Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅടയാതിരിക്ക​െട്ട ...

അടയാതിരിക്ക​െട്ട തുറന്നിട്ട ആ വാതിലുകൾ

text_fields
bookmark_border
അടയാതിരിക്ക​െട്ട  തുറന്നിട്ട ആ വാതിലുകൾ
cancel

പ്രളയകാലം ഏൽപിച്ച മുറിവുകളേക്കാളേറെ നമ്മുടെ കണ്ണുകൾ നിറക്കുന്നത് സ്വജീവൻ അവഗണിച്ചും അപര​​െൻറ വേദനകൾ ഒപ്പിയെടുക്കാൻ മുന്നിട്ടിറങ്ങിയ മനുഷ്യരുടെ പ്രയത്നങ്ങളറിയുേമ്പാഴാണ്. പതിറ്റാണ്ടുകൾ മുമ്പ്​ പെരുമണിലും പിന്നെ കടലുണ്ടിയിലും ദുരന്തവേളയിൽ അവതരിച്ച ഭൂമിയിലെ മാലാഖമാർ നാടാകെ പാറിനടന്ന് മുറിവുണക്കുന്ന കാഴ്ചകൾ കൺമുന്നിലെത്തുേമ്പാഴാണ്. മനസ്സുകൊണ്ടും ശരീരംകൊണ്ടും സമ്പത്തുകൊണ്ടും സഹജർക്കായി സർവം ത്യജിക്കാൻ സന്നദ്ധരായ മനുഷ്യരെയോർക്കുേമ്പാഴാണ്. ഇതര സംസ്ഥാനത്തുനിന്ന് വിൽപനക്കായി കൊണ്ടുവന്ന കമ്പിളിപ്പുതപ്പുകൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് നൽകിയ അത്താഴപ്പട്ടിണിക്കാരൻ മുതൽ ആശ്വാസ നിധിയിലേക്ക് കുട്ടിക്കുടുക്കകൾക്കുള്ളിൽ കൂട്ടിവെച്ചതു നൽകുന്ന കുരുന്നുകളും പെൻഷൻ തുക നൽകുന്ന വയോധികരും വരെ ഒരു വശത്ത്.

വിറച്ചുനിൽക്കുന്ന കേരളത്തിന് കരുതലേകാൻ അതിർത്തികൾ ഭേദിച്ച് സ്നേഹപേടകങ്ങൾ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു. രക്ഷാദൗത്യങ്ങൾക്ക് സജീവമായി നിലകൊണ്ട യുവത വിശ്രമത്തിനു നിൽക്കാതെ കേരള പുനർനിർമാണത്തിനുേവണ്ടി വീണ്ടും ആവേശപൂർവം അണിനിരക്കുന്നു. ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞു പോയ സർക്കാർ സ്കൂളിനു പകരമായി വയനാട് കുറിച്യർമലയിലെ കുഞ്ഞുങ്ങൾക്ക് ഒരു മദ്​റസ കെട്ടിടത്തിൽ വെറും മൂന്നു നാൾകൊണ്ട് മനോഹരമായ സ്കൂൾ നിർമിച്ചു നൽകിയിരിക്കുന്നു ഒരു ചെറുകൂട്ടം ചെറുപ്പക്കാർ. വീടുകളുടെ ശുചീകരണ പ്രവർത്തനങ്ങൾക്കിടെ അണുബാധയേറ്റ യുവജന സംഘടനാ പ്രവർത്തക​​െൻറ മരണം പുതുകേരളത്തിനു വേണ്ടിയുള്ള രക്തസാക്ഷിത്വമെന്ന് വിശ്വസിക്കുന്നു നമ്മൾ. അവിടെ ദൈവസാന്നിധ്യം കുടികൊള്ളുന്നുവെന്ന് ഏതൊരു യുക്തിചിന്തകനും കൈചൂണ്ടി പറഞ്ഞുപോകുംവിധം ഏവർക്കും അഭയവും ആശ്വാസവും പകർന്ന ദേവാലയങ്ങൾ, സഹോദര സമൂഹത്തി​െൻറ ദേവാലയങ്ങൾ ശുചീകരിക്കാനും, പ്രാർഥനാ സൗകര്യമൊരുക്കാനും നിഷ്ഠയോടെ നിലകൊണ്ട വിശ്വാസികൾ... ബലിപെരുന്നാൾ നമസ്കാരത്തിനായി തുറന്നുകൊടുത്ത മാള പുറപ്പിള്ളിക്കാവ് ക്ഷേത്ര ഭജനാലയം, വൈക്കം വെച്ചൂർ മസ്ജിദി​െൻറ പടികയറിച്ചെന്ന് വിശ്വാസികളെ ആലിംഗനം ചെയ്യുന്ന വെച്ചൂർ അച്ചിനകം പള്ളി വികാരി... മറ്റൊരു കേരളം സാധ്യമാണ് എന്ന് ആത്മവിശ്വാസത്തോടെ പറയാൻ നമുക്ക് ധൈര്യം പകരുന്ന ഒേട്ടറെ സാക്ഷ്യപ്രമാണങ്ങൾ.

അപരവത്കരിച്ച് മാറ്റിനിർത്തിയിരുന്ന മത്സ്യത്തൊഴിലാളി സമൂഹമിന്ന് കേരളത്തിനു ജീവ​​െൻറ ജീവനായി മാറി. ഒാഖി ദുരന്തത്തിൽ ഉടപ്പിറപ്പുകളെ നഷ്​ടപ്പെട്ട വേദനമാറും മു​േമ്പ മലയാളനാടിനെ കരകയറ്റാൻ ഇറങ്ങിപ്പുറപ്പെട്ട അവർ ശരിക്കും നമ്മുടെ രക്ഷാസൈന്യംതന്നെ. ജില്ല കലക്ടർമാർ മുതൽ വില്ലേജ് ഒാഫിസിലെ പ്യൂൺ വരെ നീളുന്ന ഉദ്യോഗസ്ഥ സമൂഹത്തെ ശരിക്കും ജനസേവകരായി തോന്നി. മണിക്കൂറുകൾ നീളുന്ന ഡ്യൂട്ടി കഴിഞ്ഞ് ദുരിതബാധിത പ്രദേശങ്ങളിലെ വീടുകളും കിണറുകളും വൃത്തിയാക്കി നൽകുന്ന ജനമൈത്രി എന്ന വാക്കിനെ അന്വർഥമാക്കുന്ന പൊലീസ് സേനാംഗങ്ങളുമുണ്ടായി. വീടെന്ന സ്വപ്നത്തിനായി സ്വരുക്കൂട്ടിവെച്ചിരുന്ന സമ്പാദ്യമെല്ലാം പുതുകേരള നാടെന്ന മഹാസ്വപ്നം സാക്ഷാത്​കരിക്കാൻ ഉത്സാഹിച്ച് പ്രവാസി കൂട്ടായ്മകളെത്തി. പുതുതലമുറയുടെ ഭാഷ കടമെടുത്താൽ ‘മാസ്സായ മുഖ്യമന്ത്രിക്ക് ഉൗർജം നൽകി ജനം കൊടും മാസ്സായി’.
എന്നാൽ, പ്രളയജലം ഇറങ്ങിയ​േതാടെ നമ്മൾ വീണ്ടും തനി മലയാളികളാവാൻ ഒരുെമ്പടുന്നു എന്നത് ആശങ്കയുണ്ടാക്കുന്നു. സഹായ അഭ്യർഥനകളും സന്നദ്ധത അറിയിപ്പുകളുംകൊണ്ട് നിറഞ്ഞിരുന്ന വാട്ട്സ്ആപ്പുകൾ വെറുപ്പി​െൻറ സന്ദേശങ്ങൾക്ക് വീണ്ടും കുടിയേറാനുള്ള ഇടമാകുന്നു.

ദുരിതകാലത്ത് കൂടുതൽ ശക്തമായ മലയാളികളും തമിഴ് സമൂഹവും തമ്മിലെ ഹൃദയബന്ധത്തിൽ വിള്ളൽ സൃഷ്​ടിക്കാൻ ദുഷ്​ടകേന്ദ്രങ്ങൾ പടച്ചുവിട്ട വ്യാജസന്ദേശങ്ങൾ നമുക്കു ചുറ്റും വട്ടമിടുന്നു. അത്തരം സന്ദേശങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം കേരളത്തി​െൻറയോ തമിഴകത്തി​െൻറയോ നന്മയല്ല എന്ന കാര്യത്തിൽ സന്ദേഹം വേണ്ട. പ്രളയത്തി​െൻറ ദുരിതമെന്തെന്ന് ആവോളമറിഞ്ഞ തമിഴ്മക്കൾ കൊടുത്തുവിട്ട ദുരിതാശ്വാസ സാമഗ്രികൾ ഇപ്പോഴും വാളയാർ ചുരം കടന്ന് നിരനിരയായി വന്നുകൊണ്ടിരിക്കെയാണ് ഇൗ പ്രചാരണമെല്ലാം. പ്രളയത്തെ മാത്രമല്ല, അവഗണനയുടെയും അസത്യപ്രചാരണങ്ങളുടെയും അഴുക്കുചാലുകളെക്കൂടി മറികടന്നാണ് നമ്മൾ മുന്നേറുന്നതെന്നോർക്കണം. കേരളത്തെ മുക്കിത്താഴ്ത്താൻ ശ്രമിച്ചവർ, മറുനാടുകളിൽ വെറുപ്പിലൂട്ടിയ വെറുംകഥകൾ പാടി നടന്നവർ ഇപ്പോഴും വെറുതെയിരിക്കുകയല്ല എന്നു മനസ്സിലാക്കണം. മത^വർഗീയ^വംശീയ വൈരം വളർത്തി നമ്മുടെ പ്രയാണത്തി​െൻറ വഴി മുടക്കാൻ ഇനിയുമുണ്ടാവും ശ്രമങ്ങൾ^ അതിനെയും അതിജയിക്കുക നമ്മൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialkerala floodmalayalam news
News Summary - kerala flood- editorial
Next Story