Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇനി പ്രതീക്ഷ...

ഇനി പ്രതീക്ഷ യുവതയിലാണ്​

text_fields
bookmark_border
ഇനി പ്രതീക്ഷ യുവതയിലാണ്​
cancel

ന്യൂയോർക്കിൽ ഇത്​ അതിപ്രധാനമായ ആഗോള കൂടിയാലോചനകളുടെ ദിനങ്ങളാണ്​. ഇറാനുചുറ്റും ഉരുണ്ടുകൂടുന്ന യുദ്ധമേഘങ ്ങൾ, ചൈന-യു.എസ്​ വ്യാപാരപ്പോര്​, അഫ്​ഗാൻ സമാധാന ചർച്ചകളുടെ പരാജയം, വിവിധ ഭാഗങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളും അഭ യാർഥി പ്രശ്​നങ്ങളും, ബ്രെക്​സിറ്റ്​ തുടങ്ങി അസ്​ഥിരതയുടെ ഒരുകൂട്ടം സങ്കീർണ ലക്ഷണങ്ങൾക്കിടയിലാണ്​ ​െഎക്യരാഷ ്​ട്രസഭയുടെ പൊതുസഭ ചേരുന്നത്​. എന്നാൽ, ഇവക്കെല്ലാമിടയിൽ, ഒരർഥത്തിൽ അവയെക്കാളൊക്കെ ഗുരുതരവും അടിയന്തരവുമായ മറ്റൊരു ഉച്ചകോടികൂടി ന്യൂയോർക്കിൽ യു.എൻ പൊതുസഭക്കൊപ്പം ചേരുന്നുണ്ട്​. ലോകത്തെ പുതുതലമുറ സമ്മർദം ചെലുത ്തി സാധ്യമാക്കിയ കാലാവസ്​ഥ ഉച്ചകോടിയാണത്​. സ്വീഡനിലെ ഗ്രേറ്റ തുൻബെർഗ്​ കഴിഞ്ഞവർഷം തുടങ്ങിവെച്ച പഠിപ്പുമുട ക്കു സമരം ഇന്ന്​ ഒരു ആഗോളപ്രസ്​ഥാനമായി മാറിക്കഴിഞ്ഞു.

ഒന്നിനെപ്പറ്റിയും ഉത്തരവാദിത്തബോധമോ ഗൗരവബുദ്ധിയോ ഇല്ലാത്ത വെറും നേര​േമ്പാക്കുകാരെന്ന്​ മുതിർന്ന തലമുറ കുറ്റപ്പെടുത്തിവന്ന പുതുനൂറ്റാണ്ടി​​െൻറ സന്തതികൾ ഇപ്പോൾ ആരോപണം മടക്കിക്കൊടുക്കുകയാണ് ​-ഭൂഗോളം നേരിട്ട ഏറ്റവും കടുത്ത നിലനിൽപ്​ പ്രതിസന്ധിയുടെ മുന്നിൽപ്പോലും മുതിർന്നവർ പുലർത്തുന്ന നിസ്സംഗതയെക്കുറിച്ചാണ്​ അവർ പറയുന്നത്​. ഇപ്പോൾ ഇൗ അപൂർവമായ ആഗോളവിദ്യാർഥി പ്രക്ഷോഭം 137 രാജ്യങ്ങളിലെ അയ്യായിരത്തിൽപ്പരം സ്​ഥലങ്ങളിലായി വെള്ളിയാഴ്​ചകളിൽ നടക്കുന്നു. കാലാവസ്​ഥ പ്രതിസന്ധിയുടെ ഗൗരവം രാഷ്​ട്രനേതാക്കൾ ഉൾക്കൊള്ളണമെന്നും അത്​ പരിഹരിക്കാൻ വേണ്ട കർക്കശ നടപടികൾ സത്വരമായി എടുക്കണമെന്നുമാണ്​ അവരുടെ ആവശ്യം. രണ്ടായിരത്തിലേറെ ശാസ്​ത്രജ്​ഞർ അവർക്ക്​ പിന്തുണയുമായി രംഗത്തുവന്നിട്ടുമുണ്ട്​. ന്യൂയോർക്കിൽ യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗു​െട്ടറസ്​ വിളിച്ചുചേർത്ത കാലാവസ്​ഥാ കർമ ഉച്ചകോടി, പാരിസ്​ ധാരണ എത്രയും വേഗത്തിൽ പൂർത്തീകരിക്കാനുള്ള വഴികൾ ആ​േലാചിക്കുമത്രെ.

2015ൽ ലോകരാജ്യങ്ങൾ അംഗീകരിച്ച പാരിസ്​ ധാരണയനുസരിച്ച്​, ആഗോള താപനവർധന രണ്ട്​ ഡിഗ്രി സെൽഷ്യസിനുതാഴെ പിടിച്ചുനിർത്താനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതുണ്ടായിരുന്നു. ആ ലക്ഷ്യംപോലും അപര്യാപ്​തമാണെന്ന്​ പിന്നീട്​ ബോധ്യപ്പെട്ടു. ഒന്നര ഡിഗ്രി വർധനയിൽ 2030ഒാടെ പിടിച്ചുനിർത്തിയില്ലെങ്കിൽ കാര്യങ്ങൾ കൈവിടുമെന്നും തടുക്കാനാകാത്ത സർവനാശത്തിലേക്ക്​ ഭൂമി കൂപ്പുകുത്തുമെന്നും ശാസ്​ത്രജ്​ഞർ ചൂണ്ടിക്കാട്ടി. ഭരണകർത്താക്കളുടെ വിവര​േക്കട്​ പരിഹാര ശ്രമങ്ങൾക്ക്​ വലിയ തടസ്സമായി. ഒപ്പം കോർപറേറ്റ്​ ലോബികളുടെ സമ്മർദവും. ആഗോള അന്തരീക്ഷ ദൂഷണത്തി​​െൻറ നാലിലൊന്ന്​, ലോകജനസംഖ്യയുടെ ഇരുപതിലൊന്നു പോലുമില്ലാത്ത യു.എസി​േൻറതാണ്​. അതേസമയം, ആഗോളതാപനംമൂലം കടലേറ്റവും അഭയാർഥി പ്രശ്​നവും അനുഭവിക്കുന്നത്​ ‘അവികസിത’ രാജ്യങ്ങളും.

ഇൗ അസമത്വം നേരിടാൻ പാരിസ്​ ധാരണക്കും കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ മലിനീകരണം നടത്തുന്നവർ അത്​ കുറക്കാൻ മതിയായ ബജറ്റ്​ നീക്കിവെക്കാൻ വിസമ്മതിക്കുന്നു. ആർക്കും ബാധ്യതയില്ലാത്ത ഒന്നായതുകൊണ്ടുതന്നെ പാരിസ്​ ധാരണ നിർണിത സമയക്രമമനുസരിച്ച്​ നടപ്പാകുന്നില്ല. ചൂടുവർധന ഒന്നര ഡിഗ്രിയിൽ പിടിച്ചുനിർത്താൻ വേണ്ടതു ചെയ്​ത രണ്ടേ രണ്ട്​ രാജ്യങ്ങളേ ഉള്ളൂ എന്നാണ്​ ‘ക്ലൈമറ്റ്​ ആക്​ഷൻ ​ട്രാക്കർ’ എന്ന ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നത്​. മൊറോക്കോ, ഗാംബിയ എന്നീ ‘പാവം’ രാജ്യങ്ങളാണവ​. ബദൽ ഉൗർജരംഗത്ത്​ വൻതോതിൽ മുതൽമുടക്കിക്കൊണ്ട്​ ഇന്ത്യ നല്ല മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും അടുത്തകാലത്ത്​ കൽക്കരിയിൽ കൂടുതൽ നിക്ഷേപം നടത്തുന്നത്​ ആശങ്ക സൃഷ്​ടിച്ചിട്ടുമുണ്ട്​. ചൈനയും ആസ്​ട്രേലിയയുമെല്ലാം ദൂഷണം കുറച്ചിട്ടില്ലാത്ത രാജ്യങ്ങളുടെ കൂട്ടത്തിലാണ്​. എണ്ണയെ ആശ്രയിക്കുന്ന അവസ്​ഥയും മതിയായ അളവിൽ കുറഞ്ഞിട്ടില്ല. ഇന്നത്തെ തോതിൽ പോയാൽ 2100ഒാടെ മൂന്ന്​ ഡിഗ്രി സെൽഷ്യസ്​ വർധനവോടെ ഭൂമി ചുട്ടുപൊള്ളും.

ലോകത്തെ അസ്വസ്​ഥപ്പെടുത്തുന്ന വൻ പ്രശ്​നങ്ങളിൽ ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിയാത്ത സംഘടനയാണ്​ യു.എൻ. കാലാവസ്​ഥാ പ്രതിസന്ധിയുടെ കാര്യത്തിലും അത്​ കഴിവില്ലായ്​മയുടെ പര്യായമാണ്​. 2050ഓടെ ലോകരാജ്യങ്ങൾ മുഴുവൻ കാർബൺ നിർഗമനം പാടേ ഇല്ലാതാക്കണമെന്ന്​ ഗു​െട്ടറസ്​ ഇപ്പോൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും 30 വർഷമായി ഇറങ്ങുന്ന ഇത്തരം വ്യർഥ ആഹ്വാനങ്ങളുടെ തുടർച്ചയായി അതും ഒടുങ്ങിയെന്നുവരാം. 1950കൾ മുതൽ ശാസ്​ത്രലോകം മുന്നറിയിപ്പ്​ തന്നുകൊണ്ടിരുന്നതാണ്​. എന്നി​ട്ടോ, പ്രശ്​നത്തെപ്പറ്റി രാജ്യങ്ങൾ ഒരുമിച്ചിരുന്നൊന്ന്​ ആലോചിക്കുന്നത്​ 1979ലാണ്​ -ജനീവയിലെ കാലാവസ്​ഥാ മാറ്റ ചർച്ചയിൽ. ആലോചിച്ചാലോചിച്ച്​ ഒരു കരാർ രൂപപ്പെടാൻ പിന്നെയും വർഷങ്ങളെടുത്തു: യു.എന്നി​​െൻറ ‘കാലാവസ്​ഥാ രൂപരേഖ’ (ഫ്രെയിം വർക്ക്​​ കൺവെൻഷൻ) പ്രാബല്യത്തിലായത്​ 1994ൽ.

തീർത്തും അപര്യാപ്​തമായിരുന്ന അത്​ മാറ്റാൻ എടുത്തു മറ്റൊരു പതിറ്റാണ്ട്​; ക്യോട്ടോ കരാർ വന്നത്​ 2005ൽ. അതി​​െൻറ പോരായ്​മകൾ നികത്തി കൂടുതൽ വ്യക്​തതയോടെ കരാറുണ്ടാക്കുന്നത്​ (പാരിസ്​ ധാരണ) 2015ൽ. അതും അപര്യാപ്​തമാണെന്നതിനു പുറമെ, നിർബന്ധ ബാധ്യത അല്ലതാനും. ഈ ഉദാസീനതയും അലംഭാവവുമാണ്​ തങ്ങളുടെ ഭാവിക്കുവേണ്ടി തങ്ങൾതന്നെ രംഗത്തിറങ്ങിയേ പറ്റൂ എന്ന്​ തുൻബർഗിനെയും മറ്റും ബോധ്യപ്പെടുത്തിയത്​. അവരുടെ കൗമാര ആക്​ടിവിസം ഫലവത്തായേ പറ്റൂ. ഒന്നുണ്ട്​: ഇതുവരെ ലോകരാഷ്​ട്രങ്ങളുടെ പരിഗണനയിലോ ചർച്ചയിലോ ഇല്ലാതിരുന്ന കാലാവസ്​ഥാ പ്രതിസന്ധി ഇന്ന്​ മുൻഗണനാ വിഷയമായി മാറുന്നുണ്ട്​. ഇതിൽ, ‘ശാസ്​ത്രത്തെ വരിക്കുക’ എന്ന യുവതലമുറയുടെ മുദ്രാവാക്യത്തിന്​ വലിയ പങ്കുണ്ട്​.

ഒപ്പം, ശാസ്​ത്രം നൽകിയ മുന്നറിയിപ്പുകൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു എന്ന വസ്​തുതയും മനുഷ്യരെ മാറിച്ചിന്തിപ്പിക്കുന്നു. പ്രളയവും കൊടുങ്കാറ്റും വരൾച്ചയുമെല്ലാം ഇന്ന്​ അവ്യക്​​തമായ പ്രവചനങ്ങളല്ല, നേരനുഭവങ്ങളാണ്​. കാലാവസ്​ഥാ പ്രതിസന്ധി പരിഹരിക്കാൻ കാലാവസ്​ഥാ പ്രക്ഷോഭകർ നേതൃത്വം നൽകുന്നത്​ ഭാവിതലമുറയെ സംഘടിപ്പിച്ചുകൊണ്ടാണ്​ -അല്ലാതെ യു.എൻ ചെയ്യു​േമ്പാലെ സ്വാർഥംഭരികളായ രാഷ്​ട്രീയ നേതാക്കളോട്​ കെഞ്ചിക്കൊണ്ടല്ല. ആ നിലക്ക്​ ലോകത്തി​​െൻറ പ്രതീക്ഷ യു.എൻ അല്ല, യുവതയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleIndia News
News Summary - India America Pakistan -Malayalam Article
Next Story