Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്ന്​ ബി.​​ജെ.​​പി​​യി​​ലേ​​ക്കു​​ള്ള ദൂ​​രം

text_fields
bookmark_border
കോ​​ൺ​​ഗ്ര​​സി​​ൽ​​നി​​ന്ന്​ ബി.​​ജെ.​​പി​​യി​​ലേ​​ക്കു​​ള്ള ദൂ​​രം
cancel

താൻ ബി.ജെ.പിയിലേക്ക് ചേക്കേറാൻ പോവുന്നു എന്ന വാർത്തകളെ മുൻകേന്ദ്രമന്ത്രിയും തിരുവനന്തപുരത്തുനിന്നുള്ള ലോക്സഭാംഗവുമായ ശശി തരൂർ അസന്ദിഗ്ധമായി നിഷേധിച്ചിരിക്കുന്നു. കഴിഞ്ഞ നാൽപതിൽപരം വർഷങ്ങളായി ബഹുസ്വര ഇന്ത്യക്കുവേണ്ടി പ്രതിരോധിച്ചുകൊണ്ടിരിക്കുന്ന തനിക്ക് ബി.ജെ.പിയുടെ ആദർശവുമായി സമരസപ്പെടാനാവില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. എല്ലാ പൗരന്മാർക്കും സമുദായങ്ങൾക്കും തുല്യാവകാശങ്ങളുള്ള ഒരു ഇന്ത്യയെ മാത്രമേ തനിക്ക് ഉൾക്കൊള്ളാനാവൂ എന്നും തേൻറത് നെഹ്റുവിെൻറ കാഴ്ചപ്പാടാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. ശശി തരൂർ ഉൾപ്പെടെ കേരളത്തിൽനിന്ന് നാല് കോൺഗ്രസ് പ്രമുഖർ ബി.ജെ.പിയിൽ ചേരാൻ ചർച്ചകൾ ആരംഭിച്ചതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിെൻറ നിഷേധം. മറ്റൊരു നേതാവും മുൻ എം.പിയുമായ കെ. സുധാകരനും ബി.ജെ.പിയിൽ ചേരാൻ താൻ ശ്രമിക്കുന്നതായുള്ള വാർത്ത വാസ്തവവിരുദ്ധമാണെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്. മറ്റ് രണ്ടുപേർ ആരാണെന്ന് വ്യക്തമാക്കുന്ന വാർത്തയില്ലെങ്കിലും സാഹചര്യത്തെളിവുകൾ വെച്ച് രണ്ട് േകാൺഗ്രസ് നേതാക്കളെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസനും ഒരു േകാൺഗ്രസുകാരനും ബി.ജെ.പിയിലേക്കില്ലെന്ന് തീർത്തുപറയുന്നു.

കോൺഗ്രസിെൻറ തകർച്ച ആരംഭിച്ചുവെന്നും ബി.ജെ.പി തരംഗം നാടാകെ അലയടിക്കുകയാണെന്നും വരുത്തിത്തീർക്കാൻ ഒരുവേള ഹിന്ദുത്വ കേന്ദ്രത്തിൽ തന്നെ പടച്ചുവിടുന്നതാവാം ഇത്തരം വാർത്തകൾ. എങ്കിൽപോലും മറ്റേത് പാർട്ടിക്കാരേക്കാളും കോൺഗ്രസുകാരെക്കുറിച്ച ഇത്തരം കിംവദന്തികളും അഭ്യൂഹങ്ങളും ജനങ്ങൾ വിശ്വസിക്കുന്ന സാഹചര്യമുണ്ട് എന്ന വസ്തുത നിഷേധിക്കാനാവില്ല. പകൽ കോൺഗ്രസും രാത്രി ആർ.എസ്.എസുമായി നടക്കുന്നവർ കോൺഗ്രസിലുണ്ടെന്ന് അടുത്തയിടെ വെട്ടിത്തുറന്നുപറഞ്ഞത് ദേശീയ നേതാവായ എ.കെ. ആൻറണി തന്നെയാണല്ലോ. രാജ്യമാകെ കാവിപ്പട മുന്നേറ്റം തുടരുേമ്പാൾ അത്തരക്കാർ പകലും രാത്രിയും ഒരുപോലെ താമരപ്പൂ ചൂടാനുള്ള സാധ്യത ഏറെയാണ്. പ്രാപ്തിയും പക്വതയും സംഘാടകശേഷിയുമുള്ള ഒരു നേതാവ് ദേശീയതലത്തിൽ പാർട്ടിക്ക് ഇല്ലെന്നിരിക്കെ കോൺഗ്രസിെൻറ ഭാവി അനിശ്ചിതത്വത്തിലാണെന്ന തിരിച്ചറിവ് സ്വതേ മൃദുഹിന്ദുത്വം പുലർത്തുന്നവരെ തീവ്രഹിന്ദുത്വത്തിലേക്കാകർഷിക്കുക എളുപ്പവുമാണ്. പണവും സ്ഥാനമാനങ്ങളും ഒട്ടുമിക്ക മതേതര പാർട്ടി നേതാക്കളുടെ ദൗർബല്യമാണെന്ന പരമാർഥവും ബാക്കിനിൽക്കുന്നു.

ഒന്നാംനിര കോൺഗ്രസ് നേതാവായിരുന്ന എച്ച്.എൻ. ബഹുഗുണയുടെ മകളും യു.പിയിലെ പാർട്ടി പ്രമുഖയുമായിരുന്ന റീത്ത ബഹുഗുണ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ബി.ജെ.പിയിലെത്തിയത്. പ്രായം എൺപത് പിന്നിട്ട മുൻ കേന്ദ്രമന്ത്രിയും കർണാടക മുഖ്യമന്ത്രിയുമായ എസ്.എം. കൃഷ്ണയും മറ്റൊരു മുൻ കേന്ദ്രമന്ത്രിയും പാർട്ടിയിലെ ന്യൂനപക്ഷ നേതാവുമായ ജാഫർ ശരീഫും തീവ്രഹിന്ദുത്വ പാളയത്തിൽ ചേക്കേറിക്കഴിഞ്ഞു. മാത്രമല്ല, രാഷ്ട്രപതിസ്ഥാനത്തേക്ക് ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭാഗവത്തിെൻറ പേർ പോലും നിർദേശിച്ചിരിക്കുന്നു ജാഫർ ശരീഫ്. രാജീവ് ഗാന്ധിയുടെ ആകസ്മിക രക്തസാക്ഷിത്വത്തെ തുടർന്ന് നേതൃത്വശൂന്യത രൂപപ്പെട്ടപ്പോൾ, പി.വി. നരസിംഹറാവുവിെൻറയും സീതാറാം കേസരിയുടെയും കൈകളിൽ പാർട്ടി എത്തിപ്പെട്ടതിനെ തുടർന്നും മുങ്ങുന്ന കപ്പലിൽനിന്ന് ചാടിരക്ഷപ്പെടാൻ ഒരുപാട് പ്രാദേശിക നേതാക്കളുണ്ടായിരുന്നു കോൺഗ്രസിൽ. സോണിയ ഗാന്ധിയുടെ രംഗപ്രവേശമാണ് അന്ന് പാർട്ടിയെ രക്ഷിച്ചത്. അവരുടെ അനാരോഗ്യവും മകൻ രാഹുൽ ഗാന്ധിയുടെ അപ്രാപ്തിയും പാർട്ടിയെ വീണ്ടും അനാഥമാക്കുേമ്പാൾ അവശേഷിക്കുന്ന ഭാഗ്യാന്വേഷികളിൽ പലരും ഹിന്ദുത്വ പാളയത്തിലെത്തിയാൽ അദ്ഭുതെപ്പടാനില്ല.

അടിസ്ഥാനകാരണം പരിശോധിക്കുേമ്പാൾ ബോധ്യപ്പെടുന്ന വസ്തുത ശശി തരൂർ പറയുന്ന നെഹ്റുവിയൻ ആദർശത്തിൽനിന്ന് കോൺഗ്രസ് ബഹുദൂരം അകന്നതുതന്നെ. ഗണ്യമായ വിഭാഗം നേതാക്കളുടെ മൃദുഹിന്ദുത്വ ചിന്താഗതി, മാറിയ സാഹചര്യത്തിൽ തീവ്ര ഹിന്ദുത്വമായി പരിണമിക്കുന്നതോടൊപ്പം മതനിരപേക്ഷ ജനാധിപത്യത്തിലുള്ള വിശ്വാസവും തകർന്നുകൊണ്ടിരിക്കുന്നു. ആദർശം നോക്കിയിരുന്നാൽ സ്ഥാനമാനങ്ങളും സമ്പത്തും ആൺകുട്ടികൾ കൊണ്ടുപോവും എന്ന ചിന്തയും പലരെയും അസ്വസ്ഥരാക്കുന്നു. ഇത്തരക്കാരുടെ ദൗർബല്യങ്ങളിൽനിന്ന് പരമാവധി മുതലെടുത്ത് ഹിന്ദുത്വത്തിെൻറ ജനകീയാടിത്തറ വികസിപ്പിക്കുകയാണ് അമിത് ഷായും കൂട്ടുകാരും പയറ്റുന്ന തന്ത്രം. മർമപ്രധാനമായ എല്ലാ സ്ഥാനങ്ങളിലും ആർ.എസ്.എസിെൻറ വിശ്വസ്ത സേവകരെ അവരോധിച്ചുകൊണ്ടുതന്നെ, നക്കാപിച്ച കൊടുത്താൽ വശത്താക്കാൻ കഴിയുന്നവരാണ് മതേതര പാർട്ടിക്കാെരന്ന് അവകാശപ്പെടുന്നവരിൽ വലിയൊരു സംഖ്യ എന്നവർക്കറിയാം. കുശുമ്പും കുന്നായ്മയും കുതികാൽവെട്ടും കുടിപ്പകയും പരമാവധി വളർന്ന പാർട്ടികളിൽനിന്ന് മർമസ്ഥാനത്തിരിക്കുന്നവരെ ചാടിക്കുക പ്രയാസകരമായ ദൗത്യമല്ല. മതേതരപക്ഷം തികച്ചും ദുർബലമായ ഇൗ ഘട്ടത്തിൽപോലും ആസന്നമായ രാഷ്ട്രപതി തെരെഞ്ഞടുപ്പിൽ ഒരു തീവ്രഹിന്ദുത്വവാദിയെ റെയ്സിനാ ഹിൽസിൽ കുടിയിരുത്താനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കാൻ മാത്രമുള്ള ശക്തി എൻ.ഡി.എക്ക് പുറത്തുള്ള പാർട്ടികൾക്കുണ്ടെന്നതാണ് വാസ്തവം. പക്ഷേ, അതിനുള്ള ഇച്ഛാശക്തിയും രാജ്യതന്ത്രജ്ഞതയും അങ്ങാടിയിൽ വാങ്ങാൻ കിട്ടുന്നതല്ലല്ലോ. മഹാസഖ്യം രൂപപ്പെടുത്തേണ്ട കോൺഗ്രസിന് സ്വന്തം ശക്തിയെക്കുറിച്ച തിരിച്ചറിവുപോലുമില്ലതാനും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - the distance from congress to bjp
Next Story