Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഹർത്താൽ എന്ന...

ഹർത്താൽ എന്ന അരാഷ്​ട്രീയം

text_fields
bookmark_border
editorial
cancel

ഒരു സമരരീതിയെന്ന നിലക്ക്​ ഹർത്താലി​​െൻറ പരിഹാസ്യത എല്ലാവരെയും ബോധ്യപ്പെടുത്തിയതി​​െൻറ ​ക്രെഡിറ്റ്​ ഭാരത ീയ ജനതാപാർട്ടിക്ക്​ വകവെച്ചു കൊടുത്തേ പറ്റൂ. വെള്ളിയാഴ്​ചത്തെ ഹർത്താലിനുവേണ്ടി തട്ടിക്കൂട്ടിയ കാരണം ഒരിക് കൽകൂടി ഒരു വസ്​തുത വ്യക്​തമാക്കുന്നു. എത്ര ബാലിശമായും നിരുത്തരവാദപരമായുമാണ്​ ബി.ജെ.പി ഇത്തരം കാര്യങ്ങളിൽ പ്ര വർത്തിക്കുന്നതെന്ന്​. പാർട്ടിയുടെ സാന്നിധ്യം സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനോ, പാർട്ടിക്കു പുറത്തും അതിനകത്തും നേതൃത്വത്തി​​െൻറ പ്രവർത്തനക്ഷമത തെളിയിക്കുന്നതിനോ വേണ്ടി വീണുകിട്ടുന്ന ഏത്​ അവസരവും ഹർത്താലാക്കി പരിവർത്തിപ്പിക്കുന്ന ഇൗ സാമർഥ്യത്തെ അഭിനന്ദിക്കാതെ വയ്യ. വേണുഗോപാലൻ നായർ എന്നയാൾ വ്യാഴാഴ്​ച പുലർച്ചെ ഒന്നര മണിക്ക്​ സ്വന്തം ദേഹത്ത്​ മണ്ണെണ്ണയൊഴിച്ച്​ തീക്കൊളുത്തുന്നു. ബി.ജെ.പി നേതാവ്​ സി.കെ. പത്മനാഭൻ ഇരിക്കുന്ന സമരപ്പന്തലിലേക്ക്​ ഒാടിക്കയറാൻ ശ്രമിക്കുന്നു. അവിടെയുള്ളവർ തീ കെടുത്തുന്നു; ​പൊലീസ്​ അയാളെ ആശുപത്രിയിലെത്തിക്കുന്നു; വൈകീ​േട്ടാടെ അയാൾ മരണപ്പെടുന്നു. പിന്നെ കാര്യങ്ങൾ നടക്കുന്നത്​ പെ​െട്ടന്നാണ്​. ആൾ ആരെ​േന്നാ ഉദ്ദേശ്യം എന്തെന്നോ തീർച്ചപ്പെടുംമുമ്പ്​ അയ്യപ്പനെ വിളിച്ചാണ്​ അയാൾ ഒാടിവന്നതെന്ന ഒറ്റക്കാര്യത്തിന്മേൽ പിടിച്ച്, ബി.ജെ.പി ഹർത്താൽ പ്രഖ്യാപിക്കുന്നു. വേണുഗോപാലൻ നായർ ബി.ജെ.പിക്കാരനാണെന്ന്​ ആദ്യം അവകാശപ്പെ​െട്ടങ്കിലും അല്ലെന്ന്​ പിന്നീട്​ വ്യക്​തമായി. സർക്കാറി​​െൻറ ശബരിമല നിലപാടിൽ മനംനൊന്താണ്​ വേണുഗോപാലൻ നായരുടെ ആത്മാഹുതി എന്ന്​ പാർട്ടി തീരുമാനിക്കുകയായിരുന്നു. അതാണ്​ ഹർത്താൽ ആഹ്വാനത്തി​​െൻറ അടിസ്​ഥാനം. എന്നാൽ, ആത്മഹത്യ ചെയ്​തയാളുടെ മരണമൊഴി പിന്നീടാണ്​ പുറത്തുവരുന്നത്​. ഡോക്​ടറും മജിസ്​ട്രേറ്റും രേഖപ്പെടുത്തിയ മൊഴിയിൽ ശബരിമലയെപ്പറ്റിയോ അയ്യപ്പ ക്ഷേത്രത്തെപ്പറ്റിയോ ഒന്നും പരാമർശമില്ല. ജീവിതം മടുത്തെന്നാണത്രെ ആത്മഹത്യക്ക്​ കാരണം പറഞ്ഞത്​. വ്യക്​തിപരമായ കാരണങ്ങളാലാണ്​ ആത്മഹത്യയെന്ന്​ പൊലീസ്​ അനുമാനിക്കുന്നു. മരിച്ചയാളുടെ സഹോദരന്മാരും അത്​ ശരിവെക്കുന്നു. ഇതൊക്കെയായിട്ടും പരേതനെ തിടുക്കത്തിൽ ‘ബലിദാനി’യാക്കി ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പി തിരുത്തിയില്ല. അതിന്​ സംസ്​ഥാനത്തെ ജനങ്ങൾ കൊടുക്കേണ്ടിവന്ന വില വലുതാണ്​.

ബി.ജെ.പി ഇത്​ ആദ്യമായിട്ടല്ല കപടഹർത്താൽ നടത്തുന്നത്​. ശബരിമല സംഘർഷസമയത്ത്, അയ്യപ്പഭക്​തനായ ശിവദാസ​​െൻറ മൃതദേഹം നവംബർ ആദ്യം വനത്തിൽ കണ്ടെത്തിയപ്പോഴും ആ പാർട്ടി എടുത്തുചാടി പത്തനംതിട്ട ജില്ലയിൽ അങ്ങ്​ ഹർത്താൽ വിളിച്ചു. ഒക്​ടോബർ 16, 17 തീയതികളിലുണ്ടായ പൊലീസ്​ നടപടിയിൽ പരിക്കേറ്റാണ്​ ശിവദാസൻ മരിച്ചത്​ എന്നായിരുന്നു അവകാശവാദം. എന്നാൽ, ശിവദാസൻ ശബരിമലയിൽനിന്ന്​ മടങ്ങിയെന്നും 19ന്​ വീട്ടിലേക്ക്​ ഫോൺ ചെയ്​തെന്നും പിന്നീടാണ്​ കാണാതായതെന്നും മകൻ വ്യക്​തമാക്കി. ജില്ലക്കാർക്ക്​ ഒരു കപടഹർത്താൽ പാർട്ടിവക ദാനമായത്​ മിച്ചം. വൃശ്ചികം ഒന്നിന്​ മണ്ഡല തീർഥാടനം തുടങ്ങിയ ദിവസം ബി.ജെ.പി സംസ്​ഥാന ഹർത്താൽ പ്രഖ്യാപിച്ചത്​ അർധരാത്രിയായിരുന്നു. അന്ന്​ തീർഥാടകരടക്കം ജനങ്ങൾ പ്രയാസപ്പെട്ടത്​ കുറച്ചൊന്നുമല്ല. നേതാക്കൾ ശബരിമലയിൽ പ്രക്ഷോഭത്തിന്​ പോയപ്പോൾ അറസ്​റ്റ്​ ചെയ്​തതി​​െൻറ പേരിൽ വ്യാപകമായ വഴിതടയലും പാർട്ടി നടത്തി. ഇപ്പോൾ കുടുംബപ്രശ്​നത്തിലോ വ്യക്​തിപരമായ കാരണങ്ങളാലോ ഒരാൾ ആത്മഹത്യ ചെയ്​തതും സംസ്​ഥാന ഹർത്താലിന്​ ഹേതുവാക്കി ബി.ജെ.പി കപട ഹർത്താലെന്ന പുതിയൊരു ശൈലി സ്​ഥാപിച്ചെടുത്തിരിക്കുന്നു. മുമ്പ്​ ‘വാട്ട്​സ് ​ആപ്​​ ഹർത്താൽ’ എന്ന വ്യാജ ഹർത്താലിന്​ ആഹ്വാനം ചെയ്​തതിന്​ പിടിക്കപ്പെട്ടയാൾക്കും സംഘ്​പരിവാർ സംഘടനകളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയതാണ്​.

ഹർത്താലിനെ പരിഹാസ്യമാക്കുക മാത്രമല്ല ഇക്കുറി ബി.ജെ.പി ചെയ്​തത്​. വ്യാപാരസ്​ഥാപനങ്ങളും ഗതാഗതവും മുടക്കാൻ ആഹ്വാനം ചെയ്​തവർതന്നെ ഒരു സിനിമക്ക്​ തടസ്സമില്ലെന്ന ഇളവുകൂടി പ്രഖ്യാപിച്ചു. കച്ചവടം മുടക്കാം. അത്യാവശ്യമായ യാത്രകളും ചടങ്ങുകളും ചികിത്സയുമൊ​െക്ക നിർബന്ധപൂർവം തടയാം. പരീക്ഷകൾ മാറ്റിവെപ്പിക്കാം. സർക്കാർ ഒാഫിസുകളടക്കം സേവനരംഗം സ്​തംഭിപ്പിക്കാം. ദിവസക്കൂലിക്കാരുടെ വരുമാനം മുടക്കാം. ഇതര സംസ്​ഥാന തൊഴിലാളികളെ കഷ്​ടപ്പെടുത്താം. എന്നാൽ, സിനിമപ്രേമികളുടെ ആവേശത്തെ പിടിച്ചുനിർത്താനാവില്ല. ഇത്​ വെറുമൊരു കൗതുകമായല്ല കാണേണ്ടത്​. ഇക്കാലത്ത്​ ഹർത്താൽ നടത്തുന്ന പലരുടെയും മുൻഗണനകളുടെ ഒരു മാതൃകകൂടി ഇതിലുണ്ട്​. ബന്ദ്​ കോടതി നിേരാധിച്ചപ്പോൾ അതി​​െൻറ പേരു മാറ്റിയതാണ്​ ഹർത്താൽ. ഇതുണ്ടാക്കുന്ന സാമ്പത്തിക നഷ്​ടം രാഷ്​​ട്രീയസ്വാ​തന്ത്ര്യത്തിന​ുവേണ്ടി മറക്കാമെന്നുവെച്ചാലും മനുഷ്യാവകാശങ്ങൾക്കും സഞ്ചാര സ്വാതന്ത്ര്യത്തിനും പൊതു മുതലിനും ഇതുവരുത്തുന്ന ക്ഷതം അവഗണിക്കാനാവില്ല. ഹർത്താൽ ബി.ജെ.പിയുടെ കൈയിൽ പരിഹാസ്യമാകുന്നുവെങ്കിൽ, മറ്റു പാർട്ടികളുടെ ഹർത്താലുകൾ അക്രമത്തിനും അവകാശലംഘനങ്ങൾക്കും നിമിത്തമാകുന്നുണ്ടെന്നത്​ കാണാതിരുന്നുകൂടാ. ഏറ്റവും എളുപ്പത്തിൽ എന്നാൽ, ഏറ്റവും ആഘാതമുണ്ടാക്കുന്ന തരത്തിൽ സമൂഹത്തിൽ സാന്നിധ്യമുറപ്പിക്കാൻ ആർക്കും കഴിയുന്ന സൂത്രമായിരിക്കുന്നു ഹർത്താൽ. സംഘാടകർക്ക്​ ഒന്നും നഷ്​ടപ്പെടാനില്ലാത്ത സമരരൂപം. ഇതിനെ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന രാഷ്​ട്രീയ പാർട്ടികളും സംഘടനകളും അതുവഴി സ്വന്തം പൊള്ളത്തരം ബോധ്യപ്പെടുത്തുന്നു. ഹർത്താലി​െന ഏക രാഷ്​ട്രീയ പ്രവർത്തനമാക്കുന്നവർക്ക്​ രാഷ്​ട്രീയവുമില്ല, പ്രവർത്തനവുമില്ല എന്ന്​ സമൂഹം മനസ്സിലാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalmadhyamam editorialarticlemalayalam newsBJP
News Summary - Harthal - Article
Next Story