Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഫെഡറലിസത്തെ തകർക്കാൻ...

ഫെഡറലിസത്തെ തകർക്കാൻ പുതിയ തെരഞ്ഞെടുപ്പ് സമ്പ്രദായം

text_fields
bookmark_border
ഫെഡറലിസത്തെ തകർക്കാൻ പുതിയ തെരഞ്ഞെടുപ്പ് സമ്പ്രദായം
cancel

2014ലെ ​പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പു​റ​ത്തി​റ​ക്കി​യ ബി.​ജെ.​പി പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ‘ഒ​രൊ​റ്റ രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ്’ എ​ന്ന ആ​ശ​യം അ​വ​ർ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലാ​യി ഈ ​ആ​ശ​യം ഉ​യ​ർ​ത്തു​ക​യും രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​ക​ളും ജ​ന​ങ്ങ​ളും അ​തെ​ക്കു​റി​ച്ച് ഗൗ​ര​വ​ത്തി​ൽ ആ​ലോ​ചി​ക്ക​ണ​മെ​ന്ന് ആ​ഹ്വാ​നം ചെ​യ്യു​ക​യും ചെ​യ്തു. 2018 ജ​നു​വ​രി 20ന് ​ഈ ആ​വ​ശ്യം അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ക്കു​ക​യു​ണ്ടാ​യി.

ജ​നു​വ​രി 23ന് ​വി​ര​മി​ച്ച മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ അ​ച​ൽ കു​മാ​ർ ജ്യോ​തി​യും പു​തു​താ​യി ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഓം ​പ്ര​കാ​ശ് റാ​വ​ത്തും ഈ ​ആ​ശ​യ​ത്തെ പി​ന്തു​ണ​ച്ച് സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ഒ​ടു​വി​ൽ, തി​ങ്ക​ളാ​ഴ്ച രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് ന​ട​ത്തി​യ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ലും ഒ​രൊ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ്പ്ര​ദാ​യ​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്യു​ക​യു​ണ്ടാ​യി. അ​താ​യ​ത്, ത​ങ്ങ​ളു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ൽ പ​റ​ഞ്ഞ ആ​ശ​യ​ത്തി​ലേ​ക്ക് രാ​ജ്യ​ത്തി​െൻറ പൊ​തു​മ​ന​സ്സ് മാ​റ്റി​യെ​ടു​ക്കാ​നും പ​തി​യെ അ​ത്ത​ര​മൊ​രു സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തെ മാ​റ്റാ​നും കേ​ന്ദ്ര സ​ർ​ക്കാ​റും ബി.​ജെ.​പി​യും ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു എ​ന്നു​ത​ന്നെ വേ​ണം മ​ന​സ്സി​ലാ​ക്കാ​ൻ.

പാ​ർ​ല​മ​െൻറ് തെ​ര​ഞ്ഞെ​ടു​പ്പും വി​വി​ധ സം​സ്​​ഥാ​ന അ​സം​ബ്ലി​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പും ഒ​രേ​സ​മ​യ​ത്ത് ന​ട​ത്തു​ക എ​ന്ന​താ​ണ് ഈ ​ആ​ശ​യ​ത്തി​െൻറ അ​ടി​സ്​​ഥാ​നം. ഇ​തി​െൻറ സാ​ധ്യ​ത​ക​ളെ​യും ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ച് പ​ഠി​ക്കാ​ൻ നി​തി ആ​യോ​ഗ് ബി​ബേ​ക് ദെ​ബ​റോ​യ്, കി​ഷോ​ർ ദേ​ശാ​യി എ​ന്നി​വ​രെ നി​യോ​ഗി​ക്കു​ക​യും അ​വ​ർ വി​ഷ​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഒ​രൊ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് മാ​റ​ണ​മെ​ന്നാ​ണ് പ്ര​സ്​​തു​ത ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ. പ്ര​ധാ​ന​മാ​യും ര​ണ്ടു കാ​ര​ണ​ങ്ങ​ളാ​ണ് ഇ​തി​നെ പി​ന്തു​ണ​ച്ച് അ​വ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. പ​ല സ​മ​യ​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തു​കൊ​ണ്ടു​ണ്ടാ​കു​ന്ന ഭീ​മ​മാ​യ സാ​മ്പ​ത്തി​ക ഭാ​ര​മാ​ണ് അ​തി​ലൊ​ന്ന്.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ന്നി​ച്ച് വ​രു​മ്പോ​ൾ ന​ട​ത്തി​പ്പ് ചെ​ല​വ് വ​ലി​യ​തോ​തി​ൽ കു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് അ​വ​ർ ക​ണ​ക്കു​ക​ൾ നി​ര​ത്തി സ​മ​ർ​ഥി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ൽ നി​യ​മ​പ​ര​മാ​യ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ​വ​രും. പ​ല സ​മ​യ​ങ്ങ​ളി​ലാ​യി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​മ്പോ​ൾ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​െൻറ കാ​ല​യ​ള​വും വ​ർ​ധി​ക്കു​ന്നു. അ​ത് വി​ക​സ​ന​ത്തെ​യും ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു. ഈ ​ര​ണ്ട് കാ​ര​ണ​ങ്ങ​ൾ​ക്ക് പു​റ​മെ, വോ​ട്ടി​ങ്​ പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നും ഒ​രൊ​റ്റ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ധി​ക്കും എ​ന്നാ​ണ് അ​തി​നെ പി​ന്തു​ണ​ക്കു​ന്ന​വ​ർ വാ​ദി​ക്കു​ന്ന​ത്. ഈ ​പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം ശ​രി​യു​ണ്ട്. ആ​ളു​ക​ളെ എ​ളു​പ്പം ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​ന്ന ജ​ന​പ്രി​യ കാ​ര​ണ​ങ്ങ​ളാ​ണ് അ​വ. പ​ക്ഷേ, അ​തി​നു പി​റ​കി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന വ​ലി​യ അ​ജ​ണ്ട​ക​ളെ​ക്കു​റി​ച്ചാ​ണ് ജ​നാ​ധി​പ​ത്യ സ​മൂ​ഹം ആ​ലോ​ചി​ക്കേ​ണ്ട​ത്.

നി​ല​വി​ലെ പാ​ർ​ല​മ​െൻറ​റി സം​വി​ധാ​നം മാ​റ്റി​മ​റി​ച്ച് പ്ര​സി​ഡ​ൻ​ഷ്യ​ൽ സ​മ്പ്ര​ദാ​യ​ത്തി​ലേ​ക്ക് രാ​ഷ്​​ട്രീ​യ ക്ര​മ​ത്തെ മാ​റ്റു​ക​യെ​ന്ന​ത് ആ​ർ.​എ​സ്.​എ​സ്​ താ​ലോ​ലി​ക്കു​ന്ന വ​ലി​യൊ​രു സ്വ​പ്ന​മാ​ണ്. പ​ടി​പ​ടി​യാ​യി ആ ​ല​ക്ഷ്യ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് അ​വ​രു​ടെ പ​രി​പാ​ടി. ത​ങ്ങ​ളു​ടെ തീ​വ്ര ദേ​ശീ​യ​ത പ​ദ്ധ​തി​ക്ക്​ അ​നു​യോ​ജ്യ​മാ​യ ഭ​ര​ണ​ക്ര​മം അ​താ​ണെ​ന്ന് അ​വ​ർ വി​ചാ​രി​ക്കു​ന്നു. അ​തി​ലേ​ക്കു​ള്ള ആ​ദ്യ ചു​വ​ടാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രൊ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യം. ദേ​ശീ​യ​ത​ല​ത്തി​ൽ തീ​വ്ര​ദേ​ശീ​യ​ത​യു​ടെ​യും വ​ർ​ഗീ​യ​ത​യു​ടെ​യും വ​ലി​യ ത​രം​ഗ​മു​ണ്ടാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ന്നി​ച്ച് ന​ട​ത്തി​യാ​ൽ, ത​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി​രി​ക്കും നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ക എ​ന്ന് അ​വ​ർ ക​രു​തു​ന്നു​ണ്ട്. 

സം​സ്​​ഥാ​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​മാ​വു​ന്ന അ​ള​വി​ൽ സ്വ​യം നി​ർ​ണ​യാ​വ​കാ​ശം ന​ൽ​കു​ന്ന ശ​ക്​​ത​മാ​യ ഫെ​ഡ​റ​ലി​സ​ത്തി​ൽ അ​ടി​സ്​​ഥാ​ന​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന. വൈ​വി​ധ്യ​ങ്ങ​ളാ​ലും ഉ​പ​ദേ​ശീ​യ​ത​ക​ളാ​ലും സ​മ്പ​ന്ന​മാ​യ ന​മ്മു​ടെ രാ​ജ്യ​ത്തെ പ്ര​താ​പ​ത്തോ​ടെ നി​ല​നി​ർ​ത്തു​ന്ന​ത് ഈ ​ഫെ​ഡ​റ​ൽ ഘ​ട​ന​യാ​ണ്. അ​തേ​സ​മ​യം, സം​ഘ്​​പ​രി​വാ​റി​െൻറ തീ​വ്ര ദേ​ശീ​യ​ത പ​ദ്ധ​തി​ക്ക് വ​ലി​യ വി​ഘാ​തം നി​ൽ​ക്കു​ന്ന​താ​ണ് ഈ ​ഫെ​ഡ​റ​ൽ സം​വി​ധാ​നം. ഒ​രൊ​റ്റ രാ​ജ്യം, ഒ​രൊ​റ്റ സം​സ്​​കാ​രം, ഒ​രൊ​റ്റ മ​തം എ​ന്നി​ങ്ങ​നെ പോ​കു​ന്നു അ​വ​രു​ടെ സ്വ​പ്നം. ഏ​ക ശി​ലാ​ത്​​മ​ക​മാ​യ രാ​ഷ്​​ട്ര​ത്തി​ലേ​ക്കു​ള്ള ച​വി​ട്ടു​പ​ടി എ​ന്ന അ​ർ​ഥ​ത്തി​ലു​ള്ള ക​റ​ക​ള​ഞ്ഞ രാ​ഷ്​​ട്രീ​യ പ​ദ്ധ​തി മാ​ത്ര​മാ​ണ് ഒ​രൊ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന ആ​ശ​യ​വും.

സാം​സ്​​കാ​രി​ക ഫെ​ഡ​റ​ലി​സ​ത്തെ ത​ക​ർ​ത്ത് ഏ​ക​ശി​ല സം​സ്​​കാ​രം അ​ടി​ച്ചേ​ൽ​പി​ക്കാ​നാ​ണ് ഏ​ക​സി​വി​ൽ​കോ​ഡ് പ​ദ്ധ​തി സം​ഘ്​​പ​രി​വാ​ർ മു​ന്നോ​ട്ടു​വെ​ച്ച​ത്. അ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കാ​തെ അ​ഹ​മ​ഹ​മി​ക​യാ അ​തി​നെ പി​ന്തു​ണ​ക്കാ​ൻ ഇ​ട​തു​പ​ക്ഷം വ​രെ മു​ന്നോ​ട്ടു വ​ന്നു. ഇ​പ്പോ​ൾ രാ​ഷ്​​ട്രീ​യ ഫെ​ഡ​റ​ലി​സ​ത്തെ ത​ക​ർ​ക്കാ​നാ​ണ് ഒ​രൊ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന പ​ദ്ധ​തി​യു​മാ​യി അ​വ​ർ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. അ​തി​നെ ആ ​അ​ർ​ഥ​ത്തി​ൽ​ത​ന്നെ തി​രി​ച്ച​റി​ഞ്ഞ് ചെ​റു​ത്തു​തോ​ൽ​പി​ക്കാ​ൻ ജ​നാ​ധി​പ​ത്യ വാ​ദി​ക​ൾ മു​ന്നോ​ട്ടു വ​ര​ണം. അ​ത​ല്ലെ​ങ്കി​ൽ തി​രി​ച്ചു​വ​രാ​ൻ പ​റ്റാ​ത്ത​വി​ധം രാ​ജ്യ​ത്തി​െൻറ സ്വ​ഭാ​വ​ത്തെ​ത്ത​ന്നെ അ​വ​ർ മാ​റ്റി​മ​റി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemply electionloksabhamalayalam Editorial
News Summary - Loksabha Assemply Election Unfied -Malayalam Editorial
Next Story