Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightതെ​ര​ഞ്ഞെ​ടു​പ്പ്...

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്കെ​തി​രെ ഇം​പീ​ച്ച്മെന്‍റ് നീ​ക്കം

text_fields
bookmark_border
തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​ക്കെ​തി​രെ ഇം​പീ​ച്ച്മെന്‍റ് നീ​ക്കം
cancel
ഈ ​വെ​ട്ടി​മാ​റ്റ​ൽ അ​ജ​ണ്ട യ​ഥാ​ർ​ഥ​ത്തി​ൽ ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റേ​ത​ല്ല, നി​ല​വി​ലെ കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ന​യി​ക്കു​ന്ന ബി.​ജെ.​പി​യു​ടേ​താ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ടു​പേ​രു​ടെ​യും സ്വ​രം ഒ​ന്നാ​വു​ന്ന​തും കാ​ണാം

കേ​ര​ളം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി, പ​ശ്ചി​മ ബം​ഗാ​ൾ, അ​സം എ​ന്നീ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭ​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം മാ​ർ​ച്ച് 15ന് ​ഞാ​യ​റാ​ഴ്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ ന​ട​ത്തി​യ​തോ​ടെ പ്ര​സ്തു​ത സം​സ്ഥാ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ജ്വ​ര​ത്തി​ലേ​ക്കു ക​ട​ക്കു​ക​യാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്റെ മേ​ന്മ​യും ഫ​ല​പ്രാ​പ്തി​യും അ​തി​ന്റെ മൂ​ല​ക്ക​ല്ലാ​യ തെ​ര​ഞ്ഞെ​ടു​പ്പ് യ​ഥാ​വി​ധി ന​ട​ക്കു​ന്ന​തി​ലാ​ണ്. അ​തി​നു​ള്ള ഭ​ര​ണ​ഘ​ട​ന സം​വി​ധാ​ന​മാ​ണ് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ. എ​ന്നാ​ൽ, ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് കാ​ത​ലാ​യ പ​രാ​തി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. പ്ര​ധാ​ന​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ർ​ക്കും പ്ര​ചാ​ര​ണ​ത്തി​ന് ഇ​ഷ്ടം പോ​ലെ സ​മ​യം ന​ൽ​കു​ന്ന രീ​തി​യി​ൽ വോ​ട്ടി​ങ് തീ​യ​തി​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തു മു​ത​ൽ പ​ല തീ​രു​മാ​ന​ങ്ങ​ളും ഭ​ര​ണ​ക​ക്ഷി​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ പേ​രി​ൽ ക​മീ​ഷ​ൻ ഏ​റെ പ​ഴി​കേ​ൾ​ക്കേ​ണ്ടി വ​രാ​റു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ൽ തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ശോ​ധ​ന (എ​സ്.​ഐ.​ആ​ർ)​യി​ലൂ​ടെ​യു​ള്ള വെ​ട്ടി​മാ​റ്റ​ലാ​ണ് ഗൗ​ര​വ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച​ത്.

എ​ന്നാ​ൽ, ഇ​പ്പോ​ൾ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ നേ​രി​ടു​ന്ന​ത് വി​മ​ർ​ശ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റെ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു ഇം​പീ​ച്ച്മെ​ന്റ് പ്ര​മേ​യ​ത്തി​ന് പാ​ർ​ല​മെ​ന്റി​ൽ 193 പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ഒ​പ്പു​വെ​ച്ച നോ​ട്ടീ​സ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. മാ​ർ​ച്ച് 13ന് ​വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യ നോ​ട്ടീ​സി​ൽ 130 ലോ​ക്സ​ഭാ അം​ഗ​ങ്ങ​ളും 63 രാ​ജ്യ​സ​ഭ അം​ഗ​ങ്ങ​ളു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്. ഏ​ഴു മു​ഖ്യാ​രോ​പ​ണ​ങ്ങ​ളാ​ണ് അ​വ​ർ ഉ​ന്ന​യി​ച്ച​ത്. സ്ഥാ​ന​ത്തി​രു​ന്ന് ന​ട​ത്തി​യ പ​ക്ഷ​പാ​ത​പ​ര​വും വി​വേ​ച​ന​പ​ര​വു​മാ​യ ന​ട​പ​ടി​ക​ൾ, തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ളെ​ക്കു​റി​ച്ച അ​ന്വേ​ഷ​ണ​ങ്ങ​ളെ ബോ​ധ​പൂ​ർ​വം ത​ട​സ്സം ചെ​യ്യ​ൽ, കൂ​ട്ട​മാ​യി വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​ൽ എ​ന്നി​വ​യാ​ണ് എ​ടു​ത്തു​പ​റ​യാ​വു​ന്ന​വ. അ​തി​ൽ മ​ർ​മ​പ്ര​ധാ​നം എ​സ്.​ഐ.​ആ​ർ വ​ഴി ഭീ​മ​മാ​യ തോ​തി​ൽ വോ​ട്ട​ർ​മാ​രെ വെ​ട്ടി​മാ​റ്റി​ക്കൊ​ണ്ട് ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​യു​ടെ ഇം​ഗി​തം ന​ട​പ്പി​ലാ​ക്കു​ന്ന സ​മീ​പ​കാ​ല ന​ട​പ​ടി​ക​ളാ​ണ്. ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തി​നി​ട​യി​ൽ രാ​ജ്യ​ത്തെ 10 സം​സ്ഥാ​ന​ങ്ങ​ളി​ലും മൂ​ന്നു കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 6.13 കോ​ടി വോ​ട്ട​ർ​മാ​രെ ഇ​ങ്ങ​നെ വെ​ട്ടി​മാ​റ്റി എ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ, അ​സം, ബി​ഹാ​ർ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രെ​യാ​ണ് പ​ട്ടി​ക​ക്കു പു​റ​ത്താ​ക്കി​യ​ത്. വോ​ട്ട​ർ​പ​ട്ടി​ക ക്ര​മ​പ്പെ​ടു​ത്തു​ക​യും മ​ര​ണം, സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ, കു​ടി​യേ​റ്റം എ​ന്നി​വ കാ​ര​ണം ജ​ന​സം​ഖ്യ​യി​ലു​ണ്ടാ​വു​ന്ന മാ​റ്റ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി പ​ട്ടി​ക വെ​ടി​പ്പും കൃ​ത്യ​ത​യു​മു​ള്ള​താ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് എ​സ്.​ഐ.​ആ​ർ വി​ഭാ​വ​നം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. പ​ക്ഷേ, ഇ​ത്ത​വ​ണ അ​ത് മു​ഴു​വ​ൻ ഉ​പ​യോ​ഗി​ച്ച​ത് ‘നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ’ ഒ​ഴി​വാ​ക്കാ​നാ​ണ്. ഈ ​അ​ജ​ണ്ട യ​ഥാ​ർ​ഥ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റേ​ത​ല്ല, കേ​ന്ദ്ര​സ​ർ​ക്കാ​റി​നെ ന​യി​ക്കു​ന്ന ബി.​ജെ.​പി​യു​ടേ​താ​ണ്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ര​ണ്ടു പേ​രു​ടെ​യും സ്വ​രം ഒ​ന്നാ​വു​ന്ന​തും കാ​ണാം. പ​രാ​മൃ​ഷ്ട സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​സി​ക്കു​ന്ന മു​സ്‍ലിം ജ​ന​സം​ഖ്യ​യി​ലെ ഗ​ണ്യ​മാ​യൊ​രു വി​ഭാ​ഗ​ത്തെ ബം​ഗ്ലാ​ദേ​ശി​ക​ൾ എ​ന്ന മു​ദ്ര ചാ​ർ​ത്തു​ക​യാ​ണ് ബി.​ജെ.​പി​യു​ടെ ത​ന്ത്രം.

ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ ഭാ​ഷ്യം ത​ന്നെ​യാ​ണ് ബി.​ജെ.​പി​യും പ്ര​യോ​ഗി​ക്കു​ന്ന​ത്. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്ന് വ​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ‘നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ’ വെ​ട്ടി​മാ​റ്റി​ക്ക​ഴി​ഞ്ഞു മാ​ത്ര​മേ വി​ശ്ര​മ​മു​ള്ളൂ എ​ന്നു ആ​വ​ർ​ത്തി​ക്കു​ന്ന​വ​രാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യും അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യും. മു​മ്പു ന​ട​ന്ന എ​സ്.​ഐ.​ആ​റി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഇ​തൊ​രു പൗ​ര​ത്വ പ​രി​ശോ​ധ​ന ന​ട​പ​ടി​യാ​യി പ​രി​വ​ർ​ത്തി​ത​മാ​യ​ത് ഇ​പ്പോ​ൾ മാ​ത്ര​മാ​ണ്. സ​ത്യ​ത്തി​ൽ പൗ​ര​ത്വം നി​ർ​ണ​യി​ക്കേ​ണ്ട​ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും അ​തി​ന്റെ താ​ഴോ​ട്ടു​ള്ള ത​ല​ങ്ങ​ളി​ൽ ജി​ല്ല റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ്. ഇ​ന്നി​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ആ ​റോ​ളി​ൽ സ്വ​യം പ്ര​തി​ഷ്ഠി​ക്കു​മ്പോ​ൾ അ​ത് ഭ​ര​ണ​കൂ​ട​ത്തി​നു​ള്ള ഒ​ത്താ​ശ​യാ​യി മാ​റു​ക​യാ​ണ്. സ്വാ​ഭീ​ഷ്ട​മ​നു​സ​രി​ച്ച മു​ഖ്യ​ക​മീ​ഷ​ണ​റു​ടെ ഈ ​ന​ട​പ​ടി ച​ർ​ച്ച​ചെ​യ്യാ​ൻ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി​സം​ഘം ഒ​ന്നി​ൽ കൂ​ടു​ത​ൽ ത​വ​ണ അ​ദ്ദേ​ഹ​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും, ചോ​ദി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ന്നും തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി​യോ വി​ശ​ദീ​ക​ര​ണ​മോ ന​ൽ​കാ​ൻ ത​യാ​റാ​യി​ല്ല​ത്രേ. മാ​ത്ര​മ​ല്ല, ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ത​ന്നെ നേ​രി​ട്ട് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ഴും ത​ഥൈ​വ. പ്ര​തി​നി​ധി സം​ഘ​ങ്ങ​ളെ ഒ​ട്ടും പ​രി​ഗ​ണി​ക്കാ​ത്ത രീ​തി​യി​ലാ​ണ് അ​ദ്ദേ​ഹം പെ​രു​മാ​റി​യ​തെ​ന്നും അ​വ​ർ ആ​രോ​പി​ക്കു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ നി​ല​വി​ലെ നി​യ​മ​ന​രീ​തി ത​ന്നെ അ​തി​നെ ഭ​ര​ണ​പ​ക്ഷ​ത്തി​ന്റെ ആ​ജ്ഞാ​നു​വ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ്. നേ​ര​ത്തെ സ​ർ​ക്കാ​ർ ന​ട​ത്തി​യി​രു​ന്ന ക​മീ​ഷ​ന്റെ നി​യ​മ​നം 2023 മാ​ർ​ച്ചി​ലാ​ണ്‌ സു​പ്രീം​കോ​ട​തി തി​രു​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ൽ രാ​ഷ്ട്ര​പ​തി​ക്ക് ന​ൽ​കു​ന്ന ശി​പാ​ർ​ശ​യ​നു​സ​രി​ച്ച് നി​യ​മ​നം ന​ട​ത്താ​നാ​യി​രു​ന്നു കോ​ട​തി ഉ​ണ്ടാ​ക്കി​യ ച​ട്ടം. പ​ക്ഷേ, ബി.​ജെ.​പി സ​ർ​ക്കാ​ർ ഉ​ട​ൻ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ ചീ​ഫ് ജ​സ്റ്റി​സി​ന്റെ സ്ഥാ​ന​ത്ത് ഒ​രു കേ​ന്ദ്ര​മ​ന്ത്രി എ​ന്നാ​ക്കി​യ​തോ​ടെ ഫ​ല​ത്തി​ൽ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​മു​ള്ള ഭ​ര​ണ​ക​ക്ഷി​യു​ടേ​താ​വും നി​യ​മ​നം എ​ന്നാ​യി. ഈ ​രീ​തി​യി​ൽ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട ഗ്യാ​നേ​ഷ് കു​മാ​ർ ഭ​ര​ണ​പ​ക്ഷ​ത്തോ​ട് കൂ​റു​കാ​ണി​ക്കു​ക സ്വാ​ഭാ​വി​കം. ഹാ​ജ​രാ​യ​വ​രു​ടെ മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​വും മൊ​ത്തം അം​ഗ​സം​ഖ്യ​യു​ടെ കേ​വ​ല ഭൂ​രി​പ​ക്ഷ​വും വേ​ണ​മെ​ന്ന​തി​നാ​ൽ പ്ര​മേ​യം പാ​സാ​വാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്. എ​ങ്കി​ലും അ​ത് ച​ർ​ച്ച​ക്കെ​ടു​ത്തെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ഒ​രു പാ​ട് മാ​ന​ങ്ങ​ൾ ച​ർ​ച്ച​യി​ലും പൊ​തു​ശ്ര​ദ്ധ​യി​ലും വ​രും. അ​തും ജ​നാ​ധി​പ​ത്യ​ത്തി​ന്റെ പേ​ശി​ക​ൾ​ക്ക് ബ​ല​മേ​കാ​നു​ത​കും എ​ന്നു മാ​ത്രം പ്ര​ത്യാ​ശി​ക്കാം, ഗ്യാ​നേ​ഷ് കു​മാ​ർ ഇ​തേ രീ​തി​യി​ൽ തു​ട​ർ​ന്നാ​ലും ഇ​ല്ലെ​ങ്കി​ലും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam EditorialElection Commissionerimpeachment noticeGyanesh Kumar
News Summary - Impeachment notice against CEC Gyanesh Kumar
Next Story