അശുഭസൂചനകളാൽ സമ്പന്നമായ ദാവോസ് ഉച്ചകോടി
text_fieldsആഗോള മുതലാളിത്തത്തിെൻറ വാർഷികോത്സവമാണ് എല്ലാ പുതുവർഷത്തിലും അരങ്ങേറുന്ന ദാവോസിലെ ആഗോള സാമ്പത്തിക ഫോറം. ര ാഷ്ട്രീയ നേതാക്കളുടെ ഔദ്യോഗികവും അനൗദ്യോഗികവുമായ ചർച്ചകൾ, ആഗോള വ്യവസായ പ്രമുഖരുടെ ഇടനാഴി രാഷ്ട്രീയ നീക്കങ ്ങൾ, അക്കാദമിക വിദഗ്ധരുടെ ഭാവിയെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ തുടങ്ങി ലോകം ദാവോസിലേക്ക് നാലു ദിനരാത്രങ്ങളിൽ ചുരുങ്ങുകയും ലോകത്തിെൻറ മുഴുവൻ കണ്ണുകളും അവിടേക്ക് കേന്ദ്രീകരിക്കപ്പെടുകയും ചെയ്യുക പതിവായിരുന്നു. എന്നാൽ, ഇത്തവണ ദാവോസ് ഉച്ചകോടി ശ്രദ്ധേയമായത് പ്രമുഖ രാഷ്ട്രനേതാക്കളുടെ വിട്ടുനിൽക്കൽ നിമിത്തമാണ്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭരണസ്തംഭനം മൂലം അവരുടെ പ്രതിനിധി സംഘം ദാവോസിൽ എത്തിയില്ല. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ പ്രമുഖ രാഷ്ട്രനേതാക്കളുടെ അസാന്നിധ്യം നിമിത്തം നിറംകെട്ടുപോയി 65 രാഷ്ട്രത്തലവന്മാരും മൂവായിരത്തിലധികം പ്രതിനിധികളും പങ്കെടുത്ത 49ാം ആഗോള സാമ്പത്തിക സമ്മേളനം. പ്രമുഖ രാഷ്ട്രനായകരുടെ ഉദാസീന സമീപനം ആഗോള സാമ്പത്തികമാന്ദ്യത്തെ അതിജയിക്കുന്നതിനുള്ള രാഷ്ട്രീയ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിന് വിഘാതമാകുകയും ഉച്ചകോടി സമ്പൂർണ പരാജയത്തിൽ കലാശിക്കുന്നതിന് കാരണമാകുകയും ചെയ്തു. ആഗോളീകരണത്തിെൻറ ജൈത്രയാത്ര ആരംഭം കുറിക്കപ്പെട്ടതിനുശേഷം ആദ്യമായാണ് ആഗോള സാമ്പത്തിക സമ്മേളനം ഇത്ര അപ്രസക്തമായി പര്യവസാനിച്ചത്.
ആഗോള കാലാവസ്ഥ വ്യതിയാനത്തിനും വിവിധ രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക അസ്ഥിരതക്കും ആഗോളീകരണ നയങ്ങൾ വഴിയൊരുക്കിയെന്ന ഏറ്റുപറച്ചിലുകൾ ദാവോസിൽ നടന്ന അക്കാദമിക സംവാദങ്ങളിൽ സുലഭമായും ഭരണാധികാരികളുടെ പ്രഭാഷണങ്ങളിൽ പരോക്ഷമായും ഉയർന്നിരിക്കുന്നു. ട്രംപിെൻറ വിഡ്ഢിത്തങ്ങൾക്കും ധാർഷ്ട്യത്തിനും ലോകം കനത്ത വില നൽകാൻ തുടങ്ങിയിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പരിഹാരമില്ലാതെ തുടരുന്ന വ്യാപാരയുദ്ധം. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധവും ഭൗമ രാഷ്ട്രീയ രംഗത്തുള്ള അനിശ്ചിതത്വങ്ങളും സാമ്പത്തികരംഗത്തെ കടുത്ത പ്രതിസന്ധിയിലകപ്പെടുത്തി കഴിഞ്ഞുവെന്നും ആഗോള സാമ്പത്തിക വളർച്ചയുടെ സഞ്ചാരം പിന്നിലേക്കാെണന്നും അന്താരാഷ്ട്ര നാണയ നിധി സി.ഇ.ഒ ക്രിസ്റ്റീൻ ലഗാർദെയാണ് മുന്നറിയിപ്പ് നൽകുന്നത്. 2019ൽ 3.5 ശതമാനവും 2020ൽ 3.6 ശതമാനവും സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചാൽ മതിയെന്ന് അവർ വ്യക്തമാക്കുകയും ചെയ്യുന്നു. ആഗോള സമ്പദ്ഘടനയിൽ യൂറോപ്പിെൻറ സംഭാവന ആസന്നഭാവിയിൽ 15 ശതമാനത്തിനു താഴേക്ക് ചുരുങ്ങുമെന്ന് ആശങ്കപ്പെടുന്നത് ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കറാണ്. കിഴക്കൻ യൂറോപ്പും പടിഞ്ഞാറൻ യൂറോപ്പും തമ്മിൽ ഐക്യം നഷ്ടമായിരിക്കുന്നു, വടക്കൻ രാജ്യങ്ങളും തെക്കൻ രാജ്യങ്ങളും തമ്മിൽ സഹകരണത്തിെൻറ പ്രശ്നങ്ങളുണ്ട്, അഭയാർഥിപ്രശ്നം യൂറോപ്പിനെ പിളർത്തിയിരിക്കുന്നു, വിശ്വാസം വീണ്ടെടുക്കാതെ യൂറോപ്പിെൻറ തിരിച്ചുവരവ് പ്രയാസത്തിലാകും തുടങ്ങി യൂറോപ്പിലെ പ്രമുഖ രാജ്യങ്ങളുടെ സമീപനത്തിനെതിരെ ആഞ്ഞടിക്കുകയായിരുന്നു പോളണ്ട് പ്രധാനമന്ത്രി മാത്യൂസ് മൊറാവിക്. 2018ലെ ഉച്ചകോടിയിലെ ‘മുറിവേറ്റ ലോകത്തിന് പങ്കാളിത്ത ഭാവി നിർമിക്കാം’ എന്ന പ്രമേയം സമ്പൂർണ പരാജയമായിരുന്നുവെന്ന് ബോധ്യപ്പെടാൻ യൂറോപ്യൻ രാഷ്ട്രനേതാക്കളുടെ പ്രഭാഷണങ്ങൾതന്നെ ധാരാളം. ട്രംപ് മുതൽ മോദി വരെയുള്ളവരെ ദാവോസിലേക്ക് പോകാൻ കഴിയാത്തവണ്ണം ‘തിരക്കു’കളിലകപ്പെടുത്തിയത് അവരുടെ ചെയ്തികൾ നിമിത്തം രൂപപ്പെട്ട സാമൂഹിക, സാമ്പത്തിക അസ്ഥിരതകളായിരുന്നല്ലോ. ഈ സാഹചര്യത്തിൽ മികച്ച വ്യവസായത്തിന് അടിത്തറ പാകുകയെന്ന ഉച്ചകോടി പ്രഖ്യാപിച്ച പുതിയ പ്രമേയവും ദയനീയമായി പരാജയപ്പെടാൻതന്നെയാണ് സാധ്യത.
ആഗോള സമ്പന്നവർഗങ്ങൾക്ക് താൽപര്യമില്ലെങ്കിലും ദാവോസിൽ നടന്ന അക്കാദമിക അന്വേഷണങ്ങളും രൂപപ്പെടുത്തിയ പരിഹാരനിർദേശങ്ങളും സജീവ സംവാദമായി വികസിപ്പിക്കാനായിരുന്നെങ്കിൽ അർഥവത്തായ മാറ്റങ്ങൾക്ക് അവ ഉതകുമായിരുന്നു. പേക്ഷ, അക്കാദമിക പഠനങ്ങൾക്കപ്പുറം ഇത്രയും പ്രധാനമായ ഉച്ചകോടിയായിരുന്നിട്ടുപോലും അവ ഒരു രാഷ്ട്രസമൂഹവും പരിഹാരമാർഗമായി സ്വീകരിക്കാൻ തയാറായില്ല. കാലാവസ്ഥ വ്യതിയാനത്തിെൻറ കെടുതികൾ പ്രതിവർഷം വർധിക്കുന്നത് ഏവർക്കും ബോധ്യമായിട്ടുപോലും കാർബൺ ബഹിർഗമനം ലഘൂകരിക്കുന്നതിൽ സമവായത്തിലെത്താൻ സമ്മേളനം പരാജയപ്പെട്ടത് അതിനാലാണ്. ഖനിജ ഇന്ധനങ്ങളുടെ ഉപയുക്തത കുറക്കാനുള്ള ചർച്ചയിൽ ജർമൻ ചാൻസലർ അംഗലാ െമർകൽ പറഞ്ഞത് ജർമനിക്ക് കുറച്ചുകൂടി സമയം ആവശ്യമുെണ്ടന്നാണ്. അതുകൊണ്ടുതന്നെ, അക്കാദമിക ചർച്ചകളും വ്യാപാരതാൽപര്യങ്ങളും തമ്മിലുള്ള വൈരുധ്യം ദാവോസിൽ വളരെ പ്രകടമായിരുന്നു. മനുഷ്യജീവികൾ പ്രശ്നനിർമാതാക്കളെന്നതിൽനിന്ന് പ്രശ്നപരിഹാരികളായി മാറാതെ അഭിമുഖീകരിക്കന്ന സങ്കീർണതകളെ മറികടക്കുക അസാധ്യമെന്ന ആശയത്തിനായിരുന്നു അക്കാദമിക ലോകം മുൻഗണന നൽകിയത്. എന്നാൽ, രാഷ്ട്രീയ കാലുഷ്യങ്ങളിലൂടെ വിഭവസമാഹരണമെന്ന അധികാരപ്രയോഗങ്ങളിലാണ് രാഷ്ട്രനേതാക്കൾ വിശ്വസിക്കുന്നതെന്ന് ഉറപ്പിക്കുന്നു അവർ സ്വീകരിക്കുന്ന നിലപാടുകൾ. ട്രംപിെൻറ രാഷ്ട്രീയ ധാർഷ്ട്യവും യൂറോപ്പിലെ രാഷ്ട്രീയ വിഭജനവും ലോകത്തെ കൂടുതൽ കാലുഷ്യത്തിലേക്കാണ് നയിക്കുന്നതെന്ന ഭീതി സ്വാഭാവികമായും എല്ലാ സംവാദങ്ങളിലും പ്രകടമായിരുന്നു. ദാവോസിൽ ഏറ്റവും കൂടുതൽ ൈകയടി കിട്ടിയത് തീവ്ര വലതുപക്ഷത്തിെൻറ പുതിയ മുഖമായ ബ്രസീൽ പ്രസിഡൻറ് ജയ്ർ ബൊൽസൊനാരോക്കായിരുന്നുവെന്നത് യാദൃച്ഛികമല്ല, ഒട്ടും ശുഭസൂചകവുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
