വിനായകിെൻറ മരണം
text_fieldsതൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ വിനായക് എന്ന 19കാരനായ ദലിത് ചെറുപ്പക്കാരൻ ജൂലൈ 18ന് ആത്മഹത്യചെയ്ത സംഭവം മലയാളി പൊതുസമൂഹം അർഹിക്കുന്ന ഗൗരവത്തിൽ എടുത്തിട്ടില്ലെന്ന് തോന്നുന്നു. ഹെയർസ്റ്റൈലിസ്റ്റായ ആ ചെറുപ്പക്കാരനെ സുഹൃത്ത് ശരത്തിനൊപ്പം ജൂലൈ 17ന് പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. െപാലീസ്സ്റ്റേഷനിൽ വിനായകിനോട് പൊലീസ് മോശമായി പെരുമാറുകയും ശാരീരികമായി മർദിക്കുകയും അധിക്ഷേപകരമായി സംസാരിക്കുകയും ചെയ്തിരുന്നുവെന്ന് നേരേത്തതന്നെ വിനായകിെൻറ പിതാവ് ആക്ഷേപം ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളെ അടിവരയിടുന്ന തരത്തിലാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുമുള്ളത്. റോഡരികിൽ പെൺകുട്ടിയുമായി സംസാരിച്ചുനിൽക്കുന്നതായി കണ്ട ചെറുപ്പക്കാരനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചശേഷം പിതാവിനെ വിളിച്ചു വരുത്തി വിട്ടയക്കുകയായിരുെന്നന്നാണ് ഇതുസംബന്ധിച്ച പൊലീസ്ഭാഷ്യം. എന്നാൽ, വിനായകിനെ ക്രൂരമായി മർദിെച്ചന്നും മുടി പിഴുതെടുക്കാൻ ശ്രമിെച്ചന്നുമാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്. മകൻ അങ്ങേയറ്റം അവശനായിരുെന്നന്ന് പിതാവും സാക്ഷ്യപ്പെടുത്തുന്നു. ആ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലും നെഞ്ചിലും മർദനമേറ്റതിെൻറയും കാലിൽ ബൂട്ടിട്ട് ചവിട്ടിയതിെൻറയും പാടുകളുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരമാസകലം മർദനമേറ്റതിെൻറ പാടുകളുണ്ട്. തലമുടി പിഴുതെടുത്തതിെൻറ അടയാളങ്ങളുണ്ട്.
മർദനത്തിലും അധിക്ഷേപത്തിലും ഖിന്നനായ വിനായക് അടുത്തദിവസം സ്വയം മരണം തെരഞ്ഞെടുക്കുകയായിരുെന്നന്നാണ് മനസ്സിലാവുന്നത്. ദരിദ്രപശ്ചാത്തലത്തിൽ നിന്ന് വരുന്ന ഒരു ദലിത് ചെറുപ്പക്കാരനോട് നമ്മുടെ സംവിധാനങ്ങളും അധികാരകേന്ദ്രങ്ങളും എങ്ങനെയാണ് പെരുമാറുന്നത് എന്നതിെൻറ മികച്ച ദൃഷ്ടാന്തമാണ് വിനായകിെൻറ മരണം. ‘പെൺകുട്ടിയോട് സംസാരിച്ചുനിന്നു’വെന്നതിെൻറ പേരിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിെൻറ നിയമപരമായ ന്യായങ്ങൾ ഇനിയും വിശദീകരിക്കപ്പെട്ടിട്ടുവേണം. വിനായക് ഇതിനുമുമ്പ് ഏതെങ്കിലും കേസിൽ ശിക്ഷിക്കപ്പെടുകയോ പ്രതിചേർക്കപ്പെടുകയോ ചെയ്ത ആളല്ല. നാട്ടിൽ അവനെതിരെ എന്തെങ്കിലും ആക്ഷേപങ്ങളുള്ളതായും അറിവില്ല. അങ്ങനെവരുമ്പോൾ മുടി നീട്ടിവളർത്തി അൽപം വ്യത്യസ്തനായി നടക്കുന്ന ഒരാളോട് പൊലീസ് പോലുള്ള ഒരു യാഥാസ്ഥിതികസംവിധാനം പുലർത്തുന്ന മുൻവിധികളാണ് വിനായകിെൻറ കസ്റ്റഡിയിലേക്ക് നയിച്ചതെന്നാണ് എത്താൻ കഴിയുന്ന നിഗമനം. വിനായകിെൻറ ജാതിയും തൊലിനിറവുമെല്ലാം പൊലീസ് സ്റ്റേഷനകത്ത് അവനോടുള്ള സമീപനത്തിൽ സ്വാധീനിച്ചിട്ടുണ്ടാവും. വ്യത്യസ്തരോടും അരികുവത്കരിക്കപ്പെട്ടവരോടും നമ്മുടെ സാമാന്യബോധം വെച്ചുപുലർത്തുന്ന സമീപനമാണ് പാവറട്ടി പൊലീസ്സ്റ്റേഷനിൽ വിനായകിെൻറ ശരീരത്തിനുമേൽ പെരുമാറിയത്.
വിനായക് ആത്മഹത്യ ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടുകഴിഞ്ഞു. എന്നാൽ, അന്വേഷണ വിധേയമായി പാവറട്ടി സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തതല്ലാതെ മറ്റ് നിയമനടപടികൾ സ്വീകരിക്കാൻ സർക്കാർ ഇതുവരെ സന്നദ്ധമായിട്ടില്ല. ഇടതുപക്ഷം ഭരിക്കുമ്പോൾ നിസ്സഹായനായ ഒരു ദലിത്ചെറുപ്പക്കാരന് പൊലീസ് ഭീകരത നിമിത്തം ജീവിതം ഹോമിക്കേണ്ടിവന്നിട്ടുണ്ടെങ്കിൽ അത് ഗൗരവപ്പെട്ട കാര്യമാണ്. ഇതേ തൃശൂരിലാണ് മാസങ്ങൾക്ക് മുമ്പ് അറിയപ്പെട്ട മ്യൂസിക് ബാൻഡായ ‘ഉൗരാളി’യിലെ മാർട്ടിൻ എന്ന ചെറുപ്പക്കാരൻ മുടി നീട്ടി വളർത്തിയതിെൻറ പേരിൽ പൊലീസിെൻറ ഭേദ്യത്തിന് വിധേയമായത്. പൊലീസിനെ എത്ര ആധുനീകരിച്ചിട്ടും യാഥാസ്ഥിതികതയുടെയും സാമാന്യബോധത്തിെൻറയും കെട്ടുകളിൽ നിന്ന് അതിനെ മോചിപ്പിക്കാൻ സാധിച്ചില്ല എന്നാണ് ഇതെല്ലാം കാണിക്കുന്നത്.
ഹൈദരാബാദിലെ രോഹിത് വെമുലയുടെ ആത്മഹത്യ രാജ്യമെമ്പാടും വലിയ ചർച്ചയും വിവാദവുമായതാണ്. കേരളത്തിലും രോഹിതിനുവേണ്ടി ധാരാളമാളുകൾ എഴുന്നേറ്റ് നിന്നു. എന്നാൽ, നമ്മുടെ സ്വന്തം തൃശൂരിൽ രോഹിതിേൻറതിന് സമാനമായ അനുഭവം ഒരു ചെറുപ്പക്കാരന് ഉണ്ടായിട്ടും രാഷ്ട്രീയബോധ്യത്തോടെ അതിനെ സമീപിക്കുന്നതിൽ എന്തുകൊണ്ട് രാഷ്ട്രീയ, സാമൂഹികപ്രസ്ഥാനങ്ങളും മാധ്യമങ്ങളും പരാജയപ്പെടുന്നു? വിനായകിെൻറ മരണത്തോട് നാം കാണിക്കുന്ന അലസസമീപനം തിരുത്തിയേ മതിയാവൂ. അവെൻറ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താനും അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും ജനാധിപത്യവാദികൾ രംഗത്തുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
