Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേ​ര​ള​ത്തി​നു​ള്ള...

കേ​ര​ള​ത്തി​നു​ള്ള മു​ന്ന​റി​യി​പ്പാ​ണ് മൂ​ന്ന് അ​ഗ്​നി​ബാ​ധ​ക​ളും

text_fields
bookmark_border
കേ​ര​ള​ത്തി​നു​ള്ള മു​ന്ന​റി​യി​പ്പാ​ണ് മൂ​ന്ന് അ​ഗ്​നി​ബാ​ധ​ക​ളും
cancel

വ്യ​ത്യ​സ്ത​മാ​യ മൂ​ന്നു പ്ര​ദേ​ശ​ത്തെ അഗ്​നിതാ​ണ്ഡ​വ​ത്തി​ൽ കേ​ര​ള​ത്തി​ലെ കാ​ടും നാ​ടും ഒ​രുപോ​ലെ ന​ടു ​ങ്ങി​യി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു ദി​ന​ങ്ങ​ളി​ലാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​ഭ​വി​ച്ച തീപി​ടി​ത്ത​ ങ്ങ​ൾ അ​ടി​യ​ന്തര​മാ​യ പ​രി​ഹാ​രന​ട​പ​ടി​ക​ളും ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. വ​യ ​നാ​ട് വ​ന്യ​ജീ​വി മേ​ഖ​ല​ക​ളി​ലും ബ​ന്ദി​പ്പൂ​ർ വ​ന്യ​ജീ​വി മേ​ഖ​ല​ക​ളി​ലും പ​ട​രു​ന്ന കാ​ട്ടു​തീ വ​ന്യ​ ജീ​വി​കളെ​യും കാ​ടിെ​ൻ​റ ജൈ​വാ​വ​സ്ഥ​യെ​യും സാ​ര​മാ​യി​ത​ന്നെ പ​രി​ക്കേ​ൽപി​ച്ചി​രി​ക്കു​ക​യാ​ണ്. വ​യ​നാ ​ട്ടി​ലെ വ​ട​ക്ക​നാ​ട് മേ​ഖ​ല​യി​ൽ മാ​ത്രം 25ല​ധി​കം ഹെ​ക്ട​റോ​ളം വ​ന​പ്ര​ദേ​ശ​മാ​ണ് ക​ത്തി​യ​മ​ർ​ന്ന​ത്. കൊ​ച്ചി ബ്ര​ഹ്​മ​പു​രം പ്ലാ​ൻ​റി​ലെ​യും എ​ട​വ​ണ്ണ പെ​യിൻറ്​ ഫാ​ക്ട​റി​യി​ലെ​യും തീ​പി​ടി​ത്ത​ങ്ങ​ൾ പ​രി​സ​രപ്ര​ദേ​ശ​ത്തെ ജ​ന​ജീ​വി​ത​ം ദു​സ്സ​ഹ​മാക്കുകയും നൂ​റുക​ണ​ക്കി​ന് ജ​ന​ങ്ങ​ൾ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്​ടി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ബ്ര​ഹ്​മപു​ര​ത്തെ തീ ​കെ​ടു​ത്താ​ൻ മൂ​ന്നു ദി​വ​സ​മെ​ടു​ത്തു എ​ന്ന​തും കൊ​ച്ചി ന​ഗ​രം മു​ഴു​വ​ൻ വി​ഷപ്പു​ക​യി​ൽ അ​സ്വ​സ്ഥ​മാ​യി എ​ന്ന​തും അ​ഗ്​നി​ബാ​ധ​യു​ടെ തീ​വ്ര​ത എ​ത്ര​മാ​ത്രം ബീ​ഭ​ത്സ​മാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു.

വ​യ​നാ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ പ​ർവ​ത​മാ​യ ബാ​ണാ​സു​ര​മ​ല​യി​ലെ കാ​ട്ടു​തീ​യു​ടെ കാ​ര​ണം മ​ന​പ്പൂ​ർവം തീ​യി​ട്ടു കാ​ടു​ണ​ക്കി ഭൂ​മി ​ൈകയേ​റാ​നു​ള്ള കു​ത്സി​ത​താ​ൽ​പ​ര്യ​മാ​െ​ണ​ന്ന് വ​നം​വ​കു​പ്പി​ന് സം​ശ​യ​മു​ണ്ട്. പ്ര​തി​ക​ളെ തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന് അ​വ​ർ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രി​ക്കു​ന്നു. ബ്രഹ്​​മ​പു​ര​ത്തെ തീ ​ആ​സൂ​ത്രി​ത​മാ​െ​ണ​ന്ന് ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​ത് കൊ​ച്ചി മേ​യ​ർ സൗ​മി​നി ജെ​യി​ൻ അ​ട​ക്കം നി​ര​വ​ധി പേ​രാ​ണ്. ഒ​ന്നി​ല​ധി​കം സ്ഥ​ല​ങ്ങ​ളി​ൽ ഒ​രേ സ​മ​യം തീ ​പ​ട​ർ​ന്ന​ത് അ​ട്ടി​മ​റിസം​ശ​യ​ത്തെ ബ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. റ​വ​ന്യൂ മ​ന്ത്രി​യു​ടെ നി​ർദേ​ശ​പ്ര​കാ​രം റേ​ഞ്ച് ഐ​.ജി വി​ജ​യ് സാ​ഖ​റെ​യോ​ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ത​ദ്ദേ​ശ സ്വ​യംഭ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ടി.​കെ. ജോ​സ്. പെ​ട്രോ​ളി​യം കെ​മി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ അ​സം​സ്കൃ​ത പ​ദാ​ർ​ഥ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ട​വ​ണ്ണ പെ​യിൻറ്​ ഫാ​ക്ട​റി​യി​ൽ അഗ്​നിസം​ര​ക്ഷ​ണ​ത്തി​നു​ള്ള പ്രാ​ഥ​മി​ക മു​ൻ​ക​രു​ത​ലു​ക​ൾപോ​ലും പാ​ലി​ച്ചി​രു​ന്നി​ല്ല​ത്രെ. മ​തി​യാ​യ സു​ര​ക്ഷാസം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ൽ വ​രു​ത്തി​യ വീ​ഴ്ച​യു​ടെ വി​ല​യാ​ണ് എ​ട​വ​ണ്ണ​യി​ൽ ഒ​ടു​ക്കേ​ണ്ടി​വ​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റി​യ ഈ ​മൂ​ന്ന് അ​ഗ്​നിബാ​ധ​ക​ളും മ​നു​ഷ്യനി​ർ​മി​ത​മാ​​െണ​ന്ന​താ​ണ് ദു​ഃഖ​ക​ര​മാ​യ വ​സ്തു​ത. അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്ന് ഒ​രു പാ​ഠ​വും പ​ഠി​ക്കു​ന്നി​ല്ലെ​ന്നും പ്ര​കൃ​തി​യെ​യും മ​നു​ഷ്യ​ജീ​വ​നെ​യും വി​ല​മ​തി​ക്കാ​നോ പ​രി​ഗ​ണി​ക്കാ​നോ നാം ​ത​യാ​റ​ല്ലാ​യെ​ന്നും വി​ളി​ച്ച​റി​യി​ക്കു​ന്നു മൂ​ന്ന് അ​പ​ക​ട​ങ്ങ​ളും. കും​ഭ​മാ​സ​ത്തി​ൽത​ന്നെ ക​ടു​ത്ത ചൂ​ട് കേ​ര​ള​ത്തി​ൽ അ​നു​ഭ​വി​ക്കാ​ൻ തു​ട​ങ്ങി​യ​ത് ഈ​ശ്വ​രകോ​പ​മ​ല്ല, മ​നു​ഷ്യ​ക​ര​ങ്ങ​ളു​ടെ ശി​ക്ഷി​ത​വ്യ പ്ര​വൃത്തിമൂ​ല​മാ​ണ്. അ​ന്ത​രീ​ക്ഷ താ​പവ്യ​തി​യാ​ന​ത്തിെ​ൻ​റ പ്ര​ധാ​ന പ്ര​തി​ക​ൾ 40 ശ​ത​മാ​ന​ത്തി​ല​ധി​കം അ​ന്ത​രീ​ക്ഷ മാ​ലി​ന്യ​ങ്ങ​ൾ​ക്കും നി​മി​ത്ത​മാ​യ വ്യ​വ​സാ​യമാ​ലി​ന്യ​ങ്ങ​ളും കാ​ട്ടു​തീയു​മാ​ണ്. വ​ർ​ധിച്ചു​വ​രു​ന്ന കാ​ട്ടു​തീ പ്ര​തി​ഭാ​സം കാ​ടു​ക​ളി​ലെ സ്വാ​ഭാ​വി​ക ജ​ല​സ്രോ​ത​സ്സു​ക​ളെ ഇ​ല്ലാ​താ​ക്കു​ക​യും വേ​ന​ൽക്കാ​ല​ത്ത് കേ​ര​ള​ത്തി​ലെ പു​ഴ​ക​ളു​ടെ ശോ​ഷ​ണ​ത്തി​ന് ഇ​ട​വ​രു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ്. പു​റ​മെ, വ​ർ​ഷ​കാ​ല​ത്ത് മ​ഴവെ​ള്ള​ത്തെ ത​ട​ഞ്ഞുനി​ർ​ത്താ​നാ​കാ​തെ ഉ​രു​ൾ​പൊ​ട്ട​ലിെ​ൻ​റ സാ​ധ്യ​ത വ​ർ​ധിപ്പി​ക്കു​ക​യും ചെ​യ്യു​ന്നു. കാ​ടു​​ൈക​യേ​റി വ​രു​മാ​ന​മു​ണ്ടാ​ക്കാ​നു​ള്ള ദു​ര കാ​ട്ടി​ലെ വ​ന്യ​ജീ​വി​ക​ളെ​യും നാ​ട്ടി​ലെ​ മ​നു​ഷ്യ​രെയും ഒ​രു​പോ​ലെ ഹ​താ​ശ​രും പ​ര​വ​ശ​രു​മാ​ക്കു​ന്നു​വെ​ന്ന് മ​ല​യാ​ളി​യെ പ​ഠി​പ്പി​ക്കാ​ൻ ഇ​നി​യേ​ത് മ​ഹാപ്ര​ള​യ​ത്തി​നാ​ണ് സാ​ധ്യ​മാ​വു​ക.

കാ​ടി​നോ​ടു മാ​ത്ര​മ​ല്ല, ജ​ന​നി​ബി​ഡ​മാ​യ ന​ഗ​രസു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ലും കു​റ്റ​ക​ര​മാ​യ അ​ല​സ സ​മീ​പ​നംത​ന്നെ​യാ​ണ് ന​മു​ക്ക്. പു​തു വി​ക​സ​ന​ത്തിെ​ൻ​റ അ​ഭി​മാ​ന​സ്തം​ഭ​ങ്ങ​ളെ​ന്ന് ഘോ​ഷി​ക്കു​ന്ന ഇ​ൻ​ഫോ പാ​ർ​ക്കി​നും സ്മാ​ർ​ട്ട്​ സി​റ്റി​ക്കും ഏ​റെ അ​ടു​ത്താ​ണ് 100 ഏ​ക്ക​ർ വി​സ്തൃ​തി​യിലും മൂ​ന്നു മീ​റ്റ​ർ ഉ​യ​ര​ത്തി​ലും പ്ലാ​സ്​റ്റിക് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ ബ്ര​ഹ്​മ​പു​രം പ്ലാ​ൻ​റ്. അ​തീ​വ സു​ര​ക്ഷാമേ​ഖ​ല​യാ​യ ബ്ര​ഹ്​മപു​രം താ​പവൈ​ദ്യു​തി നി​ല​യ​വും ഫാ​ക്ടും സ്ഥി​തിചെ​യ്യു​ന്ന​തും അ​വി​​െട​ത്ത​ന്നെ. ഇ​ത്ര​യും പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​മാ​യി​ട്ടും ര​ണ്ടു മാ​സ​ത്തി​നി​ട​യി​ൽ അ​ഞ്ചു​ ത​വ​ണ​യാ​ണ് അ​വി​ടെ തീ​പി​ടിത്ത​മു​ണ്ടാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​നു​ണ്ടാ​യ അ​ഗ്​നിബാ​ധ നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാസേ​ന​ക്ക് ഒ​രു ദി​വ​സ​ത്തി​ല​ധി​കം വേ​ണ്ടി​വ​ന്നു. ഈ ​അ​പ​ക​ട​ങ്ങ​ൾ​ക്കുമു​േമ്പ, ദേ​ശീ​യ ഹ​രി​ത ​ൈട്ര​ബ്യൂ​ണ​ൽ പ​രി​ശോ​ധ​ന ന​ട​ത്തി അ​ടി​യ​ന്ത​ര പ​രി​ഹാ​രനി​ർദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​രു​ന്നു. പ​​േക്ഷ, കോ​ർപ​റേ​ഷ​ന് അ​വ​യെ ഗൗ​രവ​ത്തി​ൽ ഉ​ൾക്കൊ​ള്ളാ​നും പ​രി​ഹ​രി​ക്കാ​നും ‘കൃ​ത്യാ​ന്ത​ര ബാ​ഹു​ല്യം’ നി​മി​ത്തം ക​ഴി​യാ​തെപോ​യി. അ​തി​ൽനി​ന്ന് ര​ക്ഷ​തേ​ടാ​നു​ള്ള രാ​ഷ്​ട്രീയമി​ടു​ക്കാ​ണ് ബ്രഹ്​മ​പു​രം പ്ലാ​ൻ​റി​നോ​ട് ചേ​ർ​ത്ത് ഉ​യ​ർ​ത്തു​ന്ന വി​വാ​ദ മാ​ലി​ന്യ​ങ്ങ​ൾ. യ​ഥാ​ർഥ​ത്തി​ൽ പ​രി​സ്ഥി​തിസൗ​ഹൃ​ദ​മാ​യ ഖ​രമാ​ലി​ന്യ നി​ർമാ​ർജ​ന സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്താ​തെ, നാ​മ​നു​ഭ​വി​ക്കു​ന്ന മാ​ലി​ന്യപ്ര​തി​സ​ന്ധി കു​ടും​ബ​ശ്രീ​ക്കാ​രെ ഏ​ൽ​പി​ച്ച് ഒ​രു ന​ഗ​ര​സ​ഭ​ക്കും ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ല. അ​തി​ന​വ​ർ അ​ഴി​മ​തി എ​ളു​പ്പ​ത്തി​ൽ ന​ട​ത്താ​ൻ ക​ഴി​യു​ന്ന ക്ഷീ​ര​മു​ള്ള അ​കി​ടാ​ണ് മാ​ലി​ന്യ​മെ​ന്ന വി​ചാ​ര​ത്തി​ൽനി​ന്ന് മു​ക്ത​രാ​ക​ണം.

എ​ട​വ​ണ്ണ​യി​ലെ തീ​പി​ടി​ത്തം പ​തി​വു​പോ​ലെ സു​ര​ക്ഷാച​ട്ട​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നു​ള്ള ഉ​ത്ത​ര​വ് വീ​ണ്ടും പു​റ​ത്തി​റ​ക്കാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മു​ൻ​കാ​ല​ങ്ങ​ളി​ൽ സം​ഭ​വി​ച്ച​തു​പോ​ലെ, വ​രും​ദി​ന​ങ്ങ​ളി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളിലും ഫാ​ക്ട​റി​ക​ളിലും ഉ​ദ്യോ​ഗ​സ്ഥ പ​രി​ശോ​ധ​ന​ക​ൾ മു​റ​പോ​ലെ ന​ട​ക്കു​ക​യും ചി​ല സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യും. പി​ന്നീ​ട് രാഷ്​ട്രീയ സ​മ്മർദ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ അ​ഴി​മ​തി​ക​ളും നി​മി​ത്തം അ​വ​യെ​ല്ലാം പാ​തിവ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ക​യും അ​ടു​ത്ത ദു​ര​ന്തംവ​രെ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും നി​ശ്ച​ല​മാ​കു​ക​യും ചെ​യ്യും. ന​മ്മു​ടെ എ​ല്ലാ ഉ​ത്ത​ര​വു​ക​ളും സു​ര​ക്ഷാസം​വി​ധാ​ന​ങ്ങ​ളും ലം​ഘി​ക്കാ​നും അ​ഴി​മ​തി​ക്കു​ംവേ​ണ്ടി​യാെണ​ന്ന തോ​ന്ന​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മു​ത​ലാ​ളി​മാ​ർ​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ആ​ർ​ത്തി​യും വ്യ​ക്തിജീ​വി​ത​ത്തി​ൽനി​ന്നും സാ​മൂ​ഹി​ക സം​വി​ധാ​ന​ങ്ങ​ളി​ൽനി​ന്നും ശു​ദ്ധ​മാ​ക്കാ​തെ കാ​ടി​നെ​യും നാ​ടി​നെ​യും പ​രി​പാ​ലി​ക്കാ​ൻ ന​മു​ക്കാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞു​ത​രു​ന്ന കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ളാ​ണ്​ ഇൗ അ​ഗ്​നി​ബാ​ധ​ക​ൾ.

Show Full Article
TAGS:madhyamam editorial Fire at Kerala article malayalam news 
Next Story