Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കശ്​മീർ ജനതയുടെ മനുഷ്യാവകാശങ്ങൾ
cancel

ഇന്ത്യൻ ഭരണഘടനയിൽ ജമ്മു-കശ്​മീരിന്​ പ്രത്യേക പദവി ഉറപ്പുവരുത്തുന്ന 370ാം വകുപ്പ്​ രാഷ്​ട്രപതിയുടെ ഉത്തരവിലൂ ടെ റദ്ദാക്കിയ നടപടി സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും പ്രമാദമായ സംഭവമായിരുന്നു. സ്വതേ ഒരു പട്ടാളബാരക ്കായി തുടർന്ന കശ്​മീരിലേക്ക്​ അമ്പതിനായിരം സൈനികരെക്കൂടി കൂടുതലായി വിന്യസിച്ചു. ബി.ജെ.പി ഒഴിച്ചുള്ള മുഴുവൻ ര ാഷ്​ട്രീയ പാർട്ടികളെയും മരവിപ്പിച്ചുനിർത്തി നേതാക്കളെ മുഴുവൻ തടങ്കലിലാക്കി എതിർശബ്​ദം ഉയരാനിടയുള്ള സകല പഴു തുകളും അടച്ചശേഷമായിരുന്നു നരേന്ദ്ര മോദി-അമിത്​ ഷാ ഭരണകൂടത്തി​​െൻറ കശ്​മീർ പ്രശ്​നം ​എ​െന്നന്നേക്കുമായി ‘പ രിഹരിക്കാനുള്ള’ നീക്കം. കറൻസി റദ്ദാക്കലും ജി.എസ്​.ടിയും പോലെ ജനജീവിതത്തെ അഗാധമായി ബാധിക്കുന്ന നടപടികളെപ്പോലെ കശ്​മീരിനെ ഒരർധ രാത്രിയിൽ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയ ഇന്ദ്രജാലവും പറയത്തക്ക ഒരു പ്രതികരണവും രാജ്യത്തുണ്ടാക്കിയില്ല. എവ്വിധവും ഒരു സ്​ഥിരം തലവേദന ഒഴിഞ്ഞുകിട്ടി എന്ന ആശ്വാസത്തിലായിരുന്നു വലിയൊരു വിഭാഗം ജനങ്ങൾ. മുക്കാൽ കോടി​േയാളം വരുന്ന കശ്​മീർ ജനത വാർത്താവിനിമയ സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടും വിദ്യാലയങ്ങളും കലാലയങ്ങളും അടച്ചുപൂട്ടിയും വിപണിപാടെ സ്​തംഭിച്ചും വീടുകളിൽനിന്ന്​ പുറത്തിറങ്ങാ​നാവാതെയും തടവറകളെക്കാൾ മോശമായ ജീവിതത്തിലേക്ക്​ തള്ളിവിടപ്പെ​ട്ടെങ്കിലും ഇന്ത്യയിലെ മറ്റൊരു ഭാഗത്തും ഒരു ചലനവും അതുണ്ടാക്കിയില്ല എന്നതാണ്​ ദുഃഖകരമായ വസ്​തുത. പാർലമ​െൻറ്​ സമ്മേളിച്ചപ്പോൾ കശ്​മീരിൽനിന്നുള്ള അംഗങ്ങൾക്ക്​ അതിൽ പ​ങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടതുപോലും ആരും കാര്യമായി ഇഷ്യൂ ആക്കിയില്ല. തടങ്കലിൽ കഴിയുന്ന ത​​െൻറ പാർട്ടി നേതാവ്​ മുഹമ്മദ്​ യൂസുഫ്​ തരിഗാമിയെ കാണാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും തുടർന്ന്​ മറ്റു ചില പാർട്ടി നേതാക്കൾക്കും കശ്​മീർ സന്ദർശനാനുമതി കേന്ദ്ര സർക്കാർ നി​േഷധിച്ചപ്പോൾ സുപ്രീംകോടതി ഇടപെട്ട്​ സോപാധികാനുമതി നൽകേണ്ട സാഹചര്യം പോലുമുണ്ടായി. പാകിസ്​താ​​െൻറ പ്രചാരണഫലമായും അല്ലാതെയും ഇന്ത്യയുടെ കശ്​മീർ നടപടിക്കെതിരെ അന്താരാഷ്​ട്രതലത്തിൽ വിമർശനങ്ങളുയർന്നപ്പോൾ യൂറോപ്യൻ യൂനിയനിലെ ‘തെരഞ്ഞെടുക്കപ്പെട്ട’ ഏതാനും പ്രമുഖർക്ക്​ സർക്കാർ നിയന്ത്രണത്തിൽ സന്ദർശന സൗകര്യം ഒരുക്കിക്കൊടുത്തും അതുപോലുള്ള ഓട്ടയടക്കൽ നടപടികളിലൂടെയും മുഖം രക്ഷിച്ചുവരുകയായിരുന്നു കേന്ദ്ര സർക്കാർ.


ഇതിനിടെയാണ്​ ‘കശ്​മീർ ടൈംസ്’​ എക്​സിക്യൂട്ടിവ്​ എഡിറ്റർ അനുരാധ ഭാസിനും കോൺഗ്രസി​​െൻറ രാജ്യസഭാംഗം ഗുലാംനബി ആസാദും കശ്​മീരിൽ തുടരുന്ന വാർത്താവിനിമയ വിലക്കുകൾക്കെതിരെ നൽകിയ ഹരജികളിന്മേൽ സുപ്രീംകോടതിയിലെ ജസ്​റ്റിസ്​ സുഭാഷ്​ റെഡ്ഡി, എൻ.വി. രമണ, ജസ്​റ്റിസ്​ ബി.ആർ. ഗവായി എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ച്​ കഴിഞ്ഞ ദിവസം ശ്ര​േദ്ധയമായ വിധി പ​ുറപ്പെടുവിച്ചിരിക്കുന്നത്​. ഒരുപാട്​ ഹിംസ കണ്ട കശ്​മീരിൽ മനുഷ്യാവകാശങ്ങൾക്കും സുരക്ഷാ പ്രശ്​നത്തിനും സന്തുലനം നിലനിർത്താൻ തങ്ങൾ പരമാവധി ശ്രമിക്കും എന്ന്​ ആമുഖമായി പ്രസ്​താവിച്ച്​​ മൂന്നംഗ ബെഞ്ച്​ സുപ്രധാനമായ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്​.

●ഭരണഘടനയുടെ 19 (1) എ അനുച്ഛേദം ഉറപ്പുനൽകുന്ന ആവിഷ്​കാര സ്വാതന്ത്ര്യത്തി​​െൻറ പരിധിയിൽ വരുന്നതാണ്​ ഇൻറർനെറ്റ്​ മാധ്യമം. ഒരു ജനാധിപത്യത്തിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ട ഏറ്റവും നീണ്ട കാലമാണ്​ കശ്​മീരിൽ 150 ദിവസങ്ങളോളമായി ഉപയോഗം തടഞ്ഞ ഇൻറർനെറ്റ്​. ഭരണഘടന ഉറപ്പു നൽകിയ കച്ചവട, വാണിജ്യാവകാശങ്ങളെയും ഇൻറർനെറ്റ്​ നിരോധം പ്രതികൂലമായി ബാധിക്കുന്നതാണ്​. അതിനാൽ, ഒരാഴ്​ചക്കകം ഇൻറർനെറ്റ്​ വിലക്ക്​ പുനഃപരിശോധിക്കപ്പെടണം. അനിശ്ചിതകാലത്തേക്ക്​ ഇൻറർനെറ്റ്​ സസ്​പെൻഡ്​ ചെയ്യാൻ പാടില്ല.

●സി.ആർ.പി.സി 144ാം വകുപ്പ്​ പ്രകാരമുള്ള നിരോധനാജ്ഞ അപായ സൂചനയുള്ളപ്പോൾ മാത്രമേ നടപ്പാക്കാവൂ. അപായം ഒരടിയന്തര സ്വഭാവത്തോടുകൂടിയായിരിക്കണം. 144 പ്രഖ്യാപിക്കു​േമ്പാൾ മജിസ്​ട്രേറ്റ്​ വ്യക്തികളുടെ താൽപര്യങ്ങളും സ്​റ്റേറ്റി​​െൻറ ആശങ്കയും തമ്മിലെ സന്തുലനം നിലനിർത്തണം.

ജമ്മു-കശ്​മീരി​​െൻറ പ്രത്യേകപദവി റദ്ദാക്കിയ നടപടിയുടെ ഭരണഘടന സാധുത ചോദ്യം ചെയ്​തുകൊണ്ടുള്ള പത്തോളം ഹരജികൾ പരമോന്നത കോടതിയുടെ മുന്നിലു​ണ്ടെങ്കിലും അ​തൊന്നും തൽക്കാലം പരിഗണനക്കെടുത്തില്ല. ജനജീവിതത്തെ നിശ്ചലമാക്കി തുടരുന്ന ഇൻറർനെറ്റ്​ വിലക്കാണ്​ ഒരാഴ്​ചക്കകം പരിശോധിക്കണമെന്നും അത്​ തുടരേണ്ടത്​ അനുപേക്ഷ്യമാണെങ്കിൽ കൂടക്കൂ​െട പുനഃപരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരിക്കുന്നത്​. അതുപോ​െല ചില പ്രദേശങ്ങളിൽ നിരന്തരം പ്രഖ്യാപിക്കപ്പെടുന്ന നിരോധനാജ്ഞക്കും നിയന്ത്രണം വേണമെന്നും അധികാര ദുർവിനിയോഗം പാടില്ലെന്നുമാണ്​ വിധിയുടെ താൽപര്യം. പക്ഷേ, എല്ലാ വിലക്കുകളെയും നിയന്ത്രണങ്ങളെയും രാജ്യസുരക്ഷയു​െട പേരിൽ ന്യായീകരിക്കുന്ന മോദി സർക്കാറി​​െൻറ പ്രതികരണം കണ്ടറിയുകതന്നെ വേണം. അതിനുള്ള പഴുതുകൾ വിധിന്യായത്തിൽ ഉണ്ടുതാനും. ആഭ്യന്തരമന്ത്രി അമിത്​ ഷായുടെ മനോഭാവം എല്ലാതരം പൗരസ്വാതന്ത്ര്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും എതിരാണെന്ന്​ ഇതഃപര്യന്തമുള്ള അനുഭവങ്ങൾ സംശയാതീതമായി തെളിയിച്ചിരിക്കെ കോടതിവിധി യഥോചിതം നടപ്പാക്കാനുള്ള സാധ്യത വിരളമാണെന്നേ കരുതാനാവൂ. അയൽരാജ്യത്തുനിന്നുള്ള അതിർത്തി ലംഘനങ്ങളോ തീവ്രവാദി ആക്രമണങ്ങളോ ചൂണ്ടിക്കാട്ടി മനുഷ്യാവകാശനിഷേധം തുടരാനുള്ള സാഹചര്യം ഒരുക്കാനുള്ള നിർദേശം അദ്ദേഹം ഇപ്പോഴേ നൽകിക്കഴിഞ്ഞിരിക്കും. സർക്കാർ നടപടികൾ എന്തായാലും മാധ്യമങ്ങളുടെ പിന്തുണയും സഹകരണവും സുനിശ്ചിതമാണെന്നിരിക്കേ കോടതിവിധി കശ്​മീരിലെ ജനജീവിതത്തെ സാധാരണനിലയിലാക്കാൻ വഴിയൊരുക്കിക്കൊള്ളണമെന്നില്ല. ഭരണഘടനാ തത്ത്വങ്ങളോട്​ ആദരവും പ്രതിബദ്ധതയുമുള്ള സർക്കാറുകളിൽനിന്ന്​ മാത്രമേ കോടതിവിധിയെ മാനിക്കുമെന്ന പ്രതീക്ഷ സ്​ഥാനത്താവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kashmir issuemadhyamam editorialmalayalam EditorialHuman Rights of KashmirisPeople of Kashmir
News Summary - human rights of kashmiris-madhyamam editorial
Next Story