Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപ​ശുഭ്രാ​ന്തും...

പ​ശുഭ്രാ​ന്തും കോ​ട​തി​ക​ളും

text_fields
bookmark_border
പ​ശുഭ്രാ​ന്തും കോ​ട​തി​ക​ളും
cancel

പ​ശു എ​ന്ന​ത് ഒ​രു മൃ​ഗ​ത്തി​െൻറ പേ​ര് എ​ന്ന​തി​ലു​പ​രി  ദേ​ശീ​യ ഭ്രാ​ന്ത് ആ​യി മാ​റി​യ സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് നാം ​ഇ​പ്പോ​ൾ ഉ​ള്ള​ത്. രാ​ജ​സ്​​ഥാ​നി​ലെ ആ​ൽ​വാ​റി​ൽ പെ​ഹ്​​ലു ഖാ​ൻ എ​ന്ന ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ക്ഷീ​ര ക​ർ​ഷ​ക​നെ ആ​ളു​ക​ൾ അ​ടി​ച്ചു കൊ​ന്ന​ത് ക​ഴി​ഞ്ഞ ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്. പെ​ഹ്​​ലു ഖാ​ൻ ചെ​യ്ത തെ​റ്റ് ത​​െൻറ വാ​ഹ​ന​ത്തി​ൽ പ​ശു​ക്ക​ളെ കൊ​ണ്ടു പോ​യി എ​ന്ന​താ​ണ്. കാ​ർ​ഷി​ക ആ​വ​ശ്യ​ത്തി​നാ​ണ് താ​ൻ പ​ശു​ക്ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തെ​ന്ന രേ​ഖ​ക​ൾ വ​രെ ആ ​മ​നു​ഷ്യ​​െൻറ കൈ​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും സം​ഘ്​​പ​രി​വാ​ർ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗോ​ര​ക്ഷ​ക​ർ ആ ​സാ​ധു മ​നു​ഷ്യ​നെ ന​ടു​റോ​ഡി​ൽ അ​ടി​ച്ചു​കൊ​ന്നു. പൊ​ലീ​സാ​ക​ട്ടെ, പെ​ഹ്​​ലു 
ഖാ​​െൻറ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സ​ഹാ​യി​ക​ളു​ടെ​യും പേ​രി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു! പ​ശു​ക്ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ആ​ളു​ക​ൾ അ​ക്ര​മി​ക്ക​പ്പെ​ടു​ക​യും കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്യു​ന്ന വാ​ർ​ത്ത​ക​ൾ ഉ​ത്ത​രേ​ന്ത്യ​യി​ൽ പു​തു​മ​യ​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ന്നു. എ​ന്നാ​ൽ ന​ടു​റോ​ഡി​ൽ ഇ​ങ്ങ​നെ പ​ര​സ്യ​മാ​യി മ​ർ​ദ​ന​മേ​റ്റ് പി​ട​ഞ്ഞ് ചോ​ര​വാ​ർ​ന്ന് മ​രി​ക്കു​ന്ന​വ​ർ​ക്ക് വേ​ണ്ടി സം​സാ​രി​ക്കാ​ൻ രാ​ജ്യ​ത്ത് ആ​രു​മി​ല്ല. അ​തേ സ​മ​യം, ക​ണ്ണൂ​രി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ശു​വി​നെ അ​റു​ത്ത​ത് ദേ​ശീ​യ വി​വാ​ദ​മാ​യി മാ​റി. ദേ​ശീ​യ ചാ​ന​ലു​ക​ൾ വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഡ​ൽ​ഹി​യി​ൽ ഒ​ന്നി​ലേ​റെ പ്ര​തി​ഷേ​ധ റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ടു. രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ വി​ഷ​യ​ത്തി​ൽ നേ​രി​ട്ട് ഇ​ട​പെ​ട്ട് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ്​ ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ അ​ച്ച​ട​ക്ക ന​ട​പ​ടി എ​ടു​ക്കു​ക​യും ചെ​യ്തു. നോ​ക്കൂ, മ​നു​ഷ്യ ജീ​വ​നു​ക​ളെ​ക്കാ​ൾ എ​ത്ര​യോ അ​ധി​ക​മാ​ണ് ഈ ​ഭ്രാ​ന്ത​ൻ കാ​ല​ത്ത് പ​ശു​ക്ക​ൾ​ക്ക് ന​മ്മു​ടെ നാ​ട്ടി​ൽ കി​ട്ടു​ന്ന​ത്.

ബു​ധ​നാ​ഴ്ച രാ​ജ​സ്​​ഥാ​ൻ ഹൈ​കോ​ട​തി ജ​ഡ്ജി മ​ഹേ​ഷ് ച​ന്ദ്ര ശ​ർ​മ ന​ട​ത്തി​യ ഒ​രു ശി​പാ​ർ​ശ ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. പ​ശു​വി​നെ ദേ​ശീ​യ മൃ​ഗ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും പ​ശു​വി​നെ കൊ​ല്ലു​ന്ന​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ് ന​ൽ​ക​ണ​െ​മ​ന്നു​മാ​ണ് ആ ​ജ​ഡ്ജി ശി​പാ​ർ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ഭം​ഗം കൂ​ടാ​തെ കേ​ന്ദ്ര​ത്തി​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്താ​നും തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും രാ​ജ​സ്​​ഥാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു ഈ ​ജ​ഡ്ജി. ര​സ​ക​ര​മാ​യ കാ​ര്യം, ഗോ​വ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ന്തെ​ങ്കി​ലും കേ​സ്​ തീ​ർ​പ്പാ​ക്ക​വെ ന​ട​ത്തി​യ ശി​പാ​ർ​ശ​യ​ല്ല ഇ​ത് എ​ന്ന​താ​ണ്. രാ​ജ​സ്​​ഥാ​നി​ലെ ഹിം​ഗോ​ണി​യ​യി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ഗോ​ശാ​ല​യി​ൽ പ​ശു​ക്ക​ൾ മോ​ശ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​യു​ന്ന​തു​മാ​യ ബ​ന്ധ​പ്പെ​ട്ട കേ​സി​നി​ടെ​യാ​ണ് അ​സാ​ധാ​ര​ണ​വും വി​ചി​ത്ര​വു​മാ​യ ഈ ​ശി​പാ​ർ​ശ ഹൈ​കോ​ട​തി ജ​ഡ്ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 

ക​ന്നു​കാ​ലി ക​ശാ​പ്പി​ന് ഫ​ല​ത്തി​ൽ വി​ല​ക്കേ​ർ​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യ​ത്തി​െൻറ പു​തി​യ വി​വാ​ദ ഉ​ത്ത​ര​വി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​നെ ചോ​ദ്യം ചെ​യ്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ്​ സ​മ​ർ​പ്പി​ച്ച പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി ബു​ധ​നാ​ഴ്ച കേ​ര​ള ഹൈ​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ൽ വ​ന്നി​രു​ന്നു. ഹൈ​കോ​ട​തി കേ​ന്ദ്ര​ത്തി​െൻറ ന​ട​പ​ടി​യെ പി​ന്തു​ണ​ക്കു​ക​യാ​ണ് ചെ​യ്ത​ത്. കേ​ന്ദ്ര​ത്തി​െൻറ ഉ​ത്ത​ര​വ് ശ്ര​ദ്ധ​യോ​ടെ വാ​യി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ക്ക​ണ്ട പ്ര​തി​ഷേ​ധ​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​വു​ക​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് ഓ​ർ​മ​പ്പെ​ടു​ത്താ​നും കോ​ട​തി മ​റ​ന്നി​ല്ല. കേ​ന്ദ്ര​ത്തി​െൻറ ഉ​ത്ത​ര​വി​നെ​തി​രെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഹ​ര​ജി​യി​ൽ കോ​ട​തി എ​ന്തി​നാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ളെ കു​റി​ച്ച് പ​റ​യു​ന്ന​ത് എ​ന്ന​ത് ആശ്ചര്യപ്പെടുത്തുന്ന കാ​ര്യ​മാ​ണ്.

യു​ക്​​തി​ബോ​ധ​ത്തെ അ​മ്പ​ര​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ​ശു​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ രാ​ജ്യ​ത്ത് മു​ന്നോ​ട്ടു പോ​വു​ന്ന​ത്. ഉ​ന്മാ​ദ​ത്തി​െൻറ​യും വി​ശ്വാ​സ തീ​വ്ര​ത​യു​ടെ​യും ത​ല​ത്തി​ലേ​ക്ക് പ​ശു വ്യ​വ​ഹാ​ര​ങ്ങ​ൾ വ​ള​ർ​ന്നു​ക​ഴി​ഞ്ഞി​രി​ക്കു​ന്നു. അ​ത്ത​ര​മൊ​രു സ​ന്ദ​ർ​ഭ​ത്തി​ൽ യു​ക്​​തി​ദീ​ക്ഷ പു​ല​ർ​ത്തേ​ണ്ട സ്​​ഥാ​പ​ന​ങ്ങ​ളാ​ണ് കോ​ട​തി​ക​ൾ. അ​ങ്ങ​നെ വ​രു​മ്പോ​ൾ, രാ​ജ​സ്​​ഥാ​ൻ ഹൈ​കോ​ട​തി​യു​ടെ ന​ട​പ​ടി ഏ​ത് ഗ​ണ​ത്തി​ലാ​ണ് പെ​ടു​ക എ​ന്ന​ത് ചി​ന്താ​ശീ​ല​രാ​യ ഏ​വ​രും ആ​ലോ​ചി​ച്ചു നോ​ക്കേ​ണ്ട​താ​ണ്.

ഫെ​ഡ​റ​ലി​സ​ത്തി​​െൻറ ത​ത്ത്വ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ന്ന​തും ബ​ഹു​ജ​ന​ത്തി​െൻറ ഭ​ക്ഷ​ണ സ്വാ​ത​ന്ത്ര്യ​ത്തി​ൽ കൈ​ക​ട​ത്തു​ന്ന​തു​മാ​യ കേ​ന്ദ്ര​ത്തി​െൻറ പു​തി​യ ഉ​ത്ത​ര​വ് സ്​​റ്റേ ചെ​യ്തു​കൊ​ണ്ട് മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യു​ടെ മ​ധു​ര ബെ​ഞ്ച് ചൊ​വ്വാ​ഴ്ച പു​റ​പ്പെ​ടു​വി​ച്ച വി​ധി​യും ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ പ്ര​സ്​​താ​വ്യ​മാ​ണ്. വ​ട​ക്കു​ള്ള രാ​ജ​സ്​​ഥാ​ൻ കോ​ട​തി പ​ശു​വി​നെ അ​റു​ക്കു​ന്ന​വ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ആ​വ​ശ്യ​പ്പെ​ടു​മ്പോ​ൾ  തെ​ക്കു​ള്ള മ​ധു​ര കോ​ട​തി അ​റ​വി​ന് ക​ടു​ത്ത നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര ന​ട​പ​ടി​യെ സ്​​റ്റേ ചെ​യ്യു​ന്നു. ഭ​ര​ണ ഘ​ട​ന ത​ത്ത്വ​ങ്ങ​ളും നി​യ​മ​ത്തി​െൻറ വ്യ​വ​സ്​​ഥ​ക​ളും മു​മ്പി​ൽ വെ​ച്ച​ല്ലേ കോ​ട​തി​ക​ൾ തീ​ർ​പ്പു​ക​ളി​ലെ​ത്തു​ന്ന​തെ​ന്ന സം​ശ​യം സാ​ധാ​ര​ണ​ക്കാ​രി​ൽ ഉ​ണ്ടാ​കാ​ൻ ഇ​തൊ​ക്കെ​യും ധാ​രാ​ള​മാ​ണ്. ദേ​ശീ​യ ഉ​ന്മാ​ദ​ത്തി​െൻറ​യും പ്രാ​ദേ​ശി​ക വി​കാ​ര​ങ്ങ​ളു​ടെ​യും ഒ​പ്പം ന​ട​ന്ന് വി​ധി​ക​ൾ പു​റ​പ്പെ​ടു​വി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​യി കോ​ട​തി​ക​ൾ മാ​റി​യോ എ​ന്ന് അ​വ​ർ സം​ശ​യി​ച്ചാ​ൽ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല.  പ​ശു​വി​നെ ചൊ​ല്ലി​യു​ള്ള ന​ട​പ​ടി​ക​ൾ രാ​ജ്യ​നി​വാ​സി​ക​ളെ നെ​ടു​കെ പി​ള​ർ​ത്തു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്ക് വ​ള​രു​ക​യാ​ണ്. കോ​ട​തി​ക​ൾ വ​രെ അ​തി​െൻറ ഭാ​ഗ​മാ​കു​ന്നു​വെ​ന്ന് സം​ശ​യി​ക്കാ​വു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​ത്. വി​വേ​ക​മ​തി​ക​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​ന്ദ​ർ​ഭ​മാ​ണി​ത്.

Show Full Article
TAGS:madhyamam editorial 
Next Story