Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രശ്​നത്തെക്കാൾ  മാരകമായ പരിഹാരം
cancel
ജമ്മു-കശ്​മീർ സംസ്​ഥാനത്തിന്​ പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 ാം വകുപ്പ്​ എടുത്തുകളയാനുള്ള നിർദേശം കേന്ദ് ര ആഭ്യന്തരമന്ത്രി അമിത്​ ഷാ രാജ്യസഭയിൽ സമർപ്പിച്ചു. അതുസംബന്ധിച്ച ഉത്തരവ്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ പ ുറത്തിറക്കിയതിനു പിന്നാലെയായിരുന്നു ഇത്​. 370ാം വകുപ്പ്​ റദ്ദാക്കുന്നതു കൂടാതെ, ജമ്മു-കശ്​മീർ സംസ്​ഥാനത്തി​​െ ൻറ പദവിയിൽ മാറ്റം വരുത്തുകയും സംസ്​ഥാനത്തെ വിഭജിക്കുകയും ചെയ്യാനാണ്​ പദ്ധതി. ലഡാക്കും ജമ്മു-കശ്​മീരുമായി രണ്ട്​ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വരും. ലഡാക്കിന്​ സ്വന്തമായി നിയമസഭ ഉണ്ടാകില്ല. ജമ്മു-കശ്​മീർ സംസ്​ഥാനത്തിന്​ (ഡൽഹി സംസ്​ഥാനത്തെപ്പോലെ) നിയമസഭ ഉണ്ടായിരിക്കും. 370ാം വകുപ്പ്​ എടുത്തുകളയാനുള്ള തീരുമാനം അപ്രതീക്ഷിതമാണെന്ന്​ പറയാനാകില്ല. ഭരണകക്ഷിയായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ്​ പ്രകടനപത്രികയിലെ ഒരു വാഗ്​ദാനമായിരുന്നു അത്​. വൻ ഭൂ​രിപക്ഷത്തോടെ വീണ്ടും ഭരണത്തിലെത്തിയതോടെ ബി.ജെ.പി ഇൗ ദിശയിൽ നീങ്ങുമെന്ന്​ ഉറപ്പായിരുന്നു. എന്നാൽ, അതി​​െൻറ സമയവും രീതിയും പ്രതീക്ഷിതമല്ല. ഇൗ നീക്കത്തി​​െൻറ സാധുതയും ആശാസ്യതയും ഇനി ചൂടുള്ള ചർച്ചയാകും. ബി.എസ്​.പി, ആം ആദ്​മി പാർട്ടി, ബി.ജെ.ഡി തുടങ്ങിയ പാർട്ടികൾ ബി.ജെ.പിക്കൊപ്പം നിലകൊള്ളു​േമ്പാൾ കോൺഗ്രസും ഇടതുകക്ഷികളും കശ്​മീരിലെ പാർട്ടികളും നടപടിയെ തുറന്നെതിർക്കുന്നു. സങ്കീർണമായ കശ്​മീർ പ്രശ്​നം എന്നെന്നേക്കുമായി തീർക്കാനെന്ന നിലക്ക്​ കൊണ്ടുവരുന്ന പരിഷ്​കാരം കൂടുതൽ നിയമസങ്കീർണതയിലേക്കും പ്രശ്​നത്തി​​െൻറ അന്താരാഷ്​ട്രവത്​കരണത്തിലേക്കും നയിക്കും എന്ന ആശങ്ക അസ്​ഥാനത്തല്ല. അതിനപ്പുറം, കശ്​മീരിലെ ജനങ്ങളുടെ ജീവിതത്തെ ഇത്​ കൂടുതൽ ദോഷകരമായി ബാധിക്കാനും സാധ്യതയുണ്ട്​. പ്രവചിക്കാനാകാത്ത ദുരന്തങ്ങളിലേക്ക്​ കാര്യങ്ങൾ നീങ്ങിയേക്കുമെന്ന ഭീതികൊണ്ടുതന്നെയാണല്ലോ കശ്​മീരിൽപോലും മുമ്പ്​ ഏറെ കണ്ടിട്ടില്ലാത്ത സൈനികവത്​കരണവും വാർത്ത നിയന്ത്രണവും മുൻകരുതൽ അറസ്​റ്റുകളും ഇതിന്​ ആമുഖമായി സർക്കാർ നടപ്പാക്കിയത്​. ജമ്മു-കശ്​മീരിലെ പ്രശ്​നം പരിഹരിക്കാനുള്ള നേരിയ ശ്രമംപോലും മോദിസർക്കാറി​​െൻറ പക്ഷത്തുനിന്ന്​ ഉണ്ടായിട്ടില്ല. വിഘടനവാദത്തി​​െൻറ മൂർധന്യത്തി​ൽപോലും നിയമസഭ തെരഞ്ഞെടുപ്പ്​ നടത്താൻ കഴിഞ്ഞിരുന്നു അവി​െട-വോട്ടർമാരുടെ പങ്കാളിത്തം കൂടിവരുന്ന പ്രവണതപോലും ഇടക്കാലത്തുണ്ടായിരുന്നു. എന്നാൽ, 2002ലും 2008ലും 2014ലും തെരഞ്ഞെടുപ്പ്​ നടന്ന ആ സംസ്​ഥാനത്ത്​ അത്​ അസാധ്യമാക്കുംവിധം ക്രമസമാധാനത്തകർച്ച ഉണ്ടായത്​ 2014നു ശേഷമാണ്​. കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം ഏറെ കൂടിയതും ഇതേ സമയത്തുതന്നെ.

ജമ്മു-കശ്​മീർ 1947ൽ ഇന്ത്യയോട്​ ചേർന്നത്​ ഉഭയസമ്മത പ്രകാരമുള്ള ഉപാധികളുടെ അടിസ്​ഥാനത്തിലായിരുന്നു. ഇൗ ഉപാധികളാണ്​ 370, 35 എ വകുപ്പുകൾക്ക്​ ആധാരം. സംസ്​ഥാനത്ത്​ സ്​ഥിരതാമസക്കാരല്ലാത്തവർക്ക്​ കശ്​മീരിൽ ഭൂസ്വത്ത്​ സ്വന്തമാക്കുന്നതടക്കമുള്ള അവകാശങ്ങൾ ഉണ്ടാകില്ല. ഇക്കാര്യത്തിൽ നിയമം നിർമിക്കാനുള്ള അധികാരവും സ്വന്തമായി ഭരണഘടനയും ജമ്മു-കശ്​മീരിന്​ ഉണ്ടാകുമെന്നും വ്യവസ്​ഥ ചെയ്​തു. ഇൗ പ്രത്യേകത ഇല്ലാതാക്കാനുള്ള വ്യവസ്​ഥയൊന്നും ഇന്ത്യയുടെ പൊതുഭരണഘടനയിൽ ഇല്ലതാനും. അതേസമയം, 370ാം വകുപ്പ്​ നൽകുന്ന ‘പ്രത്യേക പദവി’ ആ സംസ്​ഥാനം അനുഭവിച്ചിട്ടുള്ളത്​ ‘പ്രത്യേക ദുരിതങ്ങളാ’യാണ്​. രണ്ട്​ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ മുതൽ വിഘടനവാദംപോലുള്ള തീവ്രവാദ പ്രവർത്തനങ്ങൾ വരെ നേരിട്ട്​ ബാധിച്ചത്​ കശ്​മീരിലെ സാധാരണ ജനങ്ങളുടെ സ്വൈരജീവിതത്തെയാണല്ലോ. കേന്ദ്രത്തിൽ ഭരണം നടത്തിപ്പോന്ന കോൺഗ്രസ്​ അടക്കമുള്ള കക്ഷികൾ കശ്​മീരി ജനതയുടെ സന്ദിഗ്​ധാവസ്​ഥ സ്വന്തം രാഷ്​ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിച്ചി​േട്ടയുള്ളൂ. ഇപ്പോൾ 370ാം വകുപ്പ്​ എടുത്തുകളയുന്നതോടെ കാര്യങ്ങൾ പ്രവചനാതീതമായ തലങ്ങളിലേക്ക്​ കൈവിട്ടുപോകുമോ എന്ന ഭീതി ഉയർന്നത്​ സ്വാഭാവികം.

ഇൗ നടപടിയുടെ ഉള്ളടക്കംപോലെത്തന്നെ ന്യായരഹിതമാണ്​ അതിന്​ സ്വീകരിച്ച രീതിയും. അമർനാഥ്​ തീർഥയാത്രക്കുനേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്ന പ്രചാരണംപോലും, മുമ്പ്​ നോട്ടു നിരോധനത്തിലെന്നപോലുള്ള വ്യാജപ്രചാരണമായിരുന്നു എന്ന്​ കരുതുന്നവരെ കുറ്റപ്പെടുത്താനാകില്ല. ജനങ്ങളെ വിഹ്വലരും നിസ്സഹായരുമാക്കി നിർത്തിയത്​ ഇങ്ങനെയൊരു കടുംകൈ ചെയ്യാൻ വേണ്ടിയായിരുന്നു. നിയമമോ ജനാധിപത്യമോ വലിയ വിഷയമായി കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ എടുത്തി​ട്ടില്ലെന്ന്​ തോന്നുന്നു. രാഷ്​ട്രപതിയുടെ ഉത്തരവിനുപോലും നിയമത്തി​​െൻറ പിൻബലം എത്രയെന്ന ചോദ്യമുണ്ട്​. ‘ജമ്മു-കശ്​മീർ ഗവൺമ​െൻറി​​െൻറ അനുവാദത്തോടെ’യാണ്​ അത്​ പുറപ്പെടുവിക്കുന്നതെന്ന്​ അതിൽ പ്രസ്​താവിച്ചിരിക്കുന്നു. ജമ്മു-കശ്​മീരിൽ ഇപ്പോൾ സർക്കാറോ നിയമസഭപോലുമോ ഇല്ല. ഉള്ളത്​ രാഷ്​ട്രപതിയുടെ നോമിനിയായ ഗവർണറുടെ ഭരണമാണ്​. നിയമനടപടി ക്രമമനുസരിച്ച്​ ഇതി​​െൻറ സാധുത എത്ര? ഇൗ ഉത്തരവും സമഗ്രാധിപത്യ ഭരണകൂടത്തിലെ ഉത്തരവും തമ്മിൽ എന്ത്​ വ്യത്യാസമാണുള്ളത്​? കശ്​മീർ വെറും ഭൂമിയല്ല; ജനങ്ങളാണ്​. ആ ജനങ്ങളുടെ താൽപര്യത്തിന്​ ഒട്ടും പങ്കില്ലാത്ത ഒരു നടപടി എങ്ങനെയാണ്​ ജനാധിപത്യപരമാവുക? പാകിസ്​താനൊപ്പം പോകാനോ വേറിട്ടുനിൽക്കാനോ തയാറാകാതെ ഇന്ത്യയോട്​ ചേർന്നുനിന്ന ഭൂരിപക്ഷം കശ്​മീരികളെ മാനസികമായി കൂടുതൽ അകറ്റുന്ന ഇൗ നടപടി വിശാലമായ രാജ്യതാൽപര്യത്തെത്തന്നെ ഹനിക്കുന്നു. അതിഗുരുതരമായ, ചർച്ചയോ കൂടിയാലോചനയോ ഒന്നും കൂടാ​തുള്ള ഇൗ ഭരണഘടനാ അട്ടിമറിക്കു പിന്നിൽ നീതിയോ ന്യായമോ ജനാധിപത്യമോ ഇല്ല. 370ാം വക​​​​ുപ്പ്​ എടുത്തുകളയാൻ ബന്ധപ്പെട്ട എല്ലാവരുമായും ചർച്ചചെയ്യുമെന്ന ബി.ജെ.പിയുടെ പ്രകടനപത്രികയിലെ വാക്കുപോലും ലംഘിക്കപ്പെടുകയാണിവിടെ. കൈക്കരുത്തിൽ ആഹ്ലാദിക്കുകയും ജനാധിപത്യ മര്യാദകൾ നിരന്തരം ലംഘിക്കുകയും ചെയ്യുന്ന ഒരു രാജ്യമായി ഇന്ത്യയെ വിലയിരുത്താൻ ലോകരാഷ്​ട്രങ്ങൾക്ക്​ ഒരു കാരണംകൂടി നാം നൽകുകയാണ്​. പ്രശ്​നം തീർക്കലല്ല ഇത്​; കൂടുതൽ വഷളാക്കലാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuemalayalam EditorialKashmir turmoil
News Summary - kashmir turmoil-malayalam editorial
Next Story