Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightജെ.എന്‍.യുവിലെ പുതിയ...

ജെ.എന്‍.യുവിലെ പുതിയ അസ്വസ്ഥതകള്‍

text_fields
bookmark_border
ജെ.എന്‍.യുവിലെ പുതിയ അസ്വസ്ഥതകള്‍
cancel
രാജ്യത്തെ മുന്‍നിര സര്‍വകലാശാലകളിലൊന്നായ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു) വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എം.എസ്സി ബയോടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ഉത്തര്‍പ്രദേശിലെ ബദായുന്‍ സ്വദേശിയുമായ നജീബ് അഹ്മദിനെ കാണാതായതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് പുതിയ പ്രശ്നങ്ങളുടെ കാരണം. ജെ.എന്‍.യുവിലെ മഹി ഹോസ്റ്റലിലെ 106ാം നമ്പര്‍ മുറിയിലെ വിദ്യാര്‍ഥിയായ നജീബിനെ ഹോസ്റ്റല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനത്തെിയ എ.ബി.വി.പി പ്രവര്‍ത്തകര്‍, ഒക്ടോബര്‍ 14ന് രാത്രി ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതി.  നജീബിനെ രക്ഷിക്കാനത്തെിയ സുഹൃത്തുക്കള്‍ അവനെ വാര്‍ഡന്‍െറ മുറിയില്‍ എത്തിച്ചെങ്കിലും അവിടെവെച്ചും എ.ബി.വി.പി പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും വര്‍ഗീയച്ചുവയുള്ള വാക്കുകളടക്കം ഉപയോഗിച്ച് അസഭ്യംപറഞ്ഞെന്നും അവര്‍ ആരോപിക്കുന്നു. തൊട്ടടുത്ത ദിവസം (ഒക്ടോബര്‍ 15) മുതല്‍ നജീബിനെ കാണാതാവുകയായിരുന്നു. ഇതെഴുതുന്നതുവരെ നജീബിനെ കണ്ടത്തൊനോ അവന്‍ എവിടെയുണ്ടെന്ന് മനസ്സിലാക്കാനോ പൊലീസിനോ യൂനിവേഴ്സിറ്റി അധികൃതര്‍ക്കോ സാധിച്ചിട്ടില്ല.
നജീബിനെ കാണാതായതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജെ.എന്‍.യു അധികൃതര്‍ തികഞ്ഞ അലംഭാവം കാണിച്ചെന്നാണ് വിദ്യാര്‍ഥി യൂനിയന്‍െറയും എ.ബി.വി.പി ഒഴികെയുള്ള വിദ്യാര്‍ഥി സംഘടനകളുടെയും ആരോപണം. നജീബിനെ മര്‍ദിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുക്കാനും അധികൃതര്‍ തയാറായിട്ടില്ല. വിദ്യാര്‍ഥി പ്രതിഷേധം തുടരവെ, അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ നജീബിനെ ‘കുറ്റക്കാരന്‍’ എന്ന് വിശേഷിപ്പിച്ചത് അവരെ വീണ്ടും പ്രകോപിപ്പിച്ചു. ‘നജീബിന് നീതി’, ‘ഞങ്ങളെല്ലാവരും നജീബ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് പ്രക്ഷോഭത്തിനിറങ്ങിയത്. വി.സി അടക്കമുള്ള ഉന്നതരെ അവര്‍ ഭരണ കാര്യാലയത്തില്‍ തടഞ്ഞുവെക്കുകയും ചെയ്തു.
ഡല്‍ഹിയിലെ വസന്ത്കുഞ്ച് പൊലീസ് സ്റ്റേഷനില്‍ നജീബിന്‍െറ മാതാവ് നല്‍കിയ പരാതിയില്‍ സെക്ഷന്‍ 365 പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. എന്നാല്‍, ജെ.എന്‍.യു അധികൃതരുടെ ഭാഗത്തുനിന്ന് ഒൗദ്യോഗികമായി പരാതി ഫയല്‍ചെയ്തത് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുള്ള ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് മാത്രമാണ്. വിഷയത്തില്‍ മൊത്തത്തില്‍ അലസസമീപനം കാണിക്കുന്നെന്ന വിമര്‍ശം വിദ്യാര്‍ഥി യൂനിയനും അധ്യാപക യൂനിയനും ഉന്നയിക്കുന്നുണ്ട്.
മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയശേഷം രാജ്യത്തെ ഉന്നത കലാലയങ്ങള്‍ കേന്ദ്രീകരിച്ച്  സമരങ്ങളും പ്രക്ഷോഭങ്ങളും ഒരു പ്രതിഭാസമായി വളര്‍ന്നിട്ടുണ്ട്. ഹൈദരാബാദ് യൂനിവേഴ്സിറ്റിയില്‍ രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് അത് രാജ്യവ്യാപക വിദ്യാര്‍ഥി പ്രക്ഷോഭമായി വികസിച്ചത് നമ്മള്‍ കണ്ടതാണ്. അതിന്‍െറ തുടര്‍ച്ചയായാണ് രാജ്യം ഏറെ ചര്‍ച്ച ചെയ്ത ജെ.എന്‍.യു പ്രക്ഷോഭങ്ങള്‍ രൂപപ്പെടുന്നത്. ജെ.എന്‍.യുവിനെതിരായ രാജ്യവ്യാപകമായ അപവാദ പ്രചാരണത്തിനാണ് ഈ സന്ദര്‍ഭത്തെ കേന്ദ്ര സര്‍ക്കാറും സംഘ്പരിവാര ശക്തികളും ഉപയോഗിച്ചത്. കേന്ദ്ര സര്‍ക്കാറിന്‍െറ അമിതാധികാര പ്രവണതകള്‍ക്കും ഹിന്ദുത്വ പദ്ധതികള്‍ക്കുമെതിരായ ദേശീയ വിദ്യാര്‍ഥി മുന്നേറ്റത്തിനാണ് ഈ സംഭവങ്ങള്‍ വഴിതെളിയിച്ചത്.
ജെ.എന്‍.യു, ഹൈദരാബാദ് യൂനിവേഴ്സിറ്റി സംഭവങ്ങള്‍ രാജ്യത്തെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് വളര്‍ന്നുവരുന്ന പുതിയ രാഷ്ട്രീയ ഭാവനകളുടെകൂടി സൂചകങ്ങളായിരുന്നു. ഹിന്ദുത്വ വരേണ്യ രാഷ്ട്രീയത്തിനും പരമ്പരാഗത ഇടതു രാഷ്ട്രീയത്തിനുമപ്പുറത്തുള്ള പുതിയ കീഴാളരാഷ്ട്രീയത്തിന്‍െറ പിണറുകള്‍ ഈ പ്രക്ഷോഭങ്ങള്‍ വഹിക്കുന്നുണ്ടായിരുന്നു. ഈ വര്‍ഷം രണ്ടു യൂനിവേഴ്സിറ്റികളിലും നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ അംബേദ്കറൈറ്റ് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ മുന്നേറ്റങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വിധേയമായിട്ടുണ്ട്. അത്തരം മുന്നേറ്റങ്ങളുടെ തന്നെ ഭാഗമായിതന്നെയാണ് നജീബിന്‍െറ തിരോധാനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രക്ഷോഭത്തെയും കാണേണ്ടത്.
പുരോഗമന ചിന്തയുടെയും ഉയര്‍ന്ന ജനാധിപത്യ സംസ്കാരത്തിന്‍െറയും പ്രതീകമെന്ന നിലക്കാണ് ജെ.എന്‍.യു പ്രതിനിധാനംചെയ്യപ്പെടാറ്. എന്നാല്‍, യൂനിവേഴ്സിറ്റിക്കകത്തെ ദലിത്, മുസ്ലിം വിദ്യാര്‍ഥി കൂട്ടായ്മകള്‍ ഈ വാദത്തെ അംഗീകരിച്ചുതരുന്നവരല്ല. വലത് അധീശരാഷ്ട്രീയക്കാര്‍ മാത്രമല്ല, ഇടതു വരേണ്യരും ദലിത്, മുസ്ലിം പ്രശ്നങ്ങളില്‍ ഏതാണ്ട് സമന്മാരാണ് എന്ന വിമര്‍ശമാണ് അവര്‍ ഉന്നയിക്കുന്നത്. നജീബ് അഹ്മദ് എന്ന മുസ്ലിം വിദ്യാര്‍ഥിയുടെ തിരോധാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിലും അവര്‍ ഈ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്.
സര്‍വകലാശാലകളോടും അവിടങ്ങളിലെ വിദ്യാര്‍ഥി ഉണര്‍വുകളോടും യുദ്ധം പ്രഖ്യാപിക്കുന്ന തരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ രീതി അവര്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. പുതിയ ജെ.എന്‍.യു സമരത്തെ പരിഹസിച്ചുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്‍െറ പ്രസ്താവന അവരുടെ സമീപനത്തെയാണ് കാണിക്കുന്നത്. ഈ സമീപനം തുടരുകയാണെങ്കില്‍ രാജ്യത്തെ കലാലയങ്ങള്‍ പിന്നെയും പ്രശ്ന കലുഷിതമായി തുടരുകയേയുള്ളൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialjnu student missing
News Summary - jnu student missing;madhyamam editorial
Next Story