Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightവായ്​ത്താരി സദ്യ വയറു...

വായ്​ത്താരി സദ്യ വയറു നിറക്കുന്നില്ല

text_fields
bookmark_border
വായ്​ത്താരി സദ്യ വയറു നിറക്കുന്നില്ല
cancel

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക സ്​​ഥി​തി​വി​വ​ര​ങ്ങ​ളും പു​ത്ത​ൻ പ്ര​വ​ണ​ത​ക​ളും പ​ഠ​ന​വി​ധേ​യ​മാ​ക്കു​ന്ന ആ ​ധി​കാ​രി​ക ഏ​ജ​ൻ​സി സെ​ൻ​റ​ർ ​േഫാ​ർ മോ​ണി​റ്റ​റി​ങ്​ ഇ​ന്ത്യ​ൻ ഇ​ക്ക​ണോ​മി (സി.​എം.​െ​എ.​ഇ) ക​ഴി​ഞ്ഞദി​വ​ സം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട്​ ഏ​റെ ആ​ശ​ങ്ക​യു​യ​ർ​ത്തു​ന്നു. ഇ​ന്ത്യ​യി​ൽ 2018ൽ ​മാ​ത്രം ഒ​രു കോ​ടി പ​ ത്തു​ല​ക്ഷം പേ​ർ​ക്ക്​ തൊ​ഴി​ൽ ന​ഷ്​​ട​പ്പെ​​െട്ടന്നും തൊ​ഴി​ലി​ല്ലാ​യ്​​മ നാ​ൾ ചെ​ല്ലു​ന്തോ​റും പെ​ര ു​കിവ​രുക​യാ​ണെന്നുമാണ്​ ഏജൻസിയുടെ വെളിപ്പെടുത്തൽ​. 2017 ഡി​സം​ബ​റി​ൽ തൊ​ഴി​ൽ നേ​ടി​യ​വ​രു​ടെ എ​ണ്ണം 404.9 ദ​ശ​ ല​ക്ഷം ആ​യി​രു​ന്ന​ത്​ ഇ​ക്ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ 397 ദ​ശ​ല​ക്ഷമായി ഇ​ടി​ഞ്ഞി​രി​ക്കു​ന്നു. ന​ഗ​ര, ​ഗ്രാ​മ​ഭേ​ദ​മ​ന്യേ തൊ​ഴി​ലി​ല്ലാ​യ്​​മ സ​ർ​വ​വ്യാ​പി​യാണ്​. ദു​രി​തം ​രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്​ ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ട്​ വ​രു​ന്ന ഗ്രാ​മ​മേ​ഖ​ലയിൽത​ന്നെ; 91 ല​ക്ഷം പേ​ർ​ക്കാ​ണ്​ അ​വി​ടെ ന​ഷ്​​ടം. ന​ഗ​ര​ത്തി​ൽ ജോ​ലി പോ​യ​ത്​ 18 ല​ക്ഷം ആ​ളു​ക​ൾ​ക്കാ​ണ്. 22 ല​ക്ഷം പു​രു​ഷ​ന്മാ​ർ തൊ​ഴി​ലി​നു പു​റ​ത്താ​യ​പ്പോ​ൾ 88 ല​ക്ഷ​മാ​ണ്​ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷം തൊ​ഴി​ലി​ല്ലാ​പ്പ​ട​യാ​യിമാ​റി​യ വ​നി​ത​ക​ളു​ടെ എ​ണ്ണം. ​ക​ഴി​ഞ്ഞവ​ർ​ഷത്തെ ജോ​ലി ന​ഷ്​​ടക്കാ​രി​ൽ 37 ല​ക്ഷം പേ​ർ മാ​സശ​മ്പ​ള​ക്കാ​രാ​ണ്. ഇ​ന്ത്യ​യു​ടെ തൊ​ഴി​ലി​ല്ലാ​യ്​​മ നി​ര​ക്ക്​ ഡി​സം​ബ​റി​ൽ 7.4 ശ​ത​മാ​ന​മാ​യി കു​ത്ത​നെ ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.​ തൊ​ട്ടു മു​ൻ മാ​സ​ത്തെ 6.6 ശ​ത​മാ​ന​ത്തി​ൽനി​ന്നാ​ണ്​ ഇ​ത്​ എ​ന്ന​റി​യു​​േ​മ്പാ​ഴാ​ണ്​ സാ​മ്പ​ത്തി​ക​വ​ള​ർ​ച്ച​യി​ലെ ന​മ്മു​ടെ പി​ൻ​ന​ട​ത്തം എത്ര വേ​ഗമാണെന്നു മ​ന​സ്സി​ലാ​ക്കാ​നാ​വു​ക.

അ​മൂ​ർ​ത്ത​മ​ല്ല ഇൗ ​ക​ണ​ക്കു​ക​ളെ​ന്ന്​ തെ​ളി​ച്ചു പ​റ​യു​ന്നു​ണ്ട്​ ക​ഴി​ഞ്ഞമാ​സം പു​റ​ത്തു​വ​ന്ന വേ​റെ ചി​ല വാ​ർ​ത്ത​ക​ൾ. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അടുത്തിടെ ഡ്രൈ​വ​ർ​മാ​ർ, ​ട്രാ​ക്​മാ​ൻ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലെ 90,000 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ ര​ണ്ടു കോ​ടി 80 ല​ക്ഷം പേ​രാ​ണ്​ അ​പേ​ക്ഷി​ച്ച​ത്. പ​ശ്ചി​മ​ബം​ഗാ​ളി​ൽ നാ​ലാം ക്ലാ​സ്​ ​ജോ​ലി​യി​ലേ​ക്ക്​ 6000​ പേ​രെ തേ​ടി​യ മ​ത്സ​ര​പ്പ​രീ​ക്ഷ​ക്ക്​ 25 ല​ക്ഷം യു​വാ​ക്ക​ൾ എ​ത്തി​. രാ​ജ​സ്​​ഥാ​ൻ ഗ​വ​ൺ​മെ​ൻ​റ്​ 18 പ്യൂ​ൺ​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക്​ ന​ട​ത്തി​യ പ​രീ​ക്ഷ​യെ​ഴു​താ​ൻ വ​ന്ന​ത്​ 12,453 പേ​ർ. ബി​രു​ദാന​ന്ത​ര​ബി​രു​ദ​ക്കാ​ർ, എ​ൻ​ജി​നീ​യ​ർ​മാ​ർ, അ​ഭി​ഭാ​ഷ​ക​ർ, ചാ​ർ​േ​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റു​മാ​ർ എ​ന്നി​വ​രൊ​ക്കെ​യാ​ണ്​ ചെ​റു​ജോ​ലി​ക​ൾ​ക്കു തി​ക്കി​ത്തി​രക്കുന്ന​ത്. രണ്ടുകോടി യുവാക്കൾക്ക്​ വർഷംതോറും തൊഴിൽ നൽകി പത്തുകോടി തികച്ചാവും രണ്ടാമൂഴത്തിനു മത്സരിക്കുകയെന്ന്​ അവകാശവാദമുന്നയിച്ചു നടക്കുന്ന പ്രധാനമന്ത്രിയുിടെ ‘നല്ലനാൾ (അഛേ ദിൻ) ഭരണ’ത്തി​ൽ കാര്യങ്ങളെത്തിയ ദൈന്യസ്​ഥിതിയാണിത്​.

2018​െൻ​റ അ​വ​സാ​ന മൂ​ന്നു മാ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ നി​ക്ഷേ​പനി​ര​ക്ക്​ മോ​ദിഭ​ര​ണ​ത്തി​ലെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ല​യി​ലാ​യി​രു​ന്നു. 2017 ​െൻ​റ അ​ന്ത്യ​പാ​ദ​ത്തി​ലെ ഇൗ ​കാ​ല​യ​ള​വി​ൽ 2.23 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മു​ണ്ടാ​യി​രു​ന്ന​ത്​ 2018ൽ 1.15 ​ല​ക്ഷം കോ​ടി​യി​ലേ​ക്ക്​ കൂ​പ്പു കു​ത്തി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ 14 വ​ർ​ഷ​ത്തെ ഏ​റ്റ​വും താ​ഴ്​​ന്ന നി​ല​യാ​ണി​ത്. ഉ​ദാ​ര​ര​ഹി​ത​മാ​യ ബി​സി​ന​സ്​ അ​ന്ത​രീ​ക്ഷം, കു​റ​ഞ്ഞ സാ​മ്പ​ത്തി​ക​ചോ​ദ​ന, ഒൗ​ദ്യോ​ഗി​ക അ​നു​മ​തി​ക്കു വേ​ണ്ടി​വ​രു​ന്ന അ​നി​ശ്ചി​ത​മാ​യ കാ​ത്തു​കെ​ട്ടി​ക്കി​ട​പ്പ്​ എ​ന്നി​വ​​യൊ​ക്കെ​യാ​ണ്​ പ​ദ്ധ​തി​ക​ൾ​ക്ക്​ കാ​ല​വി​ളം​ബം വ​രു​ത്തു​ന്ന​തും ഒ​ടു​വി​ൽ അ​വ ഉ​പേ​ക്ഷി​ക്കേ​ണ്ട നി​ല​യി​ലേ​ക്ക്​ നി​ക്ഷേ​പ​ക​രെ എ​ത്തി​ക്കു​ന്ന​തു​മെ​ന്ന്​ സി.​എം.​െ​എ.​ഇ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​തി​പ​ക്ഷം ഭ​ര​ണ​ത്തി​ലി​രു​ന്ന കാ​ല​ത്തി​െ​ൻ​റ മോ​ശം സം​ഭാ​വ​ന​ക​ളാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി പ്ര​ഭാ​ഷ​ണ​ങ്ങ​ളി​ലു​ട​നീ​ളം അ​ക്ക​മി​ട്ടു പ​രി​ഹ​സി​​ക്കു​ന്ന പി​ടി​പ്പു​കേ​ടു​ക​ളെ​ല്ലാം അ​തി​ലും വ​ഷ​ളാ​യി ഇ​പ്പോ​ഴും തു​ട​ർ​ന്നേ പോ​കു​ന്നു എ​ന്നുചുരുക്കം.

ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന ര​ണ്ടുനാ​ൾ ദേ​ശീ​യ​പ​ണി​മു​ട​ക്കി​ന്​ മുഖ്യകാ​ര​ണ​മാ​യി സം​ഘാ​ട​ക​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ത്​ ദിനംദിനേ വർധിച്ചുവരുന്ന തൊ​ഴി​ലി​ല്ലായ്​മയാ​ണ്. കൂ​ടു​ത​ൽ തൊ​ഴിലൊരുക്കു​മെ​ന്ന്​ കരുതി​യ സെ​ക്​​ട​റു​ക​ളി​ൽപോ​ലും ഗു​രു​ത​ര വീ​ഴ്​​ച​യാ​ണുണ്ടാകു​ന്ന​തെ​ന്നും പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി​ നേ​രി​ടു​േ​മ്പാ​ൾത​ന്നെ ​െഎ.​ടി സെ​ക്​​ട​റി​ലെ കു​ത്ത​നെ​യു​ള്ള വീ​ഴ്​​ച കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കു​ക​യാ​ണെ​ന്നും​ അവർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇതൊന്നും പക്ഷേ, പ്രധാനമന്ത്രി സമ്മതിച്ചുതരാൻ ഒരുക്കമില്ല. ഇനിയൊരിക്കലും തലയൂരാനാവാത്ത പ്രതിസന്ധിയിലാണ്​ എന്ന തിരിച്ചറിവുണ്ടായതോടെ വിവരങ്ങളുടെ വായ പൊത്തിപ്പിടിക്കാനാണ്​ ഒരു ശ്രമം. തൊഴിൽ മന്ത്രാലയം നടത്തിവരാറുള്ള കാൽക്കൊല്ല സാമ്പത്തിക സർവേ കഴിഞ്ഞ ജൂണിൽ പ്രധാനമന്ത്രി തടഞ്ഞുവെച്ചു. കണക്കുകളുടെ വഴിയടച്ച്​ ഹിതകരമല്ലാത്ത​തൊക്കെ നിഷേധിച്ച്​ ത​േൻറതായ കണക്കുകൾ അവതരിപ്പിക്കുകയാണ്​ അടുത്ത പടി. അതിന്​ 2017 സെ​പ്​​റ്റം​ബ​ർ മു​ത​ൽ ക​ഴി​ഞ്ഞവ​ർ​ഷം ഏ​പ്രി​ൽ വ​രെ​യു​ള്ള എ​ട്ടു മാ​സ​ത്തി​നി​ടെ 41 ല​ക്ഷം പുതിയ തൊ​ഴിൽ തുറന്ന പ്രോ​വി​ഡ​ൻ​റ്​ ഫ​ണ്ട്​ ഒാ​ർ​ഗ​നൈ​സേ​ഷ​െ​ൻ​റ ക​ണ​ക്കും മു​ദ്ര പ​ദ്ധ​തി​ക്കുകീ​ഴി​ൽ കു​റ​ഞ്ഞ​ത്​ 12 കോ​ടി രൂ​പ​യു​ടെ വാ​യ്​​പ​ക​ൾ സ്വയം തൊഴിൽ കണ്ടെത്താൻ നൽകിയതുമൊക്കെ നിരത്തിവെക്കുന്നു.

പകോഡ വിൽപന മുതൽ പ​ത്രവിതരണപയ്യൻജോലി വരെ തൊഴിൽ കണക്കിൽ എണ്ണം പിടിക്കുന്നു. ഇങ്ങനെ ക​ണ​ക്കു​ക​ൾ​ക്ക്​ മറുക​ണ​ക്കും വാ​ദ​ങ്ങ​ൾ​ക്കു മ​റു​വാ​ദവും ഉ​രു​ള​ക്കു​പ്പേ​രിപോലെ ന​ൽ​കി പ്ര​തി​യോ​ഗി​ക​ളു​ടെ നാ​വ​ട​ക്കു​ന്ന വാ​യ്​​ത്താ​രിസ​ദ്യ​യ​ല്ലാ​തെ ജ​ന​ത്തി​െ​ൻ​റ വ​യ​റു നി​റ​ക്കാ​നു​ള്ള വ​ഴി​യൊ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​റി​െ​ൻ​റ കൈ​യി​ലി​ല്ലെ​ന്നു വ്യ​ക്​​ത​ം. ആ​ർ​ക്കുവേ​ണ്ടി​യാ​ണ്​ ഇൗ ​സ​ർ​ക്കാ​ർ എ​ന്ന​തി​ന്​ പു​തു​വ​ർ​ഷ​പ്പു​ല​രി​യി​ൽ മോ​ദി​യു​ടെ സ്വ​ന്തം സം​സ്​​ഥാ​ന​മാ​യ ഗു​ജ​റാ​ത്തി​ൽ​നി​ന്നുത​ന്നെ ഉ​ത്ത​ര​മു​ണ്ടാ​യി. അ​വി​ടെ ഭാ​വ്​ ന​ഗ​റി​ൽ ജ​നു​വ​രി ര​ണ്ടി​ന്​ കൃ​ഷി​ഭൂ​മി ചു​ണ്ണാ​മ്പു​ക​ല്ല്​ ഖ​ന​ന​ത്തി​ന്​ സ്വ​കാ​ര്യ​ക​മ്പ​നി​ക്ക്​ വിട്ടുകൊടുക്കുന്ന​തിനെ​തി​രെ ന​ട​ന്ന ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ത്തെ അടിച്ചൊതുക്കുകയായിരുന്നു ഗ​വ​ൺ​മെ​ൻ​റ്. എന്നാൽ, തൊഴിലില്ലാപ്പടയെന്ന അസ്വാസ്​ഥ്യത്തിൽ പൊരിയുന്ന നെരിപ്പോടിനു മീതെയാണ്​ ഇന്ത്യയെന്നിരിക്കെ കൈയൂക്കു കൊണ്ട്​ നേരിടാവുന്ന​ത്ര എളുപ്പമല്ല കാര്യങ്ങൾ എന്നുതന്നെയാണ്​ ​കണക്കുകൾ വിളിച്ചുപറയുന്നത്​.

Show Full Article
TAGS:Indian Economic Crisis indian economy Malayalam Article 
Next Story