Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപരിസ്ഥിതി...

പരിസ്ഥിതി സംസ്കാരമില്ലാത്തവരുടെ രാഷ്​ട്രീയം

text_fields
bookmark_border
പരിസ്ഥിതി സംസ്കാരമില്ലാത്തവരുടെ രാഷ്​ട്രീയം
cancel

1970കളുടെ ഒടുക്കത്തിൽ തുടക്കം കുറിച്ച കേരളത്തിലെ പരിസ്ഥിതി രാഷ്​ട്രീയം പ്രബലമാകുന്നത് പശ്ചിമഘട്ട സംരക്ഷണ പോരാട്ടത്തിലൂടെയും വൻകിട ജലവൈദ്യുതി പദ്ധതികൾക്കെതി​െര നടന്ന ഐതിഹാസിക സമരങ്ങളിലൂടെയുമാണ്. അതിലെ ജ്വലിക്കുന്ന അധ്യായമാണ് അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്കെതിരായ പൗരസമരം. പൗരസമൂഹത്തി​​െൻറ പതിറ്റാണ്ടു കാലത്തെ ജനകീയ പ്രക്ഷോഭങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും മുന്നിൽ കോർപറേറ്റ് മുതലാളിത്തവും യു.ഡി.എഫ്-എൽ.ഡി.എഫ് രാഷ്​​ട്രീയവും തോറ്റുതൊപ്പിയിടുകയായിരുന്നു. എന്നിട്ടും പരിസ്ഥിതി രാഷ്​​ട്രീയം ദിനംപ്രതി കനത്തുവരുന്ന ഈ കാലത്ത് ഒരു അനിവാര്യതയുമില്ലാതെ ഇടതുപക്ഷസർക്കാർ പദ്ധതിയുമായി പിന്നെയും മുന്നോട്ടു വരുന്നത് പരിസ്ഥിതി രാഷ്​​ട്രീയത്തെ വായിച്ചെടുക്കാൻ സൈദ്ധാന്തികകാഴ്ച നഷ്​ടപ്പെട്ടുപോയതുകൊണ്ടാണ്. 

പരിസ്ഥിതി ആഘാതം, സാമ്പത്തിക പാഴ്ചെലവ്​, മനുഷ്യരടക്കമുള്ള ജീവിവർഗത്തി​​െൻറ കുടിയിറക്ക്​, കടലാസിലല്ലാതെ, കാര്യത്തിൽ ഉണ്ടാവാനിടയില്ലാത്ത വൈദ്യുതി ഉൽപാദനത്തി​​​​െൻറ മിച്ചക്കണക്ക്​...ഇങ്ങനെ ഒട്ടനവധി കാരണങ്ങളാൽ 1982 മുതൽ പലതവണ കേരളം അതിരപ്പിള്ളി പദ്ധതി തള്ളിക്കളഞ്ഞതാണ്. എന്നിട്ടും 163 മെഗാവാട്ട് വൈദ്യുതിയുടെ പേരിൽ  23 മീറ്റർ ഉയരവും 311 മീറ്റർ വീതിയുമുള്ള ഡാം ചാലക്കുടി പുഴയുടെ വാഴച്ചാൽ വെള്ളച്ചാട്ടത്തിന് 400 മീറ്റർ മുകളിൽ പണിയാനുള്ള വൈദ്യുതിബോർഡി​​െൻറ ആശ ഇടക്കിടെ വെള്ളിടിയായി വരുന്നു. പ്രയോജനരഹിതമെന്ന് സാങ്കേതിക വിദഗ്​ധർ പലതവണ വ്യക്തമാക്കിയ അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി കെ.എസ്.ഇ.ബിക്ക്  ഇത്രമേൽ പ്രിയങ്കരമാകുന്നതി​​െൻറ കാരണങ്ങൾ ആർക്കും ബോധ്യപ്പെടുന്നില്ല.

വരുന്ന പത്തു വർഷത്തേക്ക് മൂന്നര/നാലര രൂപക്ക് ഒരു യൂനിറ്റ് വൈദ്യുതി ഉറപ്പുവരുത്തിയ സംസ്ഥാനമാണ് കേരളം.  കഴിഞ്ഞ വർഷം നമുക്ക് ലഭ്യമായ വൈദ്യുതിയിൽ 487 കോടി യൂനിറ്റ് ഉപയോഗിച്ചിട്ടുപോലുമില്ല. പക്ഷേ, അത്ഭുതകരമായ കാര്യം കക്ഷിഭേദ​െമന്യേ 1982 നുശേഷം വൈദ്യുതി മന്ത്രി ക്ക​േസരയിൽ ഇരുന്നവ​െരല്ലാം ഇപ്പോഴും അതിരപ്പിള്ളി പദ്ധതിയുടെ ഉപാസകരും പ്രചാരകരുമാ​െണന്നതാണ്. ആരെങ്കിലുമൊരാൾ അതിനെതിരെ സംസാരിച്ചാൽ മന്ത്രിപുംഗവന്മാർ മുതൽ രാഷ്​ട്രീയത്തിലെ യുവതുർക്കികൾ വരെ ക്ഷിപ്രകോപികളായി മാറും. വികസനവിരുദ്ധരും വിദേശ പണം പറ്റുന്ന ഒറ്റുകാരുമായി വിമർശകർ താറടിക്കപ്പെടാൻ പിന്നെ അധികസമയം വേണ്ടിവരില്ല.  

2016 ഒക്ടോബർ അവസാനം നടന്ന നിയമസഭാ സമ്മേളനത്തിൽ രാജു എബ്രഹാമി​​െൻറ ശ്രദ്ധക്ഷണിക്കലിലും മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ.കെ. ബാലൻ നൽകിയ മറുപടിയിലും ഇത് വളരെ വ്യക്തമാണ്. ഗാഡ്ഗിൽ, കസ്തൂരിരംഗൻ കമ്മിറ്റികൾ രൂപവത്കരിച്ചത് അതിരപ്പിള്ളി പദ്ധതിയെ തുരങ്കം വെക്കാനാ​െണന്ന് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിക്കുമ്പോഴും കേരളത്തിലെ പരിസ്ഥിതി സംഘടനകളിൽ 90 ശതമാനവും വിദേശപണം പറ്റി പ്രവർത്തിക്കുന്നവയാ​െണന്ന് രാജു എബ്രഹാം വിമർശിക്കുമ്പോഴും അതിനെ പിന്തുണക്കുകയായിരുന്നു സി.പി.എം. 

2018 മാർച്ച് 19ന് നിയമസഭയിൽ അതിരപ്പിള്ളി പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിക്കുന്നത് രാഷ്​ട്രീയതീരുമാനമായിരുന്നില്ല. സാങ്കേതിക, നിയമപിന്തുണ ലഭിക്കാത്ത സവിശേഷ സാഹചര്യത്തി​​െൻറ സമ്മർദഫലമായിരുന്നു അത്​. തീർച്ചയായും സി.പി.ഐ പുലർത്തിയ പരിസ്ഥിതി രാഷ്​ട്രീയോന്മുഖത ഇടതുപക്ഷ സമവായത്തെ അസാധ്യമാക്കുകയും ചെയ്തു. അതിരപ്പിള്ളിയടക്കമുള്ള വിഷയങ്ങളിൽ സി.പി.എം സ്വീകരിക്കുകയും ഇപ്പോഴും പിന്തുടരുകയും ചെയ്യുന്ന പരിസ്ഥിതി രാഷ്​​്ട്രീയം ഉള്ളുപൊള്ളയും സൈദ്ധാന്തിക ഭദ്രത ഒട്ടുമേ ഇല്ലാത്തതുമാണ്. അതിരപ്പിള്ളി പോ​െലയുള്ള വൻകിട പദ്ധതികൾ അവരുടെ പാരിസ്ഥിതിക രാഷ്​ട്രീയചട്ടക്കൂടിനകത്താണ്. അതുകൊണ്ടുതന്നെ, ഇടതുപക്ഷത്തി​​െൻറ പ്രകടന പത്രികയിലില്ലാത്ത ഒരു ജനവിരുദ്ധ പദ്ധതിയുടെ അനുമതി കാലാവധി തീരുമ്പോഴേക്കും നീട്ടിവാങ്ങുന്നതും ഘടകകക്ഷികളുമായി കൂടിയാലോചനകളേതുമില്ലാതെ മുഖ്യമന്ത്രി കോവിഡ് പ്രതിരോധത്തി​​െൻറ തിരക്കുകൾക്കിടയിലും മറക്കാതെ സമയം ക​െണ്ടത്തുന്നതും ഒരു രാഷ്​​ട്രീയ അബദ്ധമല്ല; സർക്കാറിനെ നയിക്കുന്നവർ പിന്തുടരുന്ന പരിസ്ഥിതി വികസന രാഷ്​ട്രീയത്തി​​​െൻറ തുടർച്ചയാണ്. 

പ്രളയങ്ങളും കോവിഡ് മഹാമാരിയും കേരളത്തിലെ രാഷ്​​ട്രീയ നേതൃത്വത്തിന് പാരിസ്ഥിതികമായ ഒരുൾക്കാഴ്ചയും പകർന്നു നൽകിയിട്ടില്ലെന്ന് പഠിപ്പിക്കുന്നു വീണ്ടുമുയരുന്ന അതിരപ്പിള്ളി ജലപദ്ധതി വിവാദം. രണ്ടു പ്രളയകാലം കഴിഞ്ഞിട്ടും മാധവ് ഗാഡ്ഗിലി​​െൻറ കണ്ടെത്തലുകൾ ഒരു ഗൂഢാലോചന പദ്ധതിയായിരുന്നില്ലെന്ന് മനസ്സിലാക്കാൻ ഇടതുപക്ഷത്തിന് സാധ്യമായിട്ടില്ല. ദുർബലമായ പശ്ചിമഘട്ടവും ആഗോളതാപനത്താൽ തിളക്കുന്ന അന്തരീക്ഷവും മൂന്നാമതൊരു പ്രളയത്തെകൂടി സമ്മാനിക്കുമോ എന്ന സന്ദേഹത്തിലാണ് കേരളം. മണ്ണിനെയും വിണ്ണിനേയും വിസ്മരിച്ച വികസനഭ്രാന്തി​​െൻറ കെടുതിയിലാണ് നമ്മുടെ നാടെന്ന് ഇനിയും നമ്മുടെ ഭരണാധികാരികൾക്ക് ഓതിക്കൊടുക്കേണ്ടിവരുന്നത് എന്തുമാത്രം പ്രഹസനമാണ്. പുഴകളും മലകളും ജൈവ വൈവിധ്യങ്ങളും ദുർബലരായ മനുഷ്യരും പ്രധാനമായ പുതുകാല സാമൂഹിക മൂല്യബോധത്തിൽ കാലഹരണപ്പെട്ട ഒരു രാഷ്​ട്രീയത്തി​​െൻറ പ്രതിനിധാനമാണ് അതിരപ്പിള്ളി പദ്ധതിക്കുള്ള പിന്തുണയെന്ന് ഏതു പഠന കോൺഗ്രസായിരിക്കും ഇടതുപക്ഷത്തെ വിശേഷിച്ച് സി.പി.എമ്മിനെ പഠിപ്പിക്കുക!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialathirappillyathirappilly projectEnvironment PoliticsEnvironment Culture
News Summary - Environment Culture Environment Politics -Malayalam Articles
Next Story