Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക​ളി​ച്ച​ന്ത​ത്തി​ന് വി​രാ​മം; ക​ള​ങ്ക​മാ​യി രാ​ഷ്ട്രീ​യം
cancel

ഫി​ഫ ലോ​ക​ക​പ്പി​ന്‍റെ ഫൈ​ന​ൽ​മ​ത്സ​ര​ത്ത​ലേ​ന്നു​ത​ന്നെ സം​ഘാ​ട​ക​ർ വി​ധി​യെ​ഴു​തി. ഈ ​ടൂ​ർ​ണ​മെ​ൻ​റ് പ്ര​തീ​ക്ഷ​ക​ളെ ക​വ​ച്ചു വെ​ച്ചെ​ന്നും ലോ​ക​ത്തി​ന്‍റെ “ഔ​ദ്യോ​ഗി​ക സ​ന്തോ​ഷ​ദാ​താ​വാ​ണ് ഫി​ഫ”​യെ​ന്നും ഫി​ഫ പ്ര​സി​ഡ​ന്‍റ് ജ്യോ​ണി ഇ​ൻ​ഫ​ന്‍റി​നോ ഊ​റ്റം കൊ​ണ്ടു. ആ​തി​ഥേ​യ​രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​യ യു.​എ​സി​ന്‍റെ പ്ര​സി​ഡ​ന്‍റ് ട്രം​പ്, അ​തി​നെ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും ഏ​റ്റ​വും വ​ലി​യ കാ​യി​ക പ​രി​പാ​ടി എ​ന്ന് വി​ളി​ച്ചു. ഇ​ൻ​ഫ​ന്‍റി​നോ ട്രം​പി​ന് “സ​ന്തോ​ഷ​ദാ​താ​വാ”​യി എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. ഫി​ഫ​യു​ടെ പേ​രി​ൽ സ​മാ​ധാ​ന സ​മ്മാ​നം ന​ൽ​കി​യ​തും ചു​വ​പ്പു കാ​ർ​ഡ് ക​ണ്ട അ​മേ​രി​ക്ക​ൻ ക​ളി​ക്കാ​ര​ന്‍റെ വി​ല​ക്ക് നീ​ക്കി​യ​തും ട്രം​പി​നെ സ​ന്തോ​ഷി​പ്പി​ച്ചു. “ലോ​ക​ത്തെ ഫു​ട്ബാ​ൾ ഒ​ന്നി​പ്പി​ക്കു​ന്നു” എ​ന്ന മു​ദ്രാ​വാ​ക്യം മു​ന്നോ​ട്ടു​വെ​ച്ച ടൂ​ർ​ണ​മെ​ന്‍റി​നൊ​പ്പം ലോ​ക​ത്തെ ഞെ​രു​ക്കു​ന്ന യു​ദ്ധം​കൂ​ടി ന​ട​ത്തു​ന്ന​ത് “ച​രി​ത്ര​സം​ഭ​വം” ത​ന്നെ​യാ​ണ്. “ടൂ​ർ​ണ​മെ​ൻ​റ് വ​ഴി അ​മേ​രി​ക്ക ശാ​ന്തി പ​ട​ർ​ത്തി”​യെ​ന്നു പ​റ​ഞ്ഞ് ട്രം​പ് നേ​രെ പോ​യ​ത് ഇ​റാ​നു​മാ​യി യു​ദ്ധം മൂ​ർ​ച്ച​കൂ​ട്ടു​മെ​ന്ന് പ്ര​ഖ്യാ​പി​ക്കാ​നാ​ണ്. ഇ​ൻ​ഫ​ന്‍റി​നോ​യും ട്രം​പും പ​ര​സ്പ​രം അ​ഭി​ന​ന്ദി​ക്കു​മ്പോ​ൾ, അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യോ​ടെ ത​ങ്ങ​ൾ കൊ​ന്ന ഫ​ല​സ്തീ​ൻ​കാ​രു​ടെ സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ ബോം​ബി​ട്ട് ഇ​സ്രാ​യേ​ൽ പി​ന്നെ​യും 14 ജീ​വ​നെ​ടു​ത്തി​രു​ന്നു.

മ​ന​സ്സു​ക​ളെ​യും രാ​ഷ്ട്ര​ങ്ങ​ളെ​യും ക​ളി​മ​ത്സ​ര​ത്തി​ന്‍റെ ര​സ​ച്ച​ര​ടി​ൽ കോ​ർ​ത്തു​നി​ർ​ത്താ​ൻ ഫു​ട്ബാ​ളി​നു​ള്ള ശേ​ഷി ചെ​റു​ത​ല്ല. പ​ക്ഷേ, ആ ​ശേ​ഷി ഫി​ഫ നേ​തൃ​ത്വ​വും മു​ഖ്യ​ആ​തി​ഥേ​യ രാ​ജ്യ​വും ഗ​ണ്യ​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്; അ​ധി​കാ​ര​ത്തി​ന്‍റെ​യും പ​ണ​ത്തി​ന്‍റെ​യും ഹു​ങ്കു​കൊ​ണ്ട് ക​ളി​യെ അ​വ​ർ രാ​ഷ്ട്രീ​യ​ക്ക​രു​വാ​ക്കി. മ​നു​ഷ്യ​ത്വ​ഹീ​ന​മാ​യ വി​വേ​ച​ന​ങ്ങ​ൾ​ക്കും അ​നീ​തി​ക​ൾ​ക്കു​മെ​തി​രെ നി​ല​പാ​ടെ​ടു​ത്ത ച​രി​ത്ര​മു​ണ്ട് ഫു​ട്ബാ​ളി​ന്‍റെ പൈ​തൃ​ക​ത്തി​ൽ. അ​തേ​സ​മ​യം, പ​ണ​ത്തി​നും അ​ധി​കാ​ര​ത്തി​നും വ​ഴ​ങ്ങി​യ സം​ഭ​വ​ങ്ങ​ളും ഫി​ഫ​യു​ടെ ച​രി​ത്ര​ത്തി​ലു​ട​നീ​ളം കാ​ണാം. ഇ​ത്ത​വ​ണ, ഒ​രു​മി​പ്പി​ക്ക​ലി​ന്‍റെ മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി​യ സം​ഘാ​ട​ക​ർ ത​ന്നെ അ​തി​നെ​തി​രെ പ്ര​വ​ർ​ത്തി​ച്ചു. പ്ര​ത്യേ​ക “ഫി​ഫ ശാ​ന്തി​പു​ര​സ്കാ​രം” ചാ​ർ​ത്ത​പ്പെ​ട്ട​യാ​ൾ യു​ദ്ധ​ത്തി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​നാ​ണ്. 2018ൽ ​ലോ​ക​ക​പ്പി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച റ​ഷ്യ അ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന് വി​ല​ക്ക​പ്പെ​ട്ട​ത് യു​ക്രെ​യി​നെ അ​വ​ർ ആ​ക്ര​മി​ച്ച​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​പ്പോ​ൾ അ​തി​നെ​ക്കാ​ൾ വ​ലി​യ കു​രു​തി ന​ട​ത്തു​ന്ന ഇ​സ്രാ​യേ​ലി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ പു​റ​ത്താ​വു​ക​യാ​യി​രു​ന്നു അ​വ​ർ. ഇ​സ്രാ​യേ​ലി​നൊ​പ്പം ചേ​ർ​ന്ന് ഫ​ല​സ്തീ​നോ​ടും ഇ​റാ​നോ​ടും യു​ദ്ധം ചെ​യ്യു​ന്ന അ​മേ​രി​ക്ക​യാ​ക​ട്ടെ മു​ഖ്യ​ആ​തി​ഥേ​യ​രാ​ണ്; ഫി​ഫ​യു​ടെ ന​യ​ങ്ങ​ളെ വ​രെ സ്വാ​ധീ​നി​ക്കാ​ൻ ശേ​ഷി​യു​ള്ള​വ​രാ​ണ്. റ​ഫ​റി​മാ​രി​ൽ ഒ​രാ​ളാ​യി നി​യു​ക്ത​നാ​യ ഉ​മ​ർ അ​ബ്ദു​ൽ ഖാ​ദ​ർ ആ​ർ​ത്താ​നെ യു.​എ​സ് അ​ധി​കൃ​ത​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് തി​രി​ച്ച​യ​ച്ചു. യോ​ഗ്യ​ത​യും കീ​ർ​ത്തി​യും ഫി​ഫ​യു​ടെ നി​യ​മ​ന​വും യു.​എ​സ് യാ​ത്രാ വി​സ​യു​മെ​ല്ലാം ഉ​ണ്ടാ​യി​ട്ടും അ​ദ്ദേ​ഹ​ത്തി​ന് അ​മേ​രി​ക്ക ഫി​ഫ​യു​ടെ ത​ല​ക്കു​മീ​തെ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ട്രം​പി​ന് ഇ​ഷ്ട​മി​ല്ലാ​ത്ത സോ​മാ​ലി​യ​യി​ൽ​നി​ന്നു​ള്ള ആ​ളാ​ണ​ദ്ദേ​ഹം എ​ന്ന​താ​ണ് കാ​ര​ണം. ത​ങ്ങ​ൾ നി​യോ​ഗി​ച്ച റ​ഫ​റി​ക്ക് ആ​തി​ഥേ​യ​രാ​ജ്യം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നെ ഫി​ഫ ന്യാ​യീ​ക​രി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ആ​തി​ഥേ​യ രാ​ജ്യ​ത്തി​ന്‍റെ കു​ടി​യേ​റ്റ നി​ല​പാ​ടു​ക​ളി​ൽ ഇ​ട​പെ​ടി​ല്ല​ത്രേ. അ​തി​ന​ർ​ഥം, ട്രം​പി​ന്‍റെ ത​ന്നി​ഷ്ട​പ്ര​കാ​രം വേ​ണ​മെ​ങ്കി​ൽ ടീ​മു​ക​ളെ​പ്പോ​ലും വി​ല​ക്കാം എ​ന്നാ​ണ്. ഇ​റാ​ൻ ടീ​മി​നോ​ട് യു.​എ​സ് ചെ​യ്ത അ​നീ​തി ഫു​ട്ബാ​ൾ പ്രേ​മി​ക​ളെ ല​ജ്ജി​പ്പി​ച്ചു: ആ ​ടീ​മി​ന് മെ​ക്സി​കോ​യി​ൽ താ​മ​സം, അ​മേ​രി​ക്ക​യി​ൽ ക​ളി; വി​ശ്ര​മ​ത്തി​നോ പ​രി​ശീ​ല​ന​ത്തി​നോ സാ​വ​കാ​ശം ന​ൽ​കാ​തെ അ​ങ്ങോ​ട്ടു​മി​ങ്ങോ​ട്ടും അ​വ​രെ ത​ട്ടി​ക്ക​ളി​ച്ചു. ഇ​റാ​ന്‍റെ ടീ​മി​ലെ 15 ഒ​ഫി​ഷ്യ​ലു​ക​ൾ​ക്ക് വി​സ നി​ഷേ​ധി​ച്ചു. ഇ​റാ​ഖി സ്ട്രൈ​ക്ക​ർ അ​യ്മ​ൻ ഹു​സൈ​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​ഴു​മ​ണി​ക്കൂ​ർ ത​ട​ഞ്ഞു​വ​ച്ചു. ഇ​റാ​ഖി​ന്‍റെ ഔ​ദ്യോ​ഗി​ക ഫോ​ട്ടോ​ഗ്ര​ഫ​റെ മ​ട​ക്കി അ​യ​ച്ചു.

ഫു​ട്ബാ​ൾ പ്ര​തി​നി​ധാ​നം ചെ​യ്തു​പോ​ന്ന മാ​ന​വി​ക ഐ​ക്യ​ത്തെ സം​ഘാ​ട​ക​രാ​ണ് ഇ​ല്ലാ​താ​ക്കു​ന്ന​ത്. യു​ദ്ധ​ത്തി​നും ക​ളി​മേ​ള​ക്കും ഒ​രേ​സ​മ​യം അ​ധ്യ​ക്ഷ​നാ​വാ​ൻ ട്രം​പി​ന് ക​ഴി​യു​ന്നു. മൂ​ന്ന് ഉ​ത്ത​ര അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലാ​യി 48 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റ് അ​വ​സാ​നി​ക്കു​മ്പോ​ൾ വി​ജ​യ​ത്തി​നും റെ​ക്കോ​ഡു​ക​ൾ​ക്കു​മ​പ്പു​റ​ത്താ​യി വ​ലി​യൊ​രു യാ​ഥാ​ർ​ഥ്യം അം​ഗീ​ക​രി​ക്കേ​ണ്ടി​വ​രു​ന്നു: ഇ​ത് ഫു​ട്ബാ​ളി​ന്‍റെ മാ​ന​വി​ക​ത​യും മാ​ന​വി​ക​ത​ക്കെ​തി​രെ ഉ​റ​ഞ്ഞു​തു​ള്ളു​ന്ന അ​ക്ര​മോ​ത്സു​ക രാ​ഷ്ട്രീ​യ​വും ത​മ്മി​ലു​ള്ള മ​ത്സ​രം കൂ​ടി​യാ​യി​രു​ന്നു. ആ ​മ​ത്സ​ര​ത്തി​ൽ ജ​യി​ച്ച​ത് സ്പെ​യി​നോ അ​ർ​ജ​ന്‍റീ​ന​യോ അ​ല്ല, അ​മേ​രി​ക്ക​യു​ടെ ധാ​ർ​ഷ്ട്യ​മാ​ണ്. സ​ങ്കു​ചി​ത​വും മ​നു​ഷ്യ​ത്വ​വി​രു​ദ്ധ​വു​മാ​യ കു​ടി​യേ​റ്റ​ച്ച​ട്ട​ങ്ങ​ൾ, വി​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ, ക​ളി​ക്കാ​ർ​ക്കും ഒ​ഫി​ഷ്യ​ൽ​സി​നു​മെ​തി​രാ​യ ച​ട്ട​മ്പി ന​യ​ങ്ങ​ൾ, ഹീ​ന​മാ​യ വി​വേ​ച​ന​ങ്ങ​ൾ, ഫി​ഫ​യു​ടെ വി​ധേ​യ​ത്വം-​ഇ​തെ​ല്ലാം ക​ളി​യു​ടെ തി​ള​ക്ക​ത്തി​ന് മ​ങ്ങ​ലു​ണ്ടാ​ക്കി. പു​തു​താ​യി 16 ടീ​മു​ക​ളെ അ​ധി​കം ചേ​ർ​ത്ത് ഏ​റ്റ​വും വ​ലി​യ മ​ത്സ​ര​മാ​യി​ത്തീ​ർ​ന്ന ഈ 23ാ​മ​ത് ഫി​ഫ ടൂ​ർ​ണ​മെ​ന്‍റി​നെ കാ​ണി​ക​ളും ക​ളി​ക്കാ​രും ഏ​റ്റ​വും വി​പു​ല​മാ​യ ആ​ഗോ​ള കാ​യി​ക സം​ഭ​വ​മാ​ക്കി. സ്വ​ന്തം താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി ഈ ​മ​നോ​ഹ​ര ക​ളി​യെ ഉ​പ​യോ​ഗി​ച്ച ഇ​ൻ​ഫ​ന്‍റി​നോ​ക്കും ട്രം​പി​നും മ​ത്സ​ര​ത്തെ ന​ശി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത് അ​തി​ന്‍റെ ജ​ന​കീ​യ​ത​കൊ​ണ്ടാ​ണ്. ന​ശി​പ്പി​ക്കാ​നാ​വി​ല്ലെ​ങ്കി​ലും ദു​ഷി​പ്പി​ക്കാ​മ​ല്ലോ. അ​ത​വ​ർ ചെ​യ്തു. പ​ന്തു​ക​ളി​യു​ടെ ത​ന​ത് സൗ​ന്ദ​ര്യ​വും മാ​ന​വി​ക​ത​യും വീ​ണ്ടെ​ടു​ക്കാ​ൻ ഇ​പ്പോ​ഴ​ത്തെ ഫി​ഫ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ ക​ഴി​യു​മോ എ​ന്ന് സം​ശ​യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sportsFIFAControversy
News Summary - End of the 'Play Market'
Next Story