ഈ നേതൃത്വങ്ങൾ മാതൃകയല്ല
text_fieldsഈ നേതൃത്വങ്ങൾ മാതൃകയല്ല കേരളത്തിൽ കോവിഡ് പ്രതിസന്ധിക്ക് അയവ് കണ്ടുതുടങ്ങി യെങ്കിലും മറ്റു സംസ്ഥാനങ്ങളും ലോകരാജ്യങ്ങളിലേറെയും അതിെൻറ തീക്ഷ്ണത മറികടന ്നിട്ടില്ല. എങ്കിലും നേതാക്കളുടെയും ഭരണസംവിധാനങ്ങളുടെയും ശേഷിയും ശേഷിക്കുറവും ത െളിയാൻ ഇത്രയുംകൊണ്ട് കഴിഞ്ഞിട്ടുണ്ട്. കാര്യക്ഷമതയുടെ മാനദണ്ഡം ജനാധിപത്യമോ ഏ കാധിപത്യമോ രാജാധിപത്യമോ ഒന്നുമല്ല എന്നതാണ് ഒരു പാഠം. കോവിഡ് -19നോട് പൊരുതാൻ ക ഴിവില്ലെന്ന് തെളിയിച്ചവയിൽ ഇതെല്ലാം പെടും.
ഏറ്റവും കരുത്തുറ്റ ഭരണാധികാരികളെ ന്ന് ഭാവിച്ചവരൊക്കെ ഒരു സൂക്ഷ്മരോഗാണുവിനു മുന്നിൽ ഒന്നുമല്ലെന്ന് തെളിഞ്ഞു. ഇത ് മനുഷ്യ സമൂഹങ്ങളുടെ ഭാവി നിലനിൽപിനെപ്പോലും ബാധിക്കാൻ പോന്നതാണ്. കോവിഡിനു ശേഷ മുള്ള അസാധാരണവും അപ്രതീക്ഷിതവുമായ ലോകക്രമം എങ്ങനെയൊക്കെയാണ് ഭൂനിവാസികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്നതെന്ന് പ്രവചിക്കാറായിട്ടില്ല. എന്നാൽ, ഒന്ന് ഉറപ്പാണ്: ഇന്നത്തെ പല നേതാക്കളുടെയും കീഴിൽ സാധാരണക്കാരായ, ദുർബലരും ദരിദ്രരുമായ ജനങ്ങളാണ് വിവിധ രാജ്യങ്ങളിൽ അതിരൂക്ഷമായ ദുരിതമനുഭവിക്കാൻ പോകുന്നത്.
ലോക്ഡൗണിൽ പട്ടിണിമൂലം ആയിരങ്ങൾ മരിക്കുേമ്പാൾ അത് ഇന്നത്തെ നേതൃത്വങ്ങൾക്ക് വിഷയമേയല്ല. കോവിഡ് തീർന്നാൽ സാമ്പത്തിക പ്രതിസന്ധികാരണം ലക്ഷക്കണക്കിനാളുകൾ പട്ടിണികിടന്നാലും ഇവർക്ക് വിഷയമാകില്ല. മഹാമാരിയുടെ മറപറ്റി മനുഷ്യാവകാശ ലംഘനങ്ങളും സങ്കുചിത രാഷ്ട്രീയവും നടപ്പാക്കുന്ന നേതാക്കൾ പിന്നീട് അതിൽനിന്ന് പിന്തിരിയാനല്ല സാധ്യത. സാമ്പത്തികത്തകർച്ചയുണ്ടാക്കുന്ന സാമൂഹിക അസ്വസ്ഥതകൾ പരിഹരിക്കാൻ അവർ കാണുന്ന കുറുക്കുവഴി കൂടുതൽ സങ്കുചിതമായിരിക്കാനാണിട. കോവിഡാനന്തര സമൂഹങ്ങളുടെ സുസ്ഥിതിയെപ്പറ്റി ആലോചിക്കാൻ കഴിയുക ഭരണകൂടങ്ങൾക്കല്ല, പൊതുസമൂഹത്തിനാണ് എന്ന് ചുരുക്കം. ഉത്തേജക പാക്കേജുകളെന്നും രക്ഷാപദ്ധതികളെന്നും പേരിട്ട് വിളിക്കുന്ന പുനരുദ്ധാരണ സൂത്രങ്ങളിൽ പാവപ്പെട്ടവർക്കും ദുർബലർക്കും വല്ലതും കിട്ടുമെന്ന് ഉറപ്പുവരുത്തേണ്ടതും പൊതുസമൂഹമാണ്.
പാരമ്പര്യനേതൃത്വങ്ങളുടെ പൊള്ളത്തരം ഇത്ര സമഗ്രമായി തെളിച്ചുകാട്ടിയ ഒരു പ്രശ്നം കോവിഡിനെപ്പോലെ മറ്റൊന്ന് സമകാലിക ലോകം കണ്ടിട്ടില്ല. ബ്രിട്ടണും ഫ്രാൻസും ഇറ്റലിയുമൊന്നും കരുത്തുറ്റ ഭരണനേതൃത്വങ്ങളെപ്പറ്റി ഇനി ഏറെ പറയാനിടയില്ല. ചൈനയും യു.എസും ബ്രസീലും ഇന്ത്യയും ചെറുതോ വലുതോ ആയ അളവിൽ അന്തിച്ചുനിന്നതും ലോകം കണ്ടു. അതേസമയം, ‘കരുത്തുറ്റ നേതൃത്വ’ത്തെപ്പറ്റി മേനിനടിക്കാതിരുന്ന കുറെ രാഷ്ട്രനായികമാർ (ജർമനി, ന്യൂസിലൻഡ്, തായ്വാൻ, ഐസ്ലൻഡ്, ഫിൻലൻഡ്, ഡെന്മാർക് എന്നിവയുടെ വനിത നേതൃത്വങ്ങൾ) വലിയ ബഹളമില്ലാതെ, എന്നാൽ നല്ല കാര്യക്ഷമതയോടെയും കരുതലോടെയും തലയുയർത്തി നിൽക്കുന്നതും കാണുന്നു.
പ്രതിസന്ധിയാണ് നേതൃശേഷിയുടെ മാനദണ്ഡമെങ്കിൽ, ലോകം വിവിധ നേതാക്കളെപ്പറ്റിയുള്ള ധാരണ പൊളിച്ചെഴുതേണ്ടിവന്നിരിക്കുന്നു. ഭരണ നേതൃത്വങ്ങളുടെ ഗുണദോഷങ്ങൾ വിലയിരുത്താൻകൂടി ഈ മഹാമാരി ലോക സമൂഹത്തിന് അവസരം നൽകി. ചൈനയെയും ലോകാരോഗ്യ സംഘടനയെയും കുറ്റപ്പെടുത്തി സ്വന്തം വീഴ്ചകൾ മറയ്ക്കാൻ ശ്രമിക്കുന്ന ഡോണൾഡ് ട്രംപ്, മറുഭാഗത്ത് ഉപരോധത്തിൽ ശ്വാസംമുട്ടുന്ന ഇറാനെ കൂടുതൽ കഷ്ടപ്പെടുത്തുന്നു. സ്വന്തം ജനങ്ങളെ പൗരത്വ ഭേദഗതി വഴി വിഭജിക്കുന്ന നരേന്ദ്ര മോദി കോവിഡ് പ്രതിസന്ധിയിൽ പോലും കശ്മീരിൽ അമിതാധികാര പ്രയോഗം നിർത്തുന്നില്ലെന്നു മാത്രമല്ല, വിമർശകരെയും മനുഷ്യാവകാശ പ്രവർത്തകരെയും തടങ്കലിലിടാൻ ഒന്നും തടസ്സമല്ലെന്ന് തെളിയിക്കുകയും ചെയ്യുന്നു.
ഹംഗറിയിലെ ഒർബാൻ ജനാധിപത്യത്തിന് അന്ത്യം കുറിക്കാൻ പോന്ന നിയമം നിർമിച്ചു. ഇസ്രായേൽ ഫലസ്തീൻകാർക്കെതിരായ നിരീക്ഷണവും അടിച്ചമർത്തലും വർധിപ്പിക്കുന്നു. ഇവിടങ്ങളിലെല്ലാം ദുരന്തമുഖത്തേക്ക് എപ്പോഴും തള്ളപ്പെട്ടുകൊണ്ടിരിക്കുന്നത് പാവപ്പെട്ടവരാണ്. നിയമവും ഭരണവും മേലാളരുടെ സൗകര്യത്തിനുള്ളതായിരിക്കുന്നു. ലോക്ഡൗൺ എന്ന സമ്പൂർണ അടച്ചുപൂട്ടൽ എത്രതന്നെ ആവശ്യമാണെന്നിരിക്കിലും അതിന് ഒരു ജനായത്ത രാജ്യത്തും ഭരണഘടനാപരമായ സാധുത ഇല്ല എന്നതല്ലേ സത്യം? അത് നടപ്പാക്കിയതാകട്ടെ, സമ്പന്നർക്ക് മട്ടുപ്പാവിലിരുന്ന് പാടാൻ കഴിയുേമ്പാൾ പാവങ്ങൾ വിശപ്പും ഗതികേടും കാരണം തെരുവിലലയേണ്ടിവരുന്ന രീതിയിലും. ഭരണത്തിെൻറ മാത്രമല്ല, സാമൂഹികനീതിയുടെയും പൊള്ളത്തരം കോവിഡ് പുറത്തുകൊണ്ടുവന്നിരിക്കുന്നു.
കോവിഡാനന്തര ലോകത്തെക്കുറിച്ച് ചിന്തിക്കുേമ്പാൾ ഇപ്പോഴത്തെ ‘ദേശരാഷ്ട്രങ്ങളെ’ന്ന പരാജിത മാതൃകയെ മാറ്റിനിർത്താൻ കഴിഞ്ഞെന്നുവരില്ല. എങ്കിൽപോലും യഥാർഥ നേതൃത്വമെന്ത് എന്ന ചർച്ചക്ക് തീർച്ചയായും സാംഗത്യമുണ്ട്. കോവിഡ് തുറന്നുകാട്ടിയ കാര്യക്ഷമതയും കാര്യക്ഷമതയില്ലായ്മയും ചില സവിശേഷതകളിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതിസന്ധിയോട് മികച്ച രീതിയിൽ പ്രതികരിച്ച നേതൃത്വങ്ങൾ സങ്കുചിത ദേശീയ ചിന്തകൾക്ക് അതീതമായി ചിന്തിക്കുന്നവരാണ് എന്നതാണ് ഒന്ന്. തിരസ്കൃതരെയും അഗതികളെയും ചേർത്തുനിർത്താൻ അവർക്ക് കഴിയുന്നു.
ഭിന്നിപ്പിെൻറ രാഷ്ട്രീയത്തിന് പകരം സമവായത്തിെൻറ രാഷ്ട്രീയമാണ് അവർ പിന്തുടരുന്നത്. ഭരണകൂടത്തിെൻറ ഇരുമ്പുചട്ടകൾക്കപ്പുറത്ത് സാമൂഹിക പ്രസ്ഥാനങ്ങൾക്കും സന്നദ്ധ സംഘടനകൾക്കുമുള്ള പ്രസക്തി അവർ തിരിച്ചറിയുന്നു. മനുഷ്യരെ വിഭജിച്ചുകാണാതെ, അപര ബഹുമാനത്തോടെ പെരുമാറുന്ന ആ നേതൃത്വങ്ങൾ പറഞ്ഞാൽ ജനങ്ങൾ സ്വമേധയാ അനുസരിക്കുന്നു -കാരണം, അവരുടെ പ്രവർത്തനം സുതാര്യമാണ്. ജനങ്ങൾക്ക് അവരിൽ വിശ്വാസമുണ്ട്. ധാർമികതയും സ്നേഹവുമാണ്, അധികാരവും ശാസനയുമല്ല, ഭരണശേഷിയുടെ മാനദണ്ഡമെന്ന് തിരിച്ചറിയാൻ കോവിഡ് ലോകത്തിന് സന്ദർഭം നൽകിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
