Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാതൃത്വത്തെ നുള്ളിക്കളയുന്ന പൈശാചികത
cancel

‘‘പിഞ്ചുകുഞ്ഞല്ലേ... ഞങ്ങൾക്കു തരാമായിരു​ന്നില്ലേ, ഞങ്ങൾ ​പൊന്നുപോലെ നോക്കുമായിരുന്നല്ലോ....’’ നെഞ്ചുപൊ ട്ടിയുള്ള കണ്ണൂരിലെ ഒരുപിടി അമ്മമാരുടെ ഏങ്ങലടിച്ചുള്ള ഇൗ ചോദ്യം ഭൂമിമലയാളത്തി​​​​െൻറ മുഴുവൻ നിലവിളിയാണ്​. ഒന്നര വയസ്സുള്ള പിഞ്ചിളം ​പൈതലിനെ പാറയിലടിച്ചു കൊന്ന പൈശാചിക മനസ്സി​െനതിരായ അമർഷം മനുഷ്യരായ ആരിലും അത്രവേഗ ം അലിഞ്ഞു തീരില്ല. ഇഷ്​ടപ്പെട്ടയാളെ വിവാഹം ചെയ്​തു അമ്മയായിട്ടും മതിവരാതെ പിന്നെയും പുതിയ പ്രണയക്കൂട്ടിനു പിറകെക്കൂടിയപ്പോൾ ഭാരമായ കുരുന്നിനെ കൈയൊഴിയാൻ ശരണ്യ കണ്ടെത്തിയ മാർഗമായ ഇൗ അറുംകൊല ആർക്കും പൊറുക്കാനാവില്ല . പോസ്​റ്റ്​പാർട്ടം ഡിപ്രഷൻ എന്ന പ്രസവാനന്തര വിഷാദരോഗമോ, മറ്റു മനോരോഗമോ ഒന്നുമല്ല, പുതിയ കൂട്ടുജീവിതത്തിനുള്ള മതിഭ്രമമാണ് പാൽചൂരു മാറാത്ത പൈതലിനെ ആലോചിച്ചുറപ്പിച്ച്​ കടപ്പുറത്തെ കരിങ്കൽക്കെട്ടിലേക്ക്​ മരണത്തിന്​ എറിഞ്ഞുകൊടുക്കാൻ പെറ്റുപോറ്റുന്ന മാതാവിനെ പ്രേരിപ്പിച്ചത്​​.
എന്നാൽ, കുഞ്ഞില്ലാതായാൽ ആർക്കു ഗുണം എന്ന സഹജമായുണരുന്ന സംശയത്തിന്​ മാറുന്ന ലോകവീക്ഷണത്തിനനുസൃതമായി മനസ്സുവായിച്ച്​ മറുപടിക്കു ശ്രമിച്ച അന്വേഷണ ഉദ്യോഗസ്​ഥരുടെ മിടുക്കിനുമുന്നിൽ പ്രതിക്കുമേൽ പിടി വീഴുകയായിരുന്നു.

മാതൃത്വം പൈശാചികതയെ പ്രാപിക്കു​േമ്പാൾ അതിനിരയായി ചതഞ്ഞരയുന്ന പൂ​ൈമ്പതങ്ങൾക്കുവേണ്ടി കേരളം ഏങ്ങിക്കര​േയണ്ടിവരുന്നത്​ ഇത്​ ആദ്യതവണയല്ല. ഇക്കാര്യത്തിൽ കേരളത്തി​​​െൻറ അത്ര സുന്ദരമല്ലാത്ത സമീപഭൂതകാലമോർക്കു​േമ്പാൾ ഇത്​ ഇവിടംകൊണ്ട്​ അവസാനിക്കുമെന്ന്​ ആശ്വസിക്കാനും വകയില്ലെന്നു ഞെട്ടലോടെ തിരിച്ചറിഞ്ഞേ മതിയാവൂ. ക​ള​മ​ശ്ശേ​രി ഏ​ലൂ​രി​ൽ മൂന്നാമതും വിവാഹിതയായ അമ്മയുടെ ക്രൂ​ര മ​ർ​ദ​ന​മേ​റ്റ് മ​രി​ച്ച മൂ​ന്നു വ​യ​സ്സു​കാ​ര​ൻ, തൊടുപുഴയിൽ അമ്മയുടെ ഒത്താശയോടെ സുഹൃത്ത്​ കൊലചെയ്​ത ഏഴുവയസ്സുകാരൻ, കണ്ണൂരിലെ പിണറായിയിൽ പെറ്റുപോറ്റിയ മാതാപിതാക്കൾക്കൊപ്പം മകൾ വിഷം കൊടുത്തുകൊന്ന രണ്ടു മക്കൾ... അങ്ങനെ പട്ടിക നീളുന്നു. സംസ്​ഥാനത്ത്​ വർഷത്തിൽ നാൽപതിലേറെ കുട്ടികൾ പലകാരണങ്ങളാൽ കൊല്ലപ്പെടുന്നുണ്ടെന്നാണ്​ ഒൗദ്യോഗിക കണക്ക്​. 10 വയസ്സിൽ താഴെയുള്ള കുട്ടികളാണ് അധികവും. മിക്ക സംഭവങ്ങളിലും പ്രതിക്കൂട്ടിൽ മാതാവും പിതാവും അടുത്ത ബന്ധുക്കളും. മ​നോഘടനയിൽ സംഭവിക്കുന്ന സ്​ഥായിയും താൽക്കാലികവുമായ താളപ്പിഴകൾമൂലമുള്ള കുറ്റകൃത്യങ്ങളെ ആ നിലക്കു കാണാം. എന്നാൽ, സ്വന്തം ജീവിതം അല്ലലില്ലാതെ മുന്നോട്ടുനീക്കാൻ മക്കളുടെ ‘മുട്ടറുക്കുന്ന’ പൈശാചികതയെ ഇൗ ഗണത്തിൽപ്പെടുത്താനാവില്ല. അത്തരത്തിലൊന്നാണ്​ കണ്ണൂരിലെ കൊലപാതകം. രണ്ടുവർഷം മുമ്പ്​ പിണറായി പടന്നക്കരയിൽ ആസൂത്രണത്തോടെ അച്ഛനമ്മമാരെയും മക്കളെയും കൊലചെയ്​ത യുവതിയും, വഴിവിട്ട ജീവിതത്തിന്​ മാതാപിതാക്കളും മക്കളും തീർത്തേക്കാവുന്ന തടസ്സം നീക്കുകയായിരുന്നു. അഥവാ, അമ്മ മാറി​​​െൻറയും അമ്മിഞ്ഞപ്പാലി​​​െൻറയും ചൂടും ചൂരും താരാട്ടി​​​െൻറ ഇൗണവുമൊക്കെ ജീവിതമെഴുത്തി​​​െൻറ പഴന്താളുകളിലേക്ക്​ മറയുകയും കുഞ്ഞുങ്ങളോടുള്ള മലയാളിയുടെ മനോഭാവം മുമ്പെങ്ങുമില്ലാത്തവിധം മാറിമറിയുകയും ചെയ്​തിരിക്കുന്നു എന്നത്​ അനിഷേധ്യമാണ്​. മാതാപിതാക്കളുടെ സുഖജീവിതം തേടിയുള്ള നെട്ടോട്ടവും അതി​​​െൻറ ഭാഗമായുള്ള അവിഹിതബന്ധങ്ങളും കുരുന്നുകളെ മുളയിലേ നുള്ളാനുള്ള പൈശാചികതയിലേക്ക്​ മലയാളിയെ കൊണ്ടെത്തിക്കുന്നു എന്നു മനസ്സിലാക്കാൻ കഴിഞ്ഞ പത്തുവർഷത്തെ ശിശുഹത്യകളുടെ കണക്കെടുത്താൽ മതി. ഒമ്പതു ദിവസത്തിൽ ഒരു കുട്ടി എന്ന നിരക്കിൽ കുട്ടികൾ കൊല്ലപ്പെടുന്ന കേരളത്തിൽ സമീപകാലത്തായി കണ്ടുവരുന്നതാണ്​ കൊലക്കെറിഞ്ഞ്​ കുഞ്ഞുങ്ങളുടെ ‘ഭാര’മൊഴിവാക്കുന്ന ഭീകര പ്രവണത. പ്രസവാനന്തര വിഷാദത്തിനും മറ്റു മനോരോഗങ്ങൾക്കും വിധേയരായി അറുകൊലയടക്കമുള്ള പാതകങ്ങൾക്കു തുനിയുന്നവരെ അനുതാപപൂർവം രക്ഷപ്പെടുത്തിയെടുക്കാൻ സമൂഹത്തിനു മുന്നിൽ വഴികളുണ്ട്​. അവിഹിതമായ അരുതായ്​മകളുടെ ഗർഭം ധരിക്കേണ്ടിവന്ന പാതകത്തിന്​ അറുംകൊലകളെന്ന മറുപാതകം പരിഹാരമായി കാണുന്ന ഹതഭാഗ്യരും സമൂഹത്തി​​​െൻറ സഹാനുഭൂതിയും സംരക്ഷണവും അർഹിക്കുന്നുണ്ട്​. എന്നാൽ, സ്വാർഥത്തിനു വേണ്ടി എന്തും ചെയ്യാൻ മടിക്കാത്ത പൈശാചികഭ്രമത്തിനും അതിനടിപ്പെടുന്നവരുടെ പാതകത്തിനും എന്തു പ്രതിവിധിയെന്ന്​ സമൂഹവും ഭരണകൂടവുമൊക്കെ വേറെ തന്നെ ആലോചിക്കേണ്ടതാണ്​.

പക്ഷിക്കു ചിറകും ചിറകിനു തൂവലും ഭാരമായിത്തോന്നുന്ന പുതിയ ജീവിതവീക്ഷണത്തിലേക്ക്​ മലയാളിയും പരുവപ്പെടുന്നതി​​​െൻറ ഭാഗം കൂടിയായി വേണം ഇത്തരം പ്രവണതകൾ വർധിക്കുന്നതിനെ കാണാൻ. ആശയവിനിമയത്തിനും ആദാനപ്രദാനങ്ങൾക്കുമുള്ള സമൂഹ മാധ്യമങ്ങളുടെ സജീവസാന്നിധ്യം പോലും സ്വാർഥക്കൂടുകളിലൊളിക്കാനുള്ള സൗകര്യമാക്കി മനുഷ്യർ മാറ്റിയെടുക്കുന്നതാണ്​ പുതിയ വിരോധാഭാസം. ഫേസ്​ബുക്കിൽ ഇഷ്​ട​പ്പെട്ടവരെ തേടിപ്പിടിച്ചു ജീവിതത്തി​​​െൻറ നിറം കൂട്ടാനുള്ള തിടുക്കത്തിൽ സ്വന്തം മുഖം നഷ്​ട​പ്പെടുന്നത്​ തിരിച്ചറിയാനാവാത്ത ദുരന്തത്തിലേക്കാണ്​ അമ്മമാരും അച്ഛന്മാരും മക്കളും സഹോദരങ്ങളുമൊക്കെ ചെന്നുചാടുന്നത്​. പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം അമ്മ എന്നു വിളിക്കുന്ന ഏർപ്പാട്​ നിർത്താറായി എന്നും ആ വാക്ക്​ അർഹിക്കുന്നവർ പ്രസവിച്ചവരാകണമെന്നില്ല എന്നുമൊക്കെ കണ്ണൂർ സംഭവത്തിൽ പൊട്ടിത്തെറിക്കുന്നവരുണ്ട്​. രണ്ടുവർഷം മുമ്പ്​ കൊല്ലത്ത്​ ഒരമ്മ പതിനാലുകാരൻ മകനെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയപ്പോഴും അവരെ അമ്മയെന്നും സ്​ത്രീയെന്നും വിളിക്കരുത്​ എന്ന്​ ആക്രോശങ്ങളുയർന്നിരുന്നു. എന്നാൽ, അൽപായുസ്സിൽ ആറിത്തണുക്കുന്ന ഇൗ ആ​ക്രോശങ്ങൾക്കപ്പുറം മാതൃത്വത്തെയും മനുഷ്യത്വത്തെയും നുള്ളിക്കളയുന്ന പൈശാചികതക്കെതിരെ എന്തുണ്ട്​ പ്രതിരോധം എന്നുറക്കെ ചിന്തിക്കേണ്ട സമയമാണിത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam EditorialKannur Child Murder
News Summary - KANNUR CHILD MURDER-malayalam editorial
Next Story