മ​​ത​​വും സാ​​മൂ​​ഹി​​ക ​​നീതി​​യും  ഏ​​റ്റു​​മു​​ട്ടു​േ​​മ്പാ​​ൾ

07:53 AM
01/08/2018
editorial

ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തീ​​ർ​​ഥാ​​ട​​നകേ​​ന്ദ്ര​​മാ​​യ ശ​​ബ​​രി​​മ​​ല​​യി​​ൽ സ്​​​ത്രീപ്ര​​വേ​​ശ​​ന​​ത്തി​​ന്​ തു​​ട​​രു​​ന്ന വി​​ല​​ക്ക്​ നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ സു​​പ്രീം​േ​​കാ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ക്ക​​പ്പെ​​ട്ട ഹ​​ര​​ജി​​യി​​ന്മേ​​ൽ കോ​​ട​​തി​​ക്ക​​ക​​ത്തും പു​​റ​​ത്തും സം​​വാ​​ദ​​ങ്ങ​​ളും വി​​വാ​​ദ​​ങ്ങ​​ളും തു​​ട​​രു​​ക​​യാ​​ണ്. 10നും 50​​നു​​മി​​ട​​യി​​ൽ പ്രാ​​യ​​മു​​ള്ള സ്​​​ത്രീ​​ക​​ൾ​​ക്ക്​ ശ​​ബ​​രി​​മ​​ല​​യി​​ലു​​ള്ള വി​​ല​​ക്ക്​ എ​​ടു​​ത്തു​​ക​​ള​​യ​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട്​ ഇ​​ന്ത്യ​​ൻ യ​​ങ്​ ലോ​​യേ​​ഴ്​​​സ്​ അ​​സോ​​സി​​യേ​​ഷ​​​ൻ സ​​മ​​ർ​​പ്പി​​ച്ച ഹ​​ര​​ജി​​യി​​ന്മേ​​ൽ വാ​​ദം​​കേ​​ൾ​​ക്കു​​ന്ന ചീ​​ഫ്​ ജ​​സ്​​​റ്റി​​സി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള അ​​ഞ്ചം​​ഗ ബെ​​ഞ്ചാ​​ണ്​ വി​​വാ​​ദ​​ങ്ങ​​ൾ​​ക്ക്​ തു​​ട​​ക്ക​​മി​​ട്ട​​ത്. ശ​​ബ​​രി​​മ​​ല​​യി​​ൽ എ​​ല്ലാ പ്രാ​​യ​​ക്കാ​​രു​​മാ​​യ വ​​നി​​ത​​ക​​ൾ​​ക്ക്​ പ്ര​​വേ​​ശ​​നം ആ​​കാ​​മെ​​ന്ന്​ ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മൂ​​ന്നു ന്യാ​​യാ​​ധി​​പ​​ന്മാ​​ർ അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഒ​​രു ക്ഷേ​​ത്ര​​ത്തി​​ൽ പു​​രു​​ഷ​​ന്​ പ്ര​​വേ​​ശ​​നം ഉ​​ണ്ടെ​​ങ്കി​​ൽ സ്​​​ത്രീ​​ക്കു​​മു​​ണ്ടെ​​ന്ന്​ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ ചീ​​ഫ്​ ജ​​സ്​​​റ്റി​​സ്​, സ്വ​​കാ​​ര്യ ക്ഷേ​​ത്രം എ​​ന്നൊ​​രു സ​​ങ്ക​​ൽ​​പ​​മി​​ല്ലെ​​ന്നും ക്ഷേ​​ത്ര​​ങ്ങ​​ൾ പൊ​​തു​​വാ​​ണെ​​ന്നും പ​​റ​​യു​​ക​​യു​​ണ്ടാ​​യി. അ​​തേ​​സ​​മ​​യം, എ​​ൻ.​​എ​​സ്.​​എ​​സി​​നു​​വേ​​ണ്ടി കോ​​ട​​തി​​യി​​ൽ വാ​​ദം ന​​ട​​ത്തി​​യ സീ​​നി​​യ​​ർ അ​​ഭി​​ഭാ​​ഷ​​ക​​ൻ കെ. ​​പ​​രാ​​ശ​​ര​​ൻ കോ​​ട​​തി​​യുടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​ത്​ സാ​​മൂ​​ഹി​​ക പ്ര​​ശ്​​​ന​​മ​​ല്ല, മ​​ത​​പ​​ര​​മാ​​യ വി​​ഷ​​യ​​മാ​​ണ്​ എ​​ന്നാ​​ണ്​ ചൂ​​ണ്ടി​​ക്കാ​​ണി​​ച്ച​​ത്. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 25(2) വ​​കു​​പ്പി​െ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലു​​ള്ള പ​​രി​​ഷ്​​​കാ​​ര​​മാ​​ണ്​ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​തെ​​ങ്കി​​ൽ ശ​​ബ​​രി​​മ​​ല​​യു​​ടെ സ്വ​​ത്വം ന​​ഷ്​​​ട​​പ്പെ​​ടും. ശ​​ബ​​രി​​മ​​ല​​യി​​ലെ വി​​ല​​ക്ക്​ ഒ​​ഴി​​വാ​​ക്കാ​​ൻ കോ​​ട​​തി തീ​​രു​​മാ​​നി​​ച്ചാ​​ൽ അ​​ത്​ ക്ഷേ​​ത്ര​​ത്തി​െ​​ൻ​​റ സ്വ​​ഭാ​​വ​​ത്തെത​​ന്നെ ബാ​​ധി​​ക്കും. അ​​ത്​ വി​​ശ്വാ​​സി​​ക​​ൾ​​ക്ക്​ 25(1) പ്ര​​കാ​​ര​​മു​​ള്ള അ​​വ​​കാ​​ശ​​ത്തി​െ​​ൻ​​റ ലം​​ഘ​​ന​​മാ​​വും അദ്ദേ​​ഹം വാ​​ദി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​തു​​മു​​ന്ന​​ണി സ​​ർ​​ക്കാ​​ർ സ്​​​ത്രീപ്ര​​വേ​​ശ​​ന​​ത്തി​​ന്​ അ​​നു​​കൂ​​ല​​മാ​​യും തി​​രു​​വി​​താം​​കൂ​​ർ ദേ​​വ​​സ്വം ബോ​​ർ​​ഡ്​ എ​​തി​​ർ​​ത്തും സു​​പ്രീം​​കോ​​ട​​തി​​യി​​ൽ സ​​ത്യ​​വാ​​ങ്​​​മൂ​​ലം സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്. വി​​ശ​​ദ​​മാ​​യ വാ​​ദ​​ങ്ങ​​ൾ​​ക്കു​​ശേ​​ഷം വി​​ധി എ​​ന്താ​​വു​​മെ​​ന്ന്​ കാ​​ത്തി​​രു​​ന്ന്​ കാ​​ണാം. എ​​ന്നാ​​ൽ, അ​​ഡ്വ. പ​​രാ​​ശ​​ര​​ൻ എ​​ടു​​ത്തു​​കാ​​ട്ടി​​യ​​പോ​​ലെ മ​​ത​​സ്വാ​​ത​​ന്ത്ര്യം ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന 25(1) വ​​കു​​പ്പും സാ​​മൂ​​ഹി​​ക നീ​​തി പ്ര​​ശ്​​​ന​​ങ്ങ​​ളും ഏ​​റ്റു​​മു​​ട്ടി​​യാ​​ൽ എ​​ന്തു​​ചെ​​യ്യ​​ണ​​മെ​​ന്ന സ​​മ​​സ്യ ഗൗ​​ര​​വ​​മാ​​യി​​ത്ത​​ന്നെ അ​​വ​​ശേ​​ഷി​​ക്കു​​ന്നു.

ഏ​​താ​​ണ്ട​​്​ അതേ സ്വ​​ഭാ​​വ​​ത്തി​​ലു​​ള്ള പ്ര​​ശ്​​​ന​​മാ​​ണ്​ കു​​മ്പ​​സാ​​രം നി​​ർ​​ത്ത​​ണ​​മെ​​ന്ന ദേ​​ശീ​​യ വ​​നി​​ത ക​​മീ​​ഷ​െ​​ൻ​​റ ശി​​പാ​​ർ​​ശ​​യെ തു​​ട​​ർ​​ന്ന്​ പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട വി​​വാ​​ദ​​ങ്ങ​​ളും. കു​​മ്പ​​സാ​​ര​​ത്തി​െ​​ൻ​​റ മ​​റ​​വി​​ൽ കേ​​ര​​ള​​ത്തി​​ലെ നാ​​ലു വൈ​​ദി​​ക​​ർ ഭ​​ക്ത​​ക​​ളെ ലൈം​​ഗി​​ക​​മാ​​യി ചൂ​​ഷ​​ണം ചെ​​യ്​​​ത​​താ​​യ പ​​രാ​​തി​​യും തു​​ട​​ർ​​ന​​ട​​പ​​ടി​​ക​​ളു​​മാ​​ണ്​ കു​​മ്പ​​സാ​​രംതന്നെ നി​​ർ​​ത്ത​​ലാ​​ക്കണമെന്ന്​ നിർദേശിക്കാൻ വനിത കമീഷ​െന പ്രേരിപ്പിച്ചത്​. കുമ്പസാരം കത്തോലിക്ക പള്ളികളിലെ നിർബന്ധ മതാനുഷ്​ഠാനമാണ്​. ചില പുരോഹിതർ അത്​ ദുരുപയോഗം ചെയ്​തതായ പരാതിയുടെ പേരിൽ മാത്രം കുമ്പസാരം നിർത്തലാക്കു​​ന്ന​​തി​​നോ​​ട്​ ക്രൈ​​സ്​​​ത​​വ സ​​മൂ​​ഹ​​മോ സ​​ഭ​​ക​േ​​ളാ യോ​​ജി​​ക്കു​​ന്നി​​ല്ലെ​​ന്നു​ മാ​​ത്ര​​മ​​ല്ല ആ ​​ദി​​ശ​​യി​​ലു​​ള്ള നീ​​ക്ക​​ങ്ങ​​ളെ ശ​​ക്ത​​മാ​​യി എ​​തി​​ർ​​ക്കു​​ക​​യും ചെ​​യ്യു​​ന്നു. ത​​ദ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ ദേ​​ശീ​​യ ന്യൂ​​ന​​പ​​ക്ഷ ക​​മീ​​ഷ​​നും വ​​നി​​ത ക​​മീ​​ഷ​െ​​ൻ​​റ നി​​ർ​​ദേ​​ശ​​ത്തെ നി​​രാ​​ക​​രി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ര​​ണ്ടി​െ​​ൻ​​റ​​യും നി​​ല​​വി​​ലെ അം​​ഗ​​ങ്ങ​​ളെ ബി.​​ജെ.​​പി​​യു​​ടെ കേ​​ന്ദ്ര​​ സ​​ർ​​ക്കാ​​റാ​​ണ്​ നി​​യ​​മി​​ച്ച​​തെ​​ന്നുകൂ​​ടി ഒാ​​ർ​​ക്ക​​ണം.

തീ​​ർ​​ത്തും യാ​​ദൃ​​ച്ഛി​​ക​​മാ​​വാം, സ്​​​ത്രീനീ​​തി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​താ​​ണ്​ മൂ​​ന്നാ​​മ​​ത്തെ വി​​ഷ​​യ​​വും. ശി​​യാ​​ക്ക​​ളു​​ടെ ഒ​​രു​​ ഉപ​​വി​​ഭാ​​ഗ​​മാ​​യ ദാ​​വൂ​​ദി ബോ​​റ​​മാ​​ർ സ്​​​ത്രീ​​ക​​ളു​​ടെ ചേ​​ലാ​​ക​​ർ​​മ​​ം മ​​താ​​നു​​ഷ്​​​ഠാ​​ന​​മാ​​യി കാ​​ണു​​ന്ന​​വ​​രാ​​ണ്. ഇ​​ത്​ നി​​രോ​​ധി​​ക്ക​​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു​​ള്ള ഹ​​ര​​ജി​​യാ​​ണ്​ സു​​പ്രീം​േ​​കാ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​ക്കെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. അ​​ഞ്ചും ഏ​​ഴും വ​​യ​​സ്സാ​​യ പെ​​ൺ​​കു​​ട്ടി​​ക​​ൾ ചേ​​ലാ​​ക​​ർ​​മ​​ത്തി​​നി​​ര​​യാ​​വു​േ​​മ്പാ​​ൾ ഗു​​രു​​ത​​ര​​മാ​​യ പീ​​ഡ​​ന​​മാ​​ണ​​്​ അനു​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്ന്​ ഹ​​ര​​ജി​​ക്കാ​​ർ​​ക്കു​​വേ​​ണ്ടി ഹാ​​ജ​​രാ​​യ രാ​​കേ​​ഷ്​ ഖ​​ന്ന വാ​​ദി​​ച്ചു. അ​​ന്നേ​​രം അ​​ത്​ ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ വ​​കു​​പ്പു​​ക​​ൾ​​ക്കെ​​തി​​ര​​ല്ലേ എ​​ന്ന്​ കോ​​ട​​തി ഇ​​ട​​പെ​​ട്ട്​ ചോ​​ദി​​ക്കു​​ക​​യും ചെ​​യ്​​​തു. ചേ​​ലാ​​ക​​ർ​​മം അ​​വ​​സാ​​നി​​പ്പി​​ക്കേ​​ണ്ട​​താ​െ​​ണ​​ന്ന്​ കേ​​ന്ദ്ര​​ സ​​ർ​​ക്കാ​​റും കോ​​ട​​തി​​യി​​ൽ ബോ​​ധി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.

ഇ​​വി​​ടെ പ​​രാ​​മ​​ർ​​ശി​​ച്ച മൂ​​ന്നു സം​​ഭ​​വ​​ങ്ങ​​ളും സ​​മാ​​ന സ്വ​​ഭാ​​വ​​ത്തി​​ലു​​ള്ള​​താ​​ണ്. ന​​മ്മു​​ടേ​​ത്​ മ​​ത​​നി​​ര​​പേ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലൂ​​ന്നി​​യ ഭ​​ര​​ണ​​ഘ​​ട​​ന​​യാ​​ണെ​​ന്ന​​തി​​ൽ ആ​​ർ​​ക്കും സം​​ശ​​യ​​മി​​ല്ല. അ​​തി​​നാ​​ൽ​​ത​​ന്നെ മ​​ത​​ത്തി​​ന്​ സാ​​മൂ​​ഹി​​ക ജീ​​വി​​ത​​ത്തി​​ൽ ഇ​​ട​​പെ​​ടു​​ന്ന​​തി​​ന്​ ഗൗ​​ര​​വത​​ര​​മാ​​യ പ​​രി​​മി​​തി​​ക​​ളു​​ണ്ട്. സാ​​മൂ​​ഹി​​കനീ​​തി ല​​ക്ഷ്യം​​വെ​​ച്ച്​​​ സ്​​​റ്റേ​​റ്റ്​ കൊ​​ണ്ടു​​വ​​രു​​ന്ന നി​​യ​​മ​​ങ്ങ​​ളെ മ​​ത​​വി​​ശ്വാ​​സ​​ത്തി​െ​​ൻ​​റ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ൽ ചോ​​ദ്യംചെ​​യ്യു​​ന്ന​​ത്​ ക​​ടു​​ത്ത എ​​തി​​ർ​​പ്പ്​ ക്ഷ​​ണി​​ച്ചു​​വ​​രു​​ത്തും. ​അ​​തേ​​യ​​വ​​സ​​ര​​ത്തി​​ൽ ഇ​​തേ ഭ​​ര​​ണ​​ഘ​​ട​​ന മ​​ത​​വി​​രു​​ദ്ധ​​മല്ലെ​​ന്ന്​ മാ​​ത്ര​​മ​​ല്ല, പൂ​​ർ​​ണ​​മാ​​യ വി​​ശ്വാ​​സ സ്വാ​​ത​​ന്ത്ര്യം ഉ​​റ​​പ്പു​​ന​​ൽ​​കു​​ക​​യും ചെ​​യ്യു​​ന്നു. മ​​ത​​സ്വാ​​ത​​ന്ത്ര്യം എ​​ന്നാ​​ൽ മ​​താ​​നു​​ഷ്​​​ഠാ​​ന സ്വാ​​ത​​ന്ത്ര്യം കൂ​​ടി​​യാ​​ണെ​​ന്ന്​ മു​​ത്ത​​ലാ​​ഖ്​ കേ​​സി​​ൽ വി​​ധി​​പ​​റ​​യ​​വെ സു​​പ്രീം​​കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കുക​​യും ചെ​​യ്​​​തു. ആ ​​അടിസ്​ഥാനത്തി​​ലാ​​ണ്​ മു​​സ്​​​ലിം ശ​​രീ​​അ​​ത്ത്​ നി​​യ​​മം ഇ​​പ്പോ​​ഴും രാ​​ജ്യ​​ത്ത്​ പ്രാ​​ബ​​ല്യ​​ത്തി​​ലി​​രി​​ക്കു​​ന്ന​​ത്. പ​​ക്ഷേ, സാ​​മൂ​​ഹി​​ക നീ​​തി​​ക്ക്​ വി​​രു​​ദ്ധ​​മാ​​ണ്​ ഏ​​തെ​​ങ്കി​​ലും മ​​താ​​ചാ​​ര​​മെ​​ന്ന്​ ഒ​​രു വി​​ഭാ​​ഗ​​ത്തി​​നോ സ​​ർ​​ക്കാ​​റി​​നു​ത​​ന്നെ​​യോ തോ​​ന്നി​​യാ​​ൽ എ​​ന്തു ചെ​​യ്യു​​മെ​​ന്ന​​താ​​ണ്​ പ്ര​​ശ്​​​ന​​ത്തി​െ​​ൻ​​റ കാ​​ത​​ൽ. സ്​​​ത്രീ-​​പു​​രു​​ഷ സ​​മ​​ത്വം ഉ​​ദ്​​​ഘോ​​ഷി​​ക്കു​​ന്ന ഭ​​ര​​ണ​​ഘ​​ട​​ന നി​​ല​​വി​​ലി​​രി​​ക്കെ സ്​​​ത്രീ​​ക​​ൾ​​ക്കു മാ​​ത്രം, തീ​​ർ​​ഥാ​​ട​​നകേ​​ന്ദ്ര​​മാ​​യ ശ​​ബ​​രി​​മ​​ല​​യി​​ലേ​​ക്ക്​ പ്ര​​വേ​​ശ​​നം നി​​ഷേ​​ധി​​ക്കു​​ന്ന​​ത്​ വി​​വേ​​ച​​ന​​പ​​ര​​മാ​​ണെ​​ന്നാ​​ണ്​ ഒ​​രു വ​​ലി​​യ വി​​ഭാ​​ഗ​​ത്തി​െ​​ൻ​​റ വാ​​ദം. എ​​ന്നാ​​ൽ, സ്​​​ത്രീപ്ര​​വേ​​ശ​​നം ശ്രീ അ​​യ്യ​​പ്പ​​നെ​​ക്കു​​റി​​ച്ച ബ്ര​​ഹ്​​​മ​​ച​​ര്യ സ​​ങ്ക​​ൽ​​പ​​ത്തി​​ന്​ നി​​ര​​ക്കു​​ന്ന​​ത​​ല്ലെ​​ന്നും ആ​​ർ​​ത്ത​​വം അ​​വ​​രു​​ടെ പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള അ​​യോ​​ഗ്യ​​ത​​യാ​​ണെ​​ന്നും ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു ശാ​​സ്​​​ത്രി​​മാ​​രും ത​​ന്ത്രി​​മാ​​രും അ​​വ​​രോ​​ടൊ​​പ്പം നി​​ൽ​​ക്കു​​ന്ന ദേ​​വ​​സ്വം ബോ​​ർ​​ഡും. അ​​തു​​പോ​​ലെ കു​​മ്പ​​സാ​​രം പു​​രോ​​ഹി​​ത​​ന്മാ​​രു​​ടെ ലൈം​​ഗി​​കചൂ​​ഷ​​ണ​​ത്തി​​നു​​ള്ള അ​​വ​​സ​​ര​​മാ​​യി വ്യാ​​പ​​ക​​മ​​ായി ദു​​രു​​പ​​യോ​​ഗം ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തു​​കൊ​​ണ്ട്​ അ​​ത്​ ത​​ട​​യേ​​ണ്ട​​ത്​ സ്​​​ത്രീ​​യു​​ടെ മാ​​ന​​ത്തി​െ​​ൻ​​റ​​യും അ​​ന്ത​​സ്സി​െ​​ൻ​​റ​​യും പ്ര​​ശ്​​​ന​​മാ​​ണെ​​ന്നാ​​ണ്​ വ​​നി​​ത ക​​മീ​​ഷ​െ​​ൻ​​റ ന്യാ​​യം. ഒ​​രു നി​​ർ​​ബ​​ന്ധ മ​​താ​​ചാ​​രം ചി​​ല​​രു​​ടെ ദു​​രു​​പ​​യോ​​ഗ സാ​​ധ്യ​​ത​​യു​​ടെ പേ​​രി​​ൽ വി​​ല​​ക്കു​​ന്ന​​ത്​ അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ല എ​​ന്ന​​താ​​ണ്​ മ​​റു​​പ​​ക്ഷം. സ്​​​ത്രീ​​ക​​ളു​​ടെ ചേ​​ലാ​​ക​​ർ​​മം മ​​ത​​പ​​ര​​മ​​ല്ല, കേ​​വ​​ലം ഗോ​​ത്രാ​​ചാ​​ര​​മാ​​ണെ​​ന്നാ​​ണ്​ മു​​സ്​​​ലിം​​ക​​ളി​​ൽ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ക​​രു​​തു​​ന്ന​​തെ​​ങ്കി​​ലും ശി​​യാ ന്യൂ​​ന​​പ​​ക്ഷ​​മാ​​യ ബോ​​റ​​മാ​​രു​​ടെ മ​​ത​​പ​​ര​​മാ​​യ ബാ​​ധ്യ​​ത​​യെ​​ന്ന നി​​ല​​യി​​ലാ​​ണ്​ ഇ​​പ്പോ​​ൾ ​േകാ​​ട​​തി​​യു​​​െട പ​​രി​​ഗ​​ണനക്കെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മ​​ത​​കാ​​ര്യ​​ങ്ങ​​ളും ലൗ​​കി​​ക കാ​​ര്യ​​ങ്ങ​​ളും ത​​മ്മി​​ലെ അ​​തി​​ലോ​​ല​​മാ​​യ വേ​​ർ​​തി​​രി​​വ്​ പ​​രി​​ഹാ​​രം​​തേ​​ടു​​ന്ന വ​​ലി​​യ സ​​മ​​സ്യ​​യാ​​ണ്. പ​​ര​​മോ​​ന്ന​​ത കോ​​ട​​തി​​യു​​ടെ ഭ​​ര​​ണ​​ഘ​​ട​​ന ബെ​​ഞ്ച്​ ഇ​​ക്കാ​​ര്യം വ്യ​​വച്ഛേദി​​ക്കു​​ന്ന വി​​ധി പു​​റ​െ​​പ്പ​​ടു​​വി​​ക്കു​​മോ എ​​ന്ന്​ കാ​​ണാ​​നി​​രി​​ക്കു​​ന്നേ​​യു​​ള്ളൂ.

Loading...
COMMENTS