Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകേട്ടില്ലെന്ന്...

കേട്ടില്ലെന്ന് നടിക്കരുത്, ‘പഴഞ്ചന്മാരു’ടെ മുന്നറിയിപ്പ്

text_fields
bookmark_border
premarital relationships
cancel

വിവാഹത്തിനുമുമ്പ് ആൺകുട്ടിയും പെൺകുട്ടിയും പൂർണമായ അപരിചിതരാണെന്നും വിവാഹപൂർവ ബന്ധങ്ങളിൽ ഏർപ്പെടുന്നതിനു മുമ്പ് ജാഗ്രത വേണമെന്നും യുവതീയുവാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നു, രാജ്യത്തെ പരമോന്നത കോടതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ കേസിൽ യുവാവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് ഈ രാജ്യത്തിലെ യുവജനങ്ങളുടെ ശ്രദ്ധ വിഷയത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇയാളെ വിശ്വസിച്ച് ദുബൈ വരെ പോയെന്നും അവിടെവെച്ച് നടന്ന പീഡനം ഉഭയസമ്മതത്തോടെയായിട്ടേ പരിഗണിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി.

‘‘വ്യക്തിബന്ധം എത്ര ഗാഢതയേറിയതാണെങ്കിലും വിവാഹത്തിനുമുമ്പ് ലൈംഗികബന്ധത്തിലേർപ്പെടുന്നത് മനസ്സിലാക്കാനാകുന്നില്ല; തങ്ങൾ ചിലപ്പോൾ പഴയ ആളുകളായതു കൊണ്ടാവാം’’ എന്നുകൂടി പറഞ്ഞുവെച്ചിട്ടുണ്ട് സുപ്രീംകോടതി. വഴിവിട്ട ബന്ധങ്ങൾ കുടുംബത്തകർച്ചയിലേക്കും അരാജകത്വത്തിലേക്കും കൊലപാതകങ്ങളിലേക്കുംവരെ നയിച്ചുകൊണ്ടിരിക്കുന്ന സംഭവങ്ങൾ ലോകമൊട്ടുക്കും നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുപ്രീംകോടതിയുടെ മുന്നറിയിപ്പിന് കാലികപ്രാധാന്യവും പ്രസക്തിയുമുണ്ട് എന്നേ സമൂഹത്തിൽ സമാധാനവും സദാചാരവും നിലനിൽക്കണമെന്നാഗ്രഹിക്കുന്ന ആർക്കായാലും തോന്നൂ.

ലിബറലിസത്തിന്റെയും പുരോഗമന നാട്യങ്ങളുടെയും മറവിൽ നാട്ടിൽ നടമാടുന്ന ലൈംഗികാരാജകത്വത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് ആത്മവഞ്ചനയായി മാത്രമേ കാണാവൂ. സാമ്പ്രദായിക കുടുംബബന്ധങ്ങളിൽ വന്ന മാറ്റങ്ങളെ ഒരു പരിധിവരെ സ്വാഭാവികമാണെന്ന് അംഗീകരിച്ചുകൊണ്ടുതന്നെ, അരുമസന്തതികൾ പെറ്റുപോറ്റി വളർത്തിയ മാതാപിതാക്കളെ വെല്ലുവിളിച്ചോ ഇരുട്ടിൽനിർത്തിയോ ഒളിച്ചോടുന്ന ​പ്രവണത അതിഭയാനകമാംവിധം വർധിച്ചിരിക്കുന്നു. ഒടുവിൽ എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യയിൽ അഭയം പ്രാപിക്കുകയോ ജീവിതത്തിന്റെ പുറംപോക്കിൽ ശിഷ്ടകാലം കഴിക്കേണ്ടിവരുകയോ ചെയ്യുന്ന സംഭവങ്ങൾ ഇന്ന് ഒറ്റപ്പെട്ടതല്ല.

ഭവിഷ്യത്ത് ഓർക്കാതെ യുവതീയുവാക്കൾ നിയമാനുസൃതം വിവാഹിതരാവുന്നതിനുമുമ്പേ ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്നു; ഒടുവിൽ കളി കാര്യമാവുമ്പോൾ ആൺസുഹൃത്ത് കാലുമാറുന്നു; ഗതിമുട്ടിയ പെൺസു​ഹൃ​ത്ത് വ​ഞ്ച​നാക്കുറ്റമാ​രോ​പി​ച്ച് അ​ന​ന്ത​ര ബാ​ധ്യ​ത​ക​ൾ​ക്കു​വേ​ണ്ടി കോ​ട​തി​ക​ളെ സ​മീ​പി​ക്കു​ന്നു. ഏ​റെ വൈ​കി​ക്കിട്ടുന്ന വി​ധി ത​നി​ക്ക​നു​കൂ​ല​മ​ല്ലെ​ങ്കി​ൽ അ​പ്പീ​ൽ ഹ​ര​ജി​യു​മാ​യി കാ​ലംക​ഴി​യു​ന്നു. അ​ന്തി​മവി​ധി പ്ര​തികൂല​മാ​ണെ​ങ്കി​ൽ ജീ​വി​തം തു​ല​ഞ്ഞ​തു​ത​ന്നെ. ഈ ​ദുഃ​ഖ​പ​രി​ണ​തി​യി​ലേ​ക്കാ​ണ് സു​പ്രീം​കോ​ട​തി വി​ര​ൽ​ചൂ​ണ്ടി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ ബ​ന്ധ​ങ്ങ​ളു​ടെ​യും പ​രി​ണ​തി ഇ​ങ്ങ​നെ​ത്ത​ന്നെ​യാ​വ​ണ​മെ​ന്നി​ല്ല. പക്ഷേ, പ​ല​തും ഇ​വ്വി​ധം ദുഃ​ഖ​പ​ര്യ​വ​സാ​യി​യാ​യി മാ​റു​ന്നുവെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ് ‘ഞ​ങ്ങ​ൾ പ​ഴ​ഞ്ച​ന്മാ​ർ’ എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ച്ചു​കൊ​ണ്ടു​ത​ന്നെ, മു​ന്നി​ലെ​ത്തി​യ കേ​സി​ൽ കോ​ട​തി വി​ധി​പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

അവിഹിതബന്ധങ്ങളിൽ പിറന്ന മനുഷ്യക്കുഞ്ഞുങ്ങൾ നിഷ്കരുണം കൊല്ലപ്പെടുകയോ വലിച്ചെറിയപ്പെടുകയോ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെടുകയോ ചെയ്യുന്ന സംഭവങ്ങളും കേരളത്തിലടക്കം നിത്യേന റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സ്ഥി​തി​വി​ശേ​ഷം സൃ​ഷ്ടി​ക്കു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ത്തി​നും വി​വ​രസാ​​ങ്കേ​തി​ക​വി​ദ്യ​യു​ടെ കു​തി​ച്ചു​ചാ​ട്ട​ത്തി​നും സ​ർ​വോ​പ​രി ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ ലാ​ഘ​വ​ബു​ദ്ധി​ക്കും വ്യ​ക്ത​വും ശ​ക്ത​വു​മാ​യ പ​ങ്കു​ണ്ട് എ​ന്ന സ​ത്യം നി​ഷേ​ധി​ച്ചി​ട്ട് ​കാ​ര്യ​മി​ല്ല. ധാ​ർ​മി​ക സം​ശു​ദ്ധി​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വു​മു​ള്ള ത​ല​മു​റ​ക​ളെ സൃ​ഷ്ടി​ക്കാ​ന​ല്ല, അ​രാ​ജ​കജീ​വി​തം ജ​ന്മാ​വ​കാ​ശ​മാ​യി ക​രു​തി സർവം മറന്നും തകർത്തെറിഞ്ഞും ജീ​വി​ക്കു​ന്ന​തി​ലാ​ണ് സ​ന്തോ​ഷ​വും സം​തൃ​പ്തി​യു​മെ​ന്ന ബോ​ധം വ​ള​ർ​ത്താ​നാ​ണ് നി​ല​വി​ലെ പല സാമൂഹികസം​വി​ധാ​ന​ങ്ങളും ഹേതു​വാ​യി​ത്തീ​രു​ന്ന​ത്.

ഇ​ത്ത​ര​മൊ​രു ‘പു​രോ​ഗ​തി’ കൈ​വ​രി​ക്കാ​ൻ നാ​മൊ​ക്കെ മാ​തൃ​ക​യാ​ക്കു​ന്ന പാ​ശ്ചാ​ത്യ​ലോ​ക​വും സം​സ്കാ​ര​വും ഏ​റ്റ​വു​മൊ​ടു​വി​ൽ എ​വി​ടെ​യെ​ത്തിനി​ൽക്കു​ന്നു എ​ന്ന​തി​ന്റെ നേ​ർ​കാ​ഴ്ച​യാ​ണ് അ​നാ​വ​ര​ണം ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന എ​പ്സ്റ്റീ​ൻ ഫ​യ​ൽ​സ്. മൈ​ക്രോസോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ​ഗേ​റ്റ്സ്, യു.​എ​സ് പ്ര​സി​ഡ​ന്റ് ഡോണ​ൾ​ഡ് ട്രം​പ്, മു​ൻ പ്ര​സി​ഡ​ന്റ് ബി​ൽ ക്ലി​ന്റ​ൺ, ആ​ൻ​ഡ്രൂ രാ​ജ​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​ര​ട​ക്കം ഒ​ട്ട​നേ​കം ഘ​ടാ​ഘ​ടി​യ​ന്മാ​രു​ടെ പേ​രു​ക​ളു​ണ്ട് കു​പ്ര​സി​ദ്ധ ലൈം​ഗി​ക കു​റ്റ​വാ​ളി ജെ​ഫ്രി എ​പ്സ്റ്റീ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യോ അ​യാ​ളു​ടെ ‘ഇ​ര​ക​ളാ​യി’ മാ​റു​ക​യോ ചെ​യ്ത​വ​രി​ൽ. മൂ​ന്ന് മി​ല്യ​ൺ പേ​ജു​ക​ളും 1,80,000 ഫോ​ട്ടോ​ക​ളും 2000 വിഡി​യോ​ക​ളു​മാ​ണത്രേ അ​മേ​രി​ക്ക​ൻ നീ​തി​ന്യാ​യ വ​കു​പ്പ് ഇ​തി​ന​കം പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്.

വി​വി​ധ ര​ാജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി​ ചെ​യ്യ​പ്പെ​ട്ട പ്രാ​യ​പൂ​ർ​ത്തി​യെ​ത്താ​ത്ത ബാ​ലി​ക​മാ​രെ ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ​ക്കാ​യി പ്ര​സി​ഡ​ന്റു​മാ​രും പ്ര​ധാ​ന​മ​ന്ത്രി​മാ​രും വ്യ​വ​സാ​യ പ്ര​മു​ഖ​രും രാ​ജ​കു​മാ​ര​ന്മാ​രു​മെ​ല്ലാ​മ​ട​ങ്ങി​യ കാ​മ​ഭ്രാ​ന്ത​ന്മാ​ർ​ക്ക് കാ​ഴ്ച​വെ​ച്ച പി​ശാ​ചി​നെ​യോ അ​ത​ല്ല, അ​യാ​ൾ​ക്ക​തി​നെ​ല്ലാം അ​വ​സ​രം ഒ​രു​ക്കി​ക്കൊ​ടു​ത്ത പ​രി​ഷ്‍കൃ​തസ​മൂ​ഹ​ത്തെ​യോ ആ​രെ​യാ​ണ് പ്ര​തി​ക്കൂ​ട്ടി​ൽ ക​യ​റ്റേ​ണ്ട​ത് എന്ന് തീരുമാനിക്കുക പ്രയാസം. എന്തുതന്നെയായാലും പരമ്പരാഗതമായി ധാർമിക സദാചാര മൂല്യങ്ങളെ മാനിക്കുന്ന മതങ്ങളുടെയും തത്ത്വസംഹിതകളുടെയും നാടായ ഇന്ത്യ അധാർമികതയുടെ ഉത്തുംഗത്തിലേ​െക്കത്തുന്നതിനു മുമ്പ് തലമുറകളുടെ വീണ്ടെടുപ്പിന് മനുഷ്യനന്മ കാംക്ഷിക്കുന്നവർ മുന്നിട്ടിറങ്ങിയേ തീരൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialrelationshipsMadhyamamPremaritalLatest News
News Summary - Don't pretend you didn't hear, the 'oldies' warn
Next Story