Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബി.ജെ.പിയുടെ...

ബി.ജെ.പിയുടെ കോൺഗ്രസില്ലാ കേരളം

text_fields
bookmark_border
madhyamam editorial 21-1-21
cancel


കേരളരാഷ്​ട്രീയത്തിൽ പച്ചതൊടാനായി പല കളികൾ കളിച്ചിട്ടും പ്രസ്​താവ്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നതാണ്​ സംഘ്​പരിവാറി​െൻറ ഇന്നോളമുള്ള പാർല​മെൻററി രാഷ്​ട്രീയ അനുഭവം. ഇക്കഴിഞ്ഞ പാർല​െമൻറ്​ തെരഞ്ഞെടുപ്പിലും തദ്ദേശ സ്​ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും വോട്ടുവിഹിതം വർധിപ്പിച്ചുവെങ്കിലും കേരളത്തിൽ വമ്പിച്ച രാഷ്​ട്രീയ മാറ്റത്തിനു കളമൊരുക്കുമെന്ന പരിവാർ പ്രോപഗണ്ട തെരഞ്ഞെടുപ്പ്​ ഫലത്തിനുശേഷം പതിവുപോലെ അന്തരീക്ഷത്തിൽ അലിഞ്ഞില്ലാതായി​.

കേന്ദ്രഭരണത്തി​െൻറയും പ്രോപഗണ്ടസംവിധാനങ്ങളുടെയും സർവസന്നാഹങ്ങളുമുണ്ടായിട്ടും കേരളീയസമൂഹം ബി.ജെ.പിയോട്​ മുഖംതിരിഞ്ഞു നിന്നു ഇതുവരെ എന്നത്​ ഒരു യാഥാർഥ്യമാണ്​. വിവിധ സംസ്​ഥാനങ്ങളിൽ വമ്പിച്ച റോഡ്​ ഷോകളുമായി അരങ്ങേറി പാർട്ടിയെ അധികാരത്തി​െൻറ നാലയലത്തെത്തിക്കുന്നതിൽ അസാമാന്യ വൈഭവം കാണിക്കുന്ന അമിത്​ ഷാക്കു പോലും കേരളത്തിൽ നിന്നു വന്ന വേഗത്തിൽ പിൻവാങ്ങേണ്ടി വന്നതാണ്​ കഴിഞ്ഞകാലാനുഭവം.

ഇങ്ങനെയൊക്കെയാണെങ്കിലും കോൺഗ്രസ്​ മുക്തഭാരതത്തിനുവേണ്ടിയുള്ള കൊണ്ടുപിടിച്ച പ്രയത്​നത്തിൽ വിലങ്ങുതടിയായി നിൽക്കുന്ന കേരളത്തിലെ മുട്ടറുക്കുന്നതിനുവേണ്ടിയുള്ള യജ്ഞത്തിൽനിന്നു ബി.ജെ.പി പിൻവാങ്ങിയിട്ടില്ല. ​ന​രേന്ദ്ര മോദിയുടെ അജയ്യമായ രണ്ടാമൂഴത്തിനുശേഷവും കാവിതൊടാൻ മടിച്ചുനിൽക്കുന്ന കേരളത്തെ ഏതെങ്കിലും രീതിയിൽ വശപ്പെടുത്തിയേ അടങ്ങൂ എന്ന വാശിയിലാണ്​ ബി.ജെ.പി. അതിനുവേണ്ടി കേരളത്തിനു മാത്രമായി പുതിയ അടവുനയം രൂപപ്പെടുത്താനുള്ള ശ്രമത്തിലാണവർ.

കേരളത്തിൽ ഭരണം പിടിക്കാൻ ദീർഘകാലാടിസ്​ഥാനത്തിലുള്ള പദ്ധതി ആവിഷ്​കരിച്ചു നടപ്പാക്കാനുള്ള ആസൂത്രണമാണിപ്പോൾ സംഘ്​പരിവാർ നടത്തിവരുന്നതെന്ന്​ പുതിയ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നു. 2014ൽ നരേന്ദ്ര മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിൽ പിന്നെ രാജ്യത്ത്​ ക്രൈസ്​തവർക്കുനേരെയുള്ള അതിക്രമങ്ങൾ വർധിച്ചിരിക്കുകയാണെന്നും ലോകത്ത്​ ക്രൈസ്​തവതക്ക്​ ഏറ്റവും അപായകരമായ രാജ്യങ്ങളിൽ സിറിയക്കു മുന്നിലും ഇറാനു പിറകിലുമായി പത്താം സ്​ഥാനത്താണ്​ ഇന്ത്യ എന്നും 'ഒാപൺ ഡോർസ്' എന്ന യു.

എസ്​-ബ്രിട്ടീഷ്​ ഏജൻസിയും രാജ്യത്തെ 65,000 ചർച്ചുകൾക്ക്​ പങ്കാളിത്തമുള്ള ഇവാഞ്ചലിക്കൽ ഫെലോഷിപ്​ ഒാഫ്​ ഇന്ത്യയുടെ മതസ്വാതന്ത്ര്യകമീഷനും പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. ഇന്ത്യയിൽ ക്രൈസ്​തവന്യൂനപക്ഷത്തിനെതിരായ അതിക്രമങ്ങൾ വർധിച്ചതിനു പിറകിൽ വലതു തീവ്രദേശീയവാദികളുടെ ഭരണകൂടവും അനുയായികളുമാണെന്നു അന്താരാഷ്​ട്രവേദികളിൽ നിരന്തരം ആരോപണമുയർത്തിക്കൊണ്ടിരിക്കെ കേരളത്തിലെ ക്രൈസ്​തവ സഭാനേതൃത്വത്തെ തങ്ങളുമായി അടുപ്പിക്കുന്നതിൽ ബി.ജെ.പി ഒരളവുവരെ വിജയിച്ചിരിക്കുന്നുവെന്ന്​ വ്യക്തമാക്കുന്നതാണ്​ കഴിഞ്ഞ ദിവസം മൂന്ന്​ സഭാധ്യക്ഷന്മാർ പ്രധാനമന്ത്രി മോദിയുമായി നടത്തിയ ചർച്ചയും തുടർപ്രതികരണങ്ങളും.

കേരളത്തിൽ മതന്യൂനപക്ഷങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാനുള്ള ബി.ജെ.പി നീക്കം വെറുതെയാവില്ല എന്നതി​െൻറ സൂചനകളാണ്​ മുസ്​ലിംന്യൂനപക്ഷ ശാക്തീകരണത്തിനുള്ള സർക്കാർ ശ്രമങ്ങളെ ചൂണ്ടി സംഘ്​പരിവാർ നടത്തിവരുന്ന പ്രചാരണവും അതിനു ക്രൈസ്​തവവിഭാഗങ്ങൾക്കിടയിൽ ലഭിച്ചുവരുന്ന സ്വാധീനവും.

ഇതോടൊപ്പം കേരളത്തിലെ മുഖ്യശത്രു സിദ്ധാന്തവും ഒന്നു മാറ്റിപ്പിടിക്കാൻ ബി.ജെ.പി തീരുമാനിച്ചിരിക്കുന്നു. കോൺഗ്രസ്​ മുക്ത​ഭാരതത്തിന്​ ഇറങ്ങിത്തിരിച്ച പാർട്ടിക്ക്​ കേരളത്തിലെത്തു​േമ്പാൾ കോൺഗ്രസും സി.പി.എമ്മും ഒരുപോലെ മുഖ്യ​ശത്രുവാണെന്നാണ്​ പറയാറ്​ (തെരഞ്ഞെടുപ്പിൽ അങ്ങുമിങ്ങും അത്യാവശ്യം നീക്കുപോക്കുകൾ ഉണ്ടാവാറുള്ളത് അരമനരഹസ്യം).

എന്നാൽ, അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസില്ലാ കേരളത്തിനുവേണ്ടിയുള്ള പ്രവർത്തനം തുടങ്ങിവെക്കാനും 2026 ലെ നിയമസഭയിലേക്ക്​ എൽ.ഡി.എഫുമായി നേർക്കുനേർ പോരാട്ടത്തിനു വഴിതുറക്കാനുമാണ്​ പുതിയ പദ്ധതി. അതിനായി വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ ഭരണത്തുടർച്ചയാണ്​ നല്ലതെന്നാണ്​ 140 നിയോജകമണ്ഡലങ്ങളിലെ പഠനശിബിരങ്ങളിൽ ബി.ജെ.പി നേതൃത്വം അണികളെ പറഞ്ഞുപഠിപ്പിക്കുന്നത്​ എന്നാണ്​ പുറത്തുവന്ന വിവരം. അടുത്ത തവണ കൂടി അധികാരത്തിൽനിന്നു പുറത്തിരുന്നാൽ കോൺഗ്രസിൽനിന്നു ബി.ജെ.പിയിലേക്കു കൂട്ടത്തോടെയുള്ള കൂടൊഴിഞ്ഞുപോക്ക്​ ഉണ്ടാകുമെന്നാണ്​ കണക്കുകൂട്ടൽ.

കർണാടക, ത്രിപുര, പശ്ചിമബംഗാൾ അനുഭവമാണ്​ ഇതിനു തെളിവ്​. തദ്ദേശതെരഞ്ഞെടുപ്പിൽ 31 ലക്ഷം വോട്ടുകൾ നേടിയ കണക്കും ഇരുമുന്നണികളും നേടിയ കണക്കും തമ്മിലെ താരതമ്യത്തി​െൻറ ന്യായവുമുണ്ട്​. മുസ്​ലിം വർഗീയത ഉയർത്തിക്കാട്ടുന്ന പുതിയ അടവുനയവുമായി സി.പി.എം നേതൃത്വം ഇൗയിടെ രംഗത്തുവന്നത് ബി.ജെ.പിക്ക്​ അനുകൂലഘടകമാണ്​.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഫാഷിസ്​റ്റ്​വർഗീയതയെ വിട്ട്​ മുസ്​ലിം ഏകീകരണത്തിനെതിരെ സി.പി.എം പ്രചാരണായുധം തിരിച്ചുവെച്ചത്​ തങ്ങളുടെ കാര്യങ്ങൾ എളുപ്പമാക്കിയ അനുഭവം സംഘ്​പരിവാറിനു മുന്നിലുണ്ട്​. ഇടതുപൊതുബോധത്തിനുപോലും ആറുമാസത്തെ അവധികൊടുത്തു ഭരണത്തുടർച്ചക്കുവേണ്ടി കച്ചമുറുക്കുന്ന ഇടതുപക്ഷത്തി​െൻറ വലതുവാട്ടത്തി​െൻറ ആത്യന്തികനേട്ടം തങ്ങൾക്കായിരിക്കുമെന്ന്​ പശ്ചിമബംഗാൾ ബി.ജെ.പിയെ പഠിപ്പിച്ചിട്ടുണ്ട്​.

ഇടതുമന്ത്രിസഭയിലെ ന്യൂനപക്ഷമന്ത്രിക്കും വകുപ്പിനുമെതിരെ ക്രൈസ്​തവവിഭാഗങ്ങൾക്കിടയിൽ ഗുരുതരമായ ആരോപണങ്ങളുയർന്നിട്ടും അതിനുനേരെ കണ്ണടച്ച്​ ന്യൂനപക്ഷങ്ങൾക്കിടയിൽ സ്​പർധ വളരാൻ വിടുന്ന ഇടതുപരീക്ഷണം ബി.ജെ.പിക്ക്​ ആവേശം പകരുന്നതാണ്​. ഇത്തരം പുതിയ പരീക്ഷണങ്ങളുടെ അസംബന്ധനാടകമായി മാറുന്ന അടുത്ത അങ്കത്തട്ടിൽ ആരു വാഴും, ആരു വീഴും എന്നൊക്കെ കണ്ടുതന്നെ അറിയണം.

Show Full Article
TAGS:madhyamam editoial 
News Summary - madhyamam editorial 21-1-21
Next Story