ഡോവൽ പറഞ്ഞതും  ഉദ്ദേശിച്ചതും

07:18 AM
27/10/2018
editorial

സർദാർ പ​േട്ടൽ അനുസ്​മരണ ​പ്രഭാഷണത്തിൽ ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ അജിത്​ ഡോവൽ ചെയ്​ത പ്രസംഗം സാധാരണനിലക്ക്​ ഒൗപചാരികമായ ഒരു ഭാഷണമായി മാത്രം ഗണിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ, അത്​ ചർച്ചയും വിവാദവും ഉയർത്തിയത്​ അതി​​െൻറ ഉള്ളടക്കം ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചും രാജ്യത്തി​​െൻറ ഭാവിയെക്കുറിച്ചും ചില ദിശാസൂചകങ്ങൾ ഉൾക്കൊണ്ടതിനാലാണ്​. ജനാധിപത്യ സംസ്​കാരത്തി​​െൻറ മർമത്തെ തൊടുന്ന ഡോവലി​​െൻറ ചില ചിന്തകൾക്കു പിന്നിലെ യഥാർഥ താൽപര്യങ്ങൾ എന്തെന്ന പരിശോധന അസുഖകരമായ കുറെ വസ്​തുതകളിലേക്ക്​ നമ്മെ നയിക്കുന്നുണ്ടെന്ന്​ പറയേണ്ടിവരുന്നു. അടുത്ത പത്തു വർഷത്തേക്ക്​ ഇന്ത്യക്ക്​ കൂട്ടുകക്ഷി സർക്കാറി​​െൻറ ദൗർബല്യങ്ങളല്ല ആവശ്യമെന്ന്​ ഡോവൽ പറയുന്നു- നിശ്ചയദാർഢ്യവും കരുത്തുമുള്ള സുസ്​ഥിര സർക്കാറാകണം ഇന്ത്യയെ ഭരിക്കേണ്ടത്​. പ്രത്യക്ഷത്തിൽ സ്വീകാര്യമെന്ന്​ തോന്നാവുന്നതാണ്​ അദ്ദേഹത്തി​​െൻറ വാദം. ജനാധിപത്യംതന്നെ ചില സഹജ ദൗർബല്യങ്ങൾ ഉൾക്കൊള്ളുന്നുവെന്നും നമ്മുടെ നാട്ടിൽ ജനാധിപത്യം നടപ്പിൽവരുന്ന രീതിയിൽ പാളിച്ചകളേറെയുണ്ടെന്നും സമ്മതിക്കാതെ വയ്യ. തെരഞ്ഞെടുപ്പു കാലത്ത്​ കുത്തുന്ന വോട്ടിലൊതുങ്ങും പൗര​​െൻറ ജനാധിപത്യാവകാശം; നിരക്ഷരരും പാവങ്ങളുമായ ​കോടിക്കണക്കിനാളുകൾക്ക്​ അതുപോലും അന്യ​​െൻറ ആജ്ഞക്ക്​ വിധേയമാണു​താനും. അഴിമതിയും രാഷ്​ട്രീയ സ്വാർഥതാൽപര്യങ്ങളും പണാധിപത്യവും ചേർന്ന്​ ജനാധിപത്യത്തെ പ്രഹസനവും ശരിയായ തീരുമാനങ്ങൾക്ക്​ വിഘാതവുമാക്കുന്നുണ്ട്​ എന്നതും നേര്​.

എന്നാൽ, ജനാധിപത്യ നടത്തിപ്പിലെ വീഴ്​ചകൾക്ക്​ പരിഹാരം ശക്തവും കേന്ദ്രീകൃതവുമായ ഭരണകൂടമാണെന്ന നിഗമനം എത്രത്തോളം യുക്തിഭദ്രമാണ്​? ഡോവൽ തന്നെ ചൂണ്ടിക്കാണിച്ചപോലെ, വ്യക്തികളല്ല നിയമങ്ങളാണ്​ ഭരണം നിർവഹിക്കേണ്ടത്​. നിയമവ്യവസ്​ഥ അന്യൂനമാവുക എന്നതാണ്​ ശരിയായ രീതി. 2014ൽ അധികാരമേറ്റ മോദിസർക്കാർ മൂന്നു പതിറ്റാണ്ടിലെ ഏറ്റവും ശക്തമായ, ഏകകക്ഷിബലമുള്ള, ഭരണകൂടമായിരുന്നു. എന്നാൽ, നിയമവാഴ്​ചയും നിയമത്തോടുള്ള വിധേയത്വവും നോക്കു​േമ്പാൾ അതിന്​ മു​മ്പത്തെ ‘ദുർബലമായ’ കൂട്ടുകക്ഷി സർക്കാറുകൾ എത്രയോ മെച്ചമായിരുന്നു. പാർലമ​െൻറ്​, ബ്യൂറോക്രസി തുടങ്ങിയ അനേകം മേഖലകളിൽ നിലവിലുള്ള നിയമവ്യവസ്​ഥിതി തകർക്കുകയാണ്​ മോദി ചെയ്​തിട്ടുള്ളത്​. മോദിയുടെ നോട്ടുനിരോധന തീരുമാനം ഉദാഹരണം. റിസർവ്​ ബാങ്കും ധനകാര്യ വകുപ്പും മറ്റു സംവിധാനങ്ങളും ​നോക്കുകുത്തിയായിരുന്നു അന്ന്​. ഇത്ര വലിയൊരു തീരുമാനത്തിന്​ വേണ്ടത്ര ‘കരുത്ത്​’ ഉണ്ടായി എന്നതുമാത്രമാണ്​ ആ മടയത്തം സാധ്യമാക്കിയത്​. അടുത്ത പത്തു വർഷത്തേക്ക്​ ‘കടുത്ത തീരുമാനങ്ങളെടുക്കാൻ’ ശേഷിയുള്ള ശക്തമായ സ്​ഥിരതയുള്ള, സർക്കാർ വേണമെന്നു പറയു​േമ്പാൾ അതിൽ അടിയന്തരാവസ്​ഥ പലരും മണക്കുന്നു. കടുത്ത തീരുമാനങ്ങളും കാര്യക്ഷമമായ ഭരണ നിർവഹണവും മുദ്രാവാക്യമാക്കിക്കൊണ്ടുതന്നെയാണ്​ ഇന്ദിര ഗാന്ധി അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചത്​ എന്നോർക്കണം. ഹിറ്റ്​ലറും മുസോളിനിയും അടക്കമുള്ള ഏകാധിപതികളും ജനാധിപത്യത്തി​​െൻറ പേര്​ പറഞ്ഞുതന്നെയാണ്​ ‘ശക്തമായ ഭരണം’ പിടിച്ചുവാങ്ങിയത്​.

രാജ്യത്തി​​െൻറ ‘ലക്ഷ്യങ്ങൾ’ സാധിച്ചെടുക്കാൻ കരുത്തുറ്റ ഭരണം വേണമെന്നുകൂടി ഡോവൽ പറയുന്നു. രാജ്യത്തി​​െൻറ ‘ലക്ഷ്യങ്ങൾ’ ആരാണ്​ തീരുമാനിക്കുന്നത്​? ‘കാരുണ്യവാനായ സ്വേച്ഛാധിപതി’ (ബെനവലൻറ്​ ഡിക്​ടേറ്റർ) എന്ന ആകർഷകമായ റാപ്പറിൽ പൊതിഞ്ഞ സമഗ്രാധിപത്യം നമുക്ക്​ പരിചിതമാണ്​. അതിൽ ജനങ്ങളുടെ കാര്യങ്ങൾ തീരുമാനിക്കുക അവരല്ല, ഭരണകർത്താക്കളാണ്​. അവിടെ തെരഞ്ഞെടുപ്പ്​ നടക്കും-അഞ്ചു ശതമാനം പേർ പോലും വോട്ട്​ ചെയ്​തില്ലെങ്കിലും അത്​ സാധുവാകും. അവിടെ പൗരത്വം പോലും തീരുമാനിക്കുക ഭരണകൂടമായിരിക്കും. ഡോവൽ സ്വപ്​നം കാണുന്ന ‘ശക്തവും സ്​ഥിരവുമായ’ ഭരണത്ത​ി​​െൻറ ഫലങ്ങൾ കഴിഞ്ഞ നാലരവർഷം നാട്​ അനുഭവിക്കുന്നുണ്ട്​. ആൾക്കൂട്ടങ്ങൾ അഴിഞ്ഞാടുന്ന ‘നിയമവാഴ്​ച’, വിവരാവകാശ നിയമത്തെപ്പോലും അട്ടിമറിക്കുന്ന ഗൂഢതാൽപര്യങ്ങളുടെ ആധിപത്യം, സാമ്പത്തിക തകർച്ചയും അസമത്വവും, ജാതീയതയുടെ തിരിച്ചുവരവ്​, കോർപറേറ്റ്​ വിധേയത്വം ഇങ്ങനെ ‘നേട്ടങ്ങളുടെ’ വലിയൊരു പട്ടികയുണ്ട്​ നമുക്കു ചുറ്റും. തൊഴിലില്ലായ്​മയും രൂപയുടെ തകർച്ചയും ‘ശക്തമായ’ ഭരണകൂടത്തിനു​ കീഴിലെ യാഥാർഥ്യമാണ്​. 

ചൈനയുമായുള്ള ബന്ധത്തിൽ വന്ന അസ്വാരസ്യം മുതൽ വൂഹാൻ മേഖലയിലെ കീഴടക്കം വരെ ഡോവലി​​െൻറയടക്കം ‘കരുത്തുറ്റ ഭരണ’ത്തി​​െൻറ ഉദാഹരണങ്ങളായുണ്ട്. ജമ്മു-കശ്​മീരിൽ അദ്ദേഹത്തി​​െൻറ മേൽനോട്ടത്തിൽ നടപ്പായ ശക്തിപ്രയോഗം ജനങ്ങളെ അകറ്റിയത്​ മറ്റൊരു ഉദാഹരണം. വ്യാജ വാർത്തകളെ കരുതിയിരിക്കണമെന്ന്​ ഡോവൽ പറയു​േമ്പാൾ ഉദ്ദേശിക്കുന്നത്​ സാധാരണക്കാരെ ആൾക്കൂട്ട ആക്രമണങ്ങൾക്ക്​ മുന്നിലേക്ക്​ ഇട്ടുകൊടുക്കുന്ന സാമൂഹിക രോഗത്തെയല്ല, മറിച്ച്​ പ്രതിപക്ഷങ്ങളുയർത്തുന്ന ന്യായമായ ആരോപണങ്ങളെയാ​െണന്ന്​ തോന്നിപ്പോകുന്നു. കൂട്ടുകക്ഷി ഭരണം വിനാശകരമാണെന്ന വാദത്തിനു പിന്നിൽ പ്രതിപക്ഷ ​െഎക്യം ബി.ജെ.പിക്ക്​ മുമ്പാകെ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച വേവലാതിയില്ലേ? രാഷ്​ട്രീയ വിയോജിപ്പിനെയും മാധ്യമങ്ങളുടെ വിമർശനങ്ങളെയും രാജ്യവിരുദ്ധമായി ചിത്രീകരിക്കുന്ന ശൈലി ആ പ്രസംഗത്തി​​െൻറ വരികൾക്കിടയിലില്ലേ? ദേശീയ സുരക്ഷ ഉപദേഷ്​ടാവ്​ ആരുടെ സുരക്ഷയാണ്​ മനസ്സിൽവെക്കുന്നതെന്ന ചോദ്യമാണ്​ പലരും ഉയർത്തുന്നത്​. ആ വിമർശനം ന്യായവുമാണ്​.

Loading...
COMMENTS