Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇസ്രായേലിന്​...

ഇസ്രായേലിന്​ ‘അപ്പാർതൈറ്റ്​’ മുദ്ര

text_fields
bookmark_border
ഇസ്രായേലിന്​ ‘അപ്പാർതൈറ്റ്​’ മുദ്ര
cancel

ഒടുവിൽ ഒരു റിപ്പോർ​െട്ടങ്കിലും നേരുപറയാൻ തയാറായി. ഇസ്രായേലിനെ ‘അപ്പാർതൈറ്റ്​ ഭരണകൂടം’ എന്ന്​ നേർക്കുനേർ വിളിച്ചുകൊണ്ട്​ ഒരു യു.എൻ റിപ്പോർട്ട്​ ചെറിയ ചരിത്രം സൃഷ്​ടിച്ചിരിക്കുന്നു. പശ്ചിമേഷ്യക്കായുള്ള ​െഎക്യരാഷ്​ട്രസഭയുടെ സാമ്പത്തിക^സാമൂഹിക കമീഷൻ (ഇ.എസ്​.സി.ഡബ്ല്യു.എ) ആണ്​ ബൈറൂത്തിൽ ഇക്കഴിഞ്ഞ ബുധനാഴ്​ച ‘ഫലസ്​തീൻ  ജനതയോടുള്ള ഇസ്രായേലി​െൻറ ചെയ്​തികളും അപ്പാർതൈറ്റ്​  എന്ന വിഷയവും’ എന്ന തലക്കെട്ടിൽ വിശദമായ പഠനറിപ്പോർട്ട്​  പുറത്തിറക്കിയിരിക്കുന്നത്​്​. ‘അപ്പാർതൈറ്റ്​’ (വർണ/വംശ വിവേചനം) എന്ന വാക്ക്​ ആദ്യമായിട്ടാണ്​ യു.എന്നി​െൻറ  ഏതെങ്കിലും ആധികാരിക റിപ്പോർട്ടിൽ ഇസ്രായേലിനോട്​ ചേർത്ത്​ ഉപയോഗിക്കപ്പെടുന്നത്​. ഇതിനുമുമ്പ്​ ഇസ്രായേലി​െൻറ ഫലസ്​തീനികളോടുള്ള സമീപനം വംശവിവേചനം തന്നെയെന്നവാദം പലതവണ യു.എന്നിൽ ഉയർത്തപ്പെട്ടി​ട്ടു​െണ്ടങ്കിലും അതിന്​  ഒരുതരത്തിലുള്ള ഒൗദ്യോഗിക സ്വീകാര്യതയും നൽകാതിരിക്കാൻ ഇസ്രായേലും അമേരിക്കയും മറ്റ്​ സയണിസ്​റ്റ്​പക്ഷ രാഷ്​ട്രങ്ങളും  മുന്നിട്ടിറങ്ങിയിരുന്നു.

യു.എസിൽ സർവകലാശാല പ്രഫസറായ വെർജീനിയ ടിലിയും യു.എൻ പ്രത്യേക പ്രതിനിധി റിച്ചഡ്​ ഫാക്കും  ഇ.എസ്​.സി.ഡബ്ല്യു.എക്ക്​ വേണ്ടി തയാറാക്കിയ റിപ്പോർട്ട്​ ആ നിലക്ക്​ ഒരു പുതുദിശയിലേക്കുള്ള സൂചകമാണ്​. യു.എൻ  സെക്രട്ടറി ജനറലി​െൻറ വക്​താവ്​ ഇൗ റിപ്പോർട്ടിൽനിന്ന്​ അകലം  പാലിക്കുന്നുണ്ട്​; ഇസ്രായേൽ അതിനെതിരെ ശക്​തമായി  പ്രതികരിച്ചിട്ടുമുണ്ട്​. എന്നാൽ, എന്തുകൊണ്ട്​ ഇസ്രായേൽ  ‘അപ്പാർതൈറ്റ്​’ നിർവചനത്തിൽ കൃത്യമായി ഉൾപ്പെടുന്നുവെന്ന്​ വിശദമായി സ്​ഥാപിക്കുന്ന റിപ്പോർട്ടിനെ പല രാജ്യങ്ങളും സംഘടനകളും സ്വാഗതം ചെയ്​തിരിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ  അപ്പാർ​ൈതറ്റ്​ ഭരണക്രമത്തെ തകർക്കുന്നതിൽ അവിടത്തെ  സ്വാതന്ത്ര്യപോരാട്ടത്തിന്​ പുറമെ യു.എന്നി​െൻറ ഉപരോധവും നിർണായക പങ്കുവഹിച്ചിരുന്നുവെന്ന്​ ഒാർമിക്കു​േമ്പാഴാണ്​  ഇസ്രായേലിനെ വിമർശിക്കുന്ന ഇൗ റിപ്പോർട്ടി​െൻറ പ്രസക്​തി  മനസ്സിലാവുക.

തങ്ങൾ അപ്പാർതൈറ്റ്​ രാഷ്​ട്രമല്ല എന്ന ഇസ്രായേലി വാദങ്ങൾ യാഥാർഥ്യങ്ങൾക്കുമുമ്പിൽ എങ്ങനെ പൊളിയുന്നുവെന്ന്​ പുതിയ റിപ്പോർട്ട്​ വിശദമാക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിൽ വർണവിവേചനം അതിലെ പൗരന്മാർക്കുനേരെയായിരുന്നു. എന്നാൽ, വെസ്​റ്റ്​ ബാങ്കും ഗസ്സയും തങ്ങളുടെ ഭാഗമല്ല എന്ന്​ ​ഇസ്രായേൽ വാദിക്കുന്നു. മറ്റൊരുവാദം ഇതാണ്​: ദക്ഷിണാഫ്രിക്കയിൽ നിയമങ്ങളിൽതന്നെ വെള്ളക്കാരും മറ്റുള്ളവരും തമ്മിലെ ഭേദം എഴുതിവെച്ചിരുന്നു. വെള്ളക്കാർക്ക്​ ഒരു നിയമം, മറ്റുള്ളവർക്ക്​ വേറെ നിയമം. ഇസ്രായേലിൽ നിയമം  എല്ലാവർക്കും ഒന്നാണ്​. ഇൗ വാദങ്ങളെ നേരവസ്​ഥകളുടെ  വിശദപഠനത്തിലൂടെ യു.എൻ റിപ്പോർട്ട്​ ഖണ്ഡിക്കുന്നുണ്ട്​.  ഇസ്രായേലി​െൻറ നിയമങ്ങളും രീതികളും ചെയ്​തികളും  വിവേചനപരമാണ്​. ജൂതരല്ലെന്നതിനാൽ മാത്രം  അടിച്ചമർത്തപ്പെടുന്നവരാണ്​ ഇസ്രായേലിനകത്തുള്ള ഫലസ്​തീൻകാർ.

ക​ിഴക്കൻ ജറൂസലമിലുള്ള ഫലസ്​തീനികൾക്ക്​  ‘വിദ്യാഭ്യാസരംഗത്തും ആരോഗ്യ സുരക്ഷയിലും തൊഴിൽമേഖലയിലും താമസത്തിലും കെട്ടിട  നിർമാണാവകാശങ്ങളിലുമെല്ലാം’ വ്യക്​തമായ വിവേചനം  നേരിടേണ്ടിവരുന്നുണ്ട്​. അതേസമയം വെസ്​റ്റ്​ ബാങ്കിലും  ഗസ്സയിലുമുള്ളവർ ‘സൈനികനിയമ’ത്തി​െൻറ ഇരകളായാണ്​ ജീവിക്കുന്നത്.  ബലാൽക്കാരത്തിലൂടെ ഭൂമി പിടിച്ചെടുത്ത്​  കുടിയേറിയ ജൂതന്മാർക്കാക​െട്ട ‘ഇസ്ര​ായേലി സിവിൽ നിയമ’ത്തി​െൻറ പരിരക്ഷയുണ്ടുതാനും. ഫലസ്​തീനി അഭയാർഥികളെ  നാട്ടിലേക്ക്​ മടങ്ങാൻ ഇസ്രായേൽ അനുവദിക്കാത്തത്​ വംശീയചിന്തയുടെ അടിസ്​ഥാനത്തിലാണ്​. അധിനിവിഷ്​ട പ്രദേശങ്ങളിലെ വിവേചനം (‘ഹഫ്​റദ’) അപ്പാർ​ൈതറ്റി​െൻറ രൂപം തന്നെയാകുന്നു. വെസ്​റ്റ്​ ബാങ്കിലെ വിവേചനമതിൽ അതി​െൻറ പ്രകടമായ ആവിഷ്​കാരങ്ങളിൽപെടും.

ദക്ഷിണാഫ്രിക്കയിൽ നാട്ടുകാരായ കറുത്തവർക്കുമേൽ  വെള്ളക്കാരുടെ നിയന്ത്രണമുണ്ടായിരുന്നു. ഇസ്രായേൽ ഫലസ്​തീൻകാർക്കെതിരെ നിയന്ത്രണങ്ങളും ചെക്​പോസ്​റ്റുകളും ഏ​ർപ്പെടുത്തിയിട്ടുണ്ട്​. സഞ്ചാരനിയന്ത്രണം, ദേഹ പരിശോധന, സൈനിക അതി​ക്രമം, വാർത്താനിയ​ന്ത്രണം, നിർമാണവിലക്ക്​,  ജല^വൈദ്യുതി നിയന്ത്രണം, ചെറുത്തുനിൽപ്പുകളെ ക്രൂരമായി അടിച്ചമർത്തുന്ന ശൈലി ഇങ്ങനെ ദക്ഷിണാഫ്രിക്ക നടപ്പാക്കിയതെല്ലാം ഇസ്രായേലും നടപ്പാക്കുന്നു.

യു.എൻ റിപ്പോർട്ട്​ തൽക്കാലം വലിയ ഫലമൊന്നും ഉണ്ടാക്കാനിടയില്ല.  ഇസ്രായേൽ^യു.എസ്​ അച്ചുതണ്ടി​െൻറ സമ്മർദം ശക്​തമാണ്​. എന്നാൽ, പൊതുബോധവും ലോകമനോഭാവവും എങ്ങനെ  മാറിവരുന്നു എന്നതി​െൻറ സൂചന അതിലുണ്ട്​.   ദക്ഷിണാഫ്രിക്കക്കെതിരെ ലോകരാജ്യങ്ങൾ ഒന്നിച്ച്​  ഉപരോധമേർപ്പെടുത്തിയാണ്​ അവിടത്തെ വർണവിവേചന ഭരണത്തെ തെറിപ്പിച്ചത്​. ഇസ്രായേലി​െൻറ വംശവിവേചനഭരണത്തിന്​ പക്ഷേ, വംശീയമായിതന്നെ ചിന്തിക്കുന്ന കുറെ ഭരണകൂടങ്ങളുടെ പിന്തുണ  ഇപ്പോഴുമുണ്ട്​. എങ്കിൽപോലും ഇസ്രായേലി​െൻറ ചെയ്​തികളെ വിലയിരുത്താനുള്ള സന്ദർഭം എത്തിയിരിക്കുന്നു. ബോയ്​കോട്ട്​^ഡൈവസ്​റ്റ്​മെൻറ്​ ^സാങ്​ഷൻസ്​ (ബി.ഡി.എസ്​: ബഹിഷ്​കരണം, നിക്ഷേപനിരാസം, ഉപരോധം) കൂടുതൽ ശക്​തിപ്പെടുത്തി ഇസ്രായേലിനെ തളക്കാൻ റിപ്പോർട്ട്​ ഉദ്​ബോധിപ്പിക്കുന്നുണ്ട്​. പൗരന്മാർക്കിടയിൽ മതത്തി​െൻറയോ വർണത്തി​െൻറയോ അടിസ്​ഥാനത്തിൽ ഉച്ചനീചത്വം സൃഷ്​ടിക്കുന്ന  ശൈലിക്കെതിരായ താക്കീത്​ കൂടിയായി റിപ്പോർട്ടിനെ കണക്കാക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - Israel an apartheid administration
Next Story