മദ്യവ്യാപനത്തിനെതിരെ ജനകീയ മുന്നേറ്റം
text_fieldsമദ്യനിരോധനമല്ല, മദ്യവർജനമാണ് ഇടതുമുന്നണിയുടെയും സർക്കാറിെൻറയും നയമെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ആവർത്തിച്ചു പറഞ്ഞതാണെങ്കിലും ജൂൺ ആദ്യവാരത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭയോഗം സമ്പൂർണ മദ്യനയത്തിെൻറ അന്തിമരൂപം അംഗീകരിക്കുകയും മുഖ്യമന്ത്രി അത് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ജനങ്ങൾക്ക് മദ്യനയത്തിെൻറ വ്യക്തവും വിശദവുമായ ചിത്രം ലഭിക്കുന്നത്. അതിൽപിന്നെ അതിന്നനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവുമൊടുവിൽ കെ.പി.സി.സി ഇടതുസർക്കാറിെൻറ മദ്യനയത്തിനെതിരെ വ്യാപകമായ പ്രക്ഷോഭത്തിനും കാമ്പയിനിനും പരിപാടി തയാറാക്കിയിരിക്കുന്നു. യു.ഡി.എഫിലെ മറ്റ് ഘടകകക്ഷികളും മദ്യനയത്തോടുള്ള എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ൈക്രസ്തവ മതാധ്യക്ഷന്മാരുടെ പൊതുവേദിയായ കെ.സി.ബി.സി നേരത്തേത്തന്നെ സമരരംഗത്തുണ്ട്. അതേസമയം, കോൺഗ്രസിെൻറ തൊഴിലാളി സംഘടനയായ െഎ.എൻ.ടി.യു.സിയും യു.ഡി.എഫ് ഘടകമായ ആർ.എസ്.പിയുടെ നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോണും മാത്രമല്ല കോൺഗ്രസ് നേതാവ് കെ. മുരളീധരനും ഇടതുമദ്യനയത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. ഉമ്മൻ ചാണ്ടി സർക്കാറിെൻറ മദ്യനയം പൂർണ പരാജയമായിരുന്നുവെന്നും അതുമൂലം വ്യാജമദ്യവും മയക്കുമരുന്നും ഒഴുകുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്ന എൽ.ഡി.എഫ് മദ്യത്തിെൻറ ലഭ്യത കുറക്കുന്നതിലല്ല ആവശ്യകത കുറക്കുന്നതിലാണ് തങ്ങൾ ഉൗന്നുന്നതെന്ന് അവകാശപ്പെടുന്നു. മദ്യം നിയമാനുസൃതം വാങ്ങുന്ന ഉപഭോക്താവിെൻറ പ്രായം 21ൽനിന്ന് 23 ആയി വർധിപ്പിച്ചതും ആവശ്യമായേടത്തൊക്കെ മദ്യാസക്തി മുക്തിക്കായി ഡീ അഡിക്ഷൻ സെൻററുകൾ സ്ഥാപിക്കാൻ തീരുമാനിച്ചതും മദ്യത്തിെൻറ ദൂഷ്യങ്ങളെക്കുറിച്ച ബോധവത്കരണത്തിന് സംഖ്യ നീക്കിവെച്ചതുമൊക്കെയാണ് മദ്യവർജന നയത്തിന് അനുകൂലമായി എടുത്തുകാട്ടുന്ന ന്യായങ്ങൾ.
ത്രീസ്റ്റാർ മുതൽ മേലോട്ട് പദവിയുള്ള ബാർ ഹോട്ടലുകൾക്ക് മുഴുവൻ ലൈസൻസും അതിൽ താഴെയുള്ളവക്ക് ബീർ^വൈൻ വിൽപനാനുമതിയും നൽകാനും സുപ്രീംകോടതി വിധിയെ തുടർന്ന് പൂേട്ടണ്ടിവന്ന ദേശീയ^സംസ്ഥാന പാതയോരങ്ങളിലെ ബാർ ഹോട്ടലുകൾക്ക് അതത് താലൂക്കുകളിൽതന്നെ തുറന്നുപ്രവർത്തിക്കാൻ അവസരമൊരുക്കാനും തീരുമാനിച്ച ഇടതുസർക്കാർ, മദ്യശാലകൾ തുറക്കാൻ എൻ.ഒ.സി നൽകാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരം പൂർണമായും എടുത്തുകളയുകയും ചെയ്തിരിക്കുന്നു. വിരുന്നുകളിൽ മദ്യം വിളമ്പാനുള്ള ഹോട്ടലുകളുടെ അപേക്ഷകളും നിശ്ചിത ഫീസടച്ചാൽ അനുവദിക്കപ്പെടും. കള്ള് സ്റ്റാർ ഹോട്ടലുകളിൽ വിളമ്പാനുള്ള തുറന്ന അനുമതിയാണ് മറ്റൊന്ന്. രാജ്യാന്തര വിമാന യാത്രാ ലോഞ്ചുകളിൽ മാത്രമല്ല ആഭ്യന്തര യാത്രാ ലോഞ്ചുകളിലും ഇനി മുതൽ മദ്യം ലഭിക്കും. എല്ലാം സൂക്ഷ്മമായി പരിശോധിച്ചാൽ മദ്യത്തിൽനിന്നുള്ള വരുമാനം മാത്രമാണ് സർക്കാറിെൻറ ലക്ഷ്യമെന്നും സർക്കാർ ചെലവുകളും പദ്ധതികളുമെല്ലാം മദ്യവരുമാനത്തെ ആശ്രയിച്ചാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വ്യക്തമാവും. വരുമാനം വർധിക്കണമെങ്കിൽ കൂടുതൽ കൂടുതൽ ആളുകൾ കൂടിയ അളവിൽ മദ്യം സേവിച്ചേ മതിയാവൂ എന്ന് സ്പഷ്ടമാണ്. അതായത്, മദ്യം പരമാവധി വ്യാപിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കും, ഒപ്പം സിഗരറ്റ് പാക്കറ്റുകളുടെ പുറത്ത് പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന ഒൗപചാരിക മുന്നറിയിപ്പ് അച്ചടിക്കുന്നപോലെ മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് ജനങ്ങളെ ഉപദേശിക്കാൻ എക്സൈസ് വകുപ്പ് കുറച്ച് കാശ് വകയിരുത്തും. അപ്പണി മുമ്പും ഇടതുസർക്കാറുകൾ ചെയ്തിരുന്നു. മദ്യപരുടെ പ്രായം 13ൽ തുടങ്ങിയതും ആളോഹരി മദ്യപാനത്തിൽ ദേശീയ റെക്കോഡ് കേരളം തകർത്തതും മിച്ചം. ഒരുവിധ സ്ഥിതിവിവരക്കണക്കുകളുടെയും പിൻബലമില്ലാതെ മദ്യനിയന്ത്രണം കൊണ്ട് വ്യാജ മദ്യവും മയക്കുമരുന്നും വ്യാപിക്കുകയേ ചെയ്തിട്ടുള്ളൂവെന്ന് എൽ.ഡി.എഫ് വക്താക്കൾ വാദിക്കുകയും ചെയ്യുന്നു.
ഇടത്^വലത് മുന്നണികളുടെ രാഷ്ട്രീയ മുതലെടുപ്പല്ല ഇവിടെ ചിന്താവിഷയമെന്നും പുതിയ തലമുറ ആൺ, പെൺ വ്യത്യാസമില്ലാതെ ലഹരിയിൽ മുങ്ങി നശിക്കുന്ന ദുര്യോഗമാണ് സമൂഹം പൊതുവെ നേരിടുന്ന വൻ വിപത്തെന്നും കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാപരമാണ്. വ്യക്തികൾക്കും പാർട്ടികൾക്കും സർക്കാറുകൾക്കുമെല്ലാം മദ്യവ്യവസായികളിൽനിന്നും വ്യാപാരികളിൽനിന്നും ലഭിക്കുന്ന അധാർമിക വരുമാനം അനേക ലക്ഷം വീട്ടമ്മമാരുടെയും കുട്ടികളുടെയും ചുടുകണ്ണീരിെൻറ വിലയാണെന്നും, അനുനിമിഷം തകർന്നുകൊണ്ടിരിക്കുന്ന കുടുംബജീവിതവും യുവാക്കളുടെ ആരോഗ്യവും സാമൂഹിക സുരക്ഷയും പൊതുസമാധാനവും ഇവർക്കാകെ കിട്ടുന്ന തുകയുടെ എത്രയോ ഇരട്ടി ചെലവഴിച്ചാലും പുനഃസ്ഥാപിക്കാൻ സാധ്യമല്ലെന്നും നമ്മുടെ ഭരണാധികാരികൾക്കും പാർട്ടി മേധാവികൾക്കും ബുദ്ധിജീവികൾക്കും അറിയാത്തതല്ല. കേരളത്തിൽതന്നെയാണല്ലോ അവരും ജീവിക്കുന്നത്. അനിയന്ത്രിതമായി കുതിച്ചുയരുന്ന സ്ത്രീപീഡനത്തിനും ശിശുപീഡനത്തിനും ക്രിമിനലിസത്തിനും മുഖ്യകാരണങ്ങളിലൊന്ന് ലഹരിപദാർഥങ്ങളുടെ കുത്തൊഴുക്കാണെന്നും മനസ്സിലാവാത്തവരില്ല. പക്ഷേ, തിളങ്ങുന്ന കറൻസി കെട്ടുകൾക്ക് മുന്നിൽ എല്ലാം നിസ്സാരമാണ്. റോഡപകടങ്ങളിൽ തുലയുന്ന മനുഷ്യജീവെൻറ എണ്ണം ഭയാനകമായി വർധിക്കുന്നതിൽ പ്രധാന പങ്ക് ഡ്രൈവർമാരുടെ മദ്യപാനമാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞാണ് പരമോന്നത കോടതി ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ ബാർ ഹോട്ടലുകൾ പാടില്ലെന്ന് വിധിച്ചത്. അതുപോലും പാതകളുടെ പദവി കുറച്ച് വിജ്ഞാപനമിറക്കിയും മുഖ്യപാതകളിൽ പലതും അങ്ങനെയല്ലെന്ന് വരുത്തിത്തീർക്കാൻ ൈഹകോടതി വിധിയെ വ്യാഖ്യാനിച്ചും മറികടക്കാനാണിവിടെ ശ്രമം നടന്നത്. ചാവുന്നവർ ചാവെട്ട, നമുക്ക് വേണ്ടത് പണമാണ് എന്ന് തുറന്നുപറയുന്നില്ലെന്നേയുള്ളൂ. ഒൗദ്യോഗിക പിന്തുണയോടെ നടക്കുന്ന വിനാശത്തിലേക്കുള്ള ഇൗ ത്വരിതഗമനത്തിൽനിന്ന് കേരളീയ സമൂഹത്തെ രക്ഷിക്കാൻ മനുഷ്യസ്നേഹികളും നന്മേച്ഛുക്കളുമായ എല്ലാ വിഭാഗം ജനങ്ങളും ഒന്നുചേർന്ന് രംഗത്തിറങ്ങാൻ സമയമായിരിക്കുന്നു. സർക്കാറിെൻറ മദ്യവർജന വഴിപാട് യത്നങ്ങൾ നടക്കുകയോ നടക്കാതിരിക്കുകയോ ചെയ്യെട്ട; മദ്യപരായ ഉദ്യോഗസ്ഥർ നയിക്കുന്ന ഡീ അഡിക്ഷൻ കേന്ദ്രങ്ങൾ അദ്ഭുതം സൃഷ്ടിക്കുമെങ്കിൽ അതുമാവെട്ട. എന്നാൽ, ലഹരി മാഫിയകളെ ചെറുത്തുതോൽപിക്കാനുള്ള ജനകീയ ധാർമിക മുേന്നറ്റവും നിശ്ചയദാർഢ്യവുമാണ് കാലം ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
