Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ്രതീക്ഷ പകരുന്ന...

പ്രതീക്ഷ പകരുന്ന കൂടിയിരിപ്പുകൾ

text_fields
bookmark_border
പ്രതീക്ഷ പകരുന്ന കൂടിയിരിപ്പുകൾ
cancel



ഒരു രാഷ്​ട്രം എന്ന നിലയിൽ ഇന്ത്യയും ഇവിടത്തെ ജനതയും കാലമിത്രയും അഭിമാനപൂർവം കാത്തുസൂക്ഷിച്ച മൂല്യങ്ങളെ വൈരാഗ്യബുദ്ധിയോടെ ഞെരിച്ചുടക്കുന്ന​ കേന്ദ്രഭരണകൂടത്തിനെതിരെ യോജിച്ചു മുന്നേറുന്നതു​ സംബന്ധിച്ച്​ രാജ്യത്തെ പ്രതിപക്ഷ രാഷ്​ട്രീയ നേതാക്കൾ ആലോചന തുടങ്ങിയിരിക്കുന്നു​.

ഏഴു വർഷമായി രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും അനുചരവൃന്ദവും ജനങ്ങളോട്​ തരിമ്പ്​ പ്രതിപത്തി പുലർത്തുന്നി​ല്ലെന്നു മാത്രമല്ല, ഭരണഘടന​ക്കോ പാർലമെൻറിനോ ഫെഡറലിസത്തിനോ തെല്ലുപോലും വിലകൽപിക്കുന്നുമില്ല. ഇക്കാര്യം വിവിധ പൗരാവകാശ കൂട്ടായ്​മകളും ആക്​ടിവിസ്​റ്റുകളും ന്യൂനപക്ഷ സംഘടന പ്രവർത്തകരും ഏറെ കാലമായി വിളിച്ചുപറയുന്നുണ്ട്​. പ്ര​തി​പ​ക്ഷ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ വെ​വ്വേ​റെ പ്ര​തി​ക​രി​ക്കാ​നും പ്ര​തി​ഷേ​ധി​ക്കാ​നും ചി​ല ഘ​ട്ട​ങ്ങ​ളി​ൽ മു​ന്നോ​ട്ടു വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും രാജ്യത്തെ ദുർബലമാക്കുന്ന ഭരണകൂടത്തിനെതിരെ യോജിച്ച ചെറുത്തുനിൽപ്​​ ആവശ്യമാണെന്ന ചിന്തയിലേക്ക്​ അവർ എത്തിയിരുന്നില്ല. ഒന്നാം മോദി സർക്കാറിനെതിരെ ഒരേ വേദിയിൽ ഒരുമിച്ച്​ കൈയുയർത്തി സമരപ്രഖ്യാപനം നടത്തിയ കക്ഷിനേതാക്കൾ നേരമിരുട്ടി വെളുക്കും മു​േമ്പ പരസ്​പരം തള്ളിപ്പറഞ്ഞ്​ പല വഴിക്ക്​ പിരിഞ്ഞുപോയതാണ്​ കൂ​ടു​ത​ൽ ശ​ക്​​തി​യോ​ടെ​യും അ​തി​ലേ​റെ ധാ​ർ​ഷ്​​ട്യ​ത്തോ​ടെ​യും അ​ധി​കാ​ര​ത്തി​െ​ൻ​റ ര​ണ്ടാ​മൂ​ഴം കൈ​യി​ലൊ​തു​ക്കാ​ൻ സം​ഘ്​​പ​രി​വാ​ർ നിയന്ത്രിത സർക്കാറിന്​ തുണയായത്​.

ആദ്യ സർക്കാറി​െൻറ ഭയാനക ചെയ്​തികളെപ്പോലും നിസ്സാരമാക്കുംവിധത്തിലെ അതിക്രമങ്ങൾക്കാണ്​ തുടർന്നുള്ള നാളുകളിൽ ന്യൂനപക്ഷങ്ങളും സംസ്​ഥാനങ്ങളും ഭരണഘടന സ്​ഥാപനങ്ങളും മാധ്യമങ്ങളും മുതൽ എതിരഭിപ്രായം സൂക്ഷിക്കുന്ന ഓരാരുത്തരും ഇരയായതും സാക്ഷ്യംവഹിച്ചതും. കശ്​മീരി​െൻറ അവകാശങ്ങൾ കശാപ്പ്​ ചെയ്​തതും മതത്തി​െൻറ പേരിൽ പൗരജനങ്ങളെ വേർതിരിക്കാനൊരു​െമ്പട്ടതും വർഗീയ-വംശീയ അതിക്രമങ്ങൾക്ക്​ കളമൊരുക്കിക്കൊടുത്തതും രാജ്യത്തി​െൻറ വി​ശപ്പാറ്റുന്ന കർഷക സമൂഹത്തെ പിഴുതെറിഞ്ഞ്​ ചങ്ങാത്ത മുതലാളിമാർക്ക്​ നിലമൊരുക്കാൻ തുടങ്ങിയതുമെല്ലാം രണ്ടാമൂഴത്തി​െൻറ ഹുങ്കിലാണ്​.

മഹാമാരിയിൽ രാജ്യം ഊർധ്വംവലിക്കു​േമ്പാഴും ചമഞ്ഞൊരുങ്ങി നടന്ന്​ സംസ്​ഥാനങ്ങളിലെ ഭരണം അട്ടിമറിക്കാനും പിടിച്ചെടുക്കാനുമായിരുന്നല്ലോ ഭരണകൂടത്തി​ലെ പ്രമുഖരുടെ ​ശ്രദ്ധ. രാജ്യത്തെ പൊതുപ്രവർത്തകരുടെയും ഉത്തരവാദിത്തമുള്ള സ്​ഥാനങ്ങളലങ്കരിക്കുന്നവരുടെയും ജീവിതത്തിലേക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്കും വി​ദേ​ശ​രാ​ജ്യ​ത്തെ സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ചാ​ര​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ അ​വ​ർ ഒ​ളി​ഞ്ഞു​നോ​ക്കി രസിക്കവെ സാധാരണക്കാരായ മനുഷ്യർ പട്ടിണിയും രോഗവും മൂലം പിടഞ്ഞുമരിക്കുകയായിരുന്നു-ഒരു ഉപകരണത്തി​െൻറയും സോഫ്​റ്റ്​വെയറി​െൻറയും സഹായമില്ലാതെ, നഗ്​നനേത്രങ്ങളും തുറന്ന ഹൃദയവുംകൊണ്ട്​ മനസ്സിലാക്കാവുന്ന ആ യാഥാർഥ്യങ്ങളിലേക്കുമാത്രം സർക്കാറി​െൻറ കണ്ണെത്തുന്നില്ല. സർക്കാർ വരുത്തിവെക്കുന്ന പാളിച്ചകളും അനർഥങ്ങളും നിയമനിർമാണ സഭകളിൽ ചർച്ചചെയ്യാൻപോലും അനുവദിക്കില്ലെന്ന മട്ടിലേക്ക്​ മാറിയിരിക്കുന്നു ഭരണക്കാരുടെ മേൽ​ക്കോയ്​​മാ ഭാവം.

2024ൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിലും അവർ ആധിപത്യം തുടർന്നാൽ അതിമാരകമായ പരിക്കുകളി​േ​ലക്ക്​ അത്​ രാജ്യത്തെ കൊണ്ടെത്തിക്കുമെന്ന തിരിച്ചറിവിലാണ്​ യോജിച്ചുള്ള ചെറുത്തുനിൽപ്പിന്​ പ്രതിപക്ഷ നേതാക്കൾ ഒരുക്കങ്ങൾ ശ്രമമാരംഭിച്ചിരിക്കുന്നത്​. ഒരു മാസത്തിനിടെ ഇത്തരം മൂന്ന്​ സുപ്രധാന ചർച്ചകളാണ്​ രാജ്യതലസ്​ഥാനത്ത്​ നടന്നത്​.

രാഷ്​ട്രീയ മഞ്ച്​ കൂട്ടായ്​മയുടെ ബാനറിൽ എൻ.സി.പി അധ്യക്ഷൻ ശരദ്​പവാറി​െൻറ നേതൃത്വത്തിൽ കഴിഞ്ഞ മാസം പ്രതിപക്ഷ നേതാക്കൾ ഒരുമിച്ചിരുന്നിരുന്നു. കോൺഗ്രസ്​ നേതാവ്​ കപിൽ സിബൽ വിളിച്ചുചേർത്ത അത്താഴവിരുന്നായിരുന്നു രണ്ടാമത്തേത്​. മുൻ പ്രധാനമ​ന്ത്രി രാജീവ്​ ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ കോൺഗ്രസ്​ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വെ​ർ​ച്വ​ൽ യോ​ഗ​മാ​ണ്​ മൂ​ന്നാ​മ​ത്തേ​ത്. നിലവിലെ ഭരണകൂടം രാജ്യത്തിന്​ എത്രമാത്രം ആപത്​കരമാണെന്ന്​ വിവിധ പാർട്ടി നേതാക്കൾക്ക്​ സംശയലേശ​െമന്യേ ബോധ്യപ്പെട്ടുകഴിഞ്ഞു എന്നാണ്​ തുടരെ നടക്കുന്ന ഐക്യശ്രമങ്ങൾ നൽകുന്ന സൂചന.

നാലു മുഖ്യമന്ത്രിമാർ ഉൾപ്പെടെ 19 പാർട്ടികളുടെ മുൻനിര നേതാക്കളാണ്​ വർഗീയതക്കെതിരായ യോജിച്ച മുന്നേറ്റത്തിന്​ നിരുപാധിക പിന്തുണ അറിയിച്ചത്​. പലതരം ആശയങ്ങൾ നിലനിർത്തു​േമ്പാഴും മതേതരത്വത്തെ ഉയർത്തിപ്പിടിച്ച്​ ബി.ജെ.പിയെ തുരത്തുവാൻ ഒരുമിച്ച്​ പൊരുതുന്നതി​െൻറ ആവശ്യകത അവർ മനസ്സിലാക്കിയിരിക്കുന്നു. അടുത്ത വർഷം ​നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന, അതിവേഗം വർഗീയ അജണ്ടകളിൽ ആണ്ടുപോകുന്ന ഉത്തർപ്രദേശിലെ പ്രധാന ​പ്രതിപക്ഷ പാർട്ടികളായ സമാജ്​വാദി പാർട്ടി, ബഹുജൻ സമാജ്​ പാർട്ടി എന്നിവയെ ഈ ഐക്യവേദികളിൽ എത്തിക്കാനായില്ല. അത്​ പോരായ്​മ തന്നെയാണ്​. എന്നിരിക്കിലും അഭിപ്രായ വ്യത്യാസങ്ങളും പാർട്ടി താൽപര്യങ്ങളും മാറ്റിവെച്ച്​ രാജ്യതാൽപര്യത്തിനായി ഒരുമിച്ച്​ പൊരുതണമെന്ന്​ രാജ്യത്ത്​ പ്രവർത്തിച്ചുപോരുന്ന, ബഹുജനങ്ങൾക്കിടയിൽ പിന്തുണയും പിൻബലവുമുള്ള 19 പാർട്ടികളുടെ നേതാക്കൾ ഒരേ സ്വരത്തിൽ പറയു​ക വഴി ജനങ്ങൾക്ക്​ പകർന്നുകിട്ടിയ പ്രതീക്ഷ ചെറുതല്ല. വിരുന്നുകളിലും പ്രമേയങ്ങളിലുമൊതുക്കാതെ ഐക്യം പ്രയോഗതലത്തിൽ കൊണ്ടുവരുവാൻ ഇനി ഒട്ടുംതന്നെ അമാന്തിച്ചു കൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharad pawarmeetingOpposition PartycongressBJP
News Summary - Hopeful meetings
Next Story