Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബം​​ഗ്ലാ​​ദേ​​ശി​​ൽ...

ബം​​ഗ്ലാ​​ദേ​​ശി​​ൽ ജ​​നാ​​ധി​​പ​​ത്യ​പ്പു​​ല​​രി

text_fields
bookmark_border
ബം​​ഗ്ലാ​​ദേ​​ശി​​ൽ ജ​​നാ​​ധി​​പ​​ത്യ​പ്പു​​ല​​രി
cancel

ദീ​​ർ​​ഘ​​കാ​​ല​​മാ​​യി പ്ര​​വാ​​സ ജീ​​വി​​തം ന​​യി​​ച്ച താ​രി​​ഖു​​ർ​​റ​​ഹ്മാ​​നെ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​ന്ന് നാ​​ഷ​​ന​​ലി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ നേ​​തൃ​​ത്വ​​വും അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ തെ​ര​ഞ്ഞെ​ടു​പ്പ് വി​​ജ​​യ​​വും സ​​മ്മാ​​നി​​ക്കാ​​ൻ ജ​​ന​​ങ്ങ​​ളെ പ്രേ​​രി​​പ്പി​​ച്ച​​ത് തീ​​ർ​​ച്ച​​യാ​​യും ബം​​ഗ്ലാ​​ദേ​​ശി​​ൽ സു​​സ്ഥി​​ര​​ത​​യും വി​​ക​​സ​​ന​​വും സാ​​ധ്യ​​മാ​​വു​​മെ​​ന്ന പ്ര​​തീ​​ക്ഷ​ ത​​ന്നെ​​യാ​​വ​​ണം

ലോ​​കം ആ​​കാം​​ക്ഷ​​യോ​​ടെ ഉ​​റ്റു​​നോ​​ക്കി​​യ ബം​​ഗ്ലാ​​ദേ​​ശ് പാ​​ർ​​ല​​മെ​​ന്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​ങ്ങ​​ൾ പു​​റ​​ത്ത് വ​​ന്ന​​പ്പോ​​ൾ ബം​​ഗ്ലാ​​ദേ​​ശ് നാ​​ഷ​​ന​​ലി​​സ്റ്റ് പാ​​ർ​​ട്ടി മൂ​​ന്നി​​ൽ​ര​​ണ്ട് ഭൂ​​രി​​പ​​ക്ഷ​​ത്തോ​​ടെ വ​​ൻ വി​​ജ​​യ​​മാ​​ണ് കൊ​​യ്തി​​രി​​ക്കു​​ന്ന​​ത്. പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ ബീ​​ഗം ഖാ​​ലി​​ദ സി​​യ​​യു​​ടെ പി​​ൻ​​ഗാ​​മി​​യാ​​യി അ​​വ​​രോ​​ധി​​ക്ക​​പ്പെ​​ട്ട മ​​ക​​ൻ താ​രി​​ഖു​​ർ​​റ​​ഹ്മാ​​ൻ ബം​​ഗ്ലാ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി ചു​​മ​​ത​​ല​​യേ​​ൽ​​ക്കു​​മെ​​ന്നും സു​​നി​​ശ്ചി​​ത​​മാ​​യി​​രി​​ക്കു​​ന്നു. 1400 പേ​​രെ​​യെ​​ങ്കി​​ലും ​വെ​​ടി​​വെ​​ച്ചു​കൊ​​ന്ന് ജ​​ന​​കീ​​യ മു​​ന്നേ​​റ്റ​​മെ​​ന്ന് വി​​ളി​​ക്കേ​​ണ്ട വി​​ദ്യാ​​ർ​​ഥി പ്ര​​ക്ഷോ​​ഭ​​ത്തെ ​അ​ടി​ച്ച​മ​ർ​ത്തി ഭ​​ര​​ണ​​ത്തി​​ൽ തു​​ട​​രാ​​ൻ ആ​​ഗ്ര​​ഹി​​ച്ച ശൈ​​ഖ് ഹ​​സീ​​ന​​ക്ക് രാ​​യ്ക്കു​​രാ​​മാ​​നം ഇ​​ന്ത്യ​​യി​​ലേ​​ക്ക് ര​​ക്ഷ​​പ്പെ​​ടേ​​ണ്ടി​​വ​​ന്ന​​തോ​​ടെ​​യാ​​ണ് നൊ​ബേ​​ൽ​ സ​​മ്മാ​​ന​ജേ​​താ​​വും സാ​​മ്പ​​ത്തി​​ക ശാ​​സ്ത്ര​​ജ്ഞ​​നു​​മാ​​യ മു​​ഹ​​മ്മ​​ദ് യൂ​​നു​​സി​​ന്റെ നേ​​തൃ​​ത്വ​​ത്തി​​ലെ ഇ​​ട​​ക്കാ​​ല ഗ​​വ​​ൺ​​മെ​​ന്റ് രാ​​ജ്യ​​ത്ത് ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ത്തി​​യ​​തും ജ​​ന​​കീ​​യ സ​​ർ​​ക്കാ​​റി​​നെ ഭ​​ര​​ണ​​ച്ചു​​മ​​ത​​ല​​യേ​​ൽ​​പി​​ക്കാ​​ൻ വ​​ഴി​​യൊ​​രു​​ക്കി​​യ​​തും. 15 വ​​ർ​​ഷ​​ക്കാ​​ലം തു​​ട​​ർ​​ച്ച​​യാ​​യി ഭ​​ര​​ണ​​ത്തി​​ലി​​രി​​ക്കെ ശൈ​ഖ് ഹ​​സീ​​ന പ്ര​​തി​​പ​​ക്ഷ​നേ​​താ​​വി​​നെ ത​​ട​​വി​​ലി​​ട്ടും പ്ര​​ധാ​​ന പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​യാ​​യ ബം​​ഗ്ലാ​​ദേ​​ശ് ജ​​മാ​​അ​​ത്തെ ഇ​​സ്‍ലാ​​മി​​യു​​ടെ പ്ര​​മു​​ഖ നേ​​താ​​ക്ക​​ളെ തൂ​​ക്കി​​ലേ​​റ്റി​​യും ആ ​​പാ​​ർ​​ട്ടി​​ക്ക് വി​​ല​​ക്കേ​​ർ​​പ്പെ​​ടു​​ത്തി​​യു​​മാ​​ണ് അ​​ധി​​കാ​​രം നി​​ല​​നി​​ർ​​ത്തി​​യ​​തെ​​ന്ന സ​​ത്യം മ​​റ​​ക്കാ​​നാ​​വി​​ല്ല. ഇ​​തി​​നെ​​തി​​രെ ഉ​​യ​​ർ​​ന്ന ശ​​ബ്ദ​​ങ്ങ​​ളെ​​യാ​​കെ ബ​​ല​​പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ ഒ​​തു​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​വ​​ർ. ഭ​​ര​​ണ​​കൂ​​ട തേ​​ർ​​വാ​​ഴ്ച സ​​ക​​ല പ​​രി​​ധി​​ക​​ളും ലം​​ഘി​​ച്ച​​പ്പോ​​ഴാ​​ണ് വി​​ദ്യാ​​ർ​​ഥി യു​​വ​​ജ​​ന വി​​ഭാ​​ഗ​​ങ്ങ​​ൾ ര​​ണ്ടും​ക​​ൽ​​പി​​ച്ച് തെ​​രു​​വി​​ലി​​റ​​ങ്ങി​​യ​​ത്. പ്ര​​ക്ഷോ​​ഭം ആ​ക്ര​​മ​​​ണ​​ങ്ങ​​ളി​​ലേ​​ക്ക് വ​​ഴു​​തി​​യ​​പ്പോ​​ൾ സു​​ര​​ക്ഷാ​സേ​​ന​​യെ ക​​യ​​റൂ​​രി വി​​ടാ​​ൻ സ​​ർ​​ക്കാ​​ർ ത​​യാ​​റാ​​യി, അ​​തി​​ന്റെ ര​​ക്ത​​രൂ​​ക്ഷി​​ത പ​​രി​​ണാ​​മം പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ഒ​​ളി​​ച്ചോ​​ട​​ലി​​ൽ ക​​ലാ​​ശി​​ക്കു​​ക​​യും ചെ​​യ്തു.

ബീ​​ഗം ഖാ​​ലി​​ദ​ സി​​യ​​യു​​ടെ ദീ​​ർ​​ഘ​​കാ​​ല ജ​​യി​​ൽ​​ജീ​​വി​​തം അ​​വ​​രു​​ടെ ജ​​ന​​സ​​മ്മ​​തി കു​​റ​​ക്കാ​​ന​​ല്ല, കൂ​​ട്ടാ​​നാ​​ണ് വ​​ഴി​​യൊ​​രു​​ക്കി​​യ​​തെ​ന്ന് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​ങ്ങ​​ൾ തെ​​ളി​​യി​​ക്കു​​ന്നു. ​മ​​ക​​ൻ താ​​രി​​ഖു​​ർ​​റ​​മാ​​ൻ നാ​​ടു​​വി​​ട്ട് സു​​ദീ​​ർ​​ഘ​​കാ​​ല​​മാ​​യി പ്ര​​വാ​​സ ജീ​​വി​​തം ന​​യി​​ക്കെ, അ​​ദ്ദേ​​ഹ​​ത്തെ തി​​രി​​ച്ചു​​കൊ​​ണ്ടു​​വ​​ന്ന് നാ​​ഷ​​ന​​ലി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ നേ​​തൃ​​ത്വ​​വും ഇ​​ല​​ക്ഷ​​നി​​ൽ അ​​ഭൂ​​ത​​പൂ​​ർ​​വ​​മാ​​യ വി​​ജ​​യ​​വും സ​​മ്മാ​​നി​​ക്കാ​​ൻ ജ​​ന​​ങ്ങ​​ളെ പ്രേ​​രി​​പ്പി​​ച്ച​​ത് തീ​​ർ​​ച്ച​​യാ​​യും ബം​​ഗ്ലാ​​ദേ​​ശി​​ൽ സു​​സ്ഥി​​ര​​ത​​യും വി​​ക​​സ​​ന​​വും സാ​​ധ്യ​​മാ​​വു​​മെ​​ന്ന പ്ര​​തീ​​ക്ഷ​ ത​​ന്നെ​​യാ​​വ​​ണം. അ​​ന്താ​​രാ​​ഷ്ട്ര പി​​ച്ച​​ച്ച​​ട്ടി എ​​ന്ന് മു​​ൻ യു.​​എ​​സ് വി​​ദേ​​ശ​​കാ​​ര്യ സെ​​ക്ര​​ട്ട​​റി ഹെ​ൻ​റി കി​സി​ഞ്ച​ർ വി​​ശേ​​ഷി​​പ്പി​​ച്ച ബം​​ഗ്ലാ​​ദേ​​ശ് അ​ത്ത​രം ​പ​​രി​​ഹാ​​സ​​ങ്ങ​ളെ​യൊ​​ക്കെ ത​​ര​​ണം​​ചെ​​യ്ത് സാ​​മാ​​ന്യം ഭേ​​ദ​​പ്പെ​​ട്ട സ​​മ്പ​​ദ്‍വ്യ​​വ​​സ്ഥ കൈ​​വ​​രി​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും തൊ​​ഴി​​ലി​​ല്ലാ​​യ്മ​​യും ദാ​​രി​​ദ്ര്യ​​വും ആ​​മൂ​​ലാ​​ഗ്രം ഗ്ര​​സി​​ച്ച അ​​ഴി​​മ​​തി​​യും വേ​​ട്ട​​യാ​​ടു​​ക​​യാ​​ണ് ആ ​​രാ​​ജ്യ​​ത്തെ. അ​​തെ​​ല്ലാം അ​​വ​​സാ​​നി​​പ്പി​​ച്ച് ബം​​ഗ്ലാ​​ദേ​​ശി​​നെ 2034 ആ​​വു​​മ്പോ​​ഴേ​​ക്ക് ഒ​​രു ട്രി​​ല്യ​​ൺ ഡോ​​ള​​റി​​ന്റെ സ​​മ്പ​​ദ് വ്യ​​വ​​സ്ഥ​​യാ​​യി ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രു​​മെ​​ന്ന​​താ​​ണ് ബി.​​എ​​ൻ.​​പി​​യു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വാ​​ഗ്ദാ​​നം. കു​​ടു​​ത​​ൽ വി​​ദേ​​ശ​നി​​ക്ഷേ​​പ​​ക​​രെ ആ​​ക​​ർ​​ഷി​​ച്ചും ചെ​​റു​​കി​​ട-​​ഇ​​ട​​ത്ത​​രം ബി​​സി​​ന​​സു​​കാ​​രെ പി​​ന്തു​​ണ​​ച്ചും ല​​ക്ഷ്യം​​നേ​​ടാ​​നാ​​വു​​മെ​​ന്ന​​വ​​ർ ക​​രു​​തു​​ന്നു. രാ​​ജ്യ​​ത്തി​​ന്റെ സ​​മ്പ​​ദ്‍വ്യ​​വ​​സ്ഥ​​യു​​ടെ ന​​ട്ടെ​​ല്ലാ​​യ തു​​ണി​​വ്യ​​വ​​സാ​​യ​​ത്തെ കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​ത്തു​​മെ​​ന്നും ദാ​​രി​​ദ്ര്യ​​നി​​ർ​​മാ​​ർ​​ജ​​നം ഉ​​റ​​പ്പാ​​ക്കു​​മെ​​ന്നും പാ​​ർ​​ട്ടി വാ​​ഗ്ദാ​​നം ചെ​​യ്യു​​ന്നു​​ണ്ട്. ഈ ​​ല​​ക്ഷ്യ​​ങ്ങ​​ളൊ​​ക്കെ ഒ​​രു പ​​രി​​ധി​​വ​​രെ​​യെ​​ങ്കി​​ലും കൈ​​വ​​രി​​ക്ക​​ണ​​മെ​​ങ്കി​​ൽ അ​​വാ​​മി ലീ​​ഗി​​നെ ത​​ള​​ർ​​ത്തി​​യ അ​​ഴി​​മ​​തി​​യെ​​യും സ്വ​​ജ​​ന​​പ​​ക്ഷ​​പാ​​തി​​ത്വ​​ത്തെ​​യും വി​​ദേ​​ശ ശ​​ക്തി​​ക​​ളോ​​ടു​​ള്ള അ​​തി​​ർ​​ക​​വി​​ഞ്ഞ വി​​ധേ​​യ​​ത്വ​​ത്തെ​​യും അ​​തി​​ജീ​​വി​​ക്കാ​​ൻ താ​​രി​​ഖു​​ർ​​റ​​ഹ്മാ​​ന് സാ​​ധി​​ക്ക​​ണം. ശൈ​​ഖ് ഹ​​സീ​​ന ബ​​ന്ധം ശ​​ക്തി​​പ്പെ​​ടു​​ത്തി​​യ ചൈ​​ന, അ​​മേ​​രി​​ക്ക എ​​ന്നീ വ​​ൻ തോ​​ക്കു​​ക​​ളു​​മാ​​യും ഉ​​റ്റ​​സു​​ഹൃ​​ത്ത് ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ബ​​ന്ധ​​വും പു​​തി​​യ സ​​ർ​​ക്കാ​​റി​​ന്റെ ന​​യ​​ത​​ന്ത്ര​​ജ്ഞ​​ത​​യു​​ടെ മു​​ന്നി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​ണ്. വി​​ശി​​ഷ്യാ ഇ​​ട​​ക്കാ​​ല സ​​ർ​​ക്കാ​​റി​​ന്റെ കാ​​ല​​ത്ത് മ​​ത​​ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ശ​​ക്തി​​പ്പെ​​ട്ട അ​​ര​​ക്ഷി​​താ​​വ​​സ്ഥ ദൂ​​രീ​​ക​​രി​​ക്കാ​​ൻ ബി.​​എ​​ൻ.​​പി സ​​ർ​​ക്കാ​​റി​​ന് സാ​​ധി​​ക്കേ​​ണ്ട​​തു​​ണ്ട്. ഒ​​പ്പം ഗ​​ർ​​ഹ​​ണീ​​യ കു​​റ്റ​​ങ്ങ​​ളാ​​ൽ ഇ​​തി​​ന​​കം അ​​ന്താ​​രാ​​ഷ്ട്ര ട്രൈ​ബ്യൂ​​ണ​​ൽ വ​​ധ​​ശി​​ക്ഷ വി​​ധി​​ച്ച ഹ​​സീ​​ന​​യെ പു​​തി​​യ ജ​​ന​​കീ​​യ സ​​ർ​​ക്കാ​​റി​​ന് കൈ​​മാ​​റാ​​ൻ ഇ​​ന്ത്യ​​ക്ക് ക​​ഴി​​യു​​മോ എ​​ന്ന​​തി​​നെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കു​​ന്നു തൊ​​ട്ട​​ടു​​ത്ത അ​​യ​​ൽ​​രാ​​ജ്യ​​വു​​മാ​​യു​​ള്ള ന​​രേ​​ന്ദ്ര മോ​​ദി ഗ​​വ​​ൺ​​മെ​​ന്റി​​ന്റെ ഭാ​​വി​​ബ​​ന്ധം.

ഒ​​രു​​വേ​​ള അ​​ധി​​കാ​​ര​​ത്തി​​ലേ​​റു​​മെ​​ന്നു​​വ​​രെ നി​​രീ​​ക്ഷ​​ക​​ർ പ്ര​​തീ​​ക്ഷി​​ച്ച ബം​​ഗ്ലാ​​ദേ​​ശ് ജ​​മാ​​അ​​ത്തെ ഇ​​സ്‍ലാ​​മി സ​​ഖ്യ​​ത്തി​​ന് ല​​ക്ഷ്യ​​പ്രാ​​പ്തി​​യു​​ടെ അ​​ടു​​ത്തൊ​​ന്നു​​മെ​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ല്ലെ​​ന്ന​​താ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ല​​ങ്ങ​​ളു​​ടെ പ്ര​​ക​​ട​​മാ​​യ പ്ര​​ത്യേ​​ക​​ത. മു​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ നേ​​ടി​​യ​​തി​​നേ​​ക്കാ​​ൾ മൂ​ന്നി​ര​​ട്ടി സീ​​റ്റു​​ക​​ൾ ഇ​​ത്ത​​വ​​ണ നേ​​ടാ​​നാ​​യ​​തു​​കൊ​​ണ്ട് മാ​​ത്രം ഡോ. ​​ശ​​ഫീ​​ഖു​​ർ​​റ​​ഹ്മാ​​ന്റെ പാ​​ർ​​ട്ടി​​ക്കും മു​​ന്ന​​ണി​​ക്കും ആ​​ശ്വ​​സി​​ക്കാ​​നാ​​വി​​ല്ല. അ​​തേ​​സ​​മ​​യം ഇ​​ല​​ക്ഷ​​നി​​ൽ ഭൂ​​രി​​പ​​ക്ഷം നേ​​ടി​​യാ​​ലും ഒ​​രു ദേ​​ശീ​​യ ഗ​​വ​​ൺ​​മെ​​ന്റി​​നാ​​ണ് ത​​ങ്ങ​​ൾ ശ്ര​​മി​​ക്കു​​ക​യെ​​ന്ന ജ​​മാ​​അ​​ത്ത് നേ​​താ​​വി​​ന്റെ മു​​ൻ വാ​​ഗ്ദാ​​നം തി​​രി​​ച്ച​​റി​​വു​​ക​​ളു​​ടെ ഫ​​ല​​മാ​​ണെ​​ങ്കി​​ൽ ആ ​​മ​​നോ​​ഭാ​​വ​​മാ​​ണ് ക്രി​​യാ​​ത്മ​​ക പ്ര​​തി​​പ​​ക്ഷ​​മാ​​വാ​​ൻ പാ​​ർ​​ട്ടി​​ക്ക് പ്ര​​ചോ​​ദ​​ന​​മേ​​കേ​​ണ്ട​​ത്. ഏ​​തു​​വി​​ധേ​​ന​​യും എ​​ല്ലാ ജ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളെ​​യും ഉ​​ൾ​​ച്ചേ​​ർ​​ത്തു​​കൊ​​ണ്ടു​​ള്ള ഒ​​രു യ​​ഥാ​​ർ​​ഥ ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​മാ​​യി മാ​​റാ​​ൻ ന​​മ്മു​​ടെ അ​​യ​​ൽ​​രാ​​ജ്യ​​ത്തി​​ന് സാ​​ധി​​ക്ക​​ട്ടെ എ​​ന്ന് ആ​​ത്മാ​​ർ​​ഥ​​മാ​​യി ആ​​ശം​​സി​​ക്കു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialbengladeshTarique Rahman
News Summary - Madhyamam Editorial 2026 Feb 14
Next Story