Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇ​ത്ര വി​ജ്​​ഞാ​ന...

ഇ​ത്ര വി​ജ്​​ഞാ​ന വി​രു​ദ്ധ​മോ സ​ർ​വ​​ക​ലാ​ശാ​ല?

text_fields
bookmark_border
editorial
cancel

ഉന്നത വിദ്യാഭ്യാസ രംഗത്ത്​ വലിയ പ്രതീക്ഷയുയർത്തിക്കൊണ്ട്​ തുടങ്ങിയ ഒരു കേന്ദ്ര സർവകലാശാലയെ എങ്ങനെ വിദ്യാഭ്യാസത്തകർച്ചയുടെ മാതൃകയാക്കാമെന്ന്​ കാണണമെങ്കിൽ കാസർകോ​​േട്ടക്ക്​ ചെന്നാൽ മതി. കേന്ദ്ര സർവകലാശാല - കേരളം (സെൻട്രൽ യൂനിവേഴ്​സിറ്റി കേരള - സി.യു.കെ) 2013ൽ പ്രവർത്തനമാരംഭിച്ച സ്​ഥാപനമാണ്​. 2009ൽ പാർലമ​െൻറ്​ പാസാക്കിയ പ്രത്യേക നിയമപ്രകാരം നിലവിൽവന്ന ഇത്​, രാജ്യത്തെ വിവിധ സംസ്​ഥാനങ്ങളിൽ ഇതേ സമയത്ത്​ സ്​ഥാപിക്കപ്പെട്ട മറ്റു കേന്ദ്ര സർവകലാശാലകളോട്​ വിജ്​ഞാന വിനിമയ, ശിക്ഷണ, ഗവേഷണ രംഗങ്ങളിൽ സൃഷ്​ടിപരമായി മത്സരിക്കാൻ സാധിക്കേണ്ടിയിരുന്ന ഒന്നാണ്​. 20 ബിരുദാനന്തര ബിരുദ വിഭാഗങ്ങൾ, വിവിധ വിഷയങ്ങളിൽ ഗവേഷണ സൗകര്യം, പല സ്​ഥലങ്ങളിലായി പഠനകേന്ദ്രങ്ങൾ ഒരു സർവകലാശാലക്ക്​ മുതൽക്കൂട്ടാകേണ്ട അനേകം സാധ്യതകൾ തുറന്നുവെച്ചാണ്​ അത്​ ചെറിയതോതിലാണെങ്കിലും പ്രവർത്തനം തുടങ്ങിയത്​. എന്നാൽ വെറും അഞ്ചുവർഷംകൊണ്ട്​, വിദ്യാഭ്യാസ രംഗത്തെ പ്രതിലോമപരതയുടെ ഉത്തമോദാഹരണങ്ങളിലൊന്നായി എണ്ണപ്പെടാൻ അത്​ യോഗ്യത നേടിയിരിക്കുന്നു. ഭരണരംഗത്തെ കെടുകാര്യസ്​ഥത, സമീപനങ്ങളിലെ പക്ഷപാതിത്വം, ചിന്തയെയും വിയോജിപ്പിനെയും അഭിപ്രായസ്വാതന്ത്ര്യത്തെയും വെച്ചുപൊറുപ്പിക്കാത്ത വിജ്​ഞാനവിരുദ്ധത, തീവ്രഹിന്ദുത്വത്തോടുള്ള അഭിനിവേശത്തിൽ വിദ്യാഭ്യാസമൂല്യങ്ങളോട്​ പുലർത്തുന്ന അവജ്​ഞയും അവഗണനയും, വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരായ പകപോക്കലുകൾ തുടങ്ങി വലിയൊരു കൂട്ടം ആരോപണങ്ങളാണ്​ സർവകലാശാല ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്​.

വിദ്യാർഥികളും അധ്യാപകരുമാണ്​ ഒരു വിദ്യാഭ്യാസകേന്ദ്രത്തി​​െൻറ അടിസ്​ഥാനവിഭാഗമെങ്കിൽ സി.യു.കെയിൽ അവർ പൊതുവെ ഇരകളാണ്​. ഭരണനേതൃത്വം മുതൽ താഴോട്ട്​ ആ രീതിയിലാണ്​ പ്രവർത്തിക്കുന്നത്​. അധ്യാപകനും ചിന്തകനുമായ ഡോ. പ്രസാദ്​ പന്ന്യനെ ഇംഗ്ലീഷ്​-കംപാരറ്റിവ്​ ലിറ്ററേച്ചർ വകുപ്പ്​ മേധാവി സ്​ഥാനത്തുനിന്ന്​ വൈസ്​ ചാൻസലർ നീക്കിയത്​ ഇൗയിടെയാണ്​. ഒരു ദലിത്​ ഗവേഷണ വിദ്യാർഥിക്കെതിരെ അധികൃതർ പൊലീസിൽ പരാതികൊടുത്തതിനെ തുടർന്ന്​ വിദ്യാർഥിയെ ലോക്കപ്പിൽ ദിവസങ്ങളോളം കിടത്തുന്ന സാഹചര്യമുണ്ടായി. ഇതിനെതിരെ ത​​െൻറ മനോവിഷമവും പ്രതിഷേധവും പ്രകടിപ്പിച്ച്​ ഫേസ്​ബുക്കിൽ ഡോ. പ്രസാദ്​ കുറിപ്പിട്ടതാണ്​ നടപടിയിലേക്ക്​ നയിച്ചത്​. ഹോസ്​റ്റലിലെ തീപിടിത്ത മുന്നറിയിപ്പ്​ പാനലി​​െൻറ ചെറിയ ചില്ല്​ വിദ്യാർഥി പൊട്ടിച്ചിരുന്നു. സ്വത്ത്​ നശിപ്പിക്കുന്ന പ്രവണതയെ ന്യായീകരിക്കാനാവില്ലെങ്കിലും ചെറിയ കുറ്റത്തിന്​ എടുത്ത നടപടി വളരെ കൂടുതലായി - വിശേഷിച്ച്​, അടുത്ത കാലത്ത്​ അമ്മ മരിച്ച ആഘാതവും ന്യായമായി കി​േട്ടണ്ട ഗവേഷണ ഫെലോഷിപ്​ മാസങ്ങളായി കിട്ടാത്ത അവസ്​ഥയും വിദ്യാർഥിയെ ഏറെ അസ്വസ്​ഥനാക്കിയിരുന്നു എന്ന്​ ഒാർക്കു​േമ്പാൾ. മനുഷ്യത്വരഹിതമായി വിദ്യാർഥിയെ പൊലീസിനെക്കൊണ്ട്​ പിടിപ്പിച്ച അധികൃതരുടെ നടപടിയെ വിമർശിച്ചു എന്ന ‘കുറ്റ’മാണ്​ പ്രസാദ്​ ചെയ്​തത്​. കാമ്പസിനുള്ളിൽ തീർക്കാമായിരുന്ന ഒരു വിഷയത്തിൽ അതികഠിനമായ ശിക്ഷയിലേക്ക്​ നീങ്ങിയതിലെ ഉത്​കണ്​ഠ അദ്ദേഹം പങ്കുവെച്ചിരുന്നു.

വിമർശനത്തെയും ഭിന്നാഭിപ്രായത്തെയും അനുവദിക്കാത്ത സർവകലാശാല ഏകപക്ഷീയ നടപടിയെടുക്കുക മാത്രമല്ല, അധ്യാപകർ മാധ്യമങ്ങളോടു സംസാരിക്കുന്നത്​ വിലക്കുകയും ചെയ്​തു. ഹോസ്​റ്റലിലെയും ഒാഫിസിലെയും പഴയ ജീവനക്കാരെ ഒഴിവാക്കി സംഘ്​പരിവാർ ബന്ധ​മുള്ളവരെ നിയമിച്ചതിനെ ചോദ്യംചെയ്​ത്​ ഫേസ്​ബുക്കിലെഴുതിയതിന്​ എം.എ വിദ്യാർഥി അഖിൽ താഴത്തിനെ പുറത്താക്കിയത്​ മറ്റൊരു സംഭവം. അസിസ്​റ്റൻറ് പ്രഫസർ ഗിൽബെർട്ട്​ സെബാസ്​റ്റ്യ​​െൻറ രണ്ടുമാസത്തെ ഇൻക്രിമ​െൻറ്​ വെട്ടിക്കുറച്ച നടപടി കുറച്ചുമുമ്പ്​ വിവാദമായിരുന്നു. അതിനു കാരണം മാധ്യമങ്ങളോടു സംസാരിച്ചതോ സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടതോ അല്ല - മറ്റൊരു അധ്യാപകനെ പുറത്താക്കിയതിനെ ചോദ്യംചെയ്​ത്​ വൈസ്​ ചാൻസലർക്ക്​ എഴുതിയതാണ്​. ആഭ്യന്തര വിഷയങ്ങൾ പുറത്തുവിടുന്ന നടപടിയെ എതിർക്കുന്ന അധികൃതർ ഡോ. പ്രസാദിനെത​ിരെ സ്വീകരിച്ച നടപടിയുടെ വിവരം ‘വാട്​സ്​ആപ്പി’ൽ മുൻകൂറായി പ്രചരിപ്പിച്ചതും വിവാദമായതാണ്​.

കേന്ദ്രത്തിൽ എൻ.ഡി.എ സർക്കാർ നിലവിൽവന്ന ശേഷമാണ്​ ഇൗ കേന്ദ്ര സർവകലാശാല അതിവേഗം കാവിയണിഞ്ഞു തുടങ്ങിയതെന്ന്​ ചൂണ്ടിക്കാണിക്ക​െപ്പടുന്നു. ഇതിനെ ​ചോദ്യംചെയ്യുന്ന വിദ്യാർഥികളും അധ്യാപകരും പകപോക്കലിന്​ ഇരയാകുന്നു. ഭിന്നാഭിപ്രായങ്ങളും വിയോജനങ്ങളുമാണ്​ ഉന്നത കലാലയങ്ങളെ ജീവിപ്പിക്കുന്നതെങ്കിൽ സി.യു.കെ ഏകസംസ്​കാരഭ്രമത്തി​​െൻറയും അസഹിഷ്​ണുതയുടെയും ജീർണതയിലേക്കാണ്​ കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്​. സർവകലാശാലയെ ഹിന്ദുത്വവത്​കരിക്കാനുള്ള ശ്രമങ്ങൾ നിരന്തരം നടക്കുന്നു. നിയമനങ്ങളുമായി ബന്ധപ്പെട്ട സ്വജനപക്ഷപാതത്തി​​െൻറയും അഴിമതിയുടെയും വാർത്തകൾ ധാരാളം പുറത്തുവന്നു. അതി​​െൻറ തുടർച്ചയായി നടക്കുന്ന വർഗീയവത്​കരണം അക്കാദമിക കേന്ദ്രങ്ങളിലും വിദ്യാർഥികളിലും അധ്യാപകരിലും ഭീതിയുടെ അന്തരീക്ഷം സൃഷ്​ടിച്ചിരിക്കുന്നു. അറിവി​​െൻറ കേന്ദ്രത്തിന്​ ഒട്ടും യോജിക്കാത്ത ആഭ്യന്തര കാലുഷ്യവും ഉൾഭയവുമാണ്​ അവിടം ഭരിക്കുന്നതത്രെ - ഇത്​ പങ്കുവെക്കാൻപോലും നിവൃത്തിയില്ലാത്ത സ്​ഥിതിയും നിലനിൽക്കുന്നു. സ്​ത്രീവിരുദ്ധതയുടെ, ദലിത്​ വിരുദ്ധതയ​ുടെ ഉദാഹരണങ്ങളും അവിടെയുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ചിന്തിച്ചാലും ചുണ്ടനക്കിയാലും എഴുതിയാലുമൊക്കെ പുറത്താക്കപ്പെടുന്ന അവസ്​ഥയിൽ അകത്തെ ജീർണത കണ്ടെത്താനും പരിഹരിക്കാനും ബാഹ്യ അന്വേഷണം ആവശ്യമായിരിക്കുന്നു. ഉചിതമായി ഇടപെടാനും പ്രശ്​നം പരിഹരിക്കാനും യു.ജി.സിക്ക്​ കഴിയേണ്ടതുണ്ട്​.

വർഗീയവത്​കരണം സർവകലാശാലയുടെ പ്രവർത്തനത്തെ എത്രയേറെ ബാധിച്ചു എന്നതി​​െൻറ ഉദാഹരണമാണ്​ കേസുകെട്ടുകളുടെ ഭാരം. ചട്ടവിരുദ്ധ നിയമനങ്ങൾ, സ്വജനപക്ഷപാതം, ദലിത്​ വിരുദ്ധ നിലപാട്​ തുടങ്ങിയവയുമായി ബന്ധപ്പെട്ട്​ ഹൈകോടതിയിൽ നടക്കുന്ന കേസുകൾ ഒന്നും രണ്ടുമല്ല, 70 എണ്ണമാണ്​. സംവരണനിഷേധം മുതൽ പിഎച്ച്​.ഡി പ്രവേശനനിഷേധം വരെയായി സി.യു.കെ അധികൃതർ എടുത്ത ഏകപക്ഷീയവും ന്യായരഹിതവുമായ നടപടികൾ ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്​. ഇൗ കേസുകൾ നടത്താൻ സർവകലാശാലക്ക്​ ഭീമമായ ചെലവ്​ വരുന്നു. അധികൃതരുടെ പിടിപ്പുകേടിന്​ സർവകലാശാല വിലയൊടുക്കേണ്ടിവരുന്നു. കേസുകളുടെ വൻ സാമ്പത്തികബാധ്യത മാത്രമല്ല, അവ സൃഷ്​ടിക്കുന്ന അക്കാദമിക വിരുദ്ധ പ്രതിച്ഛായയും സി.യു.കെയെ ദോഷകരമായി ബാധിക്കുന്നു. അതിനിടെ, തിരുവനന്തപുരത്ത്​ ഇൗയിടെ ചേർന്ന എക്​സിക്യൂട്ടിവ്​ കൗൺസിൽ അഞ്ചുവർഷം മുമ്പു നടന്ന നിയമനങ്ങളി​ലെ ക്രമക്കേടിൽ സി.ബി.​െഎ അന്വേഷണത്തിനും ശിപാർശ ചെയ്​തിരിക്കുന്നത്രെ. ചുരുക്കത്തിൽ ഒരു സർവകലാശാല നടത്തപ്പെടുന്നത്​ എങ്ങനെയാകരുത്​ എന്ന ഗവേഷണമാണ്​ സി.യു.കെയിൽ ഇപ്പോൾ കാര്യമായി നടക്കുന്നത്​. ഇത്​ ഇങ്ങനെ തുടരാനനുവദിച്ചാൽ ഉന്നത വിദ്യാഭ്യാസരംഗത്ത്​ മഹത്തായ ലക്ഷ്യങ്ങളോടെ തുടങ്ങിയ സ്​ഥാപനം ഏറെ താമസിയാതെ നശിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsKerala Central University
News Summary - Kerala Central University - Article
Next Story