െഎ.എസ്​, ​െഎ.എസ്​ !

08:06 AM
01/11/2017

​ഗുജറാത്തിൽനിന്ന്​ ​േകാൺഗ്രസി​​െൻറ മുതിർന്ന നേതാവും നെഹ്​റു കുടുംബത്തി​​െൻറ അടുത്ത സുഹൃത്തുമായ അഹ്​മദ്​​ പ​േട്ടൽ ഇത്തവണയും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത്​ ദേശീയ താൽപര്യമുണർത്തിയ സംഭവമായിരുന്നു. അദ്ദേഹത്തെ പരാജയപ്പെടുത്താൻ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത്​ ഷാ പതിനെട്ടടവും പ്രയോഗിച്ചിട്ടും വിജയിച്ചില്ല എന്നതാണ്​ കാരണം. വൈക്ലബ്യം മറച്ചുവെക്കാൻ മാത്രമല്ല, ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയഭീതി പിടികൂടുക കൂടി ചെയ്​ത ബി.ജെ.പി ഏറ്റവും പുതുതായി കണ്ടെത്തിയ കച്ചിത്തുരുമ്പാണ്​ അഹ്​മദ്​​ പ​േട്ടലി​​െൻറ ‘​െഎ.എസ്​ ബന്ധം’. പ​േട്ടലിനെപ്പോലുള്ള ഒരു കറകളഞ്ഞ മതേതര ദേശീയവാദി ഭീകരസംഘടനയുമായി ബന്ധം സ്​ഥാപിക്കുമോ എന്ന്​ സംശയിച്ചാൽ മറുപടി വ്യക്​തമാണ്​.

അദ്ദേഹം നേർക്കുനേരെ ​െഎ.എസുമായി ബന്ധം പുലർത്തുന്നില്ലെങ്കിലും ​െഎ.എസ്​ ബന്ധമുള്ളയാളെ താൻ മാനേജിങ്​ ട്രസ്​റ്റിയായ ഭറൂച്ചിലെ സർദാർ പ​േട്ടൽ ഹോസ്​പിറ്റൽ ആൻഡ്​ ഹാർട്ട്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ ​േജാലിക്ക്​ വെച്ചിരിക്കുന്നു. മൂന്നുദിവസം മുമ്പ്​ ഭീകരതവിരുദ്ധ സ്​ക്വാഡ്​ അറസ്​റ്റുചെയ്​ത രണ്ട്​ മുസ്​ലിം യുവാക്കൾക്ക്​ ​െഎ.എസ്​ ബന്ധമുണ്ട്​ എന്നതിന്​ തെളിവുകളൊന്നുമില്ല. കേവലം സംശയിച്ച്​ സ്​ക്വാഡ്​ പിടികൂടിയതാണ്​. ഇൗ വിവരംവെച്ച്​ പ്രചണ്ഡമായ പ​േട്ടൽ വിരുദ്ധ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്​ ബി.ജെ.പി; മുഖ്​താർ അബ്ബാസ്​ നഖ്​വി മുന്നിൽതന്നെയുണ്ട്.​ പുറമെ ഇ​േതപ്പറ്റി ഉടനടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്​ ബി.ജെ.പിയുടെ പുതിയ കൂട്ടാളി ബിഹാർ മുഖ്യമന്ത്രി നിതീഷ്​ കുമാറും രംഗത്തുവന്നിട്ടുണ്ട്​.

ഗുജറാത്ത്​ മുഖ്യമന്ത്രി വിജയ്​ രൂപാണിയാക​െട്ട അഹ്​മദ്​​ പ​േട്ടൽ ആശുപത്രിയുടെ ട്രസ്​റ്റിയാണെന്നും ഭീകരർക്ക്​ ജോലിനൽകുന്ന സംഘടനയായി കോൺഗ്രസ്​ അധഃപതിച്ചിരിക്കുന്നുവെന്നുമാണ്​ കുറ്റപ്പെടുത്തിയിരിക്കുന്നത്​. എന്നാൽ, അഹ്​മദ്​​ പ​േട്ടൽ നേരത്തേ ട്രസ്​റ്റിയായിരുന്നുവെങ്കിലും നിലവിൽ ആശുപത്രിയുമായി ബന്ധ​മില്ലെന്നും അറസ്​റ്റിലായ വ്യക്​തി ഇപ്പോ ൾ സ്​ഥാപനത്തിൽ ജോലിചെയ്യുന്നില്ലെന്നും സർദാർ പ​േട്ടൽ ഹോസ്​പിറ്റൽ ട്രസ്​റ്റി ജയേഷ്​ എൻ. പ​േട്ടൽ വെളിപ്പെടുത്തിയിരിക്കുകയാണ്​. 2014ൽ തന്നെ അഹ്​മദ്​​ പ​േട്ടൽ ട്രസ്​റ്റി സ്​ഥാനം ഒഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കിയിരിക്കുന്നു. പരാജയം മുന്നിൽക്കണ്ട ബി.ജെ.പി അടിസ്​ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു എന്നാണ്​ കോൺഗ്രസ്​ വക്​താവ്​ രൺദീപ്​ സുർജേവാല പ്രതികരിച്ചത്​​.


നമ്മുടെ രാജ്യത്ത്​ സമീപകാലത്തായി വികസിച്ചുവരുന്ന ഹീനവും കുത്സിതവും അപകടകരവുമായ ഒരു പ്രവണതയിലേക്ക്​ വിരൽചൂണ്ടുന്നതാണീ സംഭവം. മുസ്​ലിം തീവ്രവാദബന്ധം ആരോപിച്ചുകൊണ്ട്​ ആരെയൊക്കെയോ ഒാർക്കാപ്പുറത്ത്​ പിടികൂടുക, ബന്ധപ്പെട്ട ഏജൻസിയുടെ അന്വേഷണം ആരംഭിക്കുകയോ എവിടെയും എത്തുകയോ ചെയ്യുന്നതിനുമുമ്പ്​ സംശയിക്കപ്പെടുന്നവരെക്കുറിച്ച വിവരങ്ങൾ മാധ്യമങ്ങൾക്ക്​ നൽകുക, കേട്ടപാതി കേൾക്കാത്തപാതി തീവ്രവലതുപക്ഷ മാധ്യമങ്ങൾ വാർത്ത ആഘോഷമാക്കിമാറ്റുക, രാഷ്​ട്രീയ പ്രതിയോഗികൾ അത്​ ലജ്ജാകരമായ രാഷ്​ട്രീയ താൽപര്യങ്ങൾക്കുപ​േയാഗിക്കുക^ ഇൗ പ്രക്രിയ കാണെക്കാണേ തിടംവെച്ച്​ വലുതാവുകയാണ്. കേസുകൾക്ക്​ തുമ്പുണ്ടാക്കാനും തെളിവുകൾ കൃത്രിമമായി ചമക്കാനും മറ്റുപല കുത്സിതലക്ഷ്യങ്ങൾക്കും അന്വേഷണ ഏജൻസികൾ അവലംബിക്കുന്ന മാർഗവും വ്യത്യസ്​തമല്ല. കേരളത്തിലിപ്പോൾ ചൂടേറിയ ചർച്ചകൾക്ക്​ വഴിയൊരുക്കിയിരിക്കുന്ന ഹാദിയ കേസി​​െൻറ ഗതി പരി​േശാധിച്ചാലും ഇത്തരം തന്ത്രങ്ങൾ പയറ്റുന്നതായി കാണാം. ഡോക്​ടറായ 24കാരി അഖില എന്ന ഹാദിയ ഇസ്​ലാം സ്വീകരിച്ച്​ ഒരു മുസ്​ലിം യുവാവിനെ വിവാഹം ചെയ്​തതാണ്​ സംഭവം.

യുവതിയുടെ മാതാപിതാക്കൾക്ക്​ സമ്മതമില്ലാത്ത ഇൗ മതംമാറ്റവും വിവാഹവും ഇപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്​. നവംബർ 27ന്​ ഉച്ചക്കുശേഷം മൂന്നുമണിക്ക്​ സുപ്രീംകോടതി അച്ഛനോട്​ മകളെ ഹാജരാക്കാൻ ഉത്തരവിട്ടതോടെ ഇനി ആ ദിവസം എന്തുസംഭവിക്കുമെന്ന്​ കാത്തിരിക്കുകയേ എല്ലാവർക്കും ചെയ്യാനുള്ളൂ. എന്നാൽ, കോടതിയിൽ സമർപ്പിക്കപ്പെട്ട ഹരജിയിൽ ​െഎ.എസിലേക്ക്​ റിക്രൂട്ട്​ ചെയ്യാൻ വേണ്ടിയാണ്​ വിവാഹമെന്ന ആരോപണവും മേ​െമ്പാടിയായി ചേർത്തിട്ടുണ്ട്​. കേസ്​ കൊഴുപ്പിക്കാനും ജയിക്കാനും അത്​ വേണമെന്ന്​ അഭിഭാഷകർ നിർദേശിച്ചതാവണം. ​കേരളത്തിൽനിന്ന്​ ഇതുവരെ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​ പ്രകാരം 15 പേരാണ്​ സിറിയയിലേക്ക്​ ചേക്കേറിയത്​; അവരിൽതന്നെ അഞ്ചുപേർ കൊല്ലപ്പെട്ടതായും പറയുന്നു. ഇതൊന്നുംതന്നെ നമ്മുടെ ഏജൻസികൾ മതിയായ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്ന വസ്​തുതകളല്ല. ആരോപിതർ സ്വയം അയച്ചതായി പറയുന്ന സന്ദേശങ്ങളിലൂടെ അറിയുന്ന വിവരങ്ങളാണ്​. ശരിയാവാം, തെറ്റാവാം. കനത്ത ജാഗ്രതയും പഴുതടച്ച അന്വേഷണവും വേണമെന്ന കാര്യത്തിൽ സംശയമേയില്ല. പക്ഷേ, ലോകത്തെ ഏറ്റവും വലിയ മുസ്​ലിം ന്യൂനപക്ഷം അധിവസിക്കുന്ന ഇന്ത്യ മഹാരാജ്യത്ത്​ ​െഎ.എസ്​ പ്രവർത്തിക്കുന്നേയില്ല എന്ന്​ ഒന്നിലധികം തവണ പ്രഖ്യാപിച്ചത്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നോർക്കണം. സുരക്ഷ ഉപദേഷ്​ടാവ്​ ഗോയലും അത്​ സ്​ഥിരീകരിച്ചതാണ്​.

എന്നാലും, ഒറ്റപ്പെട്ട ചില അവിവേകികൾ ​െഎ.എസ്​ പോലുള്ള തീവ്രവാദപാളയത്തിൽ എത്തിപ്പെട്ടിരിക്കാം. ഒരർഥത്തിലും രാജ്യത്തെയും കേരളത്തിലെയും ഒരു മുസ്​ലിം സംഘടനയും ​െഎ.എസിനെ പിന്തുണക്കുകയോ ന്യായീകരിക്കുകയോ ചെയ്യുന്നില്ലെന്നതാണ്​ പ്രധാനം. ​െഎ.എസ്​ സ്വന്തം ആസ്​ഥാനത്തുതന്നെ കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്​. താമസിയാതെ ഇൗ തീവ്രവാദിക്കൂട്ടം അവരുടെ അന്ത്യം കാണുമെന്നാണ്​ നിരീക്ഷിക്കപ്പെടുന്നത്​. ഇൗ പശ്ചാത്തലത്തിൽ എന്ത്​ കാരണത്താലായാലും മുസ്​ലിം യുവാക്കളുടെ പേരിൽ വെറും സംശയത്തി​​െൻറ പേരിൽ ​െഎ.എസ്​ ബന്ധം ആരോപിക്കുന്നതും അത്​ സത്യമെന്ന മട്ടിൽ പ്രചരിപ്പിക്കുന്നതും ​െഎ.എസ്​ ഇവിടെ വളരെ സക്രിയവും സജീവവുമാണെന്ന്​ സ്​ഥാപിക്കാൻ മിന​െക്കട്ടിറങ്ങുന്നതും ആർക്കാണ്​ ഗുണംചെയ്യുക എന്നാലോചിക്കണം. ബന്ധപ്പെട്ട ഏജൻസികളുടെ നിതാന്ത ജാഗ്രത നൂറുശതമാനവും അടിവരയിട്ടുകൊണ്ടുതന്നെയാണിത്​ പറയുന്നത്​.

COMMENTS