Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightആ കുഞ്ഞുങ്ങളുടെ...

ആ കുഞ്ഞുങ്ങളുടെ ജീവനെടുത്തത്​ ആരൊക്കെയാണ്​?

text_fields
bookmark_border
ആ കുഞ്ഞുങ്ങളുടെ ജീവനെടുത്തത്​ ആരൊക്കെയാണ്​?
cancel


ന​മ്മു​ടെ ആ​രോ​ഗ്യസം​വി​ധാ​ന​ങ്ങ​ളു​ടെ കെ​ടു​കാ​ര്യ​സ്​​ഥ​ത​യി​ലേ​ക്കും വൈ​ദ്യ​സ​മൂ​ഹ​ത്തി​െ​ൻ​റ യാ​ന്ത്രി​ക​മാ​യ വൈ​കൃ​ത മ​നോ​ഘ​ട​ന​യി​ലേ​ക്കു​മാ​ണ്​ മലപ്പുറം ജില്ലയിൽ കൊ​ണ്ടോ​ട്ടി​യ​ി​ലെ മു​ഹ​മ്മ​ദ്​ ശ​രീ​ഫി​െ​ൻ​റ ഭാ​ര്യ ഷ​ഹ്​​ല ത​സ്​​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വ​വും കടിഞ്ഞൂൽ ​പൈതങ്ങ​ളു​ടെ മ​ര​ണ​വും വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. തീ​ർ​ത്തും അ​നാ​വ​ശ്യ​മാ​യൊ​രു കോ​വി​ഡ്​ പ്രോ​േ​ട്ടാ​േ​കാ​ളി​െ​ൻ​റ പേ​രി​ൽ ചു​രു​ങ്ങി​യ​ത്​ മൂ​ന്നി​ട​ങ്ങ​ളി​ലെ​ങ്കി​ലും പ്ര​സ​വചി​കി​ത്സ നി​ഷേ​ധി​ക്ക​പ്പെ​ട്ട​തോ​ടെ, ​ആ ​ദ​മ്പ​തി​ക​ൾ​ക്ക്​ ന​ഷ്​​ട​മാ​യ​ത്​ നെ​യ്​​തു​കൂ​ട്ടി​യ ജീ​വി​തസ്വ​പ്​​ന​ങ്ങളാണ്​. ഉ​ദ​ര​ത്തി​ൽ ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി ഷ​ഹ്​​ല 14 മ​ണി​ക്കൂ​റി​ല​ധി​ക​മാ​ണ്​ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽകോ​ള​ജ്​ ആ​ശു​പ​ത്രി​യ​ട​ക്ക​മു​ള്ള ആ​തു​രാ​ല​യ​ങ്ങ​ളു​ടെ വ​രാ​ന്തകൾ കയ​റി​യി​റ​ങ്ങി​യ​ത്.

പി​ന്നീ​ട്, കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽകോ​ള​ജ്​ ആ​​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഗ​ർ​ഭ​സ്​​ഥ ശി​ശു​ക്ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യ​തു​മി​ല്ല. ഷ​ഹ്​​ല ഇ​പ്പോ​ഴും അ​വി​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്യാ​തെ കി​ട​ക്കു​ന്ന​താ​യാ​ണ്​ വി​വ​രം. അ​ത്യ​ന്തം വേ​ദ​നജ​ന​ക​മാ​യ ഇൗ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ ​അ​ന്വേ​ഷി​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യും മ​നു​ഷ്യാ​വ​കാ​ശ ക​മീഷ​നും ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്​​; മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​മാ​യ സ​മീ​പ​ന​ങ്ങ​ളി​ലൂ​ടെ ഇ​ങ്ങ​നെ​യൊ​രു അ​പ​ക​ടം വ​രു​ത്തി​വെ​ച്ച​വ​ർ ആ​രാ​യാ​ലും അ​വ​ർ നി​യ​മ​ത്തി​ന്​ മു​ന്നി​ൽ ഹാ​ജ​രാ​ക്ക​പ്പെ​ടു​ക ത​ന്നെ വേ​ണം.

അ​പ്പോഴും ചി​ല ചോ​ദ്യ​ങ്ങ​ൾ അ​വ​ശേ​ഷി​ക്കു​ന്നു: ഏ​താ​നും ഡോ​ക്​​ട​ർ​മാ​രു​ടെ അ​നാ​സ്​​ഥ മാ​ത്ര​മാ​ണോ ഇൗ ​ദു​ര​ന്ത​ത്തി​ന്​ വ​ഴി​വെ​ച്ച​ത്​? അ​തി​ന​പ്പു​റം, കോ​വി​ഡ്​ കാ​ല​ത്ത്​ സ​ജ്ജ​മാ​ക്കി​യ സ​വി​ശേ​ഷ​മാ​യ ആ​രോ​ഗ്യസം​വി​ധാ​ന​ങ്ങ​ളി​ലു​ണ്ടാ​യ പി​ഴ​വ്​ ഏ​തെ​ങ്കി​ലും അ​ർ​ഥ​ത്തി​ൽ ഇൗ ​അ​പ​കട​ത്തി​ന്​ വ​ഴി​വെ​ച്ചി​ട്ടു​ണ്ടോ? മാ​ധ്യ​മ ​പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ മു​ഹ​മ്മ​ദ്​ ശ​രീ​ഫും ഷ​ഹ്​​ല​യെ ചി​കി​ത്സി​ച്ച ഡോ​ക്​​ട​ർ​മാ​രും പ​ങ്കു​വെ​ച്ച വി​വ​ര​ങ്ങ​ൾ അ​നാ​വ​ര​ണം ചെ​യ്യു​േ​മ്പാ​ൾ മേ​ൽ​സൂ​ചി​പ്പി​ച്ച ര​ണ്ടു​ ഘ​ട​ക​ങ്ങ​ളും ഒ​രു​പോ​ലെ അ​പ​ക​ട​ത്തി​ലേ​ക്ക്​ ന​യി​െ​ച്ച​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്തേ​ണ്ടി​വ​രും. കോ​വി​ഡ്​ ബാ​ധി​ത​യാ​യി​രു​ന്ന ഷ​ഹ്​​ല അ​സു​ഖം ഭേ​ദ​മാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി ക്വാ​റ​ൻറീൻ പൂ​ർ​ത്തി​യാ​ക്കി​യ​താ​ണ്. ​ശേ​ഷ​മാ​ണ് അ​വ​ർ പ്ര​സ​വ​ത്തി​നാ​യി വീ​ണ്ടും അ​തേ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​ത്.

പൂ​ർ​ണ​മാ​യും കോ​വി​ഡ്​ ആ​ശു​പ​ത്രി​യാ​യ ഇ​വി​ടെ​ പ്ര​സ​വം നട​ക്കു​ന്ന​ത്​ അ​ത്ര സു​ര​ക്ഷി​ത​മാ​വി​ല്ലെ​ന്ന ഡോ​ക്​​ട​ർ​മാ​രു​ടെ ഉ​പ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ അ​വ​ർ മ​റ്റൊ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ്​ നെ​ഗ​റ്റിവ്​ ആ​ണെ​ന്ന്​ തെ​ളി​യി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ഫ​ലം മ​തി​യാ​കി​ല്ലെ​ന്ന ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ടാ​ണ്​ അ​വ​രെ വീ​ണ്ടും മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ​കോ​ള​ജി​ൽ ത​ന്നെ എ​ത്തി​ക്കു​ന്ന​ത്​്. ശനിയാ​ഴ്​​ച പു​ല​ർ​​െച്ച, പ്ര​സ​വ​വേ​ദ​ന​യെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഷ​ഹ്​​ല​യെ ലേ​ബ​ർ റൂ​മി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട്​ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റാ​ൻ ഉ​പ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. അ​ങ്ങ​നെ അ​വ​ർ കോ​ഴി​ക്കോ​ട്​ കോ​ട്ട​പ്പ​റ​മ്പ്​ മാ​തൃശി​ശു ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട്​ ജി​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽകോ​ള​ജി​ലേ​ക്കും പോയി. ഇ​​തൊക്കെ കഴിഞ്ഞ്​​ കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽകോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ എത്തി​ച്ചപ്പോഴേക്കും ഏ​റെ വൈ​കി​പ്പോ​വുകയും ചെയ്​തു.

അ​ടി​യ​ന്ത​ര ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഒ​രു രോ​ഗി​യെ പ്രോ​േ​ട്ടാ​കോ​ൾ മു​ൻ​നി​ർ​ത്തി തി​ക​ച്ചും യാ​ന്ത്രി​ക​മാ​യി സ​മീ​പി​ച്ച​ത് ആരോഗ്യ പ്രവർത്തകരുടെയും ഡോക്​ടർമാരുടെയും വീഴ്​ചതന്നെയാണ്​. മു​ന്നി​ൽ​വ​ന്നു നി​ൽ​ക്കു​ന്ന​വ​രു​ടെ നെ​ഞ്ച​ക​ങ്ങ​ളി​ലും ഹൃ​ദ​യം തു​ടി​ക്കു​ന്നു​വെ​ന്ന്​ മ​നസ്സി​ലാ​ക്കി അ​വ​രെ പ​രി​ച​രിക്കാ​ൻ അ​വ​ർ​ക്ക്​ ധാ​ർ​മി​കബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്നു; നി​യ​മ​ങ്ങ​ളു​ടെ നൂ​ലാ​മാ​ല​ക​ൾ കാ​ണി​ച്ച്​ ഒാ​രോ ത​വ​ണ​വും അ​വ​ർ പ​ടി​യി​റ​ക്ക​പ്പെ​ട്ട​പ്പോ​ൾ ആ ​ശിശുക്ക​ൾ ന​ട​ന്നു​ക​യ​റി​യ​ത്​ മ​ര​ണ​ത്തു​രു​ത്തി​ലേ​ക്കാ​ണ്. എ​ന്നു​വെ​ച്ച്, ഡോ​ക്​​ട​ർ​മാ​രെ മാ​​ത്ര​മാ​യി പ്ര​തി​ചേ​ർ​ക്കു​ന്ന​തും നീ​തി​കേ​ടാ​കും. ന​മ്മു​ടെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​ലു​മു​ണ്ട്​ ഗു​രു​ത​ര​മാ​യ വീ​ഴ്​​ച.

കോ​വി​ഡ്​ ഭേ​ദ​മാ​യ​വ​ർ​ക്ക്​ പി​ന്നീ​ട്​ പ്ര​സ​വ ചി​കി​ത്സ​ക്ക​ട​ക്കം ആ​ശു​പ​ത്രി​ക​ളെ സ​മീ​പി​ക്കേ​ണ്ടി​വ​രു​​േ​മ്പാ​ൾ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, ഇ​തു​സം​ബ​ന്ധി​ച്ച ആ​ശ​ു​പ​ത്രി നി​യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്​ കൃ​ത്യ​മാ​യ ധാ​ര​ണ​യി​ല്ലെ​ന്നാ​ണ്​ സം​ഭ​വ​ത്തി​ൽ​നി​ന്ന്​ മ​നസ്സി​ലാ​കു​ന്ന​ത്. സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ആ​ൻ​റി​ജ​ൻ ടെ​സ്​​റ്റ്​ തു​ട​ർ ചി​കി​ത്സ​ക്ക്​ മ​തി​യാ​കി​ല്ലെ​ന്നും പി.സി.ആർ ഫലം തന്നെ വേണമെന്നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ പ​റ​യു​ന്ന​ത്​ എ​ന്ത്​ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​? ഇ​തു​സം​ബ​ന്ധി​ച്ച്​ എ​ന്തെ​ങ്കി​ലും നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​റി​നും ആ​രോ​ഗ്യ​വ​കു​പ്പി​നു​മു​ണ്ട്. കോട്ടപ്പറമ്പ്​ ആശുപത്രിയിൽനിന്ന്​ ഇവരെ എന്തുകൊണ്ട്​ മടക്കി എന്നതും അന്വേഷിക്കപ്പെടേണ്ടതാണ്​.

മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നെ സ​മ്പൂ​ർ​ണ കോ​വി​ഡ്​ സെ​ൻ​റ​റാ​ക്കി​യ​പ്പോ​ൾ മ​റ്റു രോ​ഗി​ക​ളെ പൂ​ർ​ണ​മാ​യും അ​ധി​കൃ​ത​ർ മ​റ​ന്നു​പോ​യ​തി​െ​ൻ​റ കൂ​ടി ദു​ര​ന്ത​ഫ​ല​മാ​ണി​തെ​ന്നും മ​റ​ന്നു​കൂ​ടാ. സ്വതവേ ദുർബലമായ ഇൗ ആ​ശു​പ​ത്രി കോ​വി​ഡ്​ സെ​ൻ​റ​റാ​ക്കി​യ​പ്പോ​ൾ ഗ​ർ​ഭ പ​രി​ച​ര​ണ​ത്തി​ലു​ള്ള 30ല​ധി​കം പേ​രാ​ണ്​ നി​ർ​ബ​ന്ധി​ത ഡി​സ്​​ചാ​ർ​ജ്​ വാ​ങ്ങാൻ നി​ർ​ബ​ന്ധി​ത​രാ​യ​ത്. ഇൗ ​സ​മ​യ​ത്ത്, നി​ര​വ​ധി ഡോ​ക്​​ട​ർ​മാ​രെ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക്​ മാ​റ്റു​ക കൂ​ടി ചെ​യ്​​ത​​തോ​ടെ ഗൈ​ന​ക്കോ​ള​ജി അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി. ഒ​രു ​വേ​ള, അ​തി​െ​ൻ​റ പ്ര​വ​ർ​ത്ത​നം ത​ന്നെ നി​ല​ച്ചു​പോ​കു​ന്ന സ്​​ഥി​തി​വി​ശേ​ഷ​വു​മു​ണ്ടാ​യി. ആ​റു ഡോ​ക്​​ട​ർ​മാ​രെ​ങ്കി​ലും വേ​ണ്ടി​ട​ത്ത്​ ഇ​പ്പോ​ൾ അ​വി​ടെ മൂ​ന്നു പേ​രാ​ണു​ള്ള​ത്.

ഇ​ക്കാ​ര്യം പ​ല​ത​വ​ണ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​ട്ടും ​െമ​ഡി​ക്ക​ൽകോ​ള​ജ്​ സൂപ്ര​ണ്ട്​ അ​ട​ക്ക​മു​ള്ള​വ​ർ 'ഇ​വി​ടെ സ​ർ​വം ശു​ഭം' എ​ന്ന നി​ല​പാ​ട്​ സ്വീ​ക​രി​ച്ച​തി​െ​ൻ​റ കൂ​ടി ദു​ര​ന്ത​ഫ​ല​മാ​ണി​പ്പോഴു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴും അ​വി​ടെ കോ​വി​ഡ്​ രോ​ഗി​ക​ളാ​യ അ​ഞ്ചും ആ​റും മാ​സം ഗ​ർ​ഭി​ണി​ക​ൾ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. അ​സു​ഖം ഭേ​ദ​മാ​യി വീ​ട്ടി​ൽ പോ​യാ​ൽ, പി​ന്നീ​ട്​ പ്ര​സ​വ ചി​കി​ത്സ​ക്ക്​ മ​റ്റേ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യെ സ​മീ​പി​ക്കു​േ​മ്പാ​ൾ ഷ​ഹ്​​ല​യു​ടെ അ​നു​ഭ​വം ത​ങ്ങ​ൾ​ക്കു​മു​ണ്ടാ​കു​മോ എ​ന്ന അ​വ​രു​ടെ ചോ​ദ്യം അ​ത്ര പെ​െ​ട്ട​ന്ന്​ ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ല. ആ ​ചോ​ദ്യ​ത്തി​ന്​ വൈ​ദ്യ സ​മൂ​ഹ​വും ആ​രോ​ഗ്യ​വ​കു​പ്പും ഉ​ട​ൻ മ​റു​പ​ടി പ​റ​യ​ണം. എ​ങ്കി​ൽ മാ​ത്ര​മേ, ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട അ​ന്വേ​ഷ​ണം​ കൊ​ണ്ട്​ എ​ന്തെ​ങ്കി​ലും ഫ​ല​മു​ണ്ടാ​കൂ.

Show Full Article
TAGS:Infant Death Kondotty 
Web Title - Infant Death in Kondotty
Next Story