ചികിത്സ നിഷേധിക്കപ്പെട്ട മുരുകൻ ഉയർത്തുന്ന പ്രശ്നങ്ങൾ
text_fieldsബൈക്കുകൾ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ തമിഴ്നാട് തിരുനെൽേവലി സ്വദേശി മുരുകൻ എന്ന യുവാവിനെ ആറു മണിക്കൂറിനകം കൊല്ലത്തെയും തിരുവനന്തപുരത്തെയും ആറ് ആശുപത്രികളിൽ എത്തിച്ചിട്ടും അഡ്മിറ്റ് ചെയ്യപ്പെടുകയോ അടിയന്തര ചികിത്സ ലഭ്യമാക്കുകയോ ചെയ്യാതിരുന്നതിനാൽ ആംബുലൻസിൽതന്നെ ദാരുണമായ അന്ത്യം സംഭവിച്ചത് കഴിഞ്ഞദിവസം സംസ്ഥാന നിയമസഭക്കകത്തും പുറത്തും വൻ പ്രതിഷേധങ്ങൾക്കും വാദകോലാഹലങ്ങൾക്കും വഴിമരുന്നിട്ടു. സർക്കാറിനും ആേരാഗ്യവകുപ്പിനുമെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം സംഭവത്തെ ആയുധമാക്കിയേപ്പാൾ, അത്യന്തം േവദനജനകമായ സംഭവമാണ് നടന്നതെന്ന് പ്രതികരിച്ച പിണറായി വിജയൻ അന്വേഷിക്കാൻ ഹെൽത്ത് സർവിസസ് ഡയറക്ടറോട് നിർദേശിച്ചിട്ടുണ്ടെന്നും ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ സംവിധാനവും ക്രമീകരണവും ഉണ്ടാക്കുമെന്നും ഉറപ്പുനൽകിയിരിക്കുന്നു. അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രികളിലെത്തിക്കുന്നവർ ആരാണെന്നു നോക്കാതെ ഉടനടി അടിയന്തര ചികിത്സ നൽകുകയാണ് വേണ്ടതെന്ന് സുപ്രധാന വിധിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നതാണ്. പരമോന്നത കോടതിയുടെ ഉത്തരവോ മനുഷ്യത്വപരമായ പ്രാഥമിക ബാധ്യതയോ പരിഗണിക്കാതെ വെൻറിലേറ്ററിൽ സ്ഥലമില്ല, ന്യൂറോസർജനില്ല, കൂട്ടിരിക്കാൻ ആളില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞാണത്രെ മെഡിക്കൽ കോളജ് ആശുപത്രികൾപോലും ആ ഹതഭാഗ്യനെ മരണവക്ത്രത്തിലേക്ക് തള്ളിവിടാൻ അവസരമൊരുക്കിയത്. ബന്ധപ്പെട്ട ആശുപത്രികൾക്കെതിരെ കേസെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നതുകൊണ്ട് മുരുകന് ജീവൻ തിരിച്ചുകിട്ടില്ല. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയില്ലെന്നുറപ്പിക്കാൻപോലും പറ്റില്ല. കാരണം, ഒട്ടനവധി സമാനസംഭവങ്ങൾ കഴിഞ്ഞതാണ്. അങ്ങനെയാണ് സുപ്രീംകോടതി ഇടപെടുന്ന സാഹചര്യംപോലും ഉണ്ടായത്. എന്നിെട്ടന്ത്?
പരിക്കേറ്റവരുടെ കൂടെ ബന്ധുക്കളോ ഉത്തരവാദപ്പെട്ട മറ്റുള്ളവരോ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങളിലെ ഒന്നാമത്തെ പ്രശ്നം. അപകടങ്ങൾ ആർക്ക്, എപ്പോൾ, എവിടെ സംഭവിക്കുമെന്ന് ആർക്കും പ്രവചിക്കാനോ മുൻകൂട്ടി കാണാനോ കഴിയില്ല. അതിനാൽ സംഭവസ്ഥലത്ത് എത്തിപ്പെട്ടവർ അഥവാ സുരക്ഷാ പൊലീസ് പരിേക്കറ്റവരെ കിട്ടുന്ന വാഹനത്തിൽ തൊട്ടടുത്ത ആശുപത്രികളിലെത്തിക്കാനാണ് സ്വാഭാവികമായും ശ്രമിക്കുക. ട്രോമാ കെയർ സംവിധാനം ഇനിയും എല്ലാ ജില്ലാ ആശുപത്രികളിലും സുസജ്ജമല്ല, അത് ആരോഗ്യവകുപ്പിെൻറ ഗുരുതരമായ വീഴ്ചതന്നെയാണ്. അതിനിയും എത്രയുംവേഗം എന്തുവിലകൊടുത്തും ഏർപ്പെടുത്താൻതന്നെയാവണം സർക്കാറിെൻറ പ്രാഥമിക ശ്രദ്ധ. അതുകൊണ്ടുമാത്രം എല്ലാ കേസുകളിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല. സ്വകാര്യമെന്നോ പൊതു എന്നോ നോക്കാതെ ഏറ്റവും വിദഗ്ധ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലേക്ക് സമയംകളയാതെ ഇരകളെ എത്തിക്കാനാണ് പിന്നീട് ശ്രദ്ധിക്കേണ്ടതെന്ന് ഒാർമിപ്പിക്കേണ്ടതില്ല. ഇത് പലപ്പോഴും നടക്കാതെ പോവുന്നത് ഭീമമായ ചെലവുകൾ ആരു വഹിക്കും എന്ന ചോദ്യം മൂലമാണ്. ആരും വഹിക്കാനില്ലെങ്കിൽ സന്നദ്ധ സംഘടനകളോ സർക്കാറോ വഹിക്കും, അക്കാര്യത്തിൽ അനാസ്ഥേയാ കാലവിളംബമോ ഉണ്ടാവില്ല എന്നുറപ്പിക്കാൻ ബന്ധപ്പെട്ട ആശുപത്രികൾക്ക് കഴിയണം. നിർഭാഗ്യവശാൽ ഇരയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും, ചികിത്സച്ചെലവുകളുടെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലാത്ത അവസ്ഥ ഉണ്ടായിക്കൂടാ. മൃതദേഹങ്ങൾ സർക്കാർ ആശുപത്രികളിലെത്തിക്കാനും പോസ്റ്റ്മോർട്ടം ചെയ്യാനും വേണ്ടിവന്നാൽ സംസ്കരിക്കാനുമുള്ള സംവിധാനവും സർക്കാർതന്നെ വേണം ഏറ്റെടുക്കാൻ. ഇതൊന്നും നിലവിലില്ല എന്നല്ല. തീർച്ചയായും അനാസ്ഥയും കൃത്യവിലോപവും ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥയുമൊക്കെയാണ് കാര്യങ്ങളെ വഷളാക്കുന്നത്.
ഇതൊക്കെയാണെങ്കിലും അതിവിദഗ്ധ ചികിത്സാസൗകര്യങ്ങൾ സുസജ്ജമാണെന്ന് അവകാശപ്പെടുന്ന വൻകിട ആശുപത്രികൾക്ക് ക്ഷാമമില്ലാത്ത കേരളത്തിൽ അവയുടെ ഉടമസ്ഥർ തങ്ങളുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഒരവശ്യ ഭാഗമായിക്കൂടി വേണം ജീവൻരക്ഷാസേവനങ്ങളെ കാണാൻ എന്നോർമിപ്പിക്കാതെ വയ്യ. രോഗികളും പരിക്കേറ്റവരും സമ്പന്നരെന്നോ അല്ലാത്തവരെന്നോ പരിഗണിക്കാതെ പിടിപ്പത് ഫീസ് വസൂലാക്കുന്ന സ്വകാര്യ ആശുപത്രികൾ അതിലൊരു വിഹിതം മാനുഷിക ചുമതല നിറവേറ്റുന്നതിനും നീക്കിവെക്കെട്ട. നിലവിൽ അത്തരമൊരു അവസ്ഥ ഒട്ടുമില്ല എന്നല്ല പറയുന്നത്. മനുഷ്യസ്നേഹപരമായ കടമകൾ നിറവേറ്റുന്ന ആശുപത്രികൾ തീർച്ചയായും ഉണ്ട്. പേക്ഷ, വിലപ്പെട്ട ജീവൻ രക്ഷിക്കേണ്ട അതീവ സന്ദിഗ്ധഘട്ടങ്ങളിൽ അതിനുള്ള ഉദ്യമത്തിൽനിന്ന് പിന്തിരിയാൻ ന്യായങ്ങൾ കണ്ടെത്തുന്ന പ്രവണത പൊറുപ്പിക്കാവതല്ല. ന്യൂറോസർജനെയോ കൂട്ടിരിപ്പുകാർക്ക് പകരം സന്നദ്ധ സേവകരെേയാ പെെട്ടന്ന് ലഭ്യമാക്കുക ഇൗ ഡിജിറ്റൽ യുഗത്തിൽ അസാധ്യമാണെന്ന് കരുതാൻ വയ്യ. കാര്യമറിയാതെ ദുരന്തങ്ങളുടെ പേരിൽ പ്രകോപിതരായി ആശുപത്രികളുടെയും േഡാക്ടർമാരുടെയും നേരെ കൈയേറ്റത്തിന് മുതിരുന്ന സാമാന്യജനവും വിഷയം സങ്കീർണമാക്കുന്നതിൽ പങ്കുവഹിക്കുന്നുണ്ടെന്ന് സമ്മതിച്ചേ തീരൂ. വസ്തുതകൾ സത്യസന്ധമായി അറിയാനും സഹനവും സംയമനവും പാലിക്കാനുമുള്ള ബോധവും ശീലവും രോഗികളെയും പരിക്കേറ്റവരെയുംഅനുഗമിക്കുന്നവരിൽ വളർത്തിയെടുക്കേണ്ടിയിരിക്കുന്നു. അതിലും പ്രധാനമാണ് പൊലീസിെൻറ പെരുമാറ്റം. ആരെങ്കിലും ജീവകാരുണ്യപരമായി അടിയന്തരഘട്ടങ്ങളിൽ പ്രവർത്തിച്ചാൽ അവരെ ശല്യംചെയ്യാനും കുരുക്കാനും നിയമപാലകർ ഉദ്യുക്തരാവുന്ന ദുരനുഭവങ്ങൾ ഇല്ലാതായേ പറ്റൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
