Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅ​പൂ​ര്‍വ​ങ്ങ​ളി​ല്‍ ...

അ​പൂ​ര്‍വ​ങ്ങ​ളി​ല്‍  അ​പൂ​ര്‍വ​മാ​ക​രു​ത് നീ​തി

text_fields
bookmark_border
അ​പൂ​ര്‍വ​ങ്ങ​ളി​ല്‍  അ​പൂ​ര്‍വ​മാ​ക​രു​ത് നീ​തി
cancel

കോ​ട​തി​വി​ധി​ക​ള്‍ ത​ല​ക്കെ​ട്ടു​ക​ളാ​യ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു ക​ഴി​ഞ്ഞ വാ​രം മു​ഴു​വ​ൻ. 2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​ക്കി​ടെ ന​ട​ന്ന നി​ഷ്ഠു​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ -കൊ​ല​പാ​ത​ക സം​ഭ​വ​ങ്ങ​ളി​ല്‍ പ​ല​തും പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ തു​ണ്ടു​ക​ട​ലാ​സാ​യി പോ​ലും രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ല്ലെ​ന്നി​രി​ക്കെ  പി​ഞ്ചു​മ​ക​ള്‍ ഉ​ള്‍പ്പെ​ടെ കു​ടും​ബ​ത്തി​ലെ 14 പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും ത​ന്നെ കൂ​ട്ട ബ​ലാ​ല്‍ക്കാ​ര​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത ആ​ക്ര​മി​ക​ള്‍ക്കെ​തി​രെ ബി​ല്‍ക്കീ​സ് ബാ​നു എ​ന്ന യു​വ​തി ന​ട​ത്തു​ന്ന നി​യ​മ​പോ​രാ​ട്ട​ത്തി​​െൻറ തു​ട​ര്‍ച്ച​യാ​യി​രു​ന്നു വി​ധി​വൃ​ത്താ​ന്ത​ങ്ങ​ളി​ലൊ​ന്ന്. ഗു​ജ​റാ​ത്ത് പൊ​ലീ​സ് ദു​ര്‍ബ​ല​പ്പെ​ടു​ത്തി ഇ​ല്ലാ​താ​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സ് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ട് സം​സ്ഥാ​ന​ത്തി​നു പു​റ​ത്തേ​ക്ക് മാ​റ്റി പ്ര​ത്യേ​ക സി.​ബി.​ഐ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ത്തു​ക​യും 2008ല്‍ 11 ​പ്ര​തി​ക​ള്‍ക്ക് ജീ​വ​പ​ര്യ​ന്തം വി​ധി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നെ​തി​രെ പ്ര​തി​ക​ള്‍ ന​ല്‍കി​യ അ​പ്പീ​ല്‍ ത​ള്ളി​യ മ​ഹാ​രാ​ഷ്​​ട്ര ഹൈ​കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ശി​ക്ഷ ശ​രി​വെ​ക്കു​ക​യാ​യി​രു​ന്നു.

2012ല്‍ ​ജ്യോ​തി സി​ങ്​ (നി​ര്‍ഭ​യ) എ​ന്ന യു​വ​തി  ഡ​ല്‍ഹി​യി​ലെ ബ​സി​ല്‍ സം​ഘ​ടി​ത ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​വു​ക​യും അ​വ​ര്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ നാ​ലു പ്ര​തി​ക​ള്‍ക്ക് കീ​ഴ്കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ച​താ​ണ് മ​റ്റൊ​ന്ന്. നി​ര്‍ഭ​യ​ക്ക് ല​ഭി​ച്ച നീ​തി ത​നി​ക്കും ല​ഭി​ക്ക​ണ​മെ​ന്നും അ​തി​ക്ര​മം ന​ട​ത്തി​യ​വ​ര്‍ക്ക് വ​ധ​ശി​ക്ഷ ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും ബി​ല്‍ക്കീ​സ് ബാ​നു പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു. അ​പൂ​ര്‍വ​ങ്ങ​ളി​ല്‍ അ​പൂ​ര്‍വ​മാ​യ കേ​സാ​യി പ​രി​ഗ​ണി​ച്ച്  പ്ര​തി​ക​ള്‍ക്ക് വ​ധ​ശി​ക്ഷ ന​ല്‍ക​ണ​മെ​ന്ന് ബി​ല്‍ക്കീ​സ് കേ​സി​ല്‍ സി.​ബി.​ഐ വാ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഹൈ​കോ​ട​തി നി​രാ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വ​ധ​ശി​ക്ഷ വി​ധി​ച്ചി​ല്ലെ​ന്ന​തു മാ​റ്റി​നി​ര്‍ത്താം- എ​ന്നി​രി​ക്കി​ലും ബി​ല്‍ക്കീ​സി​ന് നീ​തി ല​ഭി​ച്ചു എ​ന്നു പ​റ​യാ​നാ​കു​മോ? കേ​സി​ല്‍ ആ​ദ്യ വി​ധി വ​രാ​ന്‍ സം​ഭ​വം ന​ട​ന്ന് ആ​റു വ​ര്‍ഷ​മെ​ടു​ത്തു, ഹൈ​കോ​ട​തി വി​ധി വ​രു​ന്ന​ത് 15 വ​ര്‍ഷ​ത്തി​നു ശേ​ഷം. അ​പ്പീ​ലു​ക​ളു​മാ​യി കേ​സ് ഇ​നി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. ഇ​ക്കാ​ല​മ​ത്ര​യും ഭീ​ഷ​ണി​ക​ളെ​യും പ്ര​ലോ​ഭ​ന​ങ്ങ​ളെ​യും പ്ര​തി​സ​ന്ധി​ക​ളെ​യും വ​ക​ഞ്ഞു​മാ​റ്റി നീ​തി തേ​ടി ആ ​സ്ത്രീ താ​ണ്ടി​യ വ​ഴി​ദൂ​ര​ങ്ങ​ളി​ല്‍ ഒ​പ്പം ന​ട​ന്ന​ത് ബ​ലാ​ല്‍ക്കാ​ര​ത്തി​നി​ര​യാ​ക​വെ വ​യ​റ്റി​ല്‍ വ​ള​ര്‍ന്നി​രു​ന്ന കു​ഞ്ഞു​ള്‍പ്പെ​ടെ കു​ടും​ബ​ത്തി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന ഏ​താ​നും പേ​രും ചു​രു​ക്കം ചി​ല പൗ​രാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ക​രും മാ​ത്രം. 

ബി​ല്‍ക്കീ​സി​നെ​തി​രാ​യ അ​തി​ക്ര​മം ന​ട​ന്ന് പ​ത്ത​ര വ​ര്‍ഷ​ത്തി​നു ശേ​ഷ​മു​ണ്ടാ​യ നി​ര്‍ഭ​യ കേ​സി​ല്‍ നാ​ല​ര വ​ര്‍ഷം​കൊ​ണ്ട് സു​പ്രീം​കോ​ട​തി വി​ധി​യു​െ​മ​ത്തി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ മ​ക​ളെ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന നി​ര്‍ഭ​യ​ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യം മു​ഴു​വ​ന്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.  ബി​ല്‍ക്കീ​സി​​െൻറ പ്രി​യ​പ്പെ​ട്ട​വ​രെ കൊ​ല​പ്പെ​ടു​ത്തി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യ​ത് ഇ​പ്പോ​ള്‍ രാ​ജ്യം ഭ​രി​ക്കു​ന്ന പാ​ര്‍ട്ടി​യു​ടെ നേ​താ​ക്ക​ളും അ​വ​രു​ടെ അ​നു​ച​ര​ന്മാ​രു​മാ​ക​യാ​ല്‍ ഒ​രു കു​ടും​ബ​ത്തി​ലെ 14 പേ​രെ വ​ധി​ക്കു​ന്ന​തും  ബ​ലാ​ല്‍സം​ഗം ചെ​യ്യു​ന്ന​തും അ​പൂ​ര്‍വ കു​റ്റ​മാ​യി കാ​ണാ​ന്‍ ഉ​ത്ത​മ നീ​തി​മാ​ന്മാ​ര്‍ക്കു​പോ​ലും മ​ന​സ്സു​റ​ക്കു​ന്നി​ല്ല. എ​ന്നാ​ല്‍, നി​ര്‍ഭ​യ കേ​സി​ല്‍ പ്ര​തി​ക​ള്‍ രാ​ഷ്​​്ട്രീ​യ സ്വാ​ധീ​ന​മേ​തു​മി​ല്ലാ​ത്ത നാ​ലു​പേ​രാ​ക​യാ​ല്‍ അ​വ​ര്‍ക്ക് ശി​ക്ഷ വി​ധി​ച്ച് കു​രു​ക്ക് മു​റു​ക്കി രാ​ഷ്​​ട്ര​ത്തി​​​െൻറ ‘പൊ​തു മ​നഃ​സാ​ക്ഷി​യെ’ തൃ​പ്തി​പ്പെ​ടു​ത്താ​ന്‍ ഉ​ത്സാ​ഹ​മേ​റെ​യാ​ണ്. അ​വ​ധാ​ന​ത കൂ​ടാ​തെ കേ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​യി എ​ന്ന​ല്ലാ​തെ നി​ര്‍ഭ​യ​ക്ക് നീ​തി ന​ല്‍കാ​ന്‍ ക​ഴി​ഞ്ഞു​വെ​ന്ന് രാ​ഷ്​​ട്ര​ത്തി​ന്​ ആ​ശ്വ​സി​ക്കാ​നാ​കു​മോ? ബി​ല്‍ക്കീ​സ് ബാ​നു​വി​ന് ഇ​പ്പോ​ഴും വി​ലാ​സം മ​റ​ച്ചു​വെ​ച്ച് ഒ​ളി​വി​ലെ​ന്ന​പോ​ലെ ജീ​വി​ക്കേ​ണ്ടി​വ​രു​ന്നു​വെ​ന്നാ​ല്‍ അ​ത് നി​ര്‍ഭ​യ​യോ​ടു​ള്ള നീ​തി​നി​ഷേ​ധം​കൂ​ടി​യാ​ണ്. 

നി​ര്‍ഭ​യ കേ​സി​നെ മു​ന്‍നി​ര്‍ത്തി, 16 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍ ഹീ​ന കു​റ്റ​ങ്ങ​ള്‍ ചെ​യ്താ​ല്‍ മു​തി​ര്‍ന്ന​വ​ര്‍ക്ക് ന​ല്‍കു​ന്ന അ​തേ ശി​ക്ഷ ന​ല്‍ക​ണ​മെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്ന ജു​വ​നൈ​ല്‍ ജ​സ്​​റ്റി​സ് (കെ​യ​ര്‍ ആ​ൻ​ഡ്​ പ്രൊ​ട്ട​ക്​​ഷ​ൻ) ബി​ല്‍ 2015 പാ​ര്‍ല​മ​െൻറ്​ പാ​സാ​ക്കി​യെ​ടു​ത്തു.  എ​ന്നാ​ല്‍, ഇ​തേ കേ​സി​െൻറ വെ​ളി​ച്ച​ത്തി​ല്‍, കേ​ന്ദ്ര സ​ര്‍ക്കാ​റി​നാ​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ജ​സ്​​റ്റി​സ്​ ജെ.​എ​സ്. വ​ര്‍മ അ​ധ്യ​ക്ഷ​നും ക​ഴി​ഞ്ഞ ദി​വ​സം ഇ​ഹ​ലോ​ക വാ​സം വെ​ടി​ഞ്ഞ ജ​സ്​​റ്റി​സ് ലീ​ലാ സേ​ത്ത്, ഗോ​പാ​ല്‍ സു​ബ്ര​ഹ്​​മ​ണ്യം എ​ന്നീ അം​ഗ​ങ്ങ​ളു​മ​ട​ങ്ങു​ന്ന സ​മി​തി സ​മ​ര്‍പ്പി​ച്ച ശി​പാ​ര്‍ശ​ക​ളി​ല്‍ പ​ല​തും ത​ള്ളി​ക്ക​ള​ഞ്ഞു. ക​ശ്മീ​രി​ലും വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ഷ്ഠു​ര​മാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ക്ക് മ​റ​യാ​യ സാ​യു​ധ​സേ​ന പ്ര​ത്യേ​ക അ​ധി​കാ​ര നി​യ​മം (അ​ഫ്സ്പ) പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ശി​പാ​ര്‍ശ​ക​ളി​ലൊ​ന്ന്. എ​ന്നാ​ല്‍, നി​ര്‍ഭ​യ കേ​സി​ല്‍ സു​പ്രീം​കോ​ട​തി വി​ധി വ​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ത​ന്നെ അ​സ​മി​ലേ​ക്കു​കൂ​ടി ഈ ​അ​ടി​ച്ച​മ​ര്‍ത്ത​ല്‍ നി​യ​മം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്​ അ​ധി​കൃ​ത​ർ. നി​യ​മം നി​ല​വി​ലു​ള്ള മ​ണി​പ്പൂ​രി​ല്‍ തം​ങ്ജം മ​നോ​ര​മ എ​ന്ന യു​വ​തി​യെ അ​സം റൈ​ഫി​ള്‍സി​ലെ ഉ​ന്ന​ത​ര്‍ ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി കൊ​ല​പ്പെ​ടു​ത്തി​യ​തു​ള്‍പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന സു​പ്രീം​കോ​ട​തി നി​ര്‍ദേ​ശം സേ​ന​യു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ക്കു​മെ​ന്നു കാ​ണി​ച്ച് പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി സ​മ​ര്‍പ്പി​ച്ചി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ർ. 

ഛത്തി​സ്ഗ​ഢ് ത​ല​സ്ഥാ​ന​മാ​യ റാ​യ്പു​രി​ലെ സെ​ന്‍ട്ര​ല്‍ ജ​യി​ലി​ല്‍  മാ​വോ​വാ​ദി​ ബ​ന്ധം ആ​രോ​പി​ച്ച് പി​ടി​കൂ​ടു​ന്ന ആ​ദി​വാ​സി പെ​ണ്‍കു​ട്ടി​ക​ളു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ല്‍ വൈ​ദ്യു​താ​ഘാ​ത​മേ​ല്‍പി​ക്കു​ന്ന​ത് പ​തി​വാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യ ഡെ​പ്യൂ​ട്ടി ജ​യി​ല​ര്‍ വ​ര്‍ഷ  ഡോം​ഗ്രെ​യെ സ​ര്‍വി​സ് നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ചു​വെ​ന്നാ​രോ​പി​ച്ച് സ​ര്‍വി​സി​ല്‍നി​ന്ന് പു​റ​ത്തു​നി​ര്‍ത്തി​യ​തും അ​തേ​ദി​വ​സം. ലൈം​ഗി​ക അ​തി​ക്ര​മ സം​ഭ​വ​ങ്ങ​ളി​ല്‍ ഇ​ര​യു​ടെ​യും വേ​ട്ട​ക്കാ​രു​ടെ​യും ജാ​തി -മ​ത -സാ​മൂ​ഹി​ക അ​വ​സ്ഥ​ക​ളെ പ​രി​ഗ​ണി​ച്ചു മാ​ത്ര​മേ പൊ​തു​മ​നഃ​സാ​ക്ഷി ഉ​യ​രു​ക​യും ശി​ക്ഷ വി​ധി​ക്ക​പ്പെ​ടു​ക​യു​മു​ള്ളൂ എ​ന്ന് വി​ശ്വ​സി​ക്കാ​ന്‍  നി​ര്‍ബ​ന്ധി​ത​മാ​ക്കു​ന്നു ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ. ഇ​ത് നി​ര്‍ഭ​യ​യോ​ടു മാ​ത്ര​മ​ല്ല, ക്ര​മ​സ​മാ​ധാ​ന​വും നി​യ​മ​വാ​ഴ്ച​യും  സ്വ​പ്നം​കാ​ണു​ന്ന രാ​ജ്യ​ത്തെ ഓ​രോ സ്ത്രീ ​പു​രു​ഷ​ന്മാ​രോ​ടു​മു​ള്ള നീ​തി​നി​ഷേ​ധ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - court verdicts are not to be rare in rareset
Next Story