഏ​ക​പ​ക്ഷീ​യ സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ന്ന​തു​പോ​ലെ മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ളെ​യും ഭൂ​രി​പ​ക്ഷ‍/​ന്യൂ​ന​പ​ക്ഷ ദ്വ​ന്ദ്വ​ത്തി​ലൂ​ടെ കാ​ണാ​ൻ തു​ട​ങ്ങി​യാ​ൽ രാ​ജ്യം എ​ത്തി​ച്ചേ​രു​ക ദു​ര​ന്ത​ത്തിെ​ൻ​റ മ​ഹാ​ഗ​ർ​ത്ത​ത്തി​ലാ​യി​രി​ക്കും. ആ​ഘോ​ഷ​ങ്ങ​ളി​ലെ മ​ത​പ​ര​ത അ​ത​ത് വി​ശ്വാ​സി​ക​ളു​ടെ മാ​ത്ര​മാ​കു​ക​യും അ​വ​യി​ലെ മാ​ന​വി​ക​ത എ​ല്ലാ​വ​രു​ടേ​തു​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​ട​ത്താ​ണ്​ മ​നു​ഷ്യ​രു​ടെ സാം​സ്കാ​രി​ക പൂ​ർ​ണ​ത​യി​ലേ​ക്ക് സ​ഞ്ച​രി​ക്കാ​നാ​കു​ക. എ​ല്ലാ മ​ത​സ​മൂ​ഹ​ങ്ങ​ളു​ടെ​യും ആ​ഘോ​ഷ​ങ്ങ​ളും തു​ല്യ​പ​രി​ഗ​ണ​ന​യോ​ടെ വീ​ക്ഷി​ക്കേ​ണ്ട​ത്​ ജ​നാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ക​ട​മ​യാ​ണ്. ഏ​ത് ആ​ഹ്ലാ​ദാ​വ​സ​ര​ങ്ങ​ളും വി​ദ്വേ​ഷ​ത്തിെ​ൻ​റ വി​ഷം വ​മി​പ്പി​ക്കു​ന്ന​തി​ന്​ ദു​രു​​പ​യോ​ഗം ചെ​യ്യാ​ൻ  നോ​മ്പു​നോ​റ്റ​വ​രെ എ​ന്തു ത്യാ​ഗം സ​ഹി​ച്ചും തോ​ൽ​പി​ക്കു​ക​യെ​ന്ന​തും അ​നി​വാ​ര്യ​ത​യാ​ണ്.

Show Full Article
TAGS:madhyamam editorial X Mass article malayalam news 
Next Story