Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപണിതുയർത്തണം  പുതിയ...

പണിതുയർത്തണം  പുതിയ കേരളം

text_fields
bookmark_border
പണിതുയർത്തണം  പുതിയ കേരളം
cancel

പ്ര​​ള​​യ​​കാ​​ല ദു​​ര​​ന്ത​​ത്തെ സ്നേ​​ഹ​​ത്തിെ​​ൻ​​റ വ​​ള്ള​​ങ്ങ​​ളി​​ൽ ക​​യ​​റി, സ​​ഹ​​വ​​ർ​​ത്തി​​ത്വ​​ത്തിെ​​ൻ​​റ പാ​​ല​​ങ്ങ​​ൾ പ​​ണി​​തു​​കൊ​​ണ്ട് നാം ​​അ​​തി​​ജീ​​വി​​ച്ചി​​രി​​ക്കു​​ന്നു. അ​​പ​​ര​​ദ്വേ​​ഷം മ​​ന​​സ്സി​​ൽ രൂ​​ഢ​​മൂ​​ല​​മാ​​യ ജ​​നു​​സ്സു​​ക​​ളു​​ടെ പാ​​ഴ്ശ്ര​​മ​​ങ്ങ​​ൾ മാ​​റ്റി​​നി​​ർ​​ത്തി​​യാ​​ൽ പ്ര​​ള​​യ​ജ​​ല​​മെ​​ത്തി​​യി​ട​​ത്തൊ​​ക്കെ ന​​ന്മ​​യു​​ടെ മ​​ല​​ർ​​വാ​​ടി​​ക​​ൾ വി​​രി​​യി​​ക്കാ​​നാ​​യി. ഹൃ​​ദ​​യ​​ത്തെ ആ​​ന​​ന്ദം​കൊ​​ള്ളി​​ക്കു​​ന്ന, മ​​നു​​ഷ്യ​​നെ​​ന്ന​​ത് എ​​ത്ര മ​​നോ​​ഹ​​ര പ​​ദ​​മെ​​ന്ന് അ​​ഭി​​മാ​​നി​​ക്കാ​​വു​​ന്ന എ​​ത്ര​​യെ​​ത്ര സം​​ഭ​​വ​​ങ്ങ​​ളാ​​ണ് പ്ര​​ള​​യ​കാ​​ല​​ത്ത് ഒ​​ഴു​​കി​​പ്പ​​ര​​ന്ന​​ത്. ര​​ക്ഷാ​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ൽ നാം ​​പ്ര​​ക​​ടി​​പ്പി​​ച്ച ഒ​​രു​​മ​​യും ക​​രു​​ത​​ലും സ​​ന്ന​​ദ്ധ​​ത​​യു​​മെ​​ല്ലാം ലോ​​ക​​ത്തി​​നു​ത​​ന്നെ വി​​സ്മ​​യ​​മാ​​യി. ഇ​​തേ ഒ​​രു​​മ​​യോ​​ടെ പു​​തി​​യ കേ​​ര​​ള​​ത്തെ പ​​ണി​​തു​​യ​​ർ​​ത്താ​​നാ​​ക​​ണം ന​​മു​​ക്ക്. മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞ​​തു​​പോ​​ലെ ഇ​​നി ന​​ട​​ക്കേ​​ണ്ട​​ത് പു​​ന​​ര​​ധി​​വാ​​സ​​മ​​ല്ല, പു​തു​​കേ​​ര​​ള​​ത്തിെ​​ൻ​​റ നി​​ർ​മി​​തി​​യാ​​ണ്. പ്ര​​ള​​യം മ​​ല​​യാ​​ളി​സ​​മൂ​​ഹ​​ത്തെ കൂ​​ടു​​ത​​ൽ ഉ​​ത്കൃ​​ഷ്​​ട​​രും വി​​വേ​​കി​​ക​​ളു​​മാ​​ക്കി പ​​രി​​വ​​ർ​​ത്തി​​പ്പി​​ച്ചു എ​​ന്ന് ഏ​​വ​​ർ​​ക്കും പ​​റ​​യാ​​നാ​​കു​​ന്ന അ​​നു​​പ​​മ​ മാ​​തൃ​​ക ര​​ചി​​ക്കാ​​നു​​ള്ള​​താ​​ക​​ണം ഇ​​നി​​യു​​ള്ള നാ​​ളു​​ക​​ൾ. അ​​തി​​നാ​​യി സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളും സാ​​മൂ​​ഹി​​ക പ്ര​​സ്ഥാ​​ന​​ങ്ങ​​ളും സ​​ന്ന​​ദ്ധ​സം​​ഘ​​ങ്ങ​​ളും ഒ​ന്നി​ച്ചൊ​ന്നാ​യി അ​​ണി​​ചേ​​ര​ണം. അ​തി​ന്​ മു​​ൻ​​കൈ​യെ​​ടു​​ക്കാ​​നും നേ​​തൃ​​ത്വം വ​​ഹി​​ക്കാ​​നും മു​​ഖ്യ​​മ​​ന്ത്രി മു​ന്നി​ലു​ണ്ട്. 

രൂ​​ക്ഷ​​മാ​​യ പ്ര​​ള​​യ​​ക്കെ​​ടു​​തി​​യു​​ടെ കാ​​ര​​ണ​​ങ്ങ​​ൾ ക​​ണ്ടെ​​ത്താ​​ൻ വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ വി​​ദ​​ഗ്ധ​​രെ സം​​യോ​​ജി​​പ്പി​​ച്ച് സ​ർ​ക്കാ​ർ ഒ​​രു ​സം​​ഘ​​ത്തെ നി​​ശ്ച​​യി​​ക്കു​ക​യാ​ണ്​ പു​​തി​​യ കേ​​ര​​ള നി​​ർ​മാ​ണ​ത്തി​െ​ൻ​റ ആ​​ദ്യ​​പ​​ടി. സ്വ​​ത​​ന്ത്ര​​വും സു​​താ​​ര്യ​​വു​​മാ​​യ അ​​ത്ത​​ര​​മൊ​​രു സം​​ഘ​​ത്തിെ​​ൻ​​റ റി​​പ്പോ​​ർ​​ട്ട് ഭാ​​വി കേ​​ര​​ള നി​​ർ​​മി​​തി​​ക്ക് അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മാ​​ണ്. അ​​തൊ​​രി​​ക്ക​​ലും നി​​ല​​വി​​ലെ സ​​ർ​​ക്കാ​​റിെ​​ൻ​​റ പ്ര​​വ​​ർ​​ത്ത​​ന​പ്പി​​ഴ​​വ് അ​​ള​​ക്കു​​ന്ന​​തി​​നു​​വേ​​ണ്ടി​​യ​​ല്ല. ക​​ഴി​​ഞ്ഞ ര​​ണ്ടു പ​​തി​​റ്റാ​ണ്ടി​​ലേ​റെ​​യാ​​യി നാം ​​സ്വീ​​ക​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഭ​​ര​​ണ​നി​​ർ​​വ​​ഹ​​ണ രീ​​തി​​ക​​ൾ മു​​ത​​ൽ വി​​ക​​സ​​ന​സ​​മീ​​പ​​ന​​ങ്ങ​​ൾ വ​​രെ നി​​ശി​​ത​​മാ​​യ വി​​ശ​​ക​​ല​​ന​​ത്തി​​ന് വി​​ധേ​​യ​​മാ​​ക്കാ​​നു​​ള്ള​​താ​​ണ്. കാ​​ർ​​ഷി​​ക​രം​​ഗ​​ത്തും നി​​ർ​​മാ​​ണ​രം​​ഗ​​ത്തും പു​​ല​​ർ​​ത്തു​​ന്ന സാ​​മ്പ്ര​​ദാ​​യി​​ക മാ​​തൃ​​ക​ക​ളും ഉ​​പ​​ഭോ​​ഗ സം​​സ്കാ​​ര​വും വി​​ചാ​​ര​​ണ ചെ​​യ്യ​​പ്പെ​​ടാ​​ൻ​കൂ​​ടി​​യാ​​ണ്. മാ​​ധ​​വ് ഗാ​​ഡ്ഗി​​ലും പ്ര​​തി​​പ​​ക്ഷ​നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യും ഉ​​ന്ന​​യി​​ച്ച വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ മു​​ഖ​​വി​​ല​​ക്കെ​​ടു​​ക്കാ​​നും പ​​രി​​ശോ​​ധി​​ക്കാ​​നും ആ ​​ക​​മ്മി​​റ്റി​​ക്ക് സാ​​ധി​​ക്ക​​ണം. ന​​മു​​ക്ക് സം​​ഭ​​വി​​ച്ച പി​​ഴ​​വു​​ക​​ൾ ഇ​​നി ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടാ​​ൻ പാ​​ടി​​ല്ല. അ​​തു​​കൊ​​ണ്ട് ദു​​ര​​ന്ത​കാ​​ര​​ണ​​ങ്ങ​​ളെ​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ വി​​ദ​​ഗ്ധ​സ​​മി​​തി​​യെ പ്ര​​ഖ്യാ​​പി​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി ഇ​​നി​​യൊ​​ട്ടും അ​​മാ​​ന്തം​കാ​​ട്ട​​രു​​ത്. കാ​​ര​​ണം, തെ​​റ്റു​​ക​​ളി​​ൽ​നി​​ന്ന് പാ​​ഠം പ​​ഠി​​ച്ച​​വ​​ർ നി​​ർ​​മി​ക്കു​​ന്ന​​താ​​യി​​രി​​ക്ക​​ണം പു​​തി​​യ കേ​​ര​​ളം. ഒ​ാ​രോ മ​​ല​​യാ​​ളി​​യു​​ടെ​​യും മ​​നോ​​ഘ​​ട​​ന തൊ​​ട്ട് ഭ​​ര​​ണ​നി​​ർ​​വ​​ഹ​​ണം വ​​രെ ന​​വീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​താ​​യി​​രി​​ക്ക​​ണം പു​​തി​​യ കേ​​ര​​ളം. 

പു​​തി​​യ കേ​​ര​​ള​​ത്തിെ​​ൻ​​റ നി​​ർ​​മി​തി ഗൗ​ര​വ​​ത്തി​​ലാ​െ​​ണ​​ങ്കി​​ൽ വ​​രു​​ന്ന ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ ആ​​ശ​​യ​രൂ​​പ​വ​ത്​​​ക​​ര​​ണ​​ത്തിേ​​ൻ​​റ​​താ​​യി​​രി​​ക്ക​​ണം. അ​​ന്ത​​ർ​​ദേ​​ശീ​​യ അ​​നു​​ഭ​​വ​സ​​മ്പ​​ത്തും വൈ​​ജ്ഞാ​​നി​​ക​ശേ​​ഷി​​യു​​മു​​ള്ള യൗ​​വ​​ന​​ത്തിെ​​ൻ​​റ ക​​രു​​ത്തു​​ണ്ട് കേ​​ര​​ള​​ത്തി​​ന്. പു​​തി​​യ കേ​​ര​​ള​​ത്തിെ​​ൻ​​റ മാ​സ്​​റ്റ​​ർ പ്ലാ​​നി​​ൽ അ​​വ​​രു​​ടെ​കൂ​​ടി മു​​ദ്ര​​യു​​ണ്ടാ​ക​ണം. കേ​​ര​​ള​​ത്തി​​ലേ​​ക്ക് പ​​ണ​​മ​​യ​​ക്കാ​​നു​​ള്ള ആ​​ൾ​​ക്കൂ​​ട്ട​​മാ​​യി മാ​​ത്ര​​മാ​​യി പ്ര​​വാ​​സി​സ​​മൂ​​ഹ​​ത്തെ പ​​രി​​ഗ​​ണി​​ച്ചാ​​ൽ പോ​​രാ. പ്ര​​ള​​യ​​ത്തി​​ൽ ഒ​​റ്റ​​പ്പെ​​ട്ട പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് ര​​ക്ഷാ​സം​​ഘ​​ങ്ങ​​ളെ അ​​യ​​ക്കാ​​ൻ സ​​മൂ​​ഹ​മാ​​ധ്യ​​മ​​ങ്ങ​​ളെ സ​​മ​​ർ​​ഥ​മാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പ്ര​​വാ​​സ ലോ​​ക​​ത്തി​​രു​​ന്ന് സാ​​ധി​​ച്ച​​തു​​പോ​​ലെ പു​​തി​​യ കേ​​ര​​ള​​ത്തെ സൃ​ഷ്​​ടി​​ക്കാ​​നു​​ള്ള ക്രി​​യാ​​ത്മ​​ക​​ത​​യും അ​​നു​​ഭ​​വ​സ​​മ്പ​​ത്തും അ​​വ​​ർ​​ക്കു​​ണ്ട്. ലോ​​ക​പ്ര​​സി​​ദ്ധ​​മാ​​യ ക​​മ്പ​​നി​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കു​​ക​​യും വി​​ക​​സി​​പ്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​വ​​രാ​​ണ​​വ​​ർ. നാം ​​വി​​ദേ​​ശ​​ത്തേ​​ക്ക് ക​​യ​​റ്റി​യ​​യ​​ച്ച മ​​നു​​ഷ്യ​​ബു​​ദ്ധി​​യെ​​യും ചെ​​റു​​പ്പ​​ത്തിെ​​ൻ​​റ ക്ര​​യ​​ശേ​​ഷി​​യെ​​യും പൂ​​ർ​​ണാ​​ർ​​ഥ​ത്തി​​ൽ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തി​​യാ​​ൽ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ നാ​​ടിെ​​ൻ​​റ മു​​ഖ​​ച്ഛാ​​യ തി​​രു​​ത്താ​​നാ​​കും. ഇ​​തി​​ന​​ർ​ഥം അ​​ടി​​യ​​ന്ത​ര നി​​ർ​മാ​ണ​പ്ര​​വൃ​​ത്തി​​ക​​ൾ ഗൃ​​ഹ​​പാ​​ഠ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​തു​​വ​​രെ വൈ​​കി​​ക്ക​​ണ​​മെ​​ന്ന​​ല്ല. പ​ക്ഷേ, ത​​ത്ത്വ​​ദീ​​ക്ഷ​​യി​​ല്ലാ​​തെ പ​​ഴ​​യ​​പ​​ടി എ​​ല്ലാ എ​​ടു​​പ്പു​​ക​​ളും പു​​ന​​ർ​​നി​​ർ​മി​​ക്കാ​​ൻ തു​​നി​​ഞ്ഞാ​​ൽ നാം ​​കൂ​​ടു​​ത​​ൽ മ​​ല​​ക​ളെ​​യും പു​​ഴ​​ക​ളെ​​യും തു​​ര​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു​​വെ​​ന്നു​​ത​​ന്നെ​​യാ​​ണ്. അ​​ത് കൂ​​ടു​​ത​​ൽ വ​​ലി​​യ ദു​​ര​​ന്ത​​ത്തി​​ലേ​​ക്കാ​​ണ് ന​​യി​​ക്ക​ു​​ക. ര​​ണ്ടു ദ​​ശ​​ക​​ത്തി​​ല​​ധി​​ക​​മാ​​യി ആ​​വ​​ർ​​ത്തി​​ക്കു​​ന്ന ഉ​​രു​​ൾ​​പൊ​​ട്ട​​ലു​​ക​​െ​ള​യും വെ​​ള്ള​​പ്പൊ​​ക്ക​​ങ്ങ​​ളെ​​യും ഗൗ​​നി​​ക്കാ​​തി​​രു​​ന്ന​​തിെ​​ൻ​​റ പി​​ഴ​​കൂ​​ടി​​യാ​​ണ് ഇ​​പ്പോ​​ൾ നാം ​​ഒ​​ടു​​ക്കു​​ന്ന​​ത്. 

ഭ​​ര​​ണ​നി​​ർ​വ​​ഹ​​ണ രം​​ഗ​​ത്തും വ​​ലി​​യ അ​​ഴി​​ച്ചു​​പ​​ണി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട് പ്ര​​ള​​യ​ാ​ന​ന്ത​ര കേ​​ര​​ളം. ജൈ​​വ​വൈ​​വി​​ധ്യ​​വും ഭൗ​​മ​വ്യ​​ത്യ​​സ്ത​​ത​​ക​​ളു​​മു​​ള്ള കേ​​ര​​ള​​ത്തി​​ൽ ഭൂ​​വി​​നി​​യോ​​ഗ​​ത്തി​​ലും കെ​​ട്ടി​​ട​നി​​ർ​​മാ​ണ​ത്തി​​ലും കാ​​ർ​​ഷി​​ക പ​​രി​​പാ​​ല​​ന​​ത്തി​​നും വ്യ​​വ​​സാ​​യ നി​​ർ​​മാ​​ണ​​ത്തി​​ലും കൃ​​ത്യ​​വും ശാ​​സ്ത്രീ​​യ​​വു​​മാ​​യ ച​​ട്ട​​ങ്ങ​​ൾ പു​​ന​​ർ​നി​​ർ​​മി​​ച്ചാ​​ൽ മാ​​ത്ര​​മേ പ്ര​​കൃ​​തി​ദു​​ര​​ന്ത​​ങ്ങ​​ളെ അ​​ക​​ല​​ത്തി​​ൽ നി​​ർ​​ത്താ​​നാ​​കൂ. സ്ഥ​​ല​പ​​രി​​ഗ​​ണ​​ന​​ക​​ൾ​വെ​​ച്ച് വി​​ഭ​​വ ഉ​​പ​​യോ​​ഗ​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത സ​​മീ​​പ​​ന​​ങ്ങ​​ളും നി​​യ​​മ​​ങ്ങ​​ളും രൂ​​പ​വ​ത്​​ക​​രി​​ക്കേ​​ണ്ടി​വ​​രും. താ​​മ​​സ​സ്ഥ​​ല​​ങ്ങ​​ളെ​​യും കാ​​ർ​​ഷി​​ക, വ്യ​​വ​​സാ​​യ സ്ഥ​​ല​​ങ്ങ​​ളെ​​യും വേ​​ർ​​തി​​രി​​ച്ച് നി​​ജ​​പ്പെ​​ടു​​ത്തേ​​ണ്ടി​വ​രും. സ​​മ്പൂ​​ർ​​ണ​​മാ​​യി സ്വ​​യം മാ​​റ്റി​​പ്പ​​ണി​​യാ​​ൻ സ​​ജ്ജ​​മാ​​യ ജ​​ന​​ത​​ക്കും ഭ​​ര​​ണ​​കൂ​​ട​​ത്തി​​നും മാ​​ത്ര​​മേ പ​​രി​​സ്ഥി​​തി​​സൗ​ഹൃ​ദ ന​വ​കേ​​ര​​ള​​ത്തെ സൃ​​ഷ്​​ടി​​ക്കാ​​നാ​​കൂ എ​​ന്ന് ചു​​രു​​ക്കം. പ്ര​​ള​​യം ന​​മ്മെ ഉ​​ണ​​ർ​​ത്തി​​യി​​രി​​ക്കു​​ന്നു. ഇ​​നി വേ​​ണ്ട​​ത് ഇ​​ച്ഛാ​​ശ​​ക്തി​​യാ​​ണ്. പ്ര​​ള​​യ​ജ​​ല​​ത്തെ അ​​തി​​ജീ​​വി​​ക്കാ​​ൻ നാം ​​കാ​​ണി​​ച്ച മി​​ടു​​ക്ക് ഒ​​രി​​ക്ക​​ൽ​കൂ​​ടി ആ​​വ​​ർ​​ത്തി​​ച്ചാ​​ൽ പു​​തി​​യ കേ​​ര​​ള​​മെ​​ന്ന​​ത് അ​​പ്രാ​​പ്യ​​മാ​​യ സ്വ​​പ്ന​​മൊ​​ന്നു​​മ​​ല്ല.

Show Full Article
TAGS:madhyamam editorial heavy rain article malayalam news 
Next Story