Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഈ സ്​​ത്രീകളെ അവർ...

ഈ സ്​​ത്രീകളെ അവർ ഭയപ്പെടുന്നുണ്ട്​

text_fields
bookmark_border
ഈ സ്​​ത്രീകളെ അവർ ഭയപ്പെടുന്നുണ്ട്​
cancel




ഒ​രു സ്ത്രീ ​ഉ​റ​ച്ച നി​ല​പാ​ടു​കാ​രി​യാ​യാ​ൽ, അ​ത്​ ഉ​റ​ക്കെ പ​റയാ​നും പ്ര​യോ​ഗ​വ​ത്​​ക​രി​ക്കാ​നും മു​ന്നോ​ട്ടു​വ​ന്നാ​ൽ ഭ​യ​പ്പെ​ടു​ത്തി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും അ​വ​ഹേ​ളി​ച്ചും നി​ശ്ശബ്​​ദ​യാ​ക്കാ​ൻ ഏ​തു പു​രു​ഷാ​ധി​പ​ത്യ സ​മൂ​ഹ​വും അ​വ​രു​ടെ സ​വി​ശേ​ഷാ​ധി​കാ​രം എ​ന്ന​ മ​ട്ടി​ൽ ശ്ര​മി​ച്ചു​പോ​രാ​റു​ണ്ട്. കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ കു​ടും​ബ​ങ്ങ​ളി​ലും മ​തസം​ഘ​ട​ന​ക​ളി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ലും പു​രോ​ഗ​മ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ലു​മെ​ല്ലാം അ​തി​ന്​ എ​ത്ര​വേ​ണ​മെ​ങ്കി​ലും ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​മു​ണ്ട്. അ​തി​നെ​യെ​ല്ലാം ക​ട​ത്തി​വെ​ട്ടുന്നതാ​​ണ്​ ഇ​ന്ത്യ​യി​ലെ മു​സ്​​ലിം വ​നി​ത ആ​ക്ടി​വി​സ്റ്റു​ക​ളും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും സ​മൂ​ഹ മാ​ധ്യ​മ ഉ​​പ​യോ​ക്​​താ​ക്ക​ളും കു​റ​ച്ചു നാ​ളു​ക​ളാ​യി നേ​രി​ടു​ന്ന അ​വ​ഹേ​ള​നം-​ചി​ത്ര​ങ്ങ​ളും വ്യ​ക്തി​വി​വ​ര​ങ്ങ​ളും സ​മൂഹമാ​ധ്യ​മ വി​ലാ​സ​ങ്ങ​ളും രേ​ഖ​പ്പെ​ടു​ത്തി ഓ​ൺ​ലൈ​നി​ൽ വി​ൽ​പ​ന​ക്ക്​ വെ​ക്കു​ന്ന വ​ർ​ഗീ​യ സൈ​ബ​ർ ലൈം​ഗി​കാ​ക്ര​മ​ണം.

ലോ​കം ന​ന്മയും സ​മാ​ധാ​ന​വും സ​ന്തോ​ഷ​വും ആ​ശം​സി​ച്ച്​ ക​ൺ​തു​റ​ന്ന 2022ന്‍റെ പു​തു​വ​ർ​ഷ പു​ല​രി​യി​ൽ പ​ല സ്ത്രീ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും ഫോ​ണു​ക​ളി​ൽ ആ​ദ്യ​മെ​ത്തി​യ​ത്​ 'ബു​ള്ളി ബാ​യ്​' എ​ന്ന ആ​പ്​ മു​ഖേ​നെ അ​വ​രെ ലേ​ലം ​െച​യ്യാ​ൻ വെ​ച്ചി​രി​ക്കു​ന്നു എ​ന്ന സ​ന്ദേ​ശ​മാ​ണ്​; ഒ​രു വ്യ​ക്​​തി​​ക്ക്​ ത​ന്‍റെ വ​ർ​ഷം തു​ട​ങ്ങി​യ​തുത​ന്നെ സ്വാ​ഭി​മാ​ന​വും വ്യ​ക്തി​ത്വ​വും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്ര ദു​ര​ന്ത​പൂ​ർ​വ​മാ​യി​പ്പോ​യ​ല്ലോ എ​ന്നു തോ​ന്നാ​ൻ ഇ​തി​ലേ​റെ​യെ​ന്തു ​വേ​ണം?

മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും 'മാ​ധ്യ​മം' കോ​ള​മി​സ്റ്റു​മാ​യ സ​ബാ ന​ഖ്​​വി, എ​ഴു​ത്തു​കാ​രി റാ​ണ സ​ഫ്​​വി, യു​വ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രാ​യ ഇ​സ്മ​ത്ത്​ ആ​റ, സാ​യി​മ, ഫാ​തി​മ ഖാ​ൻ, ഖു​ർ​റ​ത്തു​ൽ​ഐ​ൻ റ​ഹ്​​ബ​ർ, ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി യൂ​നി​യ​ൻ നേ​താ​വാ​യി​രു​ന്ന ഷ​ഹ്​​ല റാ​ഷി​ദ്, പൗ​ര​ത്വ സ​മ​ര​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ആ​യി​ഷ റെ​ന്ന, ല​ദീ​ദ സ​ഖ്​​ലൂ​ൻ തു​ട​ങ്ങി നൂ​റിലേറെ സ്​​ത്രീ​ക​ളു​ടെ പേ​രും ചി​ത്ര​ങ്ങ​ളും ആ​പ്പി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു. മു​സ്​​ലിം സ്ത്രീ​ക​ൾ, മാ​ധ്യ​മ-​സാ​മൂ​ഹി​ക-​വി​ദ്യാ​ർ​ഥി പ്ര​വ​ർ​ത്ത​ക​ർ എ​ന്ന​തി​നൊ​പ്പം അ​വ​ർ​ക്കെ​ല്ലാം മ​റ്റൊ​രു സ​മാ​ന​ത കൂ​ടി​യു​ണ്ട്​- മു​സ്​​ലിം ചെ​റു​പ്പ​ക്കാ​രെ​യും പ​ണ്ഡി​ത​രെ​യും ഭീ​ക​ര​വാ​ദ ചാ​പ്പ​കു​ത്തി അ​റ​സ്റ്റു ചെ​യ്യു​ന്ന​തും ബീ​ഫ്​ കൈ​യി​ൽ വെ​ച്ചെ​ന്നും ക​ഴി​ച്ചെ​ന്നും ക​ച്ച​വ​ടം ചെ​യ്​​തെ​ന്നും കു​റ്റം ചു​മ​ത്തി ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​ക്ക്​ വി​ധേ​യ​മാ​ക്കു​ന്ന​തും രാ​ജ്യഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ ഭ​ര​ണ​ഘ​ട​ന​യെ​ത്ത​ന്നെ അ​ട്ടി​മ​റി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ആക്ര​മ​ണോ​ത്സു​ക ഹി​ന്ദു​ത്വ ഭീ​ക​ര​ത​ക്കെ​തി​രെ ശ​ബ്​​ദ​മു​യ​ർ​ത്തു​ന്ന​വ​രാ​ണ്​ അ​വ​രോ​രോ​രു​ത്ത​രും.

ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ 'സു​ള്ളി ഡീ​ൽ​സ്'​ എ​ന്ന പേ​രി​ൽ ഒ​രു ആ​പ്പി​ലൂ​ടെ ഇ​തേ രീ​തി​യി​ൽ വ​ർ​ഗീ​യ സൈ​ബ​ർ ലൈം​ഗി​കാ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും കു​റ്റ​വാ​ളി​ക​ളെ വെ​ളി​ച്ച​ത്തു കൊ​ണ്ടു​വ​രാ​നോ ശി​ക്ഷി​ക്കാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല എ​ന്ന​തുത​ന്നെ ഇ​ത്ത​രം പ്ര​വൃ​ത്തി ചെ​യ്യു​ന്ന​വ​ർ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച്​ ഭ​യ​​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന സ​ന്ദേ​ശ​മാ​യി​രു​ന്നു. അ​തോ​ടെ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​യ രീ​തി​യി​ൽ അ​ത്​ ആ​വ​ർ​ത്തി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഹരിദ്വാറിലും രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലും ഉയർന്ന വെറുപ്പിന്‍റെ വിളികളും അതിന്​ ഊർജം പകർന്നിട്ടുണ്ട്​. 'സു​ള്ളി​ഡീ​ൽ​സ്​' ആ​പ്പി​ൽ ​ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്ന ഏ​താ​ണ്ടെ​ല്ലാ​ പേ​രു​ടെ​യും ചി​ത്ര​ങ്ങ​ൾ ഇ​ക്കു​റി​യു​മു​ണ്ട്. അ​ന്ന്​ ഇ​തേ​ക്കു​റി​ച്ച്​ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത​യെ​ഴു​തി​യ മു​സ്​​ലിം വ​നി​ത റി​പ്പോ​ർ​ട്ട​ർ​മാ​രെ തിര​ഞ്ഞ​ു​​പി​ടി​ച്ച്​ അ​വ​​രു​ടെ ചി​ത്ര​ങ്ങ​ളും 'ബു​ള്ളി ബാ​യി'​യി​ൽ ചേ​ർ​ത്ത​ിരിക്കുന്നു. ഇ​ത്​ വെ​റും മ​നോ​വൈ​കൃ​ത​മ​ല്ല​, വ​ർ​ഗീ​യ ആ​ൺ​കോ​യ്മ​യു​ടെ ആ​സൂ​ത്രി​ത വി​ള​യാ​ട്ടം ത​ന്നെ; ഈ ​കു​റ്റ​വാ​ളി​ക​ളു​ടെ മ​നോ​നി​ല വി​ശ​ദ​മാ​ക്കു​ന്ന ഒ​രു ഉ​ദാ​ഹ​ര​ണം പ​റ​യാം: മാ​ധ്യ​മ- സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ പു​റ​മെ ആ​പ്പി​ൽ വി​ൽ​പ​ന​ക്ക്​ വെ​ച്ചി​രി​ക്കു​ന്ന ഒ​രു വ​നി​ത​യു​ടെ പേ​ര്​ ഫാ​ത്തി​മ ന​ഫീ​സ്​ എ​ന്നാ​ണ്​. ഹിന്ദുത്വ വർഗീയവാദികൾ നടത്തിയ ആക്രമണത്തെത്തുടർന്ന്​ തിരോഭവിക്കപ്പെട്ട ജെ.എൻ.യു വിദ്യാർഥി നജീബ്​ അഹ്​മദിന്‍റെ ഉമ്മ! മാധ്യമപ്രവർത്തകയോ ഏതെങ്കിലുമൊരു മത-രാഷ്ട്രീയസംഘടനയിൽ അംഗമോ അല്ല ആ 52കാരി. മകനെ കാണാതായതറിഞ്ഞ്​ അന്വേഷിച്ച്​ പുറപ്പെടുന്നതുവരെ തനിച്ച്​ യാത്ര ചെയ്തിട്ടില്ലാത്ത ഒരു സാധാരണ ഉത്തരേന്ത്യൻ മുസ്​ലിംവനിത. നജീബ്​ എവിടെ എന്ന ചോദ്യവുമായി അവർ കയറിയിറങ്ങാൻ ഇനി ഉന്നത പൊലീസ്​ ആസ്ഥാനങ്ങളേതും ബാക്കിയില്ല. ആട്ടും തൊഴിയുമേറ്റ്​ ഓരോ തവണ വീണുപോകുമ്പോഴും എഴുന്നേറ്റുനിന്ന്​ കൂടുതൽ ഉച്ചത്തിൽ അവർ മകനെ അന്വേഷിച്ചു, അവന്‍റെ മേൽ ഭീകരബന്ധം കെട്ടിവെക്കാൻ ശ്രമിച്ച ഭരണകൂട ഗൂഢതന്ത്രത്തെ പൊളിച്ചു കാണിച്ചു. തന്‍റെ മകനോട്​ അന്യായം പ്രവർത്തിച്ച വെറുപ്പിന്‍റെ ശക്​തികൾ നടത്തുന്ന വേട്ടകൾക്കെതിരായ മുന്നേറ്റങ്ങളിൽ കൈകോർത്തു. അന്തസ്സോടെ, മൗലികാവകാശങ്ങളോടെ ജീവിക്കാനുള്ള എഴുന്നേറ്റുനിൽപിനെ ഒരു മുസ്​ലിം സ്ത്രീയുടെ ധിക്കാരമായി കണക്കാക്കിയതു കൊണ്ടാണ്​ 'ബുള്ളി ബായ്​' നിർമിച്ചവർക്ക്​ ഫാത്തിമ നഫീസിന്‍റെ ചിത്രവും അതിൽ ചേർക്കണമെന്ന്​ തോന്നിയത്​.

പരാതികളെത്തുടർന്ന്​ ഈ ആപ്പിനെതിരെ ഡൽഹിയിലും മുംബൈയിലും എഫ്​.ഐ.ആർ. രജിസ്റ്റർ ചെയ്തു, ആപ്പും അവരുടെ ട്വിറ്റർ അക്കൗണ്ടും റദ്ദാക്കി. 'സ​ുള്ളി ഡീൽസി'നെതിരെ പരാതി നൽകിയപ്പോൾ അനുവർത്തിച്ചതിലപ്പുറം നടപടികളുണ്ടാകുമെന്ന വിശ്വാസം ആർക്കുമില്ല. എന്നാൽ, തു​ട​ർ​ച്ച​യാ​യ ഈ ​ആ​ക്ര​മ​ണം ഒ​രു കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്നു- രാ​ജ്യ​ത്തെ ഏ​റ്റ​വും ശ​ക്തരെ​ന്ന്​ സ്വ​യം വി​ശ്വ​സി​ക്കു​ക​യും വി​ശ്വ​സി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ചില പു​രു​ഷ​ന്മാ​രും അ​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന വ​ർ​ഗീ​യ-​രാ​ഷ്ട്രീ​യ സം​ഘ​വും ഈ ​സ്ത്രീ​ക​ളെ വ​ല്ലാ​തെ ഭ​യ​പ്പെ​ടു​ന്നു​ണ്ട്. ആ ​പേ​ടി​യാ​ണ്​ തങ്ങളുടെ കൂലിപ്പടയെ ഉ​പ​യോ​ഗി​ച്ച്​ ഇത്തരം ഒളിയാ​ക്രമണങ്ങൾ നടത്താൻ അവരെ പ്രേ​രി​പ്പി​ക്കു​ന്ന​ത്; ആ സ്ത്രീകൾ കൂടുതൽ കരുത്തരാവുകയാണെന്ന്​ പക്ഷേ അവർക്ക്​ മനസ്സിലാവുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialmadhyamam editorial
News Summary - Jan 4th editorial
Next Story