Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightക​ശ്മീ​ർ വീ​ണ്ടും

ക​ശ്മീ​ർ വീ​ണ്ടും

text_fields
bookmark_border
ക​ശ്മീ​ർ വീ​ണ്ടും
cancel

ജ​മ്മു-ക​ശ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ സെ​ൻ​ട്ര​ൽ റി​സ​ർ​വ് പൊ​ലീ​സ്​ ഫോ​ഴ്സിെ​ൻറ (സി.​ആ​ർ.​പി.​എ​ഫ്) വാ​ഹ​നവ ്യൂ​ഹ​ത്തി​നുനേ​രെ വ്യാഴാഴ്​ച​യു​ണ്ടാ​യ ഭീകരാ​ക്ര​മ​ണം രാ​ജ്യ​ത്തെ​യാ​ക​മാ​നം ഞെ​ട്ടി​ക്കു​ന്ന​താ​ണ്. 18 വ ​ർ​ഷ​ത്തി​നി​ട​യി​ൽ ക​ശ്മീ​രി​ൽ ന​ട​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ തീ​വ്ര​വാ​ദി ആ​ക്ര​മ​ണ​മാ​യാ​ണ് വ്യാഴാഴ്​ച ​ത്തെ സം​ഭ​വം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. ജ​മ്മു​വി​ൽനി​ന്ന് ശ്രീ​ന​ഗ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സി.​ആ​ർ.​പി.​എ​ഫ് വാ​ഹ​ന​വ്യൂ​ഹ​ത്തി​നുനേ​രെ പു​ൽ​വാ​മ​യി​ലെ അ​വ​ന്തി​പോറ​യി​ലാ​ണ് ആ​ക്ര​മണ​മു​ണ്ടാ​യ​ത ്. ഇ​തെ​ഴു​തു​മ്പോ​ൾ 43 ജ​വാ​ന്മാ​രു​ടെ വീരചരമമാണ്​ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നാ​ൽ​പ​തോ​ളം പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. സ്​​ഫോ​ട​കവ​സ്​​തു​ക്ക​ൾ നി​റ​ച്ച കാ​ർ ജ​വാ​ന്മാ​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ഇ​ടി​പ്പി​ച്ച് ന​ട​ത്തി​യ ചാ​വേ​ർ ആ​ക്രമ​ണമാണി​ത്. ആ​ദി​ൽ അ​ഹ്​മ​ദ് ഡാ​ർ എ​ന്ന​യാ​ളാ​ണ് ചാ​വേ​റാ​യ​ത് എ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. ജ​യ്​ശെ മു​ഹ​മ്മ​ദ് എ​ന്ന നി​രോ​ധി​ത സം​ഘ​ട​ന​യു​ടെ ക​മാ​ൻഡ​റാ​ണ് ഡാർ. ആ​ക്ര​മ​ണ​ത്തി​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് ജ​യ്​ശെ മു​ഹ​മ്മ​ദ് പ്ര​സ്​​താ​വ​ന ഇ​റ​ക്കി​യി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നുമു​മ്പു​ള്ള ആ​ദി​ൽ മു​ഹ​മ്മദി​​െൻറ വി​ഡി​യോ സ​ന്ദേ​ശ​വും അ​വ​ർ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. 2016ൽ ​ഉ​റി​യി​ലെ സൈ​നി​ക ക്യാ​മ്പി​നുനേ​രെ ന​ട​ന്ന ആ​ക്ര​മണ​ത്തി​നു ശേ​ഷം സൈ​നി​ക ല​ക്ഷ്യ​ങ്ങ​ൾ​ക്കുനേ​രെ ന​ട​ക്കു​ന്ന വ​ലി​യ ഭീകരാ​ക്ര​മ​ണ​മാ​ണി​ത്.

ഭ​ര​ണ പ്ര​തി​പ​ക്ഷ ഭേ​ദ​െ​മ​ന്യേ രാജ്യത്തെ രാഷ്​ട്രീയ നേ​തൃ​ത്വം ആ​ക്ര​മ​ണ​ത്തെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചി​ട്ടു​ണ്ട്. വീരമൃത്യു വരിച്ച ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളെ അ​നു​ശോ​ച​നം അ​റി​യി​ച്ച പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ‘സൈ​നി​ക​രു​ടെ ജീ​വ​ത്യാ​ഗം വെ​റുതെയാവി​ല്ല’ എ​ന്നാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. തീ​ർ​ച്ച​യാ​യും രാഷ്​​്ട്രീയ പാർ​ട്ടി​ക​ൾ ഭി​ന്ന​ത​ക​ൾ മ​റ​ന്ന് ഒ​ന്നി​ച്ചുനി​ൽ​ക്കേ​ണ്ട സ​ന്ദ​ർ​ഭമാ​ണി​ത്. ഇനിയുള്ള ദിനങ്ങളിൽ ഐ​ക്യ​ത്തിെ​ൻറ​യും ദേ​ശ​സ്​​നേ​ഹ​ത്തിെ​ൻറ​യും സ​ന്ദേ​ശ​ങ്ങ​ൾ പാ​ർ​ട്ടി​ക​ൾ പു​റ​ത്തുവി​ടു​ം. അ​തേസ​മ​യം, ക​ശ്മീ​രി​ലെ ആ​ക്ര​മ​ണ​ങ്ങ​ൾ കാ​ലം ചെ​ല്ലു​ന്തോ​റും ശ​ക്തി​പ്പെ​ട്ടുവ​രുക​യാ​ണ് എ​ന്ന യാ​ഥാ​ർ​ഥ്യം ബാ​ക്കി​യാ​വു​ക​യാ​ണ്. എ​ത്ര കാ​ല​മാ​ണ് ഈ ​ര​ക്ത​ച്ചൊ​രി​ച്ചി​ൽ ക​ണ്ടുനി​ൽ​ക്കാ​നാ​വു​ക എ​ന്ന ചോ​ദ്യ​ത്തെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. സൈ​നി​ക​രാ​യാ​ലും സി​വി​ലി​യ​ന്മാ​രാ​യാ​ലും വി​ല​പ്പെ​ട്ട ജീ​വ​നു​ക​ളാ​ണ് അ​വി​ടെ പൊ​ലി​ഞ്ഞുതീ​രു​ന്ന​ത്. രാ​ജ്യം സ്വ​ത​ന്ത്ര​മാ​യി ഏ​ഴു ദ​ശാബ്​ദം ക​ഴി​ഞ്ഞി​ട്ടും ക​ശ്മീ​ർ വ​ലി​യ മു​റി​വാ​യിത്ത​ന്നെ തു​ട​രു​ന്നു എ​ന്ന​ത് ഒ​രു തി​ക്ത യാ​ഥാ​ർ​ഥ്യ​മാ​യി ന​മ്മെ തു​റി​ച്ചുനോ​ക്കു​ക​യാ​ണ്. ഇ​തി​ന് എ​ന്നാ​ണ് പ​രി​ഹാ​രം എ​ന്ന​ത് രാഷ്്​ട്രീയ ഭി​ന്ന​ത​ക​ൾ മ​റ​ന്ന് എ​ല്ലാ​വ​രും ആ​ത്മാർ​ഥ​ത​യോ​ടെ ഉ​യ​ർ​ത്തേ​ണ്ട ചോ​ദ്യ​മാ​ണ്.

രാഷ്​​്ട്രീയാ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ത്തേ​ണ്ട സ​ന്ദ​ർ​ഭ​മ​ല്ല ഇ​തെ​ന്ന​റി​യാം. അ​തേസ​മ​യം, മ​റ​ച്ചുവെ​ക്കാ​ൻ പ​റ്റാ​ത്ത ചി​ല യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ണ്ട്. പ​ല്ലും ന​ഖ​വും ഉ​പ​യോ​ഗി​ച്ച് ഭീകര​വാ​ദ​ത്തെ ഇ​ല്ലാ​താ​ക്കു​മെ​ന്ന് പ്ര​തി​ജ്ഞ ചെ​യ്ത​വ​രാ​ണ് ഇ​ന്ന് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​വ​ർ ജമ്മു-ക​ശ്മീ​ർ സം​സ്​​ഥാ​ന ഭ​ര​ണ​ത്തിെ​ൻറ ഭാ​ഗ​മാ​യ​തും ഇ​ക്കാ​ല​യ​ളവി​ൽ ത​ന്നെ​. എ​ന്നാ​ൽ, ക​ശ്മീ​രി​ലെ ഏ​റ്റ​വും വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​ത് ഈ ​കാ​ല​ഘ​ട്ട​ത്തി​ൽത​ന്നെ​യാ​ണ് എ​ന്ന​താ​ണ് വാ​സ്​​ത​വം. 2018 ക​ശ്മീ​ർ തി​ള​ച്ചുമ​റ​ിഞ്ഞ കാ​ല​മാ​യി​രു​ന്നു. സൈ​നി​ക​ർ​ക്കുനേ​രെ​യു​ള്ള തീ​വ്ര​വാ​ദി​ക​ളു​ടെ ഒ​ളി​യാ​ക്ര​മ​ണ​ങ്ങ​ൾ മാ​ത്ര​മ​ല്ല, ചെ​റു​പ്പ​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി ന​ട​ത്തു​ന്ന രക്ത​രൂ​ഷി​ത ആ​ക്ര​മ​ണ​ങ്ങ​ളും ഏ​റ്റ​വും വ​ർ​ധി​ച്ച​ത് ഈ ​കാ​ല​യ​ള​വി​ൽത​ന്നെ. നോ​ട്ട് നി​രോ​ധ​നം ക​ശ്മീ​രി​ലെ തീ​വ്ര​വാ​ദ​ത്തെ പി​ഴു​തെ​റി​യു​മെ​ന്നാ​യി​രു​ന്നു ന​േ​ര​ന്ദ്ര മോ​ദി​യും ബി.​ജെ.​പി​യും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, നോ​ട്ട് നി​രോ​ധ​ന​ത്തി​ന് ശേ​ഷ​മാ​ണ് ക​ശ്മീ​ർ ഏ​റ്റ​വും കൂ​ടു​ത​ൽ ക​ലു​ഷ​മാ​യ​ത് എ​ന്ന​താ​ണ് വാ​സ്​​ത​വം.

ഏ​ഴു ല​ക്ഷം സൈ​നി​ക​രെ​യാ​ണ്​ ജമ്മു-ക​ശ്മീ​രി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. സി​വി​ലി​യ​ൻ മേ​ഖ​ല​യി​ലെ സൈ​നി​ക സാ​ന്ദ്ര​ത​യു​ടെ അ​നു​പാ​തം നോ​ക്കു​ക​യാ​ണെ​ങ്കി​ൽ ലോ​ക​ത്തെത​ന്നെ ഏ​റ്റ​വും സൈ​നി​ക സാ​ന്നി​ധ്യ​മു​ള്ള പ്ര​ദേ​ശ​മാ​ണ് ക​ശ്മീ​ർ. ന​മ്മു​ടെ ദേ​ശീ​യ വ​രു​മാ​ന​ത്തി​ൽനി​ന്ന് ക​ണ​ക്കി​ല്ലാ​ത്ത തു​ക​യാ​ണ് ക​ശ്മീ​രി​ൽ സാ​ധാ​ര​ണനി​ല സ്​​ഥാ​പി​ക്കു​ന്ന​തി​നാ​യി ദ​ശാ​ബ്​ദ​ങ്ങ​ളാ​യി ചെ​ല​വ​ഴി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ശ്മീ​രി​ൽ വ്യാഴാഴ്​ച ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണം നി​ല​വി​ലെ കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തിെ​ൻറ എ​ന്തെ​ങ്കി​ലും ദൗ​ർ​ബ​ല്യം കൊ​ണ്ടാ​ണെ​ന്ന് പ​റ​യാ​നാ​വി​ല്ല. ആ​രു ഭ​രി​ക്കു​മ്പോ​ഴും ക​ശ്​മീ​ർ ക​ലു​ഷം ത​ന്നെ​യാ​യി​രു​ന്നു; അ​തിെ​ൻറ അ​ള​വി​ലും തോ​തി​ലും വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​വാ​മെ​ങ്കി​ലും. അ​തേസ​മ​യം, തീ​വ്ര​വാ​ദ​ത്തെ തോ​ൽ​പി​ക്കാ​ൻ ത​ങ്ങ​ൾ​ക്കേ സാ​ധി​ക്കൂ എ​ന്ന ബി.​ജെ.​പി​യു​ടെ​യും സം​ഘ​്​പ​രി​വാ​ര​ത്തി​െൻറ​യും അ​വ​കാ​ശ​വാ​ദ​ത്തി​ൽ വ​ലി​യ കാ​ര്യ​മി​ല്ല എ​ന്ന​താ​ണ് നി​ല​വി​ലെ ക​ശ്മീ​ർ സാ​ഹ​ച​ര്യം തെ​ളി​യി​ക്കു​ന്ന​ത്. അ​പ്പോ​ൾ പി​ന്നെ, ന​മ്മു​ടെ ക​ശ്മീ​ർ ന​യ​ത്തി​ൽ എ​ന്തെ​ങ്കി​ലും പാ​ളി​ച്ച​ക​ളു​ണ്ടാ​യോ എ​ന്ന ആ​ലോ​ച​ന​യാ​ണ് എ​ല്ലാ​വ​രും ന​ട​ത്തേ​ണ്ട​ത്.

പാ​ളി​ച്ച​യു​ണ്ടെ​ങ്കി​ൽ തി​രു​ത്തി ക​ശ്മീ​രി​ൽ ഇ​നി​യും ചോ​ര ഒ​ഴു​കാ​തി​രി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ക​യാ​ണ് എ​ല്ലാ​വ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്തം. ഫെ​ബ്രു​വ​രി 10ന് ​ക​ശ്മീ​രി​ലെ കു​ൽ​ഗാ​മി​ൽ സൈ​ന്യം ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ൽ അ​ഞ്ചോ​ളം തീ​വ്ര​വാ​ദി​ക​ൾ വ​ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ആ ​ഓ​പ​റേ​ഷ​നി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ സം​സ്​​കാ​ര ച​ട​ങ്ങു​ക​ൾ​ക്ക് പ​തി​നാ​യി​ര​ങ്ങ​ളാ​ണെ​ത്തി​യ​ത്. ഇ​ത് ക​ശ്മീ​രി​ലെ പ​തി​വാ​യി മാ​റി​യി​ട്ടു​ണ്ട്. അ​താ​യ​ത്, തീ​വ്ര​വാ​ദി​ക​ൾ​ക്ക് ജ​ന​ങ്ങ​ളി​ൽനി​ന്ന് പി​ന്തു​ണ കി​ട്ടു​ന്നു​വെ​ന്ന​ത് ഗൗ​ര​വ​ത്തി​ൽ കാ​ണേ​ണ്ട കാ​ര്യ​മാ​ണ്. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ കാ​ര്യ​ങ്ങ​ളെ​ല്ലാം സൈ​ന്യ​ത്തെ ഏ​ൽ​പി​ച്ച് മാ​റിനി​ൽ​ക്കാ​ൻ രാഷ്​​്ട്രീയ നേ​തൃ​ത്വ​ത്തി​ന് സാ​ധ്യ​മ​ല്ല. അ​വ​രു​ടെ പ​രി​ശ്ര​മ​ങ്ങ​ൾ​ക്ക് ജ​ന​ങ്ങ​ളു​ടെകൂ​ടി പി​ന്തു​ണ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കേ​ണ്ട​തു​ണ്ട്. ഇ​ത് ശ്രീ​ന​ഗ​റി​ലെ​യും ന്യൂഡ​ൽ​ഹി​യി​ലെ​യും രാഷ്​ട്രീയ നേ​തൃ​ത്വ​ത്തിെ​ൻറ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ആ ​ഉ​ത്ത​ര​വാ​ദി​ത്തം അ​വ​ർ നി​ർ​വ​ഹി​ച്ചേ മ​തി​യാ​വൂ. അ​ല്ലാ​തെ, സൈ​നി​ക​ർ രക്ത​സാ​ക്ഷി​ക​ളാ​വു​മ്പോ​ൾ അ​നു​ശോ​ച​ന പ്ര​മേ​യം പാ​സാ​ക്കി​യ​തുകൊ​ണ്ടുമാ​ത്രം കാ​ര്യ​മാ​യി​ല്ല.

Show Full Article
TAGS:Pulwama Terror Attack jammu kashmir malayalam Editorial 
Next Story