Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

ചേ​ർ​ന്നുനി​ൽ​ക്കാം, ജാ​ഗ്ര​ത കൈ​വെ​ടി​യാ​തെ

text_fields
bookmark_border
ചേ​ർ​ന്നുനി​ൽ​ക്കാം, ജാ​ഗ്ര​ത കൈ​വെ​ടി​യാ​തെ
cancel
ഇ​ന്ത്യ​യി​ൽ കോ​വി​ഡ്​ മു​ക്​​തിനി​ര​ക്കി​ൽ ഏ​റ്റ​വും മു​ന്നി​ലാണ്​ കേ​ര​ളം. ഇ​വി​ടെ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച 90 ശ​ത​മാ​ന​ത്തി​ല​ധി​കം പേ​രും അ​സു​ഖം ഭേ​ദ​മാ​യി വീ​ട​ണ​ഞ്ഞി​രി​ക്കു​ന്നു. യു​വാ​ക്ക​ൾ മു​ത​ൽ 80 വ​യ​സ്സ്​​ പി​ന്നി​ട്ട വ​േ​യാ​ധി​ക​ർ വ​രെ​യു​ണ്ട്​ ഇ​ക്കൂ​ട്ട​ത്തി​ൽ. സം​സ്​​ഥാ​ന​ത്ത്​ ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്​ രണ്ടു​ ഡ​സ​നോ​ളം പേ​രാ​ണ്. ന്യൂ​സി​ല​ൻ​ഡ്, ഡെ​ന്മാ​ർ​ക്ക്, ദ​ക്ഷി​ണ കൊ​റി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൾ തീ​ർ​ത്ത ഫ​ല​പ്ര​ദ​മാ​യ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​​ന്​ സ​മാ​ന​മാ​ണ്​ കേ​ര​ള​ത്തി​െ​ൻ​റ ഇൗ ​നേ​ട്ട​ങ്ങ​ളെ​ന്ന്​ ഇ​തി​ന​കം ത​ന്നെ വി​ല​യി​രു​ത്ത​പ്പെ​ട്ടു ക​ഴി​ഞ്ഞ​താ​ണ്. വ്യ​വ​സ്​​ഥാ​പി​ത​മാ​യും മി​ക​ച്ച ആ​സൂത്ര​ണ​ത്തോ​ടെ​യു​മാ​ണ്​ സം​സ്​​ഥാ​നസ​ർ​ക്കാ​റും ആ​േ​രാ​ഗ്യ​വ​കു​പ്പും ഒാ​രോ ചു​വ​ടും മു​ന്നോ​ട്ടു​വെ​ച്ച​ത്. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നാ​ക​െ​ട്ട, മി​ക​ച്ച പ്ര​തി​ക​ര​ണ​വും ല​ഭി​ച്ചു. അ​തി​െ​ൻ​റ ഫ​ല​മാ​യി കൊ​റോ​ണ വൈ​റ​സി​െ​ൻ​റ സമൂ​ഹവ്യാ​പ​ന​ത്തെ കൃ​ത്യ​മാ​യി ത​ട​യി​ട്ട്​​ ഇൗ ​ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്​​ഥ​യെ ന​മു​ക്ക്​ നേരിടാ​നാ​യി. രാ​ജ്യം സ​മ്പൂ​ർ​ണ ലോ​ക്​​ഡൗ​ണി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന​തി​നു​ മുമ്പു​ത​ന്നെ കേ​ര​ള​ത്തി​ൽ ‘ബ്രേ​ക്​ ദി ​ചെ​യി​ൻ’ പോ​ലു​ള്ള കാ​മ്പ​യി​നു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​തി​െ​ൻ​റ ഭാ​ഗ​മാ​യി ഒാ​രോ​രു​ത്ത​രും വ്യ​ക്​​തി​ശു​ചി​ത്വ​ത്തി​െ​ൻ​റ​യും മ​റ്റും കാ​ര്യ​ത്തി​ൽ അ​തിജാ​ഗ്ര​ത പു​ല​ർ​ത്തി. പൊ​തു​ഇ​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും സാ​നി​​െറ്റെ​സ​ർ ഉ​പ​യോ​ഗി​ച്ച്​ കൈക​ഴു​കാ​ൻ ശീ​ലി​ച്ചും മാ​സ്​​ക്​ ധ​രി​ച്ചു​മൊ​ക്കെ സ​ർ​വ​രും ഇൗ ​കാ​മ്പ​യി​നു​ക​ളു​ടെ ഭാ​ഗ​മാ​യി. രോ​ഗ​വ്യാ​പ​ന​ത്തി​െ​ൻ​റ സൂ​ച​ന​ക​ൾ ല​ഭി​ച്ച​പ്പോ​ൾത​ന്നെ ​ആ​രം​ഭി​ച്ച ക​രു​ത​ലി​െ​ൻ​റ​യും ജാ​ഗ്ര​ത​യു​ടെ​യും സ്വാ​ഭാ​വി​കഫ​ല​മാ​ണ്​ ഉ​യ​ർ​ന്ന നി​ര​ക്കി​ലു​ള്ള ഇൗ ​രോ​ഗ​മു​ക്​​തി. എ​ന്നാ​ൽ, ‘കോ​വി​ഡ്​ ഗ്രാ​ഫി’​​ലു​ണ്ടാ​യ താ​ഴ്​​ച ന​മ്മി​ൽ അ​മി​ത ആ​ത്​​മ​വി​ശ്വാ​സം വ​ള​ർ​ത്തി​യോ എ​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും കൈ ​ക​ഴു​കു​ന്ന​തി​ലു​മൊ​ന്നും പ​ഴ​യ​പോ​ലെ വ​ലി​യ ജാ​ഗ്ര​ത കാ​ണു​ന്നി​ല്ല. കോ​വി​ഡി​നെ നാം ​അ​തി​ജ​യി​ച്ചി​രി​ക്കു​ന്നു​വെ​ന്ന മ​നോ​ഭാ​വ​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു ന​മ്മു​ടെ പൊ​തു​യി​ട​ങ്ങ​ൾ. അ​ധി​കാ​രി​ക​ളു​ടെ​യും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ചു​ള്ള ഇൗ ‘​സ്വൈ​ര​വി​ഹാ​രം’ വ​ലി​യ അ​പ​ക​ടം വി​ളി​ച്ചു​വ​രു​ത്തു​മോ എ​ന്നു ഭ​യ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

മൂ​ന്നാംഘ​ട്ട ലോ​ക്​​ഡൗ​ൺ തീ​രാ​ൻ അ​ഞ്ചു ദി​വ​സം മാ​ത്രം ശേ​ഷി​ക്കെ, രാ​ജ്യ​ത്തി​െ​ൻ​റ പൊ​തു​വാ​യ അ​വ​സ്​​ഥ അ​ത്ര​ക​ണ്ട്​ ആ​ശാ​വ​ഹ​മ​ല്ല. കേ​ര​ള​മ​ട​ക്കം ഏ​താ​നും സം​സ്​​ഥാ​ന​ങ്ങ​ളെ മാ​റ്റിനി​ർ​ത്തി​യാ​ൽ മ​റ്റി​ട​ങ്ങ​ളി​ൽ ആ​​ശ​ങ്ക​യു​ടെ​യും ഭീ​തി​യു​ടെ​യും നി​ഴ​ലു​ക​ൾ ഇ​നി​യും മാ​ഞ്ഞു​പോ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ അ​ഞ്ചു​ ദി​വ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ സ്​​ഥി​രീ​ക​രി​ക്ക​പ്പെ​ട്ട കോ​വി​ഡ്​ കേ​സു​ക​ളു​ടെ എ​ണ്ണം 17,761 ആ​ണ്​; പ്ര​തി​ദി​നം ശ​രാ​ശ​രി 3552 അ​ധി​കരോ​ഗി​ക​ൾ എ​ന്ന​ർ​ഥം. അ​യ​ൽ​സം​സ്​​ഥാ​ന​മാ​യ ത​മി​ഴ്​​നാ​ടാ​ണ്​ ഇ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ ഹോ​ട്​​സ്​​പോ​ട്ടു​ക​ളി​ലൊ​ന്ന്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി അ​വി​ടെ പ്ര​തി​ദി​നം 400ൽ കൂ​ടു​ത​ൽ പേ​ർ​ക്ക്​ രോ​ഗം സ്​​ഥി​രീ​ക​രി​ക്കു​ന്നു​ണ്ട്. ഇ​തി​ൽ​നി​ന്ന്​ ര​ണ്ടു കാ​ര്യ​ങ്ങ​ളാ​ണ്​ മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്​: ഒ​ന്ന്, ഇൗ ​പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ അ​ത്ര വേ​ഗ​ത്തി​ൽ ക​ര​കയ​റു​ക എ​ളു​പ്പ​മ​ല്ല. എ​ന്നു​വെ​ച്ച്​, അ​നി​ശ്ചി​ത​മാ​യി ലോ​ക്​​ഡൗ​ൺ നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​വാ​നും ക​ഴി​യി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ, വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ന​ൽ​കേ​ണ്ടി​വ​രും. സ്വാ​ഭാ​വി​ക​മാ​യും അ​ത്​ രോ​ഗ​വ്യാ​പ​ന​ത്തി​െ​ൻ​റ വേ​ഗം​കൂ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ര​ണ്ട്, അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്ത്​ വൈ​റ​സ്​ വ്യാ​പ​നം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ളം ഇ​പ്പോ​ഴും സേ​ഫ്​​സോ​ണി​ലാ​െ​ണ​ന്ന്​ പ​റ​യാ​നാ​കി​ല്ല; വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും അ​യ​ൽ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മ​ല​യാ​ളി​ക​ൾ തി​രി​ച്ചു​വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ശേ​ഷി​ച്ചും. നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന​വ​രെ ത​ട​യു​ന്ന​തി​ന്​ ഒ​രു ന്യാ​യ​വു​മി​ല്ല. കേ​ര​ളം കേ​ാവി​ഡ്​ മു​ക്​​തി​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​റു​നാ​ട​ൻ മ​ല​യാ​ളി​ക​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​ത്​ അ​പ​ക​ടം ചെ​യ്യു​മെ​ന്ന വാ​ദം സാ​േ​ങ്ക​തി​ക​മാ​യി ശ​രി​യാ​കാ​മെ​ങ്കി​ലും ആ ​സ​മീ​പ​നം മ​നു​ഷ്യ​ത്വ​പ​ര​മാ​ണെ​ന്ന്​ ക​രു​താ​നാ​വി​ല്ല. ‘സ്വ​യം സു​ര​ക്ഷ’​യു​ടെ സ​ങ്കു​ചി​തമ​നോ​ഭാ​വ​മാ​ണ്​ അ​ത്ത​രം വാ​ദ​ക്കാ​ർ​ക്ക്​ എ​ന്നു പ​റ​യേ​ണ്ടി​വ​രും. നാ​ട്ടി​ലേ​ക്ക്​ തി​രി​ച്ചു​വ​രു​ന്ന​വ​രെ ക​രു​ത​ലോ​ടെ സ്വാ​ഗ​തം ചെ​യ്യു​ക​​ ത​ന്നെ​യാ​ണ്​ വേ​ണ്ട​ത്. സ്വാ​ഭാ​വി​ക​മാ​യും അ​ക്കൂ​ട്ട​ത്തി​ൽ രോ​ഗി​ക​ളു​ണ്ടാ​കും. ക​ഴി​ഞ്ഞ​ മൂ​ന്നു​ ദി​വ​സ​ത്തി​നി​ടെ രോ​ഗം സ്​​ഥി​രീ​ക​രി​ച്ചതി​ൽ പ​കു​തി​പേ​രും പ്ര​വാ​സി​ക​ളാ​യ​തി​ൽ അത്ഭുത​മൊ​ന്നു​മി​ല്ല. രാ​ജ്യ​ത്ത്​ ട്രെയിൻ ഗ​താ​ഗ​തംകൂ​ടി  ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ച​തോ​ടെ ഉ​ത്ത​രേ​ന്ത്യ​യി​ൽ​നി​ന്നും മ​റ്റും മ​ല​യാ​ളി​ക​ളു​ടെ നാ​ട്ടി​ലേ​ക്കു​ള്ള ഒ​ഴു​ക്കു​ കൂ​ടു​മെ​ന്ന​തി​നാ​ൽ, രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​നി​യും വ​ർ​ധ​ന ​വ​രാം. അ​ക്കാ​ര്യം മു​ൻ​കൂ​ട്ടി ​ക​ണ്ടു​ള്ള ന​ട​പ​ടി​ക​ൾ ഇ​വി​ടെ ആ​രോ​ഗ്യ​വ​കു​പ്പ്​ ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്​ എ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ പ്ര​സ്​​താ​വ​ന​ക​ളി​ൽ​നി​ന്നും മ​നസ്സി​ലാ​കു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​െ​ൻ​റ ഇ​ട​പെ​ട​ൽ ഫ​ല​പ്ര​ദ​മെ​ങ്കി​ൽ കാ​ര്യ​മാ​യ അ​പ​ക​ട​ത്തി​ന്​ സാ​ധ്യ​ത​യി​ല്ല. അ​തേ​സ​മ​യം, ഇൗ ​രോ​ഗി​ക​ൾ​ക്ക്​ കൂ​ട​ുത​ലാ​യി ശ്ര​ദ്ധ​യും പ​രി​ച​ര​ണ​വും ല​ഭി​ക്കു​ന്ന സ​മ​യ​ത്ത്​ മ​റ്റു​ള്ള​വ​ർ ജാ​ഗ്ര​ത കൈ​വെ​ടി​യു​​ന്നി​ട​ത്താ​ണ്​ യ​ഥാ​ർ​ഥ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന​ത്.

കോ​വി​ഡ്​ രോ​ഗ​ത്തി​െ​ൻ​റ അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്​ കൃ​ത്യ​മാ​യ ബോ​ധ്യ​മു​ള്ള​പ്പോ​ൾ ത​ന്നെ​യാ​ണ്​ ആ​ളു​ക​ള​ുടെ ഇൗ ‘​ലോ​ക്​​ഡൗ​ൺ ലം​ഘ​ന’​മെ​ന്നോ​ർ​ക്ക​ണം. പ​ല​വി​ധ ഇ​ള​വു​ക​ൾ ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ലോ​ക്​​ഡൗ​ൺ അ​നി​ശ്ചി​ത​മാ​യി നീ​ളു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക​യും അ​സ്വ​സ്​​ഥ​ത​ക​ളു​മൊ​ക്കെ ഇൗ ​ജാ​ഗ്ര​ത​ക്കു​റ​വി​ന്​ കാ​ര​ണ​മാ​കു​ന്നു​ണ്ട്. വാ​സ്​​ത​വ​ത്തി​ൽ, രോ​ഗി​ക​ളു​ടെ എ​ണ്ണം പൂ​ജ്യ​ത്തി​ലെ​ത്തു​ന്ന​തോ​ടെ ന​മ്മെ വി​ട്ടു​പോ​കു​ന്ന​ത​ല്ല ഇൗ ‘​കോ​വി​ഡ് ബാ​ധ’. കോ​വി​​ഡി​നെ​തി​​രാ​യ സ​മ്പൂ​ർ​ണപ്ര​തി​രോ​ധം സാ​ധ്യ​മാ​ക​ണ​മെ​ങ്കി​ൽ അ​തി​നു​ള്ള മ​രു​ന്നു​ക​ളോ വാ​ക്​​സി​നു​ക​േ​ളാ ക​ണ്ടെ​ത്തി അ​ത്​ പ്ര​യോ​ഗി​ച്ചു തു​ട​ങ്ങ​ണം. കൊ​റോ​ണ വാ​ക്​​സി​ൻ ഗ​വേ​ഷ​ണം സം​ബ​ന്ധി​ച്ച്​ പ്ര​തീ​ക്ഷ​ക്ക്​ വ​ക​ന​ൽ​കു​ന്ന വാ​ർ​ത്ത​ക​ൾ വ​രു​ന്നു​ണ്ടെ​ങ്കി​ലും അ​വ വി​പ​ണി​യി​െ​ല​ത്താ​ൻ ഇൗ ​വ​ർ​ഷം അ​വ​സാ​നം വ​രെ​യെ​ങ്കി​ലും കാ​ത്തി​രി​ക്കേ​ണ്ടി​വ​രും. പി​ന്നെ​യും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞാ​ലേ ആ ​വാ​ക്​​സി​നു​ക​ളു​ടെ ഫ​ല​പ്രാ​പ്​​തി വി​ല​യി​രു​ത്താ​നാ​വൂ. അ​തു​വ​രെ​യും ലോ​ക്​​ഡൗ​ണി​െ​ൻ​റ പ​ല വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും വ​ഴ​ങ്ങു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ. കൈ ​ക​ഴു​കി​യും മാ​സ്​​ക്​ ധ​രി​ച്ചും ശാ​രീ​രി​ക അ​ക​ലം പാ​ലി​ച്ചു​മൊ​ക്കെ ഇൗ ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട്​ ​െഎ​ക്യ​പ്പെ​ടു​ക​യെ​ന്ന​താ​ണ്​ ന​മു​ക്ക്​ ഇൗ ​സ​ന്ദ​ർ​ഭ​ത്തി​ൽ ചെ​യ്യാ​നു​ള്ള​ത്. കോ​വി​ഡാ​ന​ന്ത​ര ലോ​ക​ത്ത്​ നാം ​പു​തു​താ​യി ആ​ർ​ജി​ക്കേ​ണ്ട ശീ​ല​ങ്ങ​ൾ​ കൂ​ടി​യാ​ണ​ത്.
Show Full Article
TAGS:covid 19 lockdown madhyamam editorial malayalam Editorial 
Next Story