Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightക​ർ​ണാ​ട​ക​യി​ലെ...

ക​ർ​ണാ​ട​ക​യി​ലെ അ​സം​ബ​ന്ധ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല

text_fields
bookmark_border
ക​ർ​ണാ​ട​ക​യി​ലെ അ​സം​ബ​ന്ധ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നി​ല്ല
cancel

ക​​ർ​ണാ​ട​ക​യിലെ രാ​ഷ്​​ട്രീ​യ അ​സം​ബ​ന്ധ നാ​ട​കം അ​വ​സാ​നി​ക്കു​ന്നി​ല്ല. കോ​ൺ​ഗ്ര​സി​ലെ പ​ത്തും ജ​ന​ത ാ​ദ​ൾ-എ​സി​ലെ മൂ​ന്നും അം​ഗ​ങ്ങ​ൾ ശ​നി​യാ​ഴ്​​ച നി​യ​മ​സ​ഭ സ്​​പീ​ക്ക​ർ​ക്ക്​ രാ​ജി സ​മ​ർ​പ്പി​ക്കു​ക​യും സർക്കാറി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്​​ത​തോ​ടെ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ന​യി​ക്കു​ന്ന ​ ജ​ന​താ​ദ​ൾ (എ​സ്​)-കോ​ൺ​ഗ്ര​സ്​ മ​ു​ന്ന​ണി സ​ർ​ക്കാ​ർ കടുത്ത പ്രതിസന്ധിയിൽ അകപ്പെട്ടിരി​ക്കു​ന്നു. സ്​​പീ​ ക്ക​ർ കെ.​ആ​ർ. ര​മേ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ​മാ​രു​ടെ രാ​ജി സ്വീ​ക​രി​ച്ചാ​ൽ 224 അം​ഗ സ​ഭ​യു​ടെ ബ​ലം 211 ആ​യി ചു​രു​ ങ്ങും; കോ​ൺ​ഗ്ര​സ്​-ജെ.​ഡി.​എ​സ്​ മു​ന്ന​ണി​യു​ടെ ഭൂ​രി​പ​ക്ഷം 119ൽ ​നി​ന്ന്​ 106 ആ​യും. നി​ല​വി​ൽ ബി.​െ​ജ.​പി​ക് ക്​ 105 അം​ഗ​ങ്ങ​ളു​ണ്ട്. സഖ്യത്തിലെ മൂന്നുപേർ കൂടി വിമതർക്കൊപ്പം ചേരുമെന്നാണ്​ ഏറ്റവുമൊടുവിലെ സൂചനകൾ. അതോടെ സർക്കാർ ന്യൂനപക്ഷമാകും.

തു​ട​ക്കം മു​ത​ലേ ത​ട്ടി​യും മു​ട്ടി​യും നീ​ങ്ങു​ന്ന 13 മാ​സം പ്രാ​യ​മാ​യ മു​ന്ന​ണി ഭ​ര​ണ​ത്തി​ലെ പു​തി​യ പ്ര​തി​സ​ന്ധി ബി.​ജെ.​പി​യു​ടെ കു​തി​ര​ക്ക​ച്ച​വ​ട​ത്തി​െ​ൻ​റ ഭാ​ഗ​മാ​ണെ​ന്ന്​ കോ​ൺ​ഗ്ര​സ്​ ആ​​രോ​പി​ക്കു​േ​മ്പാ​ൾ ത​ങ്ങ​ളാ​യി​ട്ട്​ ഒ​ന്നും ചെ​യ്യു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ, കു​മാ​ര​സ്വാ​മി മ​ന്ത്രി​സ​ഭ​ക്ക്​ ഭൂ​രി​പ​ക്ഷം ന​ഷ്​​ട​പ്പെ​ടു​ന്ന മു​റ​ക്ക്​ അ​ധി​കാ​ര​ത്തി​ലേ​ക്കു വ​ഴി​തേ​ടു​മെ​ന്നും ബി.​ജെ.​പി പ​റ​യു​ന്നു. സം​സ്​​ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യ ബി.​ജെ.​പി സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണെ​ന്നും സ​മീ​പ​ഭാ​വി​യി​ൽ ദ​ക്ഷി​ണേ​ന്ത്യ ബി.​ജെ.​പി കോ​ട്ട​യാ​യി മാ​റു​മെ​ന്നു​ം ഞാ​യ​റാ​ഴ്​​ച പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ വ്യ​ക്തമാ​ക്കി. കൂ​റു​മാ​റി​യ എം.​എ​ൽ.​എ​മാ​രെ ബി.​ജെ.​പി മും​ബൈ ഹോ​ട്ട​ലി​ൽ ‘ബ​ന്ദി​യാ​യി’ പി​ടി​ച്ചു​ക​ഴി​ഞ്ഞു. മ​റു​ഭാ​ഗ​ത്ത്​ ബാ​ക്കി​യാ​യ ബ​ല​ത്തി​ൽ ഇ​നി​യും ഉ​രു​ൾ​പൊ​ട്ട​ൽ ത​ട​യാ​നും ‘വി​ല കൂ​ടി​യ മ​റ്റു​ള്ള​വ​രി’​ൽപെ​ട്ട എം.​എ​ൽ.​എമാ​രെ ചാ​ക്കി​ടാ​നും മ​ന്ത്രി​പ​ദം ന​ൽ​കു​ന്ന​ത​ട​ക്ക​മു​ള്ള വ​ഴി​വിട്ട നീ​ക്കംത​ന്നെ​യാ​ണ്​ കോ​ൺ​ഗ്ര​സ്​-ജെ.​ഡി.​എ​സ്​ സ​ഖ്യ​വും ആ​ലോ​ചി​ക്കു​ന്ന​ത്. രാ​ഷ്​​ട്രീ​യ​ ധാ​ർ​മി​ക​ത​യും ജ​നാ​ധി​പ​ത്യ​വ​ഴി​ക​ളു​മൊ​ക്കെ മ​റു​ക​ക്ഷി​യെ​ പ​ഠി​പ്പി​ച്ചുകൊ​ണ്ടു ത​ന്നെ അ​ധി​കാ​രം കൈ​ക്ക​ലാ​ക്കാ​നു​ള്ള തി​രു​ത​കൃ​തി​യാ​യ ശ്ര​മ​ത്തി​ലാ​ണ്​ ഭ​ര​ണ​മു​ന്ന​ണി​യും പ്ര​തി​പ​ക്ഷ​വും. ആ​രു ജ​യി​ച്ചാ​ലും അ​ത്​ രാ​ഷ്​​ട്രീ​യ​ സ​ദാ​ചാ​ര​ത്തെ തോ​ൽ​പി​ച്ചുകൊ​ണ്ടാ​യി​രി​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

ഏ​ച്ചു​കെ​ട്ടി​യാ​ൽ മു​ഴ​ച്ചി​രി​ക്കും എ​ന്ന ചൊ​ല്ല്​ തു​ട​ക്കം തൊ​​േ​ട്ട അ​ക്ഷ​രംപ്ര​തി പു​ല​രു​ക​യാ​യി​രു​ന്നു ക​ർ​ണാ​ട​യി​​ലെ മു​ന്ന​ണി ഭ​ര​ണ​ത്തി​ൽ. ​ഒ​രി​ക്ക​ൽ​ മ​തേ​ത​ര​ത്വ​ത്തി​െ​ൻ​റ വ​ക്താ​വി​െ​ൻ​റ വേ​ഷം കെ​ട്ടി പ്ര​ധാ​ന​മ​ന്ത്രി പ​ദം വ​രെ ത​ര​പ്പെ​ടു​ത്തി​യ എ​ച്ച്.​ഡി. ദേ​വഗൗ​ഡ​യു​ടെ ജെ.​ഡി.​എ​സ്​ ക​ർ​ണാ​ട​ക​യി​ൽ ഭാ​ഗ്യം പ​രീ​ക്ഷി​ച്ച​ത്​ ബി.​ജെ.​പി​യു​ടെ ഒ​പ്പം ഭ​ര​ണം പ​ങ്കി​ട്ടാ​ണ്. ബി.​ജെ.​പി​യെപ്പോ​ലെ ത​ങ്ങ​ളെ എ​തി​ർ​ത്തുപോ​ന്ന ജെ.​ഡി.​എ​സു​മാ​യി 2018 മേ​യി​ൽ ന​ട​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ സ​ഖ്യം രൂ​പ​വ​ത്​കരി​ക്കാ​തി​രു​ന്ന​തി​ൽ അ​തി​ശ​യ​മി​ല്ല. എ​ന്നാ​ൽ, തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി വലിയ ഒ​റ്റ​ക്ക​ക്ഷി​യാ​വുക​യും ജെ.​ഡി.​എ​സി​നെക്കൂടി വ​രു​തി​യി​ൽ നി​റു​ത്തി ഭ​ര​ണം പി​ടി​ക്കു​മെ​ന്നു വന്ന ഘ​ട്ട​ത്തി​ലാ​ണ്​ സം​ഘ്​​പ​രി​വാ​റി​െ​ൻ​റ മ​നോ​വീ​ര്യം ത​ക​ർ​ക്കാ​നും ഗോ​വ​യി​ൽ അ​വ​ർ ക​ളി​ച്ച അ​ധി​കാ​ര​ക്ക​ളി​ക്ക്​ അ​തേ ഭാ​ഷ​യി​ൽ മ​റു​പ​ടി കൊ​ടു​ക്കാ​നു​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ത്യേ​ക താ​ൽ​പ​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ്​ മു​ന്ന​ണി രൂ​പ​വ​ത്​​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്.

79 സീ​റ്റ്​ നേ​ടി​യ കോ​ൺ​ഗ്ര​സ്​ പ​കു​തി​യി​ലും താ​ഴെ 37 സീ​റ്റു​ക​ൾ നേ​ടി​യ ജെ.​ഡി.​എ​സി​ന്​ മു​ഖ്യ​മ​ന്ത്രി​പ​ദം ന​ൽ​കി ‘മ​ഹാ​ത്യാ​ഗ’​ത്തി​ന്​ ത​യാ​റാ​യി. ദ​ക്ഷി​ണേ​ന്ത്യ​യി​ലേ​ക്ക്​ വേ​രി​റ​ക്കാ​നു​ള്ള ബി.​ജെ.​പി ശ്ര​മ​ത്തി​നു ത​ട​യി​ടു​ക​യും വ​രാ​നി​രി​ക്കു​ന്ന ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇൗ ​സ​ഖ്യ​പ​രീ​ക്ഷ​ണ​ത്തി​െ​ൻ​റ വി​പു​ല​മാ​യ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ക​യു​മാ​യി​രു​ന്നു രാ​ഹു​ലി​െ​ൻ​റ മാ​സ്​​റ്റ​ർ പ്ലാ​ൻ. എ​ന്നാ​ൽ, സം​സ്​​ഥാ​ന​വ​ട്ട​ത്തി​ൽ മാ​ത്രം ക​ളി​ച്ചു​പ​രി​ച​യി​ച്ച​വ​ർ​ക്കും അ​വി​ടെ സാ​​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​ൻ ക​ച്ചകെ​ട്ടി​യി​റ​ങ്ങി​യ​വ​ർ​ക്കും മ​ന​പ്പൊ​രു​ത്ത​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​െ​ൻ​റ തി​ക്തഫ​ലം ആ​ദ്യ​മേ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി കു​മാ​ര​സ്വാ​മിത​ന്നെ. മ​ന്ത്രി​പ​ദം മു​ത​ൽ വ്യ​വ​സാ​യ​ സാ​മ്രാ​ജ്യം വ​രെ സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ളു​ടെ കെ​ട്ടു​റ​പ്പി​നുവേ​ണ്ടി രം​ഗ​ത്തി​റ​ക്കി​യ​വ​രെ മു​ഴു​വ​ൻ തൃ​പ്​​തി​പ്പെ​ടു​ത്താ​നാ​വാ​തെ കോ​ൺ​ഗ്ര​സും കു​മാ​ര​സ്വാ​മി​യും കു​ഴ​ങ്ങി.

മ​റു​ഭാ​ഗ​ത്ത്​ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി, കേ​ന്ദ്ര ഭ​ര​ണ​ത്തി​െ​ൻ​റ​യും അ​തി​െ​ൻ​റ സ്വ​ന്തം പ്ര​തി​നി​ധി​യാ​യ ഗ​വ​ർ​ണ​റു​ടെ​യും പി​ന്തു​ണ​യു​ടെ ബ​ല​ത്തി​ൽ വ​ഴ​ങ്ങു​ന്ന​വ​ർ​ക്ക്​ വാ​ഗ്​​ദാ​ന​പ്പെ​രു​മ​ഴ​യും ഉ​ട​ക്കു​ന്ന​വ​ർ​ക്ക്​ അ​ധി​കാ​ര​ശക്തി​യു​ടെ ഭീ​ഷ​ണി​യു​മാ​യി പ്ര​തി​പ​ക്ഷ​ത്ത്​ ബി.​ജെ.​പി നി​ല​യു​റ​പ്പി​ച്ചി​രി​ക്കെ കാ​ര്യം നേ​ടാ​നു​ള്ള സാ​ധ്യ​ത എം.​എ​ൽ.​എ​മാ​ർ​ക്ക്​ അ​പ്പു​റ​വും തു​റ​ന്നുകി​ട​ന്നു. അ​തി​നാ​ൽ, സ്വ​ന്തം നി​ല ഭ​ദ്ര​മാ​ക്കാ​ൻ അ​ങ്ങു​മി​ങ്ങും പ​ര​ക്കം പാ​യു​ന്ന എം.​എ​ൽ.​എ​മാ​രെ അ​ട​ക്കി​യി​രു​ത്തി​യി​ട്ട്​ ഭ​ര​ണം ന​ട​ത്താ​ൻ നേ​ര​മി​ല്ലാ​ത്ത നി​ല​യി​ലാ​യി മു​ന്ന​ണി സ​ർ​ക്കാ​ർ. അ​ങ്ങ​നെ പാ​ർ​ല​മെ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കു​തി​പ്പി​നു നി​ദാ​ന​മാ​കേ​ണ്ടി​യി​രു​ന്ന മു​ന്ന​ണി ഭ​ര​ണം കു​ത്ത​ഴി​ഞ്ഞ​തോ​ടെ ഫ​ലം നേ​രെ തി​രി​ച്ച​ടി​ച്ചു. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ബി.​ജെ.​പി​ക്ക്​ ത​ട്ട​ക​മൊ​രു​ക്കാ​നു​ള്ള മി​ന്നു​ന്ന ജ​യം കി​ട്ടി. അ​തി​െ​ൻ​റ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഭ​ര​ണ​മാ​റ്റ​ത്തി​ന്​ അ​വ​ർ മു​ന്നി​ട്ടി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

മ​റു​ഭാ​ഗ​ത്ത്​ ത​ക​ർ​ന്ന കോൺഗ്രസ്​ ത​ലപോ​യ നി​ല​യി​ലും. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷ​വും കോ​ൺ​ഗ്രസി​െ​ൻ​റ ജ​ന​പി​ന്തു​ണ കാ​ര്യ​മാ​യൊ​ന്നും കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന്​​ 63 ന​ഗ​ര​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ങ്ങ​ൾ തെ​ളി​യി​ച്ച​താ​ണ്​. കോ​ൺ​ഗ്ര​സി​ന്​ 509ഉം ​ജെ.​ഡി.​എ​സി​ന്​ 174ഉം ​സീ​റ്റു​ക​ൾ കി​ട്ടി​യ​പ്പോ​ൾ ബി.​ജെ.​പി നേ​ടി​യ​ത്​ 366 സീ​റ്റു​ക​ളാ​ണ്. എ​ന്നാ​ൽ, ഇ​തൊ​ക്കെ മു​ത​ൽ​ക്കൂ​ട്ടാ​ൻ കേ​ന്ദ്ര​ത്തി​ൽ അ​ധ്യ​ക്ഷ​നോ സം​സ്​​ഥാ​ന​ത്ത്​ പ്ര​ദേ​ശ്​ കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റിപോ​ലു​മോ നി​ല​വി​ലി​ല്ലാ​തെ കോ​ൺ​ഗ്ര​സ്​ എ​ന്തു​ചെ​യ്യാ​ൻ! ഏ​തു വി​ധേ​ന​യും അ​ധി​കാ​രം പി​ടി​ക്കാ​നി​റ​ങ്ങി​യ ബി.​ജെ.​പി​യെ ചെ​റു​ത്ത്​ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എം.​എ​ൽ.​എമാ​രെ പാ​ട്ടി​ലാ​ക്ക​ണ​മെ​ങ്കി​ൽ മ​ന്ത്രി​സ​ഭ പു​നഃ​സം​ഘ​ട​ന മാ​ത്ര​മേ വ​ഴി​യു​ള്ളൂ. ഇ​നി​യും ആ​യാ​റാം ഗ​യാ​റാ​മു​മാ​രെ സൃ​ഷ്​​ടി​ക്കാ​നു​ള്ള ഇൗ ​അ​ധാ​ർ​മി​ക മ​ത്സ​ര​ത്തി​ൽ അ​ർ​ഥ​ത്തി​ലും അ​ധി​കാ​ര​ത്തി​ലും മി​ക​ച്ചവർ ജ​യി​ക്കും. ജ​ന​വും ജ​നാ​ധി​പ​ത്യ​വും തോ​ൽ​ക്കും.

Show Full Article
TAGS:congress-jds govt karnataka malayalam Editorial 
Web Title - Karnataka Congress-JDS Govt Crysis -Malayalam Editorial
Next Story